Sunday, December 22, 2013

മലയാളിക്ക് വിഷമംഇങ്ങനെ ഒരു കമന്റ് കണ്ടപ്പൊ ഞാൻ വിചാരിച്ചു എഴുതിയ വിദ്വാന്റെ സഹോദരനെ ആരാണ്ട് തട്ടി എന്ന്.
അതു കൊണ്ട് വിഷമിച്ചാ ഞാൻ ചോദിച്ചത്  എന്താ നിയമപരമായി പോകാഞ്ഞത് എന്ന്

അപ്പോൾ പറയുന്നു അദ്ദേഹത്തിന്  റൊട്ടി വാങ്ങാൻ പണിയേണ്ടത് കൊണ്ട് സമയമില്ല അത് കൊണ്ടാ എന്ന്

പിന്നെ പറയുന്നത് കേട്ട് കരച്ചിൽ വന്ന് കണ്ണ് കാണാത്തത് കൊണ്ട് ഞാൻ നിർത്തി


എന്ത് സഹോദരൻ ആരുടെ സഹോദരൻ? പാവം

ഇങ്ങേർ ആദ്യം എഴുതിയത് കൂടി കാണണ്ടെ?

വെറൂതെ അല്ല പറയുന്നത് അവനവൻ ഇല്ലാത്തതിലല്ല മലയാളിക്ക് വിഷമം മറ്റുള്ളവനുള്ളതിലാണ്

റൊട്ടി അന്വേഷിക്കാൻ പാടൂപെടുന്നതിനിടയിലും അങ്ങേരുടെ നോട്ടം സുധാമണി എന്ത് ചെയ്യുന്നു എന്നാണ് ഫൂ

ഏതായാലും ഇനി എന്നോട് വർത്തമാനം പറയാനില്ല അത്രെ ഞാൻ പണ്ടെ അഹംകാരിയാ അത് എല്ലാവർക്കും അറിവുള്ളതാണെ

Sunday, December 15, 2013

ആരാ ശരിക്കും വ്യാജൻ?


പാരമ്പര്യവൈദ്യന്മാർക്ക് അവരവരുടെ വീട്ടിൽ നടക്കുന്ന ചികിൽസാരീതികൾ കണ്ടുപഠിക്കാൻ ധാരാളം അവസരം ഉണ്ട്.  അധികം രോഗികളൊന്നും ഉണ്ടാവില്ല. ഉള്ള രോഗിയെ പരിശോധിക്കുന്നതും അവർക്കുള്ള മരുന്ന് തയ്യാർ ചെയ്യുന്നതും വീട്ടിൽ വച്ചു തന്നെ ആയിരിക്കും. അതിൽ സഹായികൾ ആകുന്നത് ചികിൽസകന്റെ മക്കളൊ മറ്റു ബന്ധുക്കളൊ ആയിരിക്കും

ചെറുപ്പം മുതൽ  കണ്ടു വരുന്ന ആ ചികിൽസകൾ മാത്രമാണ് സാധാരണ പാരമ്പര്യക്കാർ ചികിൽസിക്കുന്നതും. അല്ലാതെ ലോകത്തുള്ള സകല രോഗങ്ങളും ചികിൽസിച്ചു മാറ്റാൻ പോകാറില്ല

എന്നാൽ ഇന്ന് പഠിച്ചിറങ്ങുന്ന വൈദ്യന്മാരുടെ കാര്യം അവരുടെ വാക്കുകളിൽ തന്നെ കേള്ക്കൂ

1. പഠിക്കാൻ പോകുന്നതിൻ മുൻപ് അത് ഇത്ര മണ്ടത്തരം ആയിരിക്കും എന്നറിഞ്ഞില്ല -
(പിന്നെ എന്തിനാണാവൊ അങ്ങോട്ട് കെട്ടി എഴുന്നള്ളിയത്? അല്ല, അതു പോലും നേരത്തെ അറിയാൻ ശ്രമിക്കാനുള്ള തലയില്ലാത്തവരാ ഡോക്റ്റർ ആകുന്നത് !!!!!!!!!!!! )
ഹ ഹ അതിനുള്ള ഉത്തരം അല്ലെ ദാ കെ പി സുകുമാരൻ പറഞ്ഞത്

