എന്റെ MBBS House surgeoncy ഒരു മാസം കൂടുതൽ നീണ്ടു പോയി. അടുത്ത പരിപാടി
എന്ത് വേണം എന്നാലോചിച്ചുകൊണ്ടെ ഇരുന്നു. Cetificate നായി കോളേജിൽ ചെന്നു. അവിടെ വച്ച
അറിഞ്ഞു റോയ് സർ എനിക്കു വേണമെങ്കിൽ എടുക്കാൻ ENT യിലെ ഒരു Senior House Surgeon സ്ഥാനം
വച്ചിട്ടുണ്ട് എന്ന്.
പക്ഷെ അന്നത്തെ 500 രൂപ കൊണ്ട് എന്റെ കാര്യങ്ങൾ ഒന്നും നടക്കില്ല എന്നറിയാവുന്നത്
കൊണ്ടും, അത് വരെ ഉള്ള പഠനം കൊണ്ട് തന്നെ വയസ് 30 ഓളം ആയതിനാലും, ഭാര്യയും ഒരു കുട്ടിയും
ഉണ്ടായിരുന്നതിനാലും തുടർന്ന് പഠിത്തം വേണ്ട എന്നു വയ്ക്കേണ്ടി വന്നു.
തുടർന്ന് ജീവിതത്തിലേക്ക് ഇറങ്ങുക
തന്നെ. പല പല സ്ഥലങ്ങളിലും ജോലി ചെയ്തു എങ്കിലും ഒരു കാര്യം വളരെ പെട്ടെന്ന് മനസിലായി.
വൈദ്യം കൊണ്ട് ജീവിക്കാൻ എന്നെ കൊണ്ടു സാധിക്കില്ല.
ആശുപത്രി മുതലാളിമാർ അവർ ഡൊക്റ്റരായാലും ബിസിനസുകാർ ആയാലും അവർ മുതൽ
മുടക്കുന്നത് ലാഭത്തിനാണ്. അതായത് നാം ചികിൽസിക്കാനല്ല ഇരിക്കേണ്ടത് , അവർക്കു ലാഭം
ഉണ്ടാക്കി കൊടൂക്കാനാണ്.
ഒരു ഡോക്റ്റർ മുതലാളി വിഷമത്തോടു കൂടി പറഞ്ഞ വാചകം കേൾക്കണ്ടേ “പണ്ടൊക്കെ
ആളുകൾക്ക് വിവരം ഇല്ലാതിരുന്നത് കൊണ്ട് പിള്ളേരൊക്കെ അളിച്ചുവാരി തിന്ന് തൂറ്റലും ഛർദ്ദിലും
ആയി വരുമായിരുന്നു. ഇപ്പോ ഒക്കെ വിവരം വച്ചു പോയി”
അദ്ദേഹത്തിനു ജീവിക്കാൻ കാശില്ലാഞ്ഞല്ല. ഗൾഫിൽ ജോലി ചെയ്ത് കാശാവശ്യത്തിനുണ്ടാക്കി,
ആ ചുറ്റുവട്ടത്ത് റോഡ് സൈഡിലുള്ള മിക്ക കെട്ടിടങ്ങളും അയാളുടെതാണ്.
വല്ലവന്റെയും പിള്ളേർ തൂറി ഛർദ്ദിക്കാത്തതിൽ വിഷമിക്കുന്നവനു വേണ്ടി
പണീയാൻ ഞാനേതായാലും ഇഷ്ടപ്പെട്ടില്ല.
ഇതൊരുദാഹരണം മാത്രം. ഏതായാലും എന്റെ ജീവിതം വഴിമുട്ടി എന്നെനിക്കു മനസിലായി.
ഏകദേശം 9 കൊല്ലങ്ങൾ അങ്ങനെ പോയി.
വാ കീറിയ ദൈവം ഇരയും തരും എന്നൊരു ചൊല്ലില്ലെ?
അതുപോലെ എനിക്കും ദൈവം ഒരു വഴി കണ്ടു വച്ചിട്ടുണ്ടായിരുന്നു. പക്ഷെ
അത് എന്നെ കുറേ ഏറേ പരീക്ഷിച്ചതിനു ശേഷം മാത്രമെ തന്നുള്ളൂ എന്നു മാത്രം.
അങ്ങനെ ആണ് ഞാൻ മദ്ധ്യപ്രദേശിലെ ദമു എന്ന ഡിസ്റ്റ്രിക്റ്റിൽ
Diamond Cements എന്ന കമ്പനിയിൽ എത്തിപ്പെട്ടത്.
കമ്പനിയുടെ ഗ്രാമസേവനത്തിന് ഒരു ഡോക്റ്റരെ അന്വേഷിച്ചിരിക്കുകയായിരുന്നു
അതിന്റെ MD അത് യഥാർത്ഥത്തിൽ സേവനമനസ്ഥിതി ഉള്ളവൻ തന്നെ ആയിരിക്കണം എന്നദ്ദേഹത്തിനു
നിർബ്ബന്ധം ഉണ്ടായിരുന്നു. അതു കൊണ്ട് അദ്ദേഹം എന്നെ കിട്ടുന്നത് വരെ കാത്തിരുന്നു.
എന്നാൽ ചെന്നു പെട്ടിടത്തോ? Local Management നു സുഖിച്ചില്ല എന്നു
പറയേണ്ടല്ലൊ. MD ബാംഗളൂരിൽ നിന്ന് എന്നെ അയച്ചത് അവരെ പറ്റി രഹസ്യമായി പഠിക്കാനാണെന്ന്
അവർ വിചാരിച്ചെങ്കിൽ അവരെ കുറ്റപ്പെടുത്താൻ പറ്റില്ലല്ലൊ. പക്ഷെ ആ ധാരണ ആയിരുന്നു എന്ന് എനിക്കു മനസിലായത്
കുറെ അനുഭവിച്ചതിനു ശേഷമായിരുന്നു എന്നു മാത്രം.
അതൊരു കഥയാണ് അത് പിന്നെ എഴുതാം.
അവിടെ ചെന്നു കണ്ടപ്പോഴാണ് മനസിലായത് ജനങ്ങൾ ഇങ്ങനെയും ജീവിക്കുന്നുണ്ടെന്ന്. പാവങ്ങൾ ആണൂ മിക്കവരും. ഏറ്റവും പിന്നോക്കജില്ലയാണത്.
കൃഷി ഉണ്ട് , പശുവളർത്തലുണ്ട്. പിന്നെ അവിടങ്ങളിൽ കേരളത്തിലെ പോലെ അല്ല ഫാക്റ്ററികൾ
ഉണ്ട്, അവിടങ്ങളിൽ ജോലിക്കാരുണ്ട്.
ശുദ്ധരായ മനുഷ്യരെ അവിടെ ധാരാളം കാണാം. കള്ളത്തരം അറിയാവുന്നവർ ഇല്ലെന്നല്ല.
കമ്പനി നടത്തുന്ന സേവനം 5 കിലൊമീറ്റർ
ചുറ്റുവട്ടത്തിൽ മതി എന്ന് അവിടത്തെ Personal Manager കല്പ്പിച്ചിരുന്നു. പക്ഷെ ഇന്റർവ്യൂ ചെയ്ത MD എന്നോട്
എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ്നാണൂ വിട്ടിരുന്നത്.
അധികം ഒന്നും ഇല്ല - Sushila Birla
Memorial Institute ഒരു ധർമ്മസ്ഥാപനം ആണ്.
അവർ കുറച്ച് ഫണ്ട് തരും. കമ്പനിയും തരും. ഇത് അവിടത്തെ പാവങ്ങളായ അർഹത ഉള്ളവർക്ക് കിട്ടണം. അത്രെ ഉള്ളു. അതിനുള്ള മുഴുവൻ സ്വാതന്ത്ര്യവും എനിക്ക്.
ജോലി ചെയ്യുന്ന സ്ഥലത്തുള്ളവർക്കല്ലെ പവർ. CI പവർ കൂടുതലാണെങ്കിലും
തല്ലു കിട്ടുന്നത് SI യിൽ നിന്നായത് കൊണ്ട് സാധാരണ പേടി SI യെ ആയിരിക്കും അല്ലെ?
എന്നു പറഞ്ഞതു പോലെ എന്നെ കൊണ്ട് ഒന്നും ചെയ്യിക്കാതെ വട്ടു തട്ടുകയായിരുന്നു
മേല്പറഞ്ഞവൻ - ഒരു ഭണ്ഡാരി.
അവിടെ എനിക്കും ഒന്നും ചെയ്യാൻ സാധ്യമായില്ല. ഞാൻ ജില്ലയാകെ സഞ്ചരിച്ച്
എന്താണെന്നും എങ്ങനെ ആണെന്നും എന്തൊക്കെ എങ്ങനെ ഒക്കെ ചെയ്യാം എന്നും മറ്റും
Report ഉണ്ടാക്കി അത് ഭണ്ഡാരിയുടെ മേശപ്പുറത്ത് എത്തിയ്ക്കും.
അവൻ അതൊന്നും വേണ്ട എന്ന് Remark എഴുതി തിരികെ തരും. ഞാൻ അത് ഫയലിൽ വക്കും.
പിന്നെ ഇവൻ പറയുന്നത് പോലെ ഒക്കെ ചെയ്യും അതല്ലെ എനിക്ക് പറ്റൂ. കാരണം
അവിടത്തെ Head- Joint President നോടും അവൻ ഇതൊക്കെ പറഞ്ഞ് പിടിപ്പിച്ചിട്ടുണ്ടായിരിക്കണം.
ആദ്യമായി ചെന്ന ദിവസം സന്തോഷമായി സ്വീകരിക്കുകയും പിന്നീട് എന്നും കാണണം എന്നും പറഞ്ഞ
അയാൾ അല്പദിവസങ്ങൾക്കു ശേഷം കാണാൻ ഇപ്പോൾ സമയമില്ല
എന്ന് പറഞ്ഞു വിടാൻ തുടങ്ങിയിരുന്നു.
ഒരു ദിവസം ഭണ്ഡാരി പറഞ്ഞു സ്റ്റാഫ് നഴ്സ് ആയി ഇന്നാരുടെ ഭാര്യയെ എടുക്കണം.
ഞാൻ ചോദിച്ചു - എന്നാൽ പിന്നെ സാറങ്ങ് appointment order കൊടുത്താൽ പോരെ?
അയാൾ പറഞ്ഞു അത് പറ്റില്ല നിങ്ങൾ Recommend ചെയ്യ ണം.
ഞാൻ ഏറ്റു ശരി എന്നാൽ ഇന്റർവ്യൂ ചെയ്തിട്ടാകാം.
അയാൾ ആ കുട്ടിയുടെയും മറ്റു ചിലരുടെയും BioData file എനിക്കു തന്നു.
ഞാൻ അവ പരിശോധിച്ചപ്പോൾ, അവിടെ തന്നെ ആശുപത്രിയിൽ ഉള്ള പഴയ ഡൊക്റ്റർ
interview ചെയ്ത് Unfit എന്ന് എഴുതിയവയാണ് എല്ലാം.
അത് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു ആ Doctor ശരിയല്ല. നിങ്ങൾ ഒന്നു കൂടി ഇന്റെർവ്യൂ
ചെയ്ത് റെക്കമെൻഡ് ചെയ്താൽ മതി.
ആകട്ടെ.
Interview നടത്തി - ആ കുട്ടിയുടെ ഉത്തരം "സർ ഞാൻ കുറെ പണ്ട് പഠിച്ചതാ
( ചില സ്ഥലങ്ങൾ ഇല്ലെ വാഴപ്പിണ്ടിയിൽ injection കൊടുത്ത് പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ
അത്തരം ഒന്നിൽ) ഇനി സർ Training തന്നാൽ ഞാൻ
പഠിച്ചോളാം."
Unfit എന്ന് Remarks എഴുതി
ഞാൻ File കൊടുത്തു വിട്ടു.
അതിനെ എടുത്തെ പറ്റൂ, Joint President നും അതാണാഗ്രഹം എന്ന് അയാൾ
ഞാൻ തീർത്തു പറഞ്ഞു. നിങ്ങൾക്ക് നിർബ്ബന്ധം ആണെങ്കിൽ നിങ്ങൾ
appoint ചെയ്യുക, അല്ലാതെ ഞാൻ Recommend ചെയ്യുന്ന
പ്രശ്നം ഇല്ല.
