Wednesday, January 17, 2018

വണ്ണാത്തിക്കിളി

ഗ്രാമന്തരങ്ങളിൽ വൈദ്യസഹായം എത്തിക്കുന്നതിനു വേണ്ടി സഹായികൾക്കൊപ്പം  Medical Van  ഉമായി പോകുന്ന വഴിയിൽ പല അനുഭവങ്ങളു, ഉണ്ടായിട്ടുണ്ട്. രസകരമായ ഒരുപാട് അൻഭവങ്ങൾ
എന്നാൽ ഇന്നു പറയാൻ പോകുന്നത് ഒരു പ്രത്യേക അനുഭവം

എന്നു വച്ചാൽ - എനിക്ക് ചൂളം വിളിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട  അനുഭവം

അതൊരു കഥയാണ്‌.

ഏത് ഗ്രാമത്തിൽ ചെന്നാലും അവിടങ്ങളിൽ ഏതെങ്കിലും ഒരു വന്മരത്തിന്റെ തണലിൽ ആണ്‌ വാഹനം പാർക്ക് ചെയ്യുന്നത്. മിക്കവാറും അത് മഹുവ എന്ന ലഹരിമരം ആയിരിക്കും.
ആഹാരം കഴിക്കാനും വിശ്രമിക്കാനും ഉള്ള സമയത്ത് അതിലെ കിളികളെ നോക്കി ഇരിക്കുക എന്റെ വിനോദം.

അങ്ങനെ ഒരു ദിവസം  വണ്ണാത്തിക്കിളിയുടെ ഒരു വകഭേദം - അതിൻ അല്പം നീളം കൂടൂതൽ, വണ്ണം കുറവ്. നിറം കറുപ്പും വെളുപ്പും തന്നെ

അതിന്റെ പാട്ട് ദാ ഇങ്ങനെ - എനിക്ക് അനായാസം ചൂളമടിച്ച്  കേൾപ്പിക്കാൻ പറ്റുമായിരുന്നത്


അത്തരം കിളികൾ പാട്ടും പാടി നടക്കുന്നതിനിടയ്ക്ക് സമയം കിട്ടുമ്പോൾ ഞാനും അതുപോലെ ചൂളമടിക്കും.

പലതവണ ആയപ്പോൾ അതിൽ ഒരു കിളി എന്നെ ശ്രദ്ധിക്കുവാൻ തുറ്റങ്ങി.

ഞങ്ങൾ ആ ഗ്രാമത്തിൽ ആഴ്ച്ചയിലൊരിക്കൽ പോകുന്നതാണ്‌. പലതവണ ആയപ്പോൾ എന്റെ ചൂളം കേട്ടാൽ ഒരു കിളി വന്ന് ഗ്ലാസിൽ കൂടി അന്വേഷണം നടത്തും , ചിലപ്പോൾ അകത്ത് വന്ന് ഒന്ന് ചുറ്റിയടിച്ച് നോക്കും, എന്നിട്ടു പറന്നു പോകും. Side Mirror നടൂത്ത് വന്ന് അതിന്റെ ഛായ കാണുകയും കൂടി ചെയ്തപ്പോൾ അതിനു വിശ്വാസം ആയി ഞങ്ങൾ അതിന്റെ ഇണയെ പിടിച്ചു വച്ചിരിക്കുകയാണെന്ന്

ഏതാനും ആഴ്ച്ചകൾ  കഴിഞ്ഞപ്പോൾ, ഞാൻ ചൂളമടീക്കാതെ തന്നെ ആ കിളി ഞങ്ങളുടെ വാഹനത്തിലെത്തി  പരിശോധന തുടങ്ങും.
ഇത് കുറെ നൾ തുടർന്നു.

ആ കിളിയുടെ പരവേശം കണ്ടപ്പോൾ സത്യത്തിൽ എനിക്കും വിഷമം ആയി - ഇനി അഥവാ അതിന്റെ ഇണ എങ്ങാനും അപകടത്തിൽ പെട്ടു പോയതങ്കിൽ ?

ഞങ്ങൾ അതിനെ അപകടപ്പെടൂത്തി എന്നെങ്ങാനും ആ കിളി വിചാരിക്കുന്നെങ്കിൽ

ഏതായാലും ഞാൻ ചൂളമടി നിർത്തി

പക്ഷെ പിന്നീട് കുറച്ചു നാൾ കൂടി കഴിഞ്ഞ്  ആ കിളിയെയും കാണാതെ ആയി, പക്ഷെ അപ്പോഴാണു ഞാൻ ശ്രദ്ധിച്ചത് - എനിക്ക് അങ്ങനെ എന്നല്ല ചൂളം അടീച്ച് യാതൊരു ശബ്ദവും പുറപ്പെടുവിക്കാനും പറ്റുന്നില്ല. ഇപ്പോഴും അത് തന്നെ. അത് കൊണ്ട് ഈ ശബ്ദം കീബോർഡിൽ വായിച്ചെടുക്കേണ്ടി വന്നു.

ഒരു പക്ഷെ ആ കിളിയുടെ മനസു വിഷമിച്ചെങ്കിൽ അതു കാരണമായിരിക്കാം കിളിയെ ക്ഷമിക്കുക



2 comments: