Sunday, September 03, 2017

കാളിനി

പഠനകാലത്തെ രസകരമായ ഓർമ്മകൾ ആരും എഴുതി കാണുന്നില്ലല്ലൊ?  എന്തെ? ആർക്കും അങ്ങനെ ഒരനുഭവവും ഇല്ലെ?
അത് കള്ളം. ആയിരമായിരം അനുഭവങ്ങൾ കാണും. ഓരോന്നായി പോരട്ടെ.

മുൻപെഴുതി എങ്കിലും ഇനിയും ഒന്നു കൂടി ഞാൻ തന്നെ എഴുതാം

ആയുർവേദ കോളേജിലെ രണ്ടാ, വർഷ final  പരീക്ഷ.

വിഷയം രസതന്ത്രം

പരീക്ഷാഹാളിൽ കയറി , സീറ്റിൽ ഇരുന്നു. ചോദ്യപേപർ കയ്യിൽ കിട്ടി. ചോദ്യങ്ങൾ ഓരോന്നായി വായിച്ചു നോക്കി, അതിനു ശേഷം അവയിൽ നിന്നും ഏറ്റവും നന്നായി അറിയുന്നത് ആദ്യം, പിന്നീട് കുറച്ചു കുറച്ച് അറിവുള്ളവ - അങ്ങനെ വേണം എഴുതാൻ എന്ന് ചെറുപ്പത്തിൽ;എ ശീലം ആക്കിയിരുന്നതു കൊണ്ട് ചോദ്യങ്ങൾ വായിച്ചു തുടങ്ങി

ഒന്നു രണ്ടു ചോദ്യം കഴിഞ്ഞപ്പോൾ വരുന്നു ഒര്യൂ ചോദ്യം “കാളിനീ ലക്ഷണം എന്ത്”

10 മാർക്കിന്റെ ചോദ്യം.

യാതൊരു പിടിയും ഇല്ലാത്ത സാധനം. അന്നു വരെ എഴുതിയ എല്ലാ പരീക്ഷകളിലും എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം എഴുതാൻ കഴിഞ്ഞിട്ടുണ്ട്  unniis biis എൻ ഹിന്ദിക്കാർ പറയുന്നതു പോലെ അല്പസ്വല്പം  എന്തെങ്കിലും ഒക്കെ കുറവ് ഉണ്ടാകാം എങ്കിലും  വിഷയത്തിനെ കുറിച്ച് എന്തെങ്കിലും ഒക്കെ എഴുതാൻ അറിയാമായിരുന്നു.

എന്നാൽ ഇത്‌

കേട്ടിട്ടെ ഇല്ലാത്ത സാധനം

പെട്ടെന്ന് മനസ് ശരിക്കും വിഷമിച്ചു

അന്ന് പരീക്ഷയിൽ ആദ്യത്തെ നാലു റാങ്ക് കിട്ടുന്നവർക്ക് ആര്യവൈദ്യശാല കൊടുക്കുന്ന ഒരു സ്കോളർഷിപ് ഉണ്ട്. മാസം തോറും 25 രൂപ.
അന്ന് 25 രൂപ എന്നത് ഒരു വലിയ തുകയാണ്‌

20 രൂപ ഫീസ് മാസം തോറും.

സാമ്പത്തികമായി വളരെ വിഷമത്തിൽ ആയതു കൊണ്ട് അത് എങ്ങനെയും  നേടണം  എന്നു മനസിൽ ഉണ്ട്. ആദ്യവർഷം മൂന്നാം  റാങ്ക്  കിട്ടിയത് കൊണ്ട് അത് ഒത്തു. പക്ഷെ അടുത്ത പരീക്ഷയിൽ കിട്ടിയില്ലെങ്കിൽ അത്  മുടങ്ങും.

ഹോസ്റ്റലിലെ മെസ് ഫീസ് കൊടുക്കാൻ പറ്റാതിരുന്നത്  കൊണ്ട് (ഹോസ്റ്റലിൽ താമസിച്ചാൽ ശാപ്പാടും അവിടന്നു തന്നെ കഴിക്കണം - അതാണു നിയമം), താമസം ഒരു ലോഡ്ജിലേക്ക് മാറ്റി സ്വന്തം പാചകം ഒക്കെ ആക്കിയിരുന്നു അന്നു തന്നെ.

10 മാർക്കിന്റെ ഒരു ചോദ്യം പൂർണ്ണമായും വിട്ടുകളഞ്ഞാൽ !!!!!

അതാലോചിച്ചിരുന്നപ്പോൾ വീണ്ടും മനസു മറ്റൊരു വഴിക്കു പോയി. രസതന്ത്രം ആണു വിഷയം. പരീക്ഷകൻ - ഭട്ട് സർ

ഇതേ ഭട്ട് സർ ആണു ദ്രവ്യവിജ്ഞാനത്തിന്റെ Practical ക്ലാസുകൾ എടൂക്കുന്നത്.