ചൊരുക്കുണ്ടാകാൻ കാരണം ഒന്നു കൂടി ആയി.
ഒരു Mobile Clinic വണ്ടി ഉണ്ട്. കാര്യമായ ഒന്നും അല്ല. പഠിക്കുന്ന കാലത്ത്
മെഡികൽ കോളേജിൽ കണ്ട വാഹനം വച്ച് നോക്കുമ്പോൾ ഒന്നും ഇല്ല, പക്ഷെ ഗ്രാമാന്തരങ്ങളിൽ
പോകാനും ചില്ലറ ചികിൽസ നടത്താനും വേണ്ട സൗകര്യങ്ങൾ ഉണ്ട്. ഒരു Portable
X-ray Unit ഉണ്ട്.
ബാക്കി ലാബിനു വേണ്ട സാധനങ്ങളും, മരുന്നുകളും മറ്റും ശരി ആകണം.
മരുന്നു വാങ്ങാൻ Purchase നു വലിയ സന്തോഷം. List കൊടുക്കാൻ പറഞ്ഞു.
ഞാൻ പറഞ്ഞു ഞാൻ വാങ്ങിക്കോളാം.
എന്നാൽ പർചേസിലെ ഒരാളും കൂടി വരും. ഞാൻ സമ്മതിച്ചു ആയ്ക്കോട്ടെ
അയാൾ എന്നെയും കൂട്ടി ഒരു കടയിൽ എത്തി.
പരിചയപ്പെടുത്തി.
ഞാൻ മരുന്നു വാങ്ങി - ആകെ ബിൽ 250 രൂപ.
പർചേസുകാരന്റെ മുഖം വാടി
കടക്കാരന്റെ മുഖം കടന്നൽ കുത്തിയതു പോലെ
ഇതാണൊ പർചേസ്?
ഞാൻ പറഞ്ഞു - പണി തുടങ്ങുന്നല്ലെ ഉള്ളു. ഇവിടങ്ങളിൽ എന്തൊക്കെ രോഗമാണൂള്ളത്?
എത്ര പേർ ഉണ്ടാകും ഇതൊന്നും അറിയില്ലല്ലൊ. രണ്ടു ദിവസം പോയി വരുമ്പോഴല്ലെ അറിയൂ പിന്നീടാവശ്യത്തിനു വാങ്ങിയാൽ പോരെ? ഇപ്പോഴെ വാങ്ങി
വച്ച് നശിപ്പിക്കേണ്ടല്ലൊ.
അതോടു കൂടി പർചേസ് കൂട്ടു വരവ് നിർത്തി - സാറായി സാറിന്റെ പാടായി
അവർക്കും നീരസം തോന്നില്ലെ? കിട്ടപ്പോരൊന്നും ഇല്ലെങ്കിൽ?
ഇക്കാലമത്രയും എനിക്കിരിക്കുവാൻ ഇടം ഒരുക്കിയിരുന്നത് ഭണ്ഡാരിയുടെ മുറിയിൽ
തന്നെ. ഒരു ടേബിളിൽ ഒരു Typewriter വച്ചിട്ടുണ്ട്. അതിനു പിന്നിൽ ഒരു കസേരയും.
ചെറ്റത്തരം അധികം അതിനു മുൻപു കണ്ടിട്ടില്ലാതിരുന്നത് കൊണ്ട് എനിക്ക്
അതൊരു പ്രശ്നം ആയിരുന്നില്ല.
പക്ഷെ Joint President ഒരു ദിവസം അബദ്ധത്തിന് ആ വഴി വന്നപ്പോൾ കണ്ടു.
അയാൾ ഭണ്ഡാരിയെ വിളിച്ചു ചോദിച്ചു അല്ല ഡോക്റ്റർക്കിവിടെ എന്നാ കാര്യം?
അതോടു കൂടി മറ്റൊരു സംവിധാനം എനിക്കു വേണ്ടി ഉണ്ടാക്കി.
സ്റ്റാഫും ഒക്കെ ആയി. അപ്പോൾ സ്റ്റാഫും വസ്തുവകകളും ഒക്കെ കൊണ്ട്
Mobile Clinic പോകും. അത് കഴിഞ്ഞ് എനിക്കു
പോകുവാൻ വേണ്ടി ഒരു ചെറിയ വാഹനം അന്ന് ഒരു Commander Jeep
അത് വന്നപ്പോൾ ഭണ്ഡാരിക്കൊരാഗ്രഹം
അത് അയാൾക്കു വേണം എന്ന്. പക്ഷെ Finance Head പോയി പണീ നോക്കാൻ പറഞ്ഞത് കൊണ്ട് അത്
എന്റെ ഉപയോഗത്തിനു തന്നെ കിട്ടി.
പതിയെ പതിയെ പണി തുടങ്ങി. ആദ്യം ഉദ്ഘാടനം. മോട്ട എന്നു പേരുള്ള ഒരു
ഗ്രാമത്തിൽ. എനിക്കുള്ള നിർദ്ദേശം Mobile Clinic നകത്ത് ഇരുന്നാൽ മതി
പന്തൽ കെട്ടി പ്രസംഗം നടന്നു ആരോ ഉദ്ഘാടനം ചെയ്തു. ഞങ്ങൾ ഗ്ലാസിലൂടെ
അതൊക്കെ കണ്ടു.
അവസാനം Doctor എ പരിചയപ്പെടുത്താൻ Joint President നോക്കിയപ്പോൾ സ്റ്റേജിൽ
ഇല്ല.
എന്നെ സ്റ്റേജിലെക്ക് വിളിപ്പിച്ച് അവരെ ഒക്കെ പരിചയപ്പെടുത്തി.
പിന്നീടു കുറച്ച് നാൾ അടുത്തുള്ള
ഗ്രാമങ്ങളിൽ ഭണ്ഡാരി പറയുന്ന ഇടത്തൊക്കെ പോകും.
