ശ്ശെടാ ഈ കമ്പ്യൂട്ടറിന്റെ ഒരു കാര്യമെ
കാണരുതെന്ന് വിചാരിക്കുന്ന കാര്യങ്ങൾ തന്നെ മുന്നിൽ കൊണ്ട് തരും
ജോലി ജീവിതം ഇതൊക്കെ തന്നെ ആവശ്യത്തിലധികം പ്രശ്നം ഉണ്ടാക്കുന്നുണ്ട്
അതിനൊപ്പം ഇതും കൂടി ആയാലൊ?
പേരെടുത്ത് ഓരോരുത്തർ പറയുമ്പോൾ - അതൊന്നും കാണണ്ടാ എന്ന് കരുതി ഗ്രൂപ്പിൽ നിന്നും പുറത്ത് പോയാലും - !!! സ്നേഹത്തോടെ ചിലർ വച്ച് നീട്ടും ദാ കണ്ടോ ന്ന്
എടൊ അഭിജിത്തെ
താൻ ഇത് പറഞ്ഞത് നല്ല അർത്ഥത്തിലായാലും ചീത്ത അർത്ഥത്തിലായാലും എനിക്കൊന്നും ഇല്ല
പക്ഷെ ആ ത്രെഡ് മുഴുവൻ വായിക്കുന്ന ആളുകൾ ഉണ്ട്. അത് മാത്രം മനസിലാക്കിയാൽ തനിക്ക് നന്ന് - തന്നെക്കാളൊക്കെ വലരെ ഉയർന്ന നിലവാരത്തിലുള്ള ഡോ സൂരജ് - ഒരു മാർക്കല്ല അനേകം മാർക്ക് വാങ്ങി വളരെ ഉയർന്ന വിദ്യാഭ്യാസം കരസ്ഥം ആക്കിയ ആളുടെ കമന്റുകളും അവിടെ കാണാം.
അതൊക്കെ വായിച്ചവർ ഉണ്ട് ലോകത്ത്
ഒന്ന് കൂടി
പണ്ട് ചിലർ പറഞ്ഞിരുന്നു പോലും വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്ന്
ഞാൻ അത് തെറ്റാണെന്ന് വിചാരിച്ചിരുന്ന ആൾ ആയിരുന്നു
പക്ഷെ ഇപ്പോൾ ഒരു സംശയം
ഒഴിക്കണോ
അഥവാ ഈയം മതിയൊ
അതോ അതിലും കൂടൂതൽ വല്ലതും വേണോ എന്ന്
മുൻപത്തെ പോസ്റ്റും കൂട്ടി വായിക്കണെ
അല്ല ബഹറിനിൽ കഞ്ഞി കുടീക്കാൻ വഴി മുട്ടിയൊ എന്ത് പറ്റി കുട്ടന് ?
ReplyDeleteഇവിടെ ബഹറിനില്‍ കഞ്ഞിക്കു പകരം ബിരിയാണിയാ ..അതിന്റെ കുഴപ്പം ആയിരിക്കും .. താങ്കള്‍ മഞ്ഞപിത്തത്തിന്റെ ഒരു ചിക്ത്സ പറഞ്ഞത് .. വിശ്വസനീയം ആയി തോന്നി .. ഇതൊന്നും കോളേജില്‍ പഠിപ്പിച്ചിട്ടില്ല .. നാട്ടറിവുകള്‍ ഒക്കെ കൂടിയിണക്കുനത് നല്ലത് തന്നെ .. ഇപ്പോളിവിടെ പരീക്ഷിക്കുവാന്‍ സാധ്യതയും ഇല്ല ... എന്ത് തന്നെ ആയാലും ഇപ്പറഞ്ഞതൊക്കെ പരീക്ഷിചിരിക്കും ..നാട്ടിലെത്തട്ടെ .. ഒരറിവും ഉപേക്ഷിക്കപ്പെടെണ്ടാതായി തോന്നിയിട്ടില്ല ... പിന്നെ താങ്കള്‍ പറഞ്ഞ ഒരു കാര്യം ആയത് കൊണ്ട് താങ്കളുടെ പേര് quote ചെയ്തു ..അത് ഒരു മര്യാദ ..