പ്രാക്റ്റികൽ ഹാളിൽ അഗസ്ത്യരസായനം ഉണ്ടാക്കുന്ന ദിവസം.

രസായനം ഉണ്ടാക്കി കഴിഞ്ഞാൽ അന്ന് ഉള്ള കുട്ടികൾക്കെല്ലാം അതിൽ നിന്നൊരു പങ്ക് കഴിക്കാൻ കിട്ടും

പക്ഷെ അന്നു കിട്ടിയത് ചട്ടുകത്തിന്റെപിടി കൊണ്ട്  തോണ്ടിയ ഒരു ചെറിയ അളവ്‌

എനിക്കു നീട്ടിയപ്പോൾ ഞാൻ എതിർത്തു. എനിക്കിത്ര പോരാ കൂടൂതൽ വേണം

അഗസ്ത്യരസായനം കൂടുതൽ തിന്ന് വയറിളക്കം വരുത്തണ്ടാ എന്ന നല്ല ഉഡ്ഡേശമല്ലെ സാറിനുള്ളു എന്നെനിക്കറിയില്ലല്ലൊ

സർ പറഞ്ഞു വേണമെങ്കിൽ ഇത് വാങ്ങുക

ഇല്ല പറ്റില്ല

സർ അത് വേറെ ഒരാൾക്കു കൊടൂത്തു. അങ്ങനെ എല്ലാവർക്കും അവരവരുടെ പങ്ക് കിട്ടി

എനിക്ക് മാത്രം പിനെ കിട്ടിയില്ല

ഞാൻ വിടുമൊ?

മുണ്ടും മാടീകെട്ടി സാറിരുന്ന മേശപ്പുറത്ത് ഞാനും കയറി ഇരുന്നു

അന്ന് ഒറ്റമുണ്ടും ഷർട്ടും ആണു വേഷം.

അവിടെ ഇരുന്നു  ഞാൻ പ്രഖ്യാപിച്ചു. സാർ ഇത് കൊണ്ടു പോകുന്നത് എനിക്കൊന്നു കാണണം . ഞാനിത് ഭരണീയോടൂ കൂടെ കോച്ചും (കോച്ചുക എന്നുള്ളത് അന്നത്തെ മോഷ്ടിക്കുക എന്നൊ കടത്തുക എന്നോ ഒക്കെ ഉള്ളതിനു പകരം ഉപയോഗിക്കുന്ന വാക്കാണ്‌)

എന്നാൽ അതു തന്നെ കാനട്ടെ എന്നു പറഞ്ഞ് സർ എല്ലാവരെയും പുറത്താക്കി, ഹാളും അടച്ചു പൂട്ടി സ്ഥലം വിട്ടു.

ഞാൻ  ഒരു മാതിരി Nutless squirrel നെ പോലെ നടന്നു. അഹംകാരത്തിന്‌ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് എനിക്കും സാറിനും നന്നായി അറീയാമായിരുന്നു :)

ആ ഭട്ട് സർ ആണ്‌ രസതന്ത്രത്തിന്റെ പരീക്ഷകൻ

അപ്പോൾ എന്റെ കാര്യം തീരുമാനമായി.

അവസാനം ബാക്കി ഒക്കെ എഴുതി വച്ച്  പുറത്തിറങ്ങി.

രാജു സാറിനോടു ചോദിച്ചു സർ എന്താണീ കാളിനി?
സാർ ഒരു പുഞ്ചിരി ക്ക്ഷിർച്ചു കൊണ്ട് താഴേക്കു നോക്കി നടന്നു

ഹാളിൽ നിന്നിരുന്ന ഓരോ സാറന്മാരോടൂം ചോദിച്ചു സർ  എന്താണീ കാളിനി?

എല്ലാവരും ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറുന്നു

അവസാനം ഭട്ട് സാറിനടൂത്തെത്തി

സറിന്റെ മുഖം  നല്ല പഴുത്ത തക്കാളി പോലെ ചുവന്ന് കണ്ണും വിടർത്തി,  വിറച്ചു കൊണ്ട് അവന്റെ ഒരു കാളിനി , ഇങ്ങ് വരട്ടെ. ഹേ ഇതെങ്ങനെയാ  ഹേ കുട്ടികളോടു പറയുക

സമാധാനമായി ആ ചോദ്യത്തിനുത്തരം അപ്പോൾ ആരും എഴുതിയിട്ടില്ല.

അങ്ങനെ അക്കൊല്ലവും രക്ഷപെട്ടു മൂന്നാം റാങ്ക് അന്നും കിട്ടി.

 


Wednesday, August 23, 2017

കുമ്മിയടിപാട്ടുകൾ


അമ്മ പാടിക്കേട്ടിട്ടുള്ള പാട്ടുകളിൽ ചിലവ. എല്ലാം മുഴുവൻ ഓർമ്മയില്ല, ചോദിക്കുവാൻ അമ്മയിന്ന് എനിക്കൊപ്പം ഇല്ല.
അതു കൊണ്ട് അറിയാവുന്ന വരികൾ കുറിക്കുന്നു.

ബാക്കി അറിവുള്ളവർ പൂരിപ്പിച്ചാൽ നന്നായിരിക്കും.


സരസിജനയനന്റെ സഖിമാരാം ഗോപസ്ത്രീകൾ
സരസിജസഖിപുത്രിനദി തൻ തീരേ

തുകിലെല്ലാമഴിച്ചിട്ടങ്ങവരെല്ലാം കുളിക്കുമ്പോൾ
മുകില്വർണ്ണൻ കൈക്കലാക്കീട്ടവർ തൻ ചേലാ

ഒരുവരുമറിയാതങ്ങരയാലിൻ മുകളേറി-
ട്ടൊരു കൊമ്പിലോരോന്നായിട്ടുടനെ തൂക്കീ

കരമതിൽ വിലസുന്ന കുഴൽ തന്നാലൂതും നേരം
മുരമഥനന്റെ ദാസീജനങ്ങൾ കേട്ടൂ


അരുതരുതയ്യോ കൃഷ്ണാ തരുണിമാർ ഞങ്ങളെല്ലാം
സരസമായുടുക്കുന്ന തുകിൽ നല്കേണം

സരസിജനയനന്റെ
----------------------------

മുല്ലപ്പൂബാണന്റെ ഭാര്യമാരാകിയ
മല്ലാക്ഷിമാരെല്ലാം ഒത്തു കൂടീ
ഉല്ലാസമോടവർ കാളിനദി തന്നി-
ലെല്ലാവരുമായി ചെന്നിറങ്ങി

തിങ്ങിനമോദമിയന്നവരും
അവരിംഗിതത്തോടു പറഞ്ഞു തമ്മിൽ
ഭംഗമൊന്നും വരാതങ്ങു നീന്തിക്കട-
ന്നാരുമുണ്ടൊ കുളിച്ചിങ്ങു പോരാൻ

അംഗനമാരവരൊത്തു നീന്തി
അവരംഗം കുഴഞ്ഞു കരയ്ക്കു കേറി

---------------------------------

വീരനാം നളന്റെ ഭാര്യ സുന്ദരി ദമയന്തി
കാന്തനെ വെടിഞ്ഞവളും കാട്ടിൽ നടക്കുമ്പോൾ
കാന്തി കണ്ടടുത്തു വന്നു ഘോരനാം പെരുമ്പാമ്പ്