അവിടെ ചെന്നാൽ ഗ്രാമത്തിന്റെ തലവൻ - അവിടത്തെ ഏറ്റവും വലിയഗുണ്ട എന്ന്
വേണമെങ്കിൽ പറയാം - അവൻ വന്ന് വാനിന്റെ സീറ്റിൽ ഇരിക്കും
ആജ്ഞ തുടങ്ങും അവന്റെ ഇഷ്ടക്കാരുടെ ഒക്കെ X-ray എട്, ഇന്ന ഇന്ന മരുന്നൊക്കെ
ഇന്നാർക്കിന്നാർക്കൊക്കെ കൊട് തുടങ്ങി ഓരോ വേലകൾ.
ചുരുക്കത്തിൽ എന്നോട് MD പറഞ്ഞ പണീ നടക്കില്ല അത്ര തന്നെ.
അപ്പോഴേക്കും ഏകദേശം 6 മാസം ആയി.
MD യുടെ Visit വന്നു. വൈകുന്നേരം 5 മണിയ്ക്ക് ഞാൻ തിരിച്ചെത്തിയപ്പോൾ
എനിക്കുള്ള വിളി വന്നു. File ഉമായി ഞാൻ എത്തി.
എങ്ങനെ ഒക്കെ ഉണ്ട് ജോലി ?
ഞാൻ ആദ്യം തയ്യാറാക്കിയ Report ഉം പ്രകാരം എന്തൊക്കെ ആണ് ചെയ്യാവുന്നത്
എന്നു വിശദീകരിച്ചു.
അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. അതൊക്കെ തുടങ്ങിയൊ?
ഇല്ല
എന്തെ ചെയ്യാത്തത്?
ഞാൻ ഭണ്ഡാരി വരചിട്ട ഫയലുകൾ ഓരോന്നായി മുന്നിലേക്ക് വച്ചു കൊടുത്തു.
ഇത് കണ്ടതും MD യുടെ മുഖം തക്കാളി പഴുത്തത് പോലെ ചുവന്നു. തുടർന്ന് ഭണ്ഡാരിയുടെ നല്ലകാലം
ആയിരുന്നു.
അതും കേട്ടു കൊണ്ട് Joint President ഉം എത്തി.
എന്നെ MD യുടെ മുന്നിൽ കണ്ടത് അയാൾക്ക് വല്ലാത്ത പ്രയാസം ഉണ്ടാക്കി.
കാരണം ഞാൻ രഹസ്യപോലീസാണല്ലൊ.
അവിടെ വച്ച് MD, Joint President നോടു പറഞ്ഞു. ഇനി മേലിൽ He will
report to you and me only.
അങ്ങനെ ആ കമ്പനിയിൽ നിന്നും MD യ്ക്ക് നേരിട്ടു Report ചെയ്യുന്ന ആകെ
രണ്ടുപേരിൽ ഒരാൾ ഞാനായി. എനിക്കിഷ്ടം പോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും ആയി.
പക്ഷെ പുലിവാൽ അതല്ല - ഞാൻ രഹസ്യം ചോർത്താൻ വന്നവനാണെന്നുള്ള വിശ്വാസം
അന്നങ്ങേർക്കും ഉറപ്പായി. അതുകൊണ്ടെന്താ മറ്റേ
Doctor ക്ക് 2000 രൂപ increment ഉള്ളപ്പോൾ എനിക്ക് 500 !!!. അത് അവർ തന്നെ എന്നെ വിളിച്ചു
പറയുകയും ചെയ്യും We have given a good
increment to Dr---- അത് പറയാൻ ഒരു തമിഴൻ പട്ടരുണ്ടായിരുന്നു
VPW ആയി. എനിക്കൊരു വിഷമം ആകുന്നെങ്കിൽ ആയ്ക്കോട്ടെ
എനു വിചാരിചായിരുന്നിരിക്കും.
ഏതായാലും ജോലി ചെയ്യുവാനുള്ള സ്വാതന്ത്ര്യം കിട്ടിയതോടു കൂടി എന്റെ
സന്തോഷം ഒരുപാട് വർദ്ധിച്ചു. പഴയ പരിപാടി ഒക്കെ നിർത്തി. ഓരോ ഗ്രാമത്തിലെയും സർപാഞ്ച്
നെ കണ്ട് അവിടെ എന്നായിരിക്കും വരിക എന്നത് അറിയിച്ചും അതിനുള്ള വിളിച്ചറിയിക്കൽ -
മിനാദി - നടത്തുവാൻ ഏല്പ്പിക്കുകയും ചെയ്യും.
വരുന്ന ഓരോ രോഗിയിൽ നിന്നും രണ്ട് രൂപ ആദ്യ തവണയ്ക്കും , ഓരോ രൂപ പിന്നീടും
ടോക്കൺ ചാർജ് ആയി വാങ്ങും, നിവൃത്തിയില്ലാത്തവരെ ഒഴിവാക്കും, ഒരു കുടുംബത്തിൽ നിന്നും
കൂടുതൽ പേർ ഉണ്ടെങ്കിലും രണ്ടേ വാങ്ങൂ. ഈ തുക കമ്പനിയിൽ അടയ്ക്കും. രോഗം ഉള്ളവരെ മാത്രം
വേർതിരിക്കാനുള്ള ഒരു ഉപായം ആയിട്ടാണ് ഇത് ചെയ്തത്, കാരണമല്ലെങ്കിൽ അനാവശ്യമായി വരുന്നവർ
ആയിരിക്കും കൂടുതൽ.
വണ്ടിയിൽ വന്നിരുന്ന് ആജ്ഞാപിക്കുന്ന രീതിയൊക്കെ സർപ്പാഞ്ചിനെ കൊണ്ട്
മാറ്റിച്ചു.
പിന്നീടാണ് അവിടത്തെ കുട്ടികളുടെയും അമ്മമാരുടെയും ഒക്കെ ആരോഗ്യത്തിനു
ആഹാരം കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമൊ എന്ന് ആലോചിച്ചത്.
അതിന് എനിക്കു പ്രചോദനം ആയത് വിവേകാനന്ദസ്വാസ്ഥ്യസേവാസംഘം എന്ന ഒരു
സംഘടനയുടെ പ്രവർത്തനം കണ്ടതാണ്. ബോഡോ കലാപകാരികൾ ഉള്ള സ്ഥലത്ത് പേരോർക്കുന്നില്ല ഒരു
ആശ്രമം ഉണ്ട്. അവിടെ ഒരാഴ്ച്ച താമസിച്ച് അവരുടെ പ്രവർത്തനങ്ങൾ കണാൻ ഭാഗ്യം ഉണ്ടായി.