2. പഠിത്തക്കാലത്ത് കളക്റ്ററേറ്റിൽ സമരം ചെയ്യുകയും പരീക്ഷയ്ക്ക് മുൻപ് കുറെ ശ്ലോകം കാണാതെ പഠിക്കലും ആയിരുന്നു ഇവരുടെ "വിദ്യാഭ്യാസം"
(ഭയങ്കരം, സമ്മതിച്ചു തന്നിരിക്കുന്നു - പള്ളിയിൽ ഒരു കുമ്പസാരം കൂടി നടത്തിയാൽ പൂർത്തിയായി)

പിന്നെ അറിവിനു വേണ്ടി ഇവർ വേറെ വൈദ്യന്മാരുടെ കൂടെ പോയി ആണ് നേടിയത്

( അല്ല ഈ പാരമ്പര്യക്കാർ അവരവരുടെ പിതാവിൽ നിന്നും ഇതുപോലെ നേടിയാൽ അത് അറീവാകില്ലെ? )

എഴുതി എഴുതി എനിക്കു തന്നെ ബോറടിച്ചു

ഇനി  ഇവരുടെ വാക്കുകൾ പടങ്ങളിൽ കൂടി കണ്ടോളൂ

എന്നിട്ട് പറയൂ

ആരാ ഈ ശരിക്കും വ്യാജൻ?

ആരെ ഒക്കെയാ ചികിൽസയിൽ നിന്നും നിരോധിക്കേണ്ടത്?Friday, December 13, 2013

കുറൂന്തോട്ടി പോലും കണ്ടാലറിയാത്ത "ഭിഷഗ്വരന്മാര്‍"

Better is it t swallow snake poison or drink  melted Copper or eat red hot iron balls  than dressing inn the garb of the learned (and pretending to be a doctor , just because someone takes refuge in you or because they are afflicted by a disease and you as a doctor accept FOOD,DRINKS,or MONEY from them 

ആയുര്‍വേദ വിദ്യാഭ്യാസത്തെയും വൈദ്യത്തെയും കുറിച്ച്‌ എന്തെല്ലാം ചര്‍ച്ചകള്‍!!!!

പക്ഷെ ഇന്ന് ഒരിടത്ത്‌ വായിച്ച ഒരു വാചകം കണ്ടപ്പോള്‍ കാര്യം മനസിലായി

"വൈദ്യം" അല്ല വിഷയം - "കച്ചവടം" ആണ്‌

കച്ചവടത്തില്‍ ലാഭം വേണമല്ലൊ അല്ലെ?

മായം കലര്‍ന്നാല്‍ പിടിക്കണം കടിക്കണം.

ചികില്‍സ തെറ്റിയാല്‍ ചികില്‍സകനെ ക്രൂശിക്കണം

രോഗിയില്‍ നിന്ന് ചികില്‍സകന്‌ സംരക്ഷണം.

ഒക്കെ വെളിവായത്‌ ഇന്നല്ലെ

ഞാന്‍ ധരിച്ചത്‌ വൈദ്യത്തെ കുറിച്ചായിരുന്നു തര്‍ക്കം എന്നായിരുന്നു.

ആയുര്‍വേദ വൈദ്യം സേവനത്തിനുള്ള ഒരു സാധനം ആണ്‌. അത്‌ കച്ചവടത്തിനുള്ള ഉപാധി അല്ല. അഥവാ ആകരുത്‌.

ആയുര്‍വേദം പഠിക്കുന്ന ഒരാള്‍ ഒരു രോഗിയെ പരിശോധിക്കുന്നതു മുതല്‍ അവനു വേണ്ട ഔഷധം സ്വയം ഉണ്ടാക്കി അവനു കൊടുക്കാന്‍ വരെ പ്രാപ്തനാക്കാനാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌.