പാമ്പു വന്നടുത്ത നേരം പ്രാണഭയം പൂണ്ട്

പ്രാണഭയം പൂണ്ടവൾ നിലവിളി തുടങ്ങി

നിലവിളി കേട്ടടുത്തു വന്നു വില്ലെടുത്തു വേടൻ

പാമ്പിനെ വധിച്ചിവളെ കൈക്കലാക്ക വേണം
എന്നുറച്ച വേടനപ്പോൾ ഭസ്മമായി പോയി

http://devantharapilkavithakal.blogspot.in/2015/08/blog-post_16.html

കുമ്മി(ഉത്തരാസ്വയംവരം ആട്ടക്കഥ)
****ഇരയിമ്മന്‍തമ്പി****
വീര ,വിരാട കുമാരവിഭോ,
ചാരുതര ഗുണസാഗര ഭോ!
മാരലാവണ്യ, നാരിമനോഹാരി താരുണ്യ!
ജയജയ! ഭൂരികാരുണ്യ വന്നീടുക
ചാരത്തിഹ പാരില്‍ത്തവ
നേരൊത്തവരാരുത്തര!
സാരസ്യസാരമറിവതിനും നല്ല
മാരസ്യലീലകള്‍ ചെയ് വതിനും?
നാളീകലോചനമാരേ, നാം
വ്രീളകളഞ്ഞു വിവിധമോരോ
കേളികളാടി-മുദാ രാഗമാലകള്‍ പാടി-കരം കൊട്ടി-ച്ചാലവേ ചാടി-തിരുമുമ്പില്‍
താളത്തൊടു മേളത്തൊടു
മേളിച്ചനുകൂലത്തൊടു-
മാളികളെ! നടനം ചെയ്യണം
നല്ല കേളി ജഗത്തില്‍ വളര്‍ത്തീടേണം.
ഹൃദ്യതരമൊന്നു പാടീടുവാനു-
ദ്യോഗമേതും കുറയ്ക്കരുതേ
വിദ്യുല്ലതാംഗീ,
ചൊല്ലീടുക പദ്യങ്ങള്‍ ഭംഗി-
കലര്‍ന്നു നീ സദ്യോമാതംഗീ!
ധണംതകത്തദ്ധിമിത്തത്ഥൈയ്യ
തത്ഥോം തത്ഥോമെന്നു
മദ്ദളം വാദയ ചന്ദ്രലേഖേ!-നല്ല
പദ്യങ്ങള്‍ ചൊല്‍ക നീ രത്നലേഖേ!
പാണിവളകള്‍ കിലുങ്ങീടവേ പാരം
ചേണുറ്റ കൊങ്ക കുലുങ്ങീടവേ
വേണിയഴിഞ്ഞും നവസുമശ്രേണി പൊഴിഞ്ഞും
കളമൃദുവാണി മൊഴിഞ്ഞും
സഖി ഹേ!
കല്യാണീ! ഘനവേണി!
ശുകവാണി! സുശ്രേണി നാ-
മിണങ്ങിക്കുമ്മിയടിച്ചീടേണം-
നന്നായ് വണങ്ങിക്കുമ്മിയടിച്ചീടേണം.


Friday, July 28, 2017

മനുഷ്യനു കുശുമ്പും അസൂയയും ഒന്നും പാടില്ല

ഹഹഹഹഹഹ മനുഷ്യനു കുശുമ്പും അസൂയയും ഒന്നും പാടില്ല എന്നു പറയുനത് ഇതാണ്‌

കണ്ടില്ലെ

വെണ്ട തിയകൾ കിളിച്ചപ്പോൽ അവയിൽ രണ്ടെണ്ണം എന്റേതായി മാറ്റി ചട്ടിയിൽ നടാൻ തീരുമാനിച്ചു

അപ്പൊഴാണു ഭൈമി പരയുന്നത് ചേട്ടാ ഒരെണ്ണം കൂടി വേനം , എന്റെ ചാക്കിൽ വയ്ക്കാൻ

കൂട്ടത്തിൽ നല്ല രണ്ടെണ്ണം എടുത്ത് ഞാൻ ചട്ടിയിൽ എന്റേതായി വച്ചു

അവൾ അങ്ങനെ ആളാകണ്ട  എന്നു കരുതി ഒരു മോശം തൈ എടുത്ത് പുള്ളിക്കാരിയുടെ ചാക്കിലും വച്ചു കൊടുത്തു

ഇപ്പൊ ദാ ചട്ടിയിലും ചാക്കിലും വെണ്ട ഉണ്ട്

പക്ഷെ കണ്ടോളൂ ഞാനായിട്ടൊന്നും പറയുന്നില്ല


Wednesday, July 19, 2017

ശബരിമലയിലെ ഭജൻ

ശബരിമലയിലെ ഭജൻ ഒരു വലിയ കഥ

അന്ന് ഞാൻ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ House surgeon ഒരു ദിവസം ഞങ്ങളുടെ Police surgeon രാമൻ നായർ സർ വന്ന് എന്നെ വിളിച്ചു. പണിക്കരെ  ത്നിക്ക് ശബരിമലയിൽ അയ്യപ്പസേവ സംഘത്തിന്റെ ആശുപത്രിയിൽ ഒരാഴ്ച്ച പോകണൊ?

ചോദ്യം മുഴുമിപ്പിക്കാൻ ഞാൻ സമ്മതിച്ചില്ല
റെഡി

എന്നാൽ നാളെ കാലത്ത് റെഡിയായി വന്നോളൂ

രണ്ട് മുണ്ടും ഷർട്ടും തോർത്തും ഒക്കെ റെദീ ആക്കി പിറ്റെ ദിവസം പുറപ്പെട്ടു.

മരുന്നുകൾ അടങ്ങിയ ഒരു പെട്ടി സർ തന്നു വിട്ടു.

സന്നിധാനത്തിനു വടക്കു വശത്തായി ഒരു കെട്ടിടം ഉണ്ട്. പണ്ടാണ്‌ ട്ടൊ 1985 ൽ. അതിലാണ്‌ ആശുപത്രി.

അതിനു മുന്നിൽ ചുക്കുവെള്ളക്കട. അതിനു മുന്നിൽ ടാർപ്പായ മൂടി ഒരു സ്ഥലം, അതിന്റെ കഥ പിന്നെ വരും.

എനിക്കേതായാലും വലരെ ഇഷ്റ്റപ്പെട്ടു.

ഓഫീസിൽ എത്തി അവിടെ ഇരുന്ന ആപ്പീസറെ പരിചയപ്പെട്ട് ജോലിയിൽ കയറാൻ.