കമ്പനി വിട്ടതാണ്. ആ പോക്കിലും ഉണ്ട് തമാശ.
ഒരു ദിവസം Finance AVP ഗഗ്രാണി വിളിച്ചിട്ടു പറഞ്ഞു. സ്റ്റാഫും, സാധനങ്ങളും
ഒക്കെ തയ്യാറാകുന്നത് വരെ അവിടെ ഒന്നു പോയി കാണ്ടു വാ. ക്ഷിപ്ര Express ൽ കല്കട്ട യ്ക്ക്
ബുക്ക് ചെയ്യാം 2nd AC.
അന്ന് എനിക്കാണെങ്കിൽ പുറമെ ഇടാൻ കൊള്ളാവുന്ന ഒരു പാന്റും ഒരു ഷർട്ടും
ആണുള്ളത്. പിന്നെ രണ്ട് പഴയവയും. Train ൽ പറ്റും എങ്കിൽ General Compartment ൽ കയറുന്ന
സ്വഭാവം. കാശില്ലാത്തതു കൊണ്ടാ ട്ടൊ
ഞാൻ പറഞ്ഞു AC ഒന്നും വേണ്ട
sleeper മതി. കാരണം പറഞ്ഞത് വേറേ - പുറമെ ഉള്ള
കാഴ്ച്ചകൾ കാണാമല്ലൊ
അതിൻ ഗഗ്രാണി പറഞ്ഞ മറുപടി ആയിരുന്നു കേമം
ആയ്ക്കോട്ടെ, പക്ഷെ Birla യിൽ ആണു ജോലി എന്ന് ആരോടും പറയരുത്.
അവസാനം സമ്മതിച്ചു. കല്ക്കട്ടയിൽ എത്തി.
അവിടെയും ഉണ്ട് ഒരു വിദ്വാൻ കെഡിയ. അദ്ദേഹം താല്ക്കാലികമായി ഹോട്ടൽ
arrange ചെയ്തിട്ടുണ്ട്. അവിടെ നിന്നും പിറ്റേ ദിവസം സംഘത്തിന്റെ വണ്ടി പുറപ്പെടും
പിന്നീട് ഒരാഴ്ച കഴിഞ്ഞേ മടങ്ങൂ.
ഞാൻ യാത്രയുടെ തയ്യാറെടുപ്പിനെ പറ്റി പറഞ്ഞപ്പോൾ കെഡിയയുടെ ഉപദേശം എന്തോന്നിനാ അങ്ങോട്ടൊക്കെ
പോകുന്നെത്- ബോഡോ കലാപകാരികൾ ഒക്കെ ഉള്ള കാടാണ്. ഇവിടെ ഒരാഴ്ച്ച കറങ്ങ്. പിന്നെ
Report എന്തെങ്കിലും കൊടുത്താൽ പോരെ?
ഇങ്ങനെ ഒക്കെയാ അല്ലെ എന്നു മനസിൽ കരുതിയിട്ട് ഞാൻ ഞ്ഞു അല്ല എനിക്കേതായാലും
പോകണം, ഞാൻ പോയി വരാം.
അങ്ങനെ അവരുടെ കൂടെ പോയി. കാലത്ത്
തിരിച്ച് വൈകുന്നേരമാണെത്തിയത്.
ആശ്രമം കാട്ടുപ്രദേശത്താണ്. ഒരു സ്വാമി ഉണ്ട്.
സന്ധ്യ ആയപ്പോൾ ഭജന തുടങ്ങി. സ്വാമി ഹാർമോണിയം ഉമായി ഇരുന്നു പാടി തുടങ്ങി.
നല്ല ഭജന. ഞാൻ ഒന്നു രണ്ടെണ്ണം പാടി. അന്നു സ്വാമി പാടിയ ഒരു ഭജൻപ്പാട്ട് ഞാൻ മനഃപാഠം
ആക്കി പിന്നീട് എല്ലാ ഭജനകളിലും പാടിയിട്ടുണ്ട്.
“ജയ ജയ രാം കൃഷ്ണ ഹരേ
ജയ ജയ രാം കൃഷ്ണ ഹരേ” <--can hear="" here="" it="" o:p="">--can>
രാത്രി ഭക്ഷണത്തിനിരുന്നപ്പോൾ - അന്നു ഞാൻ മൽസ്യമാംസങ്ങൾ കഴിക്കാറില്ല
- ആഹരത്തിനൊപ്പം നല്ല ചുവന്ന വലിയ മീങ്കഷണങ്ങൾ വിളമ്പുന്നു. സ്വാമിയുടെ ഇലയിൽ വിളമ്പി
കഴിഞ്ഞ് എന്റടുത്ത് വന്നപ്പോൾ ഞാൻ തടഞ്ഞു.
സ്വാമിക്കു വിളമ്പിയതിൽ എനിക്കത്ഭുതം
ഞാൻ തടഞ്ഞതിൽ സ്വാമിക്കത്ഭുതം
സ്വാമി വേഗം പറഞ്ഞു മുളക് കൂടിയിട്ടായിരിക്കും , കഴുകിത്തരാം. സ്വാമി
കുടിക്കുവാൻ വച്ച ഗ്ലാസിലെ വെള്ളം കൊണ്ടു കഴുകി എന്റെ ഇലയിൽ വക്കുന്നു
ഞാൻ പറഞ്ഞു അല്ല ഞാൻ കഴിക്കില്ല അതു കൊണ്ടാ.
ഒരാഴ്ച്ച പോയത് അറിഞ്ഞില്ല
.
അന്നാണു പാവം നാട്ടുകാർക്ക് കിച്ചടി ഉണ്ടാക്കി വിളമ്പി കൊടുക്കുന്നത്
കണ്ടത്
അരി, ചെറുപയർ പരിപ്പ്, ഉരുളക്കിഴങ്ങ്, ഉള്ളീ, മുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി,
എണ്ണ ഇത്രയും ആണ് ഘടകങ്ങൾ വേണമെങ്കിൽ മറ്റ് ഏത് പച്ചക്കറിയും ചേർക്കാം , തക്കാളി,
കാബേജ്, കാരറ്റ് തുടങ്ങി.