ReplyDeleteഈ ബൂലോകത്തില്‍ ഞാന്‍ അകപ്പെടും എന്ന് പണ്ടേ എനിക്കറിയാം .. അത് പണ്ടേ ഞാന്‍ പ്രവചിച്ചതല്ലേ :P ...
ഇയ്യം അയാളും അലൂമിനിയം അയാലും കുഴപ്പമില്ല .. ചെവി ഫ്രീ ആയി കിടക്കുകയാ ..
ഇത് ഇപ്പോഴാ കണ്ടത് .. :P
This comment has been removed by the author.
ReplyDeleteചികിത്സാ ശാസ്ത്രം പടിക്കാത്ത ഒരു വൈദ്യനെ അനുകൂലിച്ചു മറ്റൊരു വൈദ്യര്‍ എഴുതിയത് വളരെ ബാലിശമായി തോന്നി ... ബ്രഹ്മാവ് സ്മരിച്ചു , പ്രജാപതിയും , അശ്വിനി ദേവന്മാരും , ഇന്ദ്രന് , അത്രി പുത്രദി മുനികളും, അഗ്നിവേഷന്‍ തുടങ്ങിയ മുനിമാരും പണ്ട് കോളേജില്‍ പോയി ബിരുദം എടുത്തിട്ടല്ലല്ലോ ചികിത്സ നടത്തിയിരുന്നത് ..അത് കൊണ്ട് പടിക്കത്തവരും , അന്ഗീകരമില്ലതവര്‍ക്കും ആര്‍ക്കു വേണമെങ്കിലും ചികിത്സ ശാസ്ത്രം കൈകാര്യം ചെയ്യാം എന്നുള്ളത് അംഗീകരിക്കാം ഒക്കുന്നതാണോ ? ഇതിനൊക്കെ നാട്ടില്‍ ഒരു വ്യവസ്ഥിതി നിലവിലില്ലെ ? ആയുര്‍വേദ കലാശാലകള്‍ ഒക്കെ നാട്ടില്‍ തുടങ്ങിയിട്ട് ഏകദേശം ഒരു നൂറ്റാണ്ട് കഴിഞു ... ഇപ്പോഴും പഠിക്കാതെ ചികിത്സ ചെയ്യനെമ്മു വാശി പിടിച്ചാല്‍ അത് ശരിയാണോ ? ഗൃഹ വൈദ്യം, അമ്മ വൈദ്യം , നാടന്‍ വൈദ്യം എന്നൊക്കെ പറഞ്ഞത് കുറച്ചു പേര്‍ക്ക് പറഞ്ഞു കൊടുക്കുന്നതില്‍ തെറ്റില്ല ..പക്ഷെ അതും പറഞ്ഞു ഒരു ചിത്സക്ന്‍ ആകാന്‍ തുനിഞ്ഞാല്‍ അത് ആപത്തല്ലേ ? ഒരു പത്തെഴുപത് വയസ്സായ ആളുകളെ വേണമെകില്‍ നമുക്ക് മാറ്റി നിര്‍ത്താം .. പണ്ട് പഠിക്കാന്‍ സൌകര്യമില്ലാത്തതിനാല്‍ ആണെന്നും പറഞ്ഞു .. പക്ഷെ ചെറുപ്പക്കാരെ എന്ത് ചെയ്യണം .. പാരമ്പര്യം എന്നും പറഞ്ഞു എല്ലവരും ചികിത്സ്ക്കാന്‍ നാട്ടില്‍ ഇറങ്ങിയാല്‍ എന്താകും സ്തിഥി ? .. പിന്നെ ആരാണ്ട് ചോദിച്ചപ്പോലെ പഠിച്ചിറങ്ങുന്ന ആളുകളൊക്കെ എന്ത് ചെയ്യണം ? എന്തിനു ഇവിടെ ഇങ്ങനെ കോളേജുകള്‍ ? അഞ്ചര കൊല്ലം ഓരോരുത്തരും എന്തിനു വെറുതെ കളയുന്നു ? ഓരോ ചികിത്സകനും മനുഷ്യ ശരീരത്തെ കുറിച്ച് വ്യക്തമായി പടിചാലല്ലേ ശരിക്ക് ചിക്ത്സിക്കനോക്കൂ .. ഇപ്പരഞ്ഞവര്‍ അത് പഠിക്കുന്നുണ്ട് ? ഇനി എന്തല്ല പഠിച്ചു എന്ന് ആരെങ്കിലും വിലയിരുത്തെണ്ടതല്ലേ ? എല്ലാവര്ക്കു കേറി മേയാനുല്ലതാണോ ചികിത്സാ മേഖല ? എങ്ങനെ ഈ വിപത്തിനെ നേരിടാന്‍ സാധിക്കും ? പാരമ്പര്യം എന്ന് പറയുന്നത് അച്ഛന്റെ അടുത്ത് നിന്നും മകന് കിട്ടിയ അറിവ് എന്നാണോ ? അതോ ഗുരു മുഖാത്ത് നിന്ന് ലഭിക്കുന്ന ഗുരു ശിഷ്യ പരമ്പരയോ .. പാരമ്പര്യം ... പണ്ട് കാലത്ത് ഗുരുകുല വിദ്യാഭ്യാസം ആയിരുന്നു , താങ്കള്‍ അരങാജ് അഗ്നിവേഷന്റെയും, ചരകന്റെയും, സുശ്രുതന്റെയും കാലഘട്ടം മുതല്‍ ..അവിടെ തന്റെ സ്വന്തം മക്കള്‍ പടിക്കനമെകില്‍ പോലും ശിഷ്യന്‍ ആവണം ... കൂടാതെ വിദ്യഭയ്സം കഴിഞ്ഞാല്‍ കഴിവ് തെളിയിക്കുകയും വേണം ...അത് വൈദ്യത്തില്‍ മാത്രമല്ല എന്ത് പഠിപ്പിക്കുന്ന ഗുരുവിന്റെ അടുത്തും .. ധനൂര്‍ വേദം അഭ്യസിച്ചവന്‍ പഠിച്ചു കഴിഞാല്‍ അവസാനം അമ്പു എയ്തു പരീക്ഷയുണ്ട് ..ഇതു ഒന്നും ഇല്ലാതെ നേരെ അമ്പു എയ്യന്‍ ഇറങ്ങുകയാണ് ചിലര്‍ .. ഇത് ഒരിക്കലും പ്രല്സാഹിപിക്കാവുന്നതല്ല ... സ്വന്തം തവഴിയായി വല്ല ജ്ഞാനവും ഉണ്ടെങ്കില്‍ ചെയ്യേണ്ട പ്രദം കാര്യം ഒരു മെഡിക്കല്‍ ബിരുദം കരസ്ഥമാക്കുക എന്നതാണ് ..അതിനു ശേഷം തന്റെ കയ്യിലുള്ള എല്ലാ വിദ്യയും സമന്വയിപ്പിച്ച് നടത്തിയാല്‍ ..ആര്‍ക്കു എന്ത് പറയാന്‍ സാധിക്കും ? //// ഇതായിരുന്നു മൊത്തത്തില്‍ ഇട്ട പോസ്റ്റു ..എന്താണ് ഇതിലെ അപാകത എന്ന് മനസിലായില്ല ...
ReplyDeleteThis comment has been removed by the author.
ReplyDeleteBlogger Abjith Puliyakkadi said...
ReplyDeleteചികിത്സാ ശാസ്ത്രം പടിക്കാത്ത ഒരു വൈദ്യനെ --------"പിന്നെ ആരാണ്ട് ചോദിച്ചപ്പോലെ പഠിച്ചിറങ്ങുന്ന ആളുകളൊക്കെ എന്ത് ചെയ്യണം "?
ഇതാണ് അടിസ്ഥാനപരമായ ചോദ്യം?
അല്ലാതെ ആരുടെയും ആരോഗ്യത്തിൽ ഉള്ള ശ്രദ്ധ അല്ല.