ചെന്നപ്പോഴാന്‌ അവിടെ ഒരു വലിയ തർക്കം. കുറച്ചാളുകൾ

വിഷയം ?

ഭജന

ഒരു കൂട്ടാർ പറയുന്നു അങ്ങനെ ആണെങ്കിൽ ഭജന നടക്കില്ല. ആപ്പീസർ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു.

ഞാൻ കാര്യം അന്വേഷിച്ചു- ഭജന എന്നു കേട്ടപ്പോൾ എനിക്കു കൂടുതൽ താല്പര്യം ആയി.

ഭജന നറ്റക്കില്ല എന്നൊരു കൂട്ടർ തീർത്തു പറഞ്ഞപ്പോൾ ഞാൻ അങ്ങു പറഞ്ഞു പോയി - ഭജന നടക്കും. എന്ത് കൊണ്ടു നടക്കില്ല?

അവർ പറഞ്ഞ ചില്ലറ കാര്യങ്ങൾ പുരത്ത് പറയുവാൻ തോന്നുന്നില്ല, ഏതായാലും അത് അവർ തമ്മ്മിലുള്ള വിഷയം.

എല്ലാം കേട്ടു കഴിഞ്ഞ്നപ്പോൽ ഞാൻ പരൻഞ്ഞു, ഭജിക്കണ്ടാത്തവർ ഭജിക്കണ്ട ബാക്കി ഉള്ളവർ പോരെ നമുക്ക് ഭജിക്കാം

അപ്പോഴാണ്‌ നടക്കില്ല എന്നു പറഞ്ഞവരുടെ ഭാവം മാറിയത്- അതു വരെ അവർ വിചാരിച്ചിരുന്നത്, പാട്ടു പാടാൻ അവർക്കു മാത്രമെ അറിയൂ എന്ന്.

മുങ്കൈ എടൂക്കാൻ ആളു വേരെ ഉണ്ടെങ്കിൽ അവരുടെ സ്ഥാനം പോകും എന്നവർക്കു പെട്ടെന്നു മനസിലായി

അവർ പറഞ്ഞു  ങാ സാറുണ്ടെങ്കിൽ നമുക്ക് നടത്താം

അങ്ങനെ സ്വാമിയുറ്റെ മുന്നിൽ സന്ധ്യയ്ക്ക് 6 മുതൽ 7 വരെ ഉള്ള ഭജന ആ 7 ദിവസവും നടന്നു

അതിനിടയ്ക്കൊരു ദിവസം തൈഴ്നാട്ടിലെ ഏതോ ഒരു കമ്പന്യുടെ MD ഇപ്പോൽ വിശദമായി ഓർമ്മയില്ല.
അദ്ദേഹത്തെ പരിചയപ്പെട്ടത് ഓഫീസിൽ വച്ച്, അദ്ദേഹം എല്ലാ കൊല്ലവും വരും ഭജന ചെയ്യും.

എനിക്കു സന്തോഷമായി. അദ്ദേഹം അന്ന് കുറെ പാട്ടുകൾ പാടി. എല്ലാം ഒന്നിനൊന്നു മെച്ചം. അവയിൽ മൂന്നെണ്ണം ഞാൻ അന്നു പഠിച്ചെടുത്തു. ആകെ ഒരു സന്ധ്യക്കെ സമയമെ കിട്ടിയുള്ളു.

അന്നവ പഠിച്ചെങ്കിലും ഇപ്പോൾ ഒരെണ്ണമെ മുഴുവൻ ഓർമ്മയുള്ളു അത് ദാ ഇത്


ആരാധനയായ് ആരതിയായ് ഞാൻ

അതിലെ കർമ്മഫലത്തിൻ കെട്ടുകളെന്തി
പഞ്ചേന്ദ്രിയവും അടക്കി ഒതുക്കി
കയറി വരുന്ന വരികൾ കേട്ടപ്പോൽ സത്യത്തിൽ സ്വാമിമാരെക്കാൾ കൂടൂതൽ ഞാൻ ഓർത്തത്, വരിവരിയായി കഴുതകൾ പുറത്ത് ചുമടൂകളും ആയി പോകുന്നതായിരുന്നു.

പിന്നൊരെണ്ണം മോഹനരാഗത്തിൽ ഗംഗാധരസുതനെ

അതിന്റെ ആ ഒരു വരിയെ ഓർമ്മയുള്ളു

മൂന്നാമനെ ഒട്ടും ഓർക്കുന്നില്ല

ഇതിനിടയ്ക്ക് മറ്റൊരു  സംഭവം കൂടി പറയാനുണ്ട്

രണ്ടാം ദിവസം ഭജനയ്ക്ക് ഞങ്ങൾ മണ്ഡപത്തിൽ ഇരുന്നപ്പോൾ മൂന്നു ചെറുപ്പക്കാർ കയറി വന്നു. അവർക്ക്കു കൂടി പാടാൻ പറ്റുമൊ എന്നു ചോദിച്ചു.