നല്ല രുചി ആണ് ചൂടോടെ കഴിക്കാൻ.
തിരികെ എത്തിയ എനിക്കു തോന്നി
ഗ്രാമീണരായ സ്ത്രീകൾക്കും കുട്ടികൾക്കും എന്ത് കൊണ്ടു ഉണ്ടാക്കി കൊടൂത്തു കൂടാ?
സാധുക്കളായ സ്ത്രീകൾ പണീക്കു പോകും അവർ കൊണ്ടു വരുന്ന കാശു വാങ്ങി കള്ളടിച്ചു കിറുങ്ങി നടക്കും ആണുങ്ങൾ - എല്ലാരും അല്ല കേട്ടൊ
എന്നാലും മിക്കവരും
അതുകൊണ്ട് ആഹാരം സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം കൊടുത്താൽ മതി
എന്ന് വച്ചു.
ഇത് ചർച്ച ചെയ്തപ്പോൾ എതിർപ്പിന്റെ ബഹളം ആയിരുന്നു.
ആരുണ്ടാക്കും? ആർ ചെലവു വഹിക്കും?
ഞാൻ പറഞ്ഞു ചെലവു ഞാൻ വഹിക്കും, ഗസ്റ്റ് ഹൗസിൽ ഉണ്ടാക്കാമല്ലൊ. അത്
കൊണ്ടു പോയി വിതരണം ചെയ്യാം.
MD യുമായുള്ള ഇരിപ്പുവശം വച്ച് എതിർക്കാൻ അവർക്കും പേടി ഉണ്ട്. ഭണ്ഡാരിയുടെ
പണി പോയത് അവർ കണ്ടതാണല്ലൊ.
അത് കൊണ്ട് ആദ്യവട്ടം അവർ ഉണ്ടാക്കി തന്നു. ഗസ്റ്റ് ഹൗസിൽ വലിയ പാത്രങ്ങൾ
ഉണ്ട് - അതിൻ നാം എന്താണുപേരു പറയുന്നത് - ഗഞ്ജാ എന്ന് ഇവിടെ പറയും.
9 കിലൊ അരി. 2.5 കിലൊ പയർ ഇ കിലൊ എണ്ണ 2 കിലൊ ഉള്ളി ഓരു കിലൊ മല്ലിപ്പൊടി
250 ഗ്ം മഞ്ഞൾപ്പൊടി അര കിലൊ ജീരകം എന്നിവ ചേർത്ത് ആദ്യം ഉണ്ടാക്കിയത്.
അത് ഗ്രാമത്തിൽ വിളമ്പുന്ന
കഥ കേൾക്കണ്ടേ?
നേരത്തെ സർപാഞ്ചിനോടു പറഞ്ഞ് അവിടത്തെ ഒരു സ്കൂൾ കെട്ടിടത്തിൽ ഇടപാടു
ചെയ്തിരുന്നു.
പക്ഷെ അവിടെ ചെന്നപ്പോഴാണു രസം
ഞങ്ങൾ ഇവരുടെ കൂടെ ഇരിക്കത്തില്ല. ഞങ്ങൾ വലിയ ജാതിയാണ്
പോരേ പൂരം
അവസാനം പലരും പല ഇടത്തിരുന്ന്
കഴിച്ചു.
പക്ഷെ അടുത്ത തവണ അരിയും പയറും
ഒക്കെ ഇങ്ങ് തന്നാൽ മതി, ഞങ്ങൾ തന്നെ വച്ച്കഴിച്ചോളാം എന്ന് ഉപദേശവും തന്നു.
എല്ലാ ശനിയാഴ്ചയും ആഹാരം കൊടുക്കാനായിരുന്നു എന്റെ ഉദ്ദേശം.
അടുത്ത ശനിയാഴ്ച്ച ആയപ്പോൾ ഗസ്റ്റ് ഹൗസിലെ എല്ലാ ഗഞ്ജകളിലും ഓരോരോ സാധനം
കുതിർക്കാൻ ഇട്ടിരിക്കുന്നു. ഗഞ്ജ ഒഴിവില്ല. അതായത് നടപ്പില്ല എന്നർത്ഥം
മനഃപൂർവം ചെയ്ത പണിയാണെന്ന് മനസിലാകാൻ അധികം ബുദ്ധിയുടെ ആവശ്യം ഇല്ലലൊ
ഉണ്ടോ?
അതോടു കൂടി ഞാൻ തീരുമാനിച്ചു ഇനി ഒന്നിനു വേണ്ടിയും ഇവന്റെ ഒന്നും പിന്നാലെ
പോകേണ്ട കാര്യം ഇല്ല എന്ന്.
ഒരു വലിയ ഗഞ്ജ യും ഇളക്കാനുള്ള ചട്ടുകവും ഞാൻ വാങ്ങി. കമ്പനിയ്യുടെ
ഡമ്പ് യാർഡിൽ പാക്കിംഗ് കേസ്കൾ പൊളിക്കുന്നതിൽ നിന്ന് കത്തിക്കാനുള്ള വിറക് എടുപ്പിച്ചു.
എന്റെ കൂട്ടത്തിൽ രണ്ട് Driver, 1 helper, 1 watchman ഇവർ കൂടി ഉണ്ട്.
ഇവർക്കൊന്നും വേറെ പണി ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഒന്നിച്ച് ഇത് തയ്യാറാക്കാം എന്നും
തീരുമാനിച്ചു. ഉചയ്ക്കലത്തെ ഇവരുടെയും ആഹാരം അതിൽ നിന്നാകും എന്നതു കൊണ്ടു മാത്രമല്ല
അവരെല്ലാം നല്ല മനസുള്ളവരായിരുന്നത് കൊണ്ട് അവർക്കൊക്കെ സമ്മതം ആയിരുന്നു.
അങ്ങനെ അടുത്ത ശനിയാഴ്ച്ച മോട്ട ഗ്രാമത്തിലെ സ്കൂളിനു പിന്നിൽ അടുപ്പു
കൂട്ടി കിച്ചടി തയ്യാറാക്കി.