അതായത്‌ ഒരു "വണ്‍ മാന്‍ ആര്‍മി"
ഇന്നത്തെ ആധുനിക വൈദ്യത്തെ പോലെ മരുന്ന് എഴുതി കൊടുത്തിട്ട്‌ കടയില്‍ നിന്നും അയാള്‍ എന്ത്‌ വിഷമാണ്‌ വാങ്ങുന്നത്‌ എന്നറിയാന്‍ പറ്റാത്ത ഒരു സ്ഥിതിവിശേഷം അല്ല

ഇന്ന് ആയുര്‍വേദത്തെയും അങ്ങനെ ആക്കി എടുത്തു

വെള്ളക്കോട്ടും ധരിച്ച്‌ കുറിപ്പടി കുറിക്കാന്‍ മാത്രം അറിയാവുന്ന , കുറൂന്തോട്ടി പോലും കണ്ടാലറിയാത്ത "ഭിഷഗ്വരന്മാര്‍"

മുകളിലത്തെ വാചകം എഴുതിയ ആചാര്യന്‍ അങ്ങ്‌ മുകളില്‍ കാണും

കൂടുതല്‍ എന്ത്‌ പറയാന്‍

Thursday, December 12, 2013

ആയുര്‍വേദകച്ചവടം

ആയുര്‍വേദവൈദ്യന്മാര്‍ ആയുര്‍വേദത്തെ പറ്റി പറയുന്ന ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക്‌ മറ്റു ചില കാര്യങ്ങള്‍ പറയാന്‍ തോന്നുന്നു.

രോഗിയെ പരിശോധിച്ച ശേഷം ആ രോഗിയുടെ അവസ്ഥയ്ക്ക്‌ പറ്റിയ മരുന്ന്‌/ മരുന്നുകള്‍/ എന്തൊക്കെ ആയിരിക്കണം എന്ന് വൈദ്യന്‍ തീരുമാനിക്കും

അതിനു ശേഷം ഔഷധം തയ്യാറാക്കും - കഷായം ആണെങ്കില്‍ കഷായം, ചൂര്‍ണ്ണം ആണെങ്കില്‍ അത്‌

അരിഷ്ടം ആസവം ലേഹം, ഘൃതം , കുഴമ്പ്‌ എണ്ണ ഇവ നേരത്തെ ഉണ്ടാക്കി വയ്ക്കുന്നതില്‍ തരക്കേടില്ല.

എന്നാല്‍ കഷായം ചൂര്‍ണ്ണം ഇവ പെട്ടെന്ന് കേടായി പോകുന്നവ ആണ്‌

ഇപ്പൊഴോ

കഷായം ഉണ്ടാക്കി അതില്‍ ബെന്‍സോയിക്‌ ആസിഡ്‌ പോലെ ഉള്ള സാധനങ്ങള്‍ ചേര്‍ത്ത്‌ കൂടൂതല്‍ നാള്‍ വച്ചേക്കുന്നു.

ഒരു വസ്തുവിന്റെ യഥാര്‍ത്ഥ പരിണാമം നടക്കുന്നതിനെ തടയുന്ന താണ്‌ - ഈ ചേര്‍ക്കുന്ന വസ്തു. അതു കൊണ്ടാണല്ലൊ കഷായം കേടാകില്ല എന്ന് പറയുന്നത്‌. അങ്ങനെ ആണെങ്കില്‍ ആ കഷായം എന്ത്‌ പ്രവൃത്തി ആകും ചെയ്യുക?

സ്വാഭാവിക പരിണാമം നടക്കാത്ത വസ്തു സ്വാഭാവിക പ്രഭാവം കാണിക്കും എന്ന് വിശ്വസിക്കണം എങ്കില്‍ തലക്കകത്ത്‌ തലച്ചോറിനു പകരം മറ്റുവല്ലതും ആയിരിക്കണം.