നിങ്ങൾ ആരാണെന്നു ചോദിച്ചപ്പോൾ അവിടെ വിറകൊടിക്കാൻ വരുന്നവരാണത്രെ. അവരെയും ഞങ്ങളുടെ കൂട്ടത്തിൽ ഇരുത്തി. ഭജനയുടെ ആദ്യ വന്ദനങ്ങൾ എല്ലാം കഴിഞ്ഞ്നപ്പോൽ അവരോടു പാടിക്കൊള്ളാൻ പറഞ്ഞു
അതിൽ ശിവദാസൻ എന്നു പേരുള്ള ഒരുവൻ പാടൂവാൻ തുടങ്ങി

ഞങ്ങളുടെ ഭജന നടക്കുമ്പോൾ മണ്ഡപത്തിനു മുന്നിൽ ഉള്ള സ്ഥലം കാലി ആണ്‌. ചില സ്വാമിമാർ ഉറങ്ങുന്നുണ്ടാകും ചിലർ അവിടവിടെ വർത്തമാനം പറഞ്ഞിരിക്കുന്നുണ്ടാകും, വർത്തമാനത്തിനു ബുദ്ധിമുട്ടായതു കൊണ്ട് ബാക്കി ഉള്ളവരെല്ലാം ദൂരെ എങ്ങാനും പോകും.

എന്നാൽ ശിവദാസൻ ദാ ഈ പാട്ട് അങ്ങു തുടങ്ങി

ഇതു പോലെ ഒന്നും അല്ല കേട്ടൊ ഇത് ഞാൻ C#  ൽ പാടിയത്, ശിവദാസൻ അത് D# ൽ പാടി.

ആ വരി മുഴുമിപ്പിക്കുന്നതിനു മുൻപ് ഹാൾ നിറഞ്ഞു. അവിടെയും ഇവിടെയും ആയി നിന്നിരുന്ന സ്വാമിമാരെല്ലാം, ഭജന കേൾക്കാനായി ഞങ്ങളുടെ മുന്നിൽ

ശിവദാസന്റെ പാട്ടു കഴിഞ്ഞു. ഞങ്ങളുടെ ഊഴം ആയി. അപ്പോഴേക്കും ഇവർ മൂന്നു പേരും എഴുനേറ്റു. പോകുവാൻ തുടങ്ങുമ്പോൾ ഞങ്ങൾ പറഞ്ഞു, ഭജനയ്ക്കിരുന്നാൽ പിന്നീട് മംഗളം പാടിക്കഴിൻഞ്ഞു പോവുകയാണു ഭംഗി.  അല്ല അവർക്കു പോകണം. അവർ പോയി

ഞങ്ങളുടെ പാട്ടു തുടങ്ങിയതോടു കൂടി സ്വാമിമാരും അവരവരുടെ വഴിക്കു പോയി.

പക്ഷെ ഇതിനൊരു ബാക്കിപത്രം കൂടി ഉണ്ട്.

അടുത്ത ദിവസവും ഇവർ പാടൂവാൻ വന്നു. പക്ഷെ ഞങ്ങൾ പരഞ്ഞു. ഇന്നു പാടണം എങ്കിൽ, 7 മണി കഴിഞ്ഞ് അനുവാദം വാങ്ങി പാടിക്കൊള്ളൂ ( അവ്ടെ എത്ര വേനമെങ്കിലും സമയം കിട്ടും}, 6-7 വരെ ഞങ്ങളുടെ സമയം. അതിനുള്ളിൽ ഇരുന്നാൽ മുഴുവൻ സമയം ഇരിക്കണം, നിങ്ങൾ ഇന്നലെ ത് ചെയ്യാത്തതു കൊണ്ട് ഇൻ ഞങ്ങളുടെ കൂടെ വേണ്ടാ

ഞങ്ങൾ ഭജന കഴിഞ്ഞ് മുറിയിൽ പോയി ഒന്നു ഫ്രഷ് ആയി ഒന്നു കൂടി കറങ്ങാൻ പോയി.

അപ്പോൾ ഭജനമണ്ഡപത്തിൽ നിന്നും ഞങ്ങളുടെ ഭജനയെക്കാൾ പോലും മോശമായ പാട്ടുകൾ കേൾക്കുന്നു.

ഇതാരാണ്‌ ഭജിക്കുന്നത് എന്നു നോക്കി അവിടെ ചെന്നു.!!!!!!