അടുത്തത് ഒരു ഗ്രാമം എന്നു പറയുവാൻ സാധിക്കില്ല കുറേ ഏറെ ആളുകൾ താമസം
ഉണ്ട്, പക്ഷെ അവർ ഒരിക്കലും സ്ഥിരം അവിടെ കാണില്ല. ജീവിക്കാൻ വേണ്ടീ ഓരോ ഇടങ്ങളിൽ പോകും.
ഇടയ്ക്കിടയ്ക്ക് തിരികെ വരും. അങ്ങനെ ഉള്ള ഒരു സ്ഥലം. എന്നാലും 200 നു മുകളിൽ ആളുകൾ
ഉണ്ടാകും.
അവിടെ ഒരു സ്ത്രീ സ്വയം ദേവി ആയി ഒരു കൊച്ച് അമ്പലവും വച്ചിട്ടുണ്ട്.
ചിലരൊക്കെ അവിടെ നാളികേരവും മറ്റും കൊടുക്കും.
അടുത്ത് ശനിയാഴ്ച അവിടെ ആയിരുന്നു.
അവിടെ എല്ലാം തയ്യാറാക്കി വിളമ്പാൻ ആയപ്പോഴേക്കും ഈ ദേവിയുടെ വക ചോദ്യം “ നിങ്ങൾ എന്ത് ജാതിയാണ്?”
അതറിഞ്ഞിട്ടെന്ത് കാര്യം? വിശക്കുന്നുണ്ടെങ്കിൽ ഇരിക്കുക.
ആ വെള്ളം കൊണ്ടുവന്നവൻ ഏത് ജാതിയാണ്?
ബാക്കി പാവപ്പെട്ടവർ എങ്ങനെ എങ്കിലും വിളമ്പി കിട്ടിയാൽ കഴിക്കാമ
ല്ലൊ എന്നു
കരുതി നില്ക്കുന്നു.
ഞാൻ പറഞ്ഞു വിശപ്പുള്ളവർ ഇരിക്കുക. അല്ലാത്തവർക്ക് പോകാം
ദേവി പിന്നെയും പറഞ്ഞു ഞങ്ങൾക്കുള്ളത് പാത്രത്തിൽ തന്നാൽ മതി ഞങ്ങൾ
കൊണ്ടുപോയി കഴിച്ചോളാം
ഞാൻ പറഞ്ഞു അത് നടപ്പില്ല,
ഇവിടെ ഇരുന്നാൽ വിളമ്പി തരും. പാത്രത്തിൽ ഉണ്ടാക്കിയത് തീരുന്നത് വരെ ഇവിടെ തന്നെ വിളമ്പും.
പക്ഷെ ഇവിടന്നു കൊണ്ടു പോക്കാൻ തരില്ല.
ദേവി അക്ഷമയായി ദേഷ്യപ്പെട്ട് പോയി തന്റെ ശൂലവും പൊക്കി വിറച്ചു കൊണ്ട്
കണ്ണൂം ഉരുട്ടി നിന്നു
ചിലരൊക്കെ ഭയത്തോടു കൂടി അങ്ങോട്ടു നോക്കുന്നുണ്ടായിരുന്നു
ഞാൻ പിള്ളേരോട് ശ്രദ്ധിക്കാതെ ബാക്കി ഉള്ളവർക്ക് വിളമ്പാൻ പറഞ്ഞു.
വിളമ്പി തീർന്നു പോകും എന്നു മനസിലാക്കാനുള്ള ബുദ്ധി ദേവിക്ക് പെട്ടെന്ന്
ഉണ്ടായി. അവരും വന്നിരുന്ന് ആഹാരം വാങ്ങി കഴിച്ചു.
പിന്നീടുള്ള എല്ലാ ശനിയാഴ്ച്ചകളിലും അവിടെ തന്നെ ആക്കി - കാരണം അടുത്തുള്ള
ഗ്രാമങ്ങളിൽ നിന്നും ആളുകൾക്ക് അവിടെ വരാൻ എളുപ്പം.
അങ്ങനെ ജാതിമതഭേദം ഇല്ലാതെ എല്ലാവരും ഒന്നിച്ചിരുന്ന് സന്തോഷമായി കഴിക്കുന്ന
ഒരു ശീലം ഉണ്ടായി.
ഏകദേശം 100നു മുകളിൽ ആളുകൾക്ക് കൊടുക്കാൻ തികയുമായിരുന്നു അത്രയും സാധനം
കൊണ്ട്.
ഒരാഴ്ചയ്ക്ക് എനിക്ക് ഏകദേശം 250 രൂപയ്ക്കുള്ളിലെ ചെലവു വന്നിരുന്നുള്ളു.
കുറച്ചു കാലം കഴിഞ്ഞപ്പോൾ, പണ്ട് അതിനെ എതിർത്ത ചില വിദ്വാന്മാർ എന്നോടു
ചോദിച്ചു, ഒരു തവണത്തെത് ഞാൻ നടത്താം കുട്ടിയുടെ Birthday ആണ്, അല്ലെങ്കിൽ അവരുടെ
വിവാഹവാർഷികം ആണ് എന്നൊക്കെ പറഞ്ഞ്.
ഞാൻ പറഞ്ഞു അതിനെന്താ ഈ ലിസ്റ്റ്
പ്രകാരം ഉള്ള സാധനം ഓഫീസിൽ എത്തിക്കുക, ശേഷം വിളമ്പാറാകുമ്പോഴേക്കും അവിടെ എത്തുക ആദ്യത്തെ പാത്രത്തിൽ നിങ്ങൾ വിളമ്പണം, ബാക്കി ഞങ്ങൾ ചെയ്തോളാം
വേണമെങ്കിൽ. അല്ലെങ്കിൽ നിങ്ങൾ തന്നെ മുഴുവനും
വിളമ്പാം.
ക്രമേണ ആളുകളുടെ ആവശ്യം കൂടി വന്നു.
അല്ല ആളുകൾ പൊതുവെ മിക്കവരും നല്ലവർ ആണ്. ഓരോരോ സാഹചര്യങ്ങൾ പഠിപ്പിച്ച
പാഠങ്ങൾ കണ്ട് അവർ ചില സമയങ്ങളിൽ വല്ലാതെ പ്രവർത്തിക്കുന്നു എന്നെ ഉള്ളൂ അല്ലെ?