മുന്തിരിങ്ങ - ദ്രാക്ഷ മധുര രസമുള്ള വസ്തു - ദ്രാക്ഷാദി കഷായം - ആ യോഗത്തിനെ കഷായരസപ്രധാനമാക്കി ആണ്‌ ഉപയോഗിക്കാന്‍ പറയുന്നത്‌. അതില്‍ പുളി ഉള്ള ആസിഡ്‌ ചെര്‍ത്താല്‍ എന്തായിരിക്കും ഫലം?

ഒരു സ്പൂണ്‍ തെയിലയും രണ്ട്‌ സ്പൂണ്‍ പഞ്ചസാരയും, മുക്കാല്‍ ഗ്ലാസ്‌ വെള്ളവും കാല്‍ ഗ്ലാസ്‌ പാലും ഉപയോഗിച്ച്‌ ഒരു ഗ്ലാസ്‌ ചായ ഉണ്ടാക്കി കുടിക്കൂ.

ഇനി ഇതിനെ 1000 കൊണ്ട്‌ ഗുണീച്ച്‌ വലിയ ഒരു താമ്പാളത്തില്‍ ചായ ഉണ്ടാക്കൂ അതില്‍ നിന്നും ഒരു ഗ്ലാസ്‌ എടുത്ത്‌ കുടിക്കൂ

രണ്ടും ഒരു പോലെ ആയിരിക്കുമൊ ?

ഇതുപോലെ ആയുര്‍വേദത്തില്‍ മരുന്നുകള്‍ ഉണ്ടാക്കുന്നതിനും അളവുകള്‍ പറഞ്ഞിട്ടുണ്ട്‌. ചില മരുന്നുകള്‍ ഇത്ര ഇത്ര അളവ്‌ - (ഒന്നുകില്‍ കഴഞ്ച്‌ കണക്ക്‌ അല്ലെങ്കില്‍ എണ്ണം , അല്ലെങ്കില്‍ നാഴി ഇടങ്ങഴി തുടങ്ങി) വസ്തു എടുത്ത്‌ ഉണ്ടാക്കണം എന്ന് പറയും

മറ്റു ചിലവയ്ക്ക്‌ ആപേക്ഷികമായ അളവുകള്‍ പറയും - അങ്ങനെ ഉള്ളവ കുറഞ്ഞ അളവിലൊ , കൂടിയ അളവിലൊ ഉണ്ടാക്കാം.

എന്നാല്‍ ഇന്നുണ്ടാക്കുന്നതില്‍ ഇങ്ങനെ വല്ലതും നോക്കുന്നുണ്ടൊ?

ട്രക്ക്‌ നിറയെ സാധനം വരുത്തും മില്ലില്‍ പൊടീക്കും

വന്നത്‌ കുറൂന്തോട്ടി ആണൊ ലങ്കോട്ടിയാണൊ എന്ന് ആര്‍ക്കറിയും?

ചികില്‍സക്ക്‌ വേണ്ടി ആധുനികര്‍ ഉണ്ടാക്കുന്ന രീതിയില്‍ ഒരു ഫാര്‍മക്കോപ്പിയ പുസ്തകവും കൂടി ആയപ്പോള്‍ പൂര്‍ണ്ണം

രോഗത്തിന്‌ പേരും മരുന്നായി കഷായാദികളും - എല്ലാം കൂട്ടി പുസ്തകം അടിച്ച്‌ വച്ചിട്ടുണ്ട്‌.

ഇനി ഒരു കമ്പനിയുടെ ഏജന്‍സി എടുത്താലൊ?

സാധാരണക്കാര്‍ക്കൊക്കെ അറിയാവുന്ന ചില സാധനങ്ങള്‍ ദശമൂലാരിഷ്ടം, ച്യവനപ്രാശം, വായുഗുളിക -

ധാരാളം ആളുകള്‍ വെറുതെ വന്ന് ഇവ ഒക്കെ വാങ്ങിക്കൊണ്ട്‌ പോകും.