അതേ കുട്ടികൾ. പാടുന്നത് അതേ ശിവദാസൻ !!!!! മുന്നിൽ ഞങ്ങൾക്കു മുന്നിൽ ഇരുന്നിരൗന്നത്ര സ്വാമിമാർ മാത്രം


Monday, July 17, 2017

എന്തൊരു സ്നേഹം

ഹഹഹ പഴുത്ത മാങ്ങ കോൺക്രീറ്റ് തറയിൽ വീണ്‌ (അത് നേരത്തെ ആരോ ചെയ്തു വച്ച ബുദ്ധിയാട്ടൊ മൊത്തം മണ്ണു മറച്ച് സിമന്റിടീച്ചത് - അവനൊക്കെ അങ്ങു മുകളിൽ മാത്രം നില്ക്കുന്നവരാ - മണ്ണു പിട്ക്കില്ല) പൊട്ടിത്തെറിച്ച് ചളമായി കിടക്കും

അത് കഴുകാൻ കാലത്തെ നമുക്കെവിടെ സമയം - പാവം ഹോസിനറിയാം അതു കൊണ്ട് അത് ദാ തന്നെ കഴുകി തരുന്നു

എന്തൊരു സ്നേഹം

Friday, June 16, 2017

വിശപ്പിനുള്ള കപ്പ

പണ്ട് എവിടെയോ വായിച്ച ഒരു കഥയാണ്‌. അതിന്റെ ആശയം ഞാൻ എന്റെ വാക്കുകളിൽ എഴുതുന്നു എന്നു മാത്രം. ശരിയായ കഥാവാചകങ്ങൾ ഓർമ്മയില്ലാത്തതു കൊണ്ട്.

ഒരു സാധു മനുഷ്യൻ  ആഹാരത്തിനു വേണ്ടി കപ്പ വാങ്ങുവാൻ അന്വേഷിച്ച് ഒരു നമ്പൂരി ഇല്ലത്തെത്തി.

ഇല്ലം ഒക്കെ ക്ഷയിച്ചതാണ്‌.

ആൾ നമ്പൂരിയുടെ അടുത്തെത്തി

“ഇവിടെ കപ്പ വില്ക്കുന്നു എന്നു കേട്ടു , രണ്ട് രാത്തൽ വേണമായിരുന്നു”

നമ്പൂരി കാര്യസ്ഥനെ വിളിച്ചു “ ദാ ഇയ്യാൾക്ക് രണ്ടു രാത്തൽ കപ്പ കൊടുക്കൂ”

കാര്യസ്ഥൻ ആളെയും കൂട്ടി കപ്പ ഇട്ട സ്ഥലത്തെത്തി രണ്ടു മൂടു കപ്പ പിഴുതു. തൂക്കി നോക്കിയപ്പോൾ രണ്ടര റാത്തൽ

നമ്പൂരിയുടെ മുൻപിൽ എത്തി

നമ്പൂരി വില പറഞ്ഞു ഒരു റത്തലിൻ രണ്ടണ. രണ്ടു റാത്തൽ നാലണ.

അയാൾ പരഞ്ഞു എന്റെ കയ്യിൽ ഇപ്പോൾ ഒന്നും  ഇല്ല. നാളെ തരാം

നമ്പൂരി “എങ്കിൽ കപ്പ അവിടെ ഇട്ടേക്കൂ”

അയാൾ പലതും പരഞ്ഞു നോക്കി. നമ്പൂരി സമ്മതിക്കുന്നില്ല

അവസാനം അയാൾ പരഞ്ഞു “കുഞ്ഞുങ്ങൾ പട്ടിണിയാണ്‌. മഴകാരണം പണീക്കു പോകാനും പറ്റുന്നില്ല. അതുകൊണ്ട് എന്തെങ്കിലും മാർഗ്ഗം ഉണ്ടാക്കണം”

പെട്ടെന്നു നമ്പൂരിയുടെ സ്വരം മാറി
നമ്പൂരി പറഞ്ഞു “അല്ല് നിങ്ങളല്ലെ പറഞ്ഞത് കപ്പ വിലയ്ക്കു വാങ്ങാൻ വന്നതാണെന്ന്?  ആ കപ്പ വില്ക്കാൻ വച്ചിരിക്കുന്നതാണ്‌. വിശപ്പിനുള്ളത് വേറെ”

അതും പറഞ്ഞ് വീണ്ടൂം കാര്യസ്ഥനെ വിളിച്ചു ഈ കപ്പ മാറ്റിയിട്ടിട്ട് ദാ മുറ്റത്ത്  നില്ക്കുന്ന ചെണ്ട മുറിയൻ രണ്ടു മൂടു പറിക്കൂ

