Sunday, December 22, 2013

മലയാളിക്ക് വിഷമം



ഇങ്ങനെ ഒരു കമന്റ് കണ്ടപ്പൊ ഞാൻ വിചാരിച്ചു എഴുതിയ വിദ്വാന്റെ സഹോദരനെ ആരാണ്ട് തട്ടി എന്ന്.
അതു കൊണ്ട് വിഷമിച്ചാ ഞാൻ ചോദിച്ചത്  എന്താ നിയമപരമായി പോകാഞ്ഞത് എന്ന്

അപ്പോൾ പറയുന്നു അദ്ദേഹത്തിന്  റൊട്ടി വാങ്ങാൻ പണിയേണ്ടത് കൊണ്ട് സമയമില്ല അത് കൊണ്ടാ എന്ന്

പിന്നെ പറയുന്നത് കേട്ട് കരച്ചിൽ വന്ന് കണ്ണ് കാണാത്തത് കൊണ്ട് ഞാൻ നിർത്തി


എന്ത് സഹോദരൻ ആരുടെ സഹോദരൻ? പാവം

ഇങ്ങേർ ആദ്യം എഴുതിയത് കൂടി കാണണ്ടെ?

വെറൂതെ അല്ല പറയുന്നത് അവനവൻ ഇല്ലാത്തതിലല്ല മലയാളിക്ക് വിഷമം മറ്റുള്ളവനുള്ളതിലാണ്

റൊട്ടി അന്വേഷിക്കാൻ പാടൂപെടുന്നതിനിടയിലും അങ്ങേരുടെ നോട്ടം സുധാമണി എന്ത് ചെയ്യുന്നു എന്നാണ് ഫൂ

ഏതായാലും ഇനി എന്നോട് വർത്തമാനം പറയാനില്ല അത്രെ ഞാൻ പണ്ടെ അഹംകാരിയാ അത് എല്ലാവർക്കും അറിവുള്ളതാണെ

8 comments:

  1. വെറൂതെ അല്ല പറയുന്നത് അവനവൻ ഇല്ലാത്തതിലല്ല മലയാളിക്ക് വിഷമം മറ്റുള്ളവനുള്ളതിലാണ്

    ReplyDelete
  2. ആദ്യമേ പറയട്ടെ ഞാൻ തങ്ങളുടെ വളരെ നാളുകള ആയിട്ടുള്ള ഒരു വായനക്കാരൻ ആണ്. തങ്ങളുടെ ചികിത്സ രീതികളെക്കുറിച്ച് വളരെ താല്പര്യത്തോടെ വായിക്കാറുമുണ്ട്.

    പക്ഷെ ഇതിൽ തങ്ങൾക്കു അല്പ്പം എടുത്തുചാട്ടം അല്പം കൂടിപോയോ എന്ന് ഒരു സംശയം. ഇവിടെ മോഹന്കുമാറ് പറഞ്ഞിരിക്കുന്നത്‌ അദ്ധേഹത്തിന്റെ സഹോദരനെ കുറിച്ചല്ല മറിച്ചു സുധാമണിയുടെ സഹോദരനെ കുറിച്ചാണ്. അവിടെയുള്ള കൊച്ചു കുട്ടികള്ക്ക് പോലും അറിയാവുന്ന കഥകള്ൽ ആണ് ഇതൊക്കെ.

    ReplyDelete
  3. പ്രിയപ്പെട്ട അനോണിമസ് ജീ

    എല്ലാവർക്കും അറിയാവുന്ന ഒരുപാട് കാര്യങ്ങൾ കാണും. അത് ശരി തന്നെ.
    ബാക്കി ഉള്ളവർ എന്ത് ചെയ്യുന്നു എന്നു നോക്കി നടക്കുന്ന കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്.
    അവനവന്റെ കാര്യം നോക്കാൻ തന്നെ നേരമില്ലാത്ത സമയത്ത് ബാക്കി ഉള്ളവരുടെ കുറ്റം കണ്ടുപിടിക്കൽ എത്ര ശരിയാണ്?

    ഞാൻ അമൃത ആശുപത്രിയിൽ ജോലി ചെയ്തിട്ടുള്ളവൻ ആണ്. അവിടത്തെ ചില കാര്യങ്ങളുമായി എനിക്ക് പൊരുത്തപ്പെടാൻ പറ്റാത്തതു കൊണ്ടു തന്നെ പോന്നതും ആണ് . പക്ഷെ അതു കൊണ്ട് അവർ ചെയ്യുന്നതെല്ലാം നല്ലതല്ല എന്ന് പറയാൻ പറ്റില്ല. 

    പിന്നെ അവരുടെ സഹോദരന്റെ കാര്യം ഒന്നും എനിക്കറിയില്ല. പറഞ്ഞു കേട്ടത് കോണ്ടു മാത്രം ഞാൻ എല്ലാം വിശ്വസിക്കാറും ഇല്ല

    ReplyDelete
  4. മലയാളി എന്തെ ഇങ്ങനെ നമ്മുടെ(കപട ) പ്രതികരണ ശേഷി കൂടുതലായത് കൊണ്ടാണോ ? സത്യത്തില്‍ നമുക്കെന്തോ ജനിതക രോഗമുണ്ട്‌ (അങ്ങനെ ആവുമ്പോ ആര്‍ക്കും വിഷമമില്ലല്ലോ )

    ReplyDelete
  5. അദ്ദേഹം ഒഴിച്ചുള്ള ആയിരക്കണക്കിനു ജനങ്ങൾ വിവരം കെട്ടവരായതുകൊണ്ടായിരിക്കും അമ്മയുടെ പുറകെ പോകുന്നത്.. വിവേകാനന്ദനു ശേഷം ഇന്ത്യയിൽ നിന്ന് യു.എൻ-ൽ പ്രസംഗിക്കാൻ ക്ഷണിക്കപ്പെട്ട ഒരു വ്യക്തിയെയാണ് ഇത്ര എളുപ്പത്തിൽ കള്ളപ്പണത്തിന്റെ ഏജന്റാക്കിയത്.

    എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സിംഹള ശ്രീലങ്കൻ ഞാൻ കേരളീയനാണെന്ന് അറിഞ്ഞ് ആദ്യം ചോദിച്ചത് മാതാ അമൃതാനന്ദമയിയെ അറിയാമോ എന്നാണ്.. എന്നിട്ട് അവൻ കൂട്ടിച്ചേർത്തു. “ഞങ്ങൾക്ക് അവർ ദൈവമാണ്.. സുനാമി വന്ന് സകലതും നഷ്ടപ്പെട്ട ഞങ്ങൾക്ക് വീടുവച്ച് തന്ന് രക്ഷിച്ച ദൈവം.” മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നുള്ളത് ശരിയാണ്..

    ReplyDelete