അപ്പോള്‍ കച്ചവടം നടക്കാന്‍ ഇവ അത്യാവശ്യം

എന്നാല്‍ കമ്പനിക്കാര്‍ ബുദ്ധി ഉള്ളവരാണ്‌

ദശമൂലാരിഷ്ടം 10 കുപ്പി ഓര്‍ഡര്‍ ചെയ്താല്‍ അതിനൊപ്പം വേറെ ചില മരുന്നുകള്‍ - ഏതായാലും മതി - ചെലവില്ലാത്തവ ഒരു 50 കുപ്പി എങ്കിലും ഓര്‍ഡര്‍ ചെയ്താലെ ദശമൂലാരിഷ്ടം വരൂ

പക്ഷെ പലപ്പോഴും ദശമൂലാരിഷ്ടം ഒഴികെ ബാക്കി മാത്രമാകും വരിക

പിന്നെ ആ വൈദ്യന്റെ ജോലിയാണ്‌ വരുന്ന ആര്‍ക്കെങ്കിലും ഒക്കെ അവ അടിച്ചേല്‍പ്പിക്കേണ്ടത്‌.

മോഹനന്‍ വൈദ്യര്‍ പറയുന്നതില്‍ കാര്യമില്ല എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടൊ?

ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണംശ്ശെടാ ഈ കമ്പ്യൂട്ടറിന്റെ ഒരു കാര്യമെ

കാണരുതെന്ന് വിചാരിക്കുന്ന കാര്യങ്ങൾ തന്നെ മുന്നിൽ കൊണ്ട് തരും

ജോലി ജീവിതം ഇതൊക്കെ തന്നെ ആവശ്യത്തിലധികം പ്രശ്നം  ഉണ്ടാക്കുന്നുണ്ട്
അതിനൊപ്പം ഇതും കൂടി ആയാലൊ?

പേരെടുത്ത് ഓരോരുത്തർ പറയുമ്പോൾ - അതൊന്നും കാണണ്ടാ എന്ന് കരുതി ഗ്രൂപ്പിൽ നിന്നും പുറത്ത് പോയാലും - !!! സ്നേഹത്തോടെ ചിലർ വച്ച് നീട്ടും ദാ കണ്ടോ ന്ന്

എടൊ അഭിജിത്തെ
താൻ ഇത് പറഞ്ഞത് നല്ല അർത്ഥത്തിലായാലും ചീത്ത അർത്ഥത്തിലായാലും എനിക്കൊന്നും ഇല്ല
പക്ഷെ ആ ത്രെഡ് മുഴുവൻ വായിക്കുന്ന ആളുകൾ ഉണ്ട്. അത് മാത്രം മനസിലാക്കിയാൽ തനിക്ക് നന്ന് - തന്നെക്കാളൊക്കെ വലരെ ഉയർന്ന നിലവാരത്തിലുള്ള ഡോ സൂരജ് - ഒരു മാർക്കല്ല അനേകം മാർക്ക് വാങ്ങി വളരെ ഉയർന്ന വിദ്യാഭ്യാസം കരസ്ഥം ആക്കിയ  ആളുടെ കമന്റുകളും അവിടെ കാണാം.

അതൊക്കെ വായിച്ചവർ ഉണ്ട് ലോകത്ത്
ഒന്ന് കൂടി

പണ്ട് ചിലർ പറഞ്ഞിരുന്നു പോലും വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്ന്

ഞാൻ അത് തെറ്റാണെന്ന് വിചാരിച്ചിരുന്ന ആൾ ആയിരുന്നു
പക്ഷെ ഇപ്പോൾ ഒരു സംശയം
ഒഴിക്കണോ
അഥവാ ഈയം മതിയൊ

അതോ അതിലും കൂടൂതൽ വല്ലതും വേണോ എന്ന്

മുൻപത്തെ പോസ്റ്റും കൂട്ടി വായിക്കണെ

Wednesday, December 11, 2013

കഞ്ഞികുടി മുട്ടും


പണ്ട് ഇന്നത്തെ പോലെ ആശുപത്രികൾ ഇല്ല

കോട്ടും സൂട്ടും ഇട്ട ഡോക്റ്റർമാർ ഇല്ല

മരുന്നു കടകൾ ഇല്ല

കാലം പഴയകാലം

ഇപ്പോൾ ആലോചിച്ചാൽ പേടിയാകും അല്ലെ?