ആരോഗ്യം തകരാറിലായാലൊ എന്ന വിഷമവും അല്ല
നന്നായി വരട്ടെ
This comment has been removed by the author.
ReplyDelete"പിന്നെ ആരാണ്ട് ചോദിച്ചപ്പോലെ പഠിച്ചിറങ്ങുന്ന ആളുകളൊക്കെ എന്ത് ചെയ്യണം ? എന്തിനു ഇവിടെ ഇങ്ങനെ കോളേജുകള്‍ ? അഞ്ചര കൊല്ലം ഓരോരുത്തരും എന്തിനു വെറുതെ കളയുന്നു ?"
ReplyDeleteഒന്നുമറിയാതെ കോളേജില്‍ പ്രവേശന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥിയെ നല്ല ഒരു വൈദ്യന്‍ ആക്കി മാറ്റേണ്ടത് കലാശാലയാണ്. അതന് നിപുണരായ താങ്കളെ പോലുള്ളവര്‍ അധ്യപകാരായി വരട്ടെ ... ശങ്കരന്‍ സാറ് പഠിപ്പിച്ച വിദ്യാര്തികളും കുറെ പേര്‍ ഇല്ലേ .. അങ്ങിനെ കഴിവുള്ളവര്‍ അധ്യപകരാവട്ടെ .. അപ്പോള്‍ പാവം വിദ്യാര്‍ത്ഥികളെ പഴി പറയേണ്ടല്ലോ? പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികം ആക്കുക എന്നല്ലേ അവര്‍ക്ക് ചെയ്യാന്‍ കഴിയു ..ഇത് ഇന്നത്തെ കാലഘട്ടത്തിലെ വ്യവസ്ഥയുടെ കുഴപ്പം കൂടിയാണ് .. പക്ഷെ അതൊക്കെ മാറ്റി നിര്‍ത്തി പറഞ്ഞു കൊള്ളട്ടെ, ഇവിടെ വ്യാജ വൈദ്യന്മാര്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് .. ഒരു വിദ്യാഭ്യാസവും ഇല്ലാതെയാണ് അവര്‍ ജനങ്ങളെ കൈകാര്യം ചെയ്യുനതു ... സര്‍ക്കാരുകള്‍ ആദ്യം അവരെ കൈകാരയം ചെയ്യുകയും .വിദ്യാഭ്യാസ സമ്പ്രദായം നന്നാക്കുകയും ചെയ്യട്ടെ.. പഠിപ്പിച്ചു വിട്ടാല്‍ നന്നായി ചികിത്സിക്കും ഇന്നത്തെ തലമുറ ... ഈയടുത്ത കാലത്ത് ഞാന്‍ പഠിച്ച കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ പോയി നോക്കിയപ്പോള്‍ ഞെട്ടി പോയി ..ഞങ്ങള്‍ ഇരുപതു കൊല്ലം മുന്‍പ് പടിച്ചതിനെക്കളും എത്രയോ ആധുനികമായി ഇന്ന് അവര്‍ വിദ്യ അഭ്യസിക്കുന്നു ... ഇന്നത്തെ കാലഘട്ടത്തില്‍ ഇത്രയും സൌകര്യത്തോടെ പഠിക്കുവാന്‍ സാധിച്ചില്ലല്ലോ എന്നാ വിഷമമാണ് എനിക്ക് സത്യത്തില്‍ ഉണ്ടായത് ...
ദാ കോളേജിൽ പഠിക്കുന്നതും പഠിപ്പിക്കുന്നതും ഒക്കെ നിങ്ങളുടെ തന്നെ വാക്കുകളിൽ മുകളിൽ ഇട്ട പടത്തിൽ ഉണ്ട്
ReplyDeleteവ്യാജന്മാരാണോ ഇവരാണോ മെച്ചം ?
ഏതാണ് ശരിക്കും വ്യാജൻ?
ഈ വ്യാജന്മാർ ഭായിക്ക്
ReplyDeleteഇനി ചിലപ്പോൾ പണി തരും കേട്ടൊ ...!