തണുപ്പുകാലം വന്നപ്പോഴാണ് അവിടത്തെ ആളുകളുടെ വസ്ത്രം ഇല്ലാത്തതിന്റെ
ബുദ്ധിമുട്ട് കണ്ടത്. അന്ന് കോളനിയിലെ വീടുകളിൽ നിന്ന് പഴയ വസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യമുള്ളവർക്ക്
എത്തിച്ചു കൊടുത്തിരുന്നു.
ചികിൽസ വാഹനത്തിനകത്ത് നടക്കുമ്പോൾ തന്നെ അതോടൊപ്പം ഇത്തരം കാര്യങ്ങളും
ചെയ്തിരുന്നത് കൊണ്ട്, എന്റെ മൊശടൻ സ്വഭാവം അധികം ആരും കാര്യമാക്കിയില്ല.
(ഞാൻ ആ ജോലി വിട്ടു പോരുന്നതിനു ഒരാഴ്ച മുൻപ് എനിക്ക് ഓർമ്മയിലിരിക്കുവാൻ വേണ്ടി ഒരാളെ വിളിച്ച് എടുപ്പിച്ചവിഡിയൊ യിലെ ചില ദൃശ്യങ്ങൾ ഇവിടെ പങ്കു വയ്ക്കാം )
തന്നെയും അല്ല അവിടെ എത്തുന്ന എല്ലാവരെയും നോക്കുകയും ആവശ്യം ഉള്ളത് ചെയ്യുകയും ചെയ്തിട്ടെ അവിടം വിട്ടു പോകൂ എന്നും അവർക്കുറപ്പുണ്ടായിരുന്നത്
കൊണ്ട് വളരെ ശാന്തരായി തണലിൽ വിശ്രമിക്കുക അല്ലാതെ തെരക്കു കൂട്ടുന്ന പതിവും അവിടെ ഉണ്ടായിട്ടില്ല.
അതിന്റെ പ്രയോജനം കമ്പനിയ്ക്കും ഉണ്ടായി കേട്ടൊ.
ഒരു ദിവസം CMO CSR audit നു വരുന്നുണ്ടെന്ന് എന്നോട് GM HR പറഞ്ഞു,
കൂട്ടത്തിൽ നമ്മുടെ ജോലിയും കാണാൻ വരും അത്രെ.
ഞാൻ അന്നു പോകുന്ന വില്ലേജിന്റെ പേരു പറഞ്ഞുകൊടുത്തു അങ്ങോട്ടേക്ക്
കൊണ്ടു വന്നേക്കാൻ ഏല്പ്പിച്ചു.
അവരുടെ വാഹനം വന്നു നില്ക്കുന്നത് ഞാൻ ഗ്ലാസിൽ കൂടി കണ്ടു. പക്ഷെ കുറേ
കഴിഞ്ഞിട്ടും ആരെയും കാണാൻ കിട്ടിയില്ല. വൈകുന്നേറം തിരിച്ചെത്തി ചോദിച്ചപ്പോൾ കിട്ടിയ
ഉത്തരം CMO പറഞ്ഞത്രെ അങ്ങോട്ടു പോയി ശല്യപ്പെടുത്തണ്ടാ എന്ന്. അവിടെ നിന്നും നേരെ
മടങ്ങി. അങ്ങനെ രണ്ടു പ്രാവശ്യമെ വന്നുള്ളു. 94 മുതൽ 98 വരെ ഇങ്ങനെ പോയി, 99 ജനുവരി
25 രാത്രിയിൽ Joint President ഫോൺ ചെയ്ത് പറയുന്നു, നാളെ കാലത്തെ ദമുവിൽ നടക്കുന്ന
Republic Day Function ൽ പോണം, അവിടെ നിന്ന് ഒരു Certificate of Merrit കിട്ടും അത്
വാങ്ങണം.
അത് വരെ അയാളുടെ മുറിയിൽ കയറണം എങ്കിൽ മൂന്നു നാലു ദിവസം അനുവാദം കിട്ടാൻ
കാത്തു നില്ക്കേണ്ടിയിരുന്ന എന്നെ വിടാനൊ? അതും മന്ത്രിയുടെ കയ്യിൽ നിന്ന് വാങ്ങാൻ
എനിക്കത്ഭുതമായി. ഞാൻ ചോദിച്ചു അതിന് ആരെങ്കിലും വലിയവർ പോയാൽ പോരേ?
അപ്പോൾ അയാൾ തുറന്നു പറഞ്ഞു. അത് പ്ലാനിട്ടതായിരുന്നത്രെ, പക്ഷെ മന്ത്രി
എന്റെ കയ്യിലെ അത് തരൂ എന്ന് പ്രത്യേകം പറഞ്ഞത്രെ. അത് ഞാൻ ചെയ്ത പണിക്കുള്ള പ്രതിഫലം ആണ്.
ആ കൊല്ലമാണ് ആദ്യമായി ഒരു പ്രൊമോഷനും അല്പം കാശും ഒക്കെ കിട്ടുന്നത്,
2002 വരെ കൊണ്ടു നടന്ന ആ പ്രവർത്തനം തന്ന ഊർജ്ജമാണ്
ഇന്നും എന്നെ ഇങ്ങനെ നിലനിർത്തുന്നത്.
ഇവിടെയും ഒക്കെ ഉണ്ട് CSR - പക്ഷെ അതിന്റെ ഫുൾ ഫോം വേറെ ഏതാണ്ടൊക്കെയാ
എത്ര കൃത്യമായി ക്രോ ഡീകരിച്ച് വെച്ചിരിക്കുന്ന ഓര്‍മകള്‍.സര്‍വീസ്സ്റ്റോറി വായിക്കുന്ന രസം മറ്റെങ്ങു നിന്നു൦ കിട്ടില്ല.
ReplyDeleteസാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ, കള്ളകൂട്ടങ്ങളുടെ നടൂവിൽ പെട്ടുപോയാലത്തെ അവസ്ഥ
ReplyDeleteഅതല്പം കടൂപ്പം തന്നെയാണേ
മറക്കാനൊന്നും പറ്റില്ല
പണ്ടത്തെ അനുഭവ കഥകൾ ..
ReplyDelete