ഇന്ന്  ഒരു ചുമ വന്നാൽ - ഓടി അടുത്ത കടയിലേക്ക് - ചുമയുടെ സിറപ്പ് രൂപ 80 പോയാൽ എന്താ മധുരമുള്ള സൂത്രം കുടിക്കാൻ കിട്ടുമല്ലൊ

എന്നാൽ പണ്ടൊ?

അമ്മൂമ്മമാരോട് ചോദിച്ചാൽ അറിയാം

ആടലോടകം  എന്ന് കേട്ടിട്ടുണ്ടാകും- അതിന്റെ രണ്ടിലകൾ പറിച്ച് അല്പം എണ്ണ ഒന്ന് പുരട്ടി ചൂടാക്കി വാട്ടി പിഴിഞ്ഞ് രണ്ട് തുള്ളി നീർ എടുക്കും. രണ്ട് തുള്ളി തേനും ചേർത്ത് നക്കിക്കഴിക്കും

ഇപ്പോൾ ആയുർവേദ ഡോക്റ്റർമാർക്ക് അറിയില്ലത്രെ ആയുർ വേദമരുന്നുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് . അത് അവർക്ക് ആധുനികരീതിയിൽ പഠിപ്പിച്ചു കൊടൂക്കണം അത്രെ

ആമ്പിള്ളേർ അത് ചെയ്യുന്നുണ്ട് ദാ ഇങ്ങനെഇങ്ങനെ ചെയ്താൽ രോഗിയുടെ പോക്കറ്റിലുള്ള പൈസ ഇങ്ങു പോരും

അല്ല പൈസ ആണല്ലൊ ഇപ്പൊ ദൈവം അല്ലെ?

വെറുതെ ഇലയുടെ നീരെടുത്ത് കുടീക്കാൻ പറഞ്ഞാൽ കഞ്ഞികുടി മുട്ടും

Monday, December 09, 2013

ഞാൻ അണ്ണന്റെ ഫാൻ ആയി


ഫേസ്ബുക്കിൽ പല പല ഉഗ്രൻ തർക്കങ്ങൾ നടക്കും
സമയം കൊല്ലാൻപറ്റിയ ഒരു സാധനം ആണ്.

നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ഉല്പന്നങ്ങൾ വിളമ്പുന്ന മനോഹരങ്ങളായ വാദമുഖങ്ങൾ
കേട്ടാല് കോരിത്തരിച്ചു പോകും

ഒരു തർക്കം മൂത്ര ചികിൽസയെ കുറിച്ചാണ്

അതിന്റെ കമന്റുകൾ വായിച്ചു വന്നപ്പോൽ കണ്ട ഒരു സാധനം ദാ

മൂത്രം മാലിന്യമാണ്

പക്ഷെ അത് തെളിയിക്കാൻ അദ്ദേഹം നിർദ്ദേശിക്കുന്ന പരീക്ഷണം !!!!!!!!!

മൂത്രം നേരിട്ട് രക്തത്തിലേക്ക് കുത്തിവച്ച് നോക്കാൻ

നമിച്ചു അണ്ണാ നമിച്ചു

മാലിന്യം അല്ലാത്ത കുറച്ച് ചിക്കൻ ബിരിയാണി ഒന്ന് നേരിട്ട് രക്തത്തിലേക്ക് കുത്തിവച്ചു കാണിച്ചെ

അല്ലെങ്കിൽ അണ്ണൻ മരുന്നായി കുടിക്കുന്ന - മാലിന്യം അല്ലാത്ത - ചുമയുടെ ഒരു സിറപ്പ് ഒന്ന് കുത്തിവച്ചേ

ഇഞ്ജക്റ്റബിൾ ആയി ഉണ്ടാക്കാത്ത വേറെ ഏതെങ്കിലും ഒരു സാധനം ഒന്ന് കുത്തി വച്ച് കാണിച്ചെ