പാടത്തെ കപ്പയ്ക്കു തന്നെ രണ്ടണ വിലപറഞ്ഞ നമ്പൂരി ഇതിനെത്ര വിലപറയും എന്നു ഭയന്ന ആൾ വിഷമിച്ചു പറഞ്ഞു എന്റെ കയ്യിൽ കാശില്ല

അതിനു നമ്പൂരി കൊടൂത്ത മറുപടി “ഹേയ് ഇത് വില്ക്കാനുള്ള കപ്പ അല്ല, നല്ല ഒന്നാം തരം ചെണ്ടമുറിയൻ നെയ്യു പോലെ വേവും. കാശിനു കൊടുക്കാനുള്ളതല്ല വിശപ്പിനുള്ളതാണ്‌. കൊണ്ടുപൊയ്ക്കോളൂ.

രണ്ടു റാത്തലിനു പകരം എട്ടു റാത്തൽ കൊടുക്കുന്ന മനസുള്ളവർ ഉണ്ടായിരുന്നു ഒരു കാലത്ത്.

Friday, June 09, 2017

ആപ്പീസ് വീട്ടിലേക്ക് കൊണ്ടു പോകരുത്

ആപ്പീസ് വീട്ടിലേക്ക് കൊണ്ടു പോകരുത് എന്ന് വിവരം ഉള്ളവർ പറയും ഇല്ലെ?

ഇതിപ്പൊ ഓർക്കാൻ എന്താ കാര്യം എന്നു ചോദിച്ചാൽ

വളരെക്കാലം കൂടി ഇന്നലെ ഭാര്യക്ക് ഇഷ്ടമുള്ള മീൻ കിട്ടി സിലോപ്പിയ.  അല്ലാത്ത നാടൻ മീനൊന്നും പുള്ളീക്കാരിക്ക് ഇഷ്ടമല്ല. കടൽ മീനാണെങ്കിൽ വല്ലപ്പോഴുമേ വരൂ.

അങ്ങനെ ഇന്നലെ അതൊക്കെ വച്ച് സുകമായി അത്താഴം കഴിക്കുന്നു. ഞങ്ങൾ നേരത്തെ അത്താഴം കഴിക്കും ട്ടൊ. ഭൈമി എളുപ്പം കഴിച്ചു തീർത്തിട്ട് മാമ്പഴം എടുത്ത് പൂളി തുടങ്ങി.

നമ്മൾ വൈദ്യന്മാർക്ക് ഒരു പ്രത്യേക സ്വഭാവം ഉണ്ടെന്ന് അറിയാമല്ലൊ അല്ലെ?

വൈദ്യോപദേശം ഇങ്ങനെ വിളമ്പുക.

ആഹാരം കഴിക്കുന്നതിന്റെ കൂടെ പഴവർഗ്ഗം കഴിച്ചാലത്തെ പ്രശ്നം, പഴങ്ങൾക്ക് ആമാശയത്തിൽ നിന്നും പോകണം എന്നു തോന്നുമ്പോൾ അവയെ ബാക്കി ഉള്ളവ തടൂത്തു നിർത്തും, പിന്നെ പഴം അവിടെ കിടന്ന് പുളിച്ച് പിളിച്ച് ആകെ പ്രശ്നം

എന്തിനു പറയുന്നു ഭൈമി പൂളിയ മാങ്ങ എല്ലാം അവിടെ വച്ചിട്ടു വേറെ പണീക്കു പോയി.

ഞാൻ ഊണു കഴിഞ്ഞു നോക്കുമ്പോൾ ദാ മാങ്ങ പൂളിയത് ഇരിക്കുന്നു
വയറിൽ കൊള്ളുകയില്ലെങ്കിലും ഭൈമിയുടെ പങ്കും കൂടി ഞാൻ തന്നെ കഷ്ടപ്പെട്ടു തിന്നു തീർത്തു

അത്താഴം കഴിഞ്ഞാൽ നേരെ പോയി കിടക്കുക അത്രെ ഉള്ളു നമുക്കു ശീലം

അല്പം കഴിഞ്ഞപ്പോൾ ഭൈമി തന്റെ തയ്യലും ഒക്കെ കഴിഞ്ഞ് , ആഹാരം കഴിഞ്ഞ് രണ്ടു മണിക്കൂർ ആയ സന്തോഷത്തിൽ മാമ്പഴം തപ്പുന്നു

ഇവിടിരുന്ന മാങ്ങ എവിടെ?

ഇത്രെ ഉള്ളൂ കഥ

ശേഷം ചിന്ത്യം

അങ്ങനെ ഇന്നു നേരം വെളുത്തപ്പോൾ ദാ ഇവിടെയും ബന്ദ്

കേരളം ആകാൻ പഠിക്കുകയാ ഒറീസയും.