ഏതായാലും ഞാൻ അണ്ണന്റെ ഫാൻ ആയി

Thursday, December 05, 2013

ആനന്ദലബ്ധിക്കിനി എന്ത് വേണം


കാലത്ത് ചാരുകസാലയിൽ അങ്ങനെ കിടന്ന് താംബൂലം ചവച്ചു കൊണ്ട് സവർണ്ണചിന്താഗതികൾ ഒക്കെ അയവിറക്കി അങ്ങനെ മൂസിനെ ധ്യാനിച്ചിരുന്നപ്പോൾ

അയ്യയ്യെ എന്താ ഇങ്ങനെ എന്നാണൊ ചിന്തിച്ചത്?

ങാ ഈയിടെയായി ഫേസ് ബുക്കിലൊക്കെ കയറിക്കയറിയിറങ്ങിയപ്പോഴല്ലേ എനിക്ക് മനസിലായത് ഞാൻ അങ്ങനെ വെറും കസേരയിലൊന്നും ഇരിക്കേണ്ടവനല്ല ചാരുകസാലയിൽ വിരാജിക്കേണ്ടവൻ ആണെന്ന്

ഇരുന്നാൽ മാത്രം പോരാ മൂസ് നമ്പൂരി തുടങ്ങിയ സവർണ്ണ ത്രിവർണ്ണ ഇനി എന്തൊക്കെ ഉണ്ടൊ അവർണ്ണ ഒക്കെ ഇങ്ങനെ ആലോചിക്കണം എന്നും

അങ്ങനെ ആലോചിച്ചു തുടങ്ങിയതാ

അപ്പൊഴാ ഒരു തോന്നൽ

ആയുർവേദം പഠിച്ച - മഹാവിദ്വാന്മാരായ - മഹാവിദ്വാന്മാർ എന്ന് പറഞ്ഞാൽ പോരാ - അതിമഹാ വിദ്വാന്മാരായ ചിലർ  ആയുർവേദവിദ്യാഭ്യാസത്തിന്റെ പോരാഴികകളെ കുറിച്ച് ഭയങ്കരമായി - അതിഭയങ്കരമായി ചർച്ച ചെയ്യുന്നില്ലെ? അവർക്ക് ചില സജഷൻ കൊടുത്താലോ എന്ന്

അത്രയും വിദ്വാന്മാരായത് കൊണ്ട് അവർ പരഞ്ഞതൊക്കെ ഞാൻ അങ്ങ് സമ്മതിക്കുന്നു

എന്തൊക്കെയാണ് അവർ പറഞ്ഞത്?

1. ആയുർവേദത്തിന്റെ മൂലസിദ്ധാന്തങ്ങൾ വെറും കാലഹരണപ്പെട്ടവ. അവ ഉപയോഗിച്ച് രോഗം ഒന്നും മനസിലാക്കാനൊ ചികിൽസിക്കാനൊ പറ്റുകയില്ല. 

2. ആയുർവേദമരുന്നുകൾ കൊണ്ട് രോഗം മാറൂന്നത് എങ്ങനെ ആണ് എന്ന് ഇങ്ങനെ പഠിച്ചിറങ്ങിയ വൈദ്യൻ - അയ്യൊ ഡൊക്റ്റർ- മാർക്ക് അറിയില്ല

3. ആയുർവേദം എന്ന 2000 കൊല്ലം പഴക്കമുള്ള കാലഹരണപ്പെട്ട കുന്തം പഠിക്കേണ്ടി വന്നത് ഈ മിടുക്കന്മാർക്ക് എണ്ട്രൻസ് പരീക്ഷയിൽ ഒരു മാർക്ക് കുറഞ്ഞു പോയതു കൊണ്ടാണ്.

4. ആയുർവേദകോളേജുകളിൽ ആയുർവേദത്തിനു പകരം ആധുനികരീതിയിൽ രോഗം കണ്ടു പിടിക്കുന്നതും ആയുർവേദമരുന്നുകൾ ആധുനികരീതിയ്ല് എങ്ങനെ രോഗം മാറ്റുന്നു   എന്നും ആണ് പഠിപ്പിക്കേണ്ടത്

5. കളക്റ്ററെറ്റിൽ സമരം ചെയ്യുകയായിരുന്നു ഇവരിൽ പലരും . പരീക്ഷ വരുമ്പോൾ കുറേ ശ്ലോകം കാണാതെ പഠിക്കൽ ആണ് ആയുർവേദ വിദ്യാഭ്യാസം.

6. ആധുനികവൈദ്യം പഠിക്കുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം, പക്ഷെ അഞ്ചര കൊല്ലം ആയുർവേദം പഠിച്ചു കഴിഞ്ഞ് വീണ്ടും അഞ്ചര കൊല്ലം ആധുനികവും പഠിച്ചാൽ - ഫലത്തിൽ 12 കൊല്ലം വിദ്യാഭ്യാസത്തിന് ചെലവാകും - (പക്ഷെ ഇവർ കണക്കാക്കി അത് 10 കൊല്ലം കൊണ്ട് തീർക്കും കേട്ടൊ- ഞാൻ പറഞ്ഞതല്ല അവിടെ കണ്ടതാ) അത് കൊണ്ട് ആധുനികം കൂടി ആയുർവേദകോളേജിൽ അങ്ങു പഠിപിച്ച് വിടണം

7. ആധുനിക വൈദ്യം പഠിച്ച് ഇറങ്ങി വരുന്നവരെ പിന്നീട് ഇങ്ങനെ വരുന്ന വൈദ്യന്മാർ ആയുർവേദം പഠിപ്പിക്കും


ഇതൊക്കെ വായിച്ച് എനിക്കങ്ങ് കുളിരു കോരുന്നു

ഹൊ ഇത്ര പുരോഗമന ചിന്താഗതി ഉള്ള മിടൂമിടുക്കന്മാർ ഉള്ളപ്പോൾ ആയുർവേദമെ നീ സന്തോഷിച്ചോളൂ. നിന്റെ കാര്യം ശുംഭം

ഒരു മാർക്ക് കുറഞ്ഞ "മിടുക്കന്മാർ" - ഒരു മാർക്ക് കൂടൂതൽ വാങ്ങി പഠിച്ച "മണ്ടന്മാരെ"  കാലഹരണപ്പെട്ട ആയുർവേദം പഠിപ്പിക്കും

ഹൊ ആനന്ദലബ്ധിക്കിനി എന്ത് വേണം?

ഇനി വേറെ കുറെ കാര്യങ്ങൾ കൂടി ചെയ്യാം

സമരത്തിനിടയിൽ  ഓടി വന്ന് നാല് ശ്ലോകം പഠിക്കാൻ വേണ്ടി എന്തിനാ സർക്കാർ ഈ അഞ്ചര കൊല്ലം മെനക്കെടുത്തുന്നത്?

പിന്നെ കാലഹരണപ്പെട്ട കുന്തം വെറുതെ തല പുകച്ച് പഠിക്കേണ്ട കാര്യവും ഇല്ലല്ലൊ

അതു കൊണ്ട് നമ്മൾ മിടൂക്കന്മാർക്ക് ആയുർവേദം പഠിക്കാൻ ഒരു കൊല്ലം മതി. ബാക്കി നാലുകൊല്ലം സമരം ചെയ്യാമല്ലൊ. അതു കൊണ്ട് ബി എ എം എസിന്റെ കാലാവധി ഒരു കൊല്ലമാക്കുക. 

 മുൻപ് പറഞ്ഞതു പോലെ ഇനി രണ്ടാമത് ആധുനികം പഠിക്കണം എങ്കിൽ ആ 10 കൊല്ലം ല്ലെ പറഞ്ഞത്?
 12 അല്ലല്ലൊ അല്ലെ? അഞ്ചര കൊല്ലം തെകച്ച് അങ്ങ് ആധുനികം പഠിച്ചാലും അഞ്ചരയും ഒന്നും കൂടി ആറര കൊല്ലം കൊണ്ട് അതു എടൂക്കാം