Saturday, July 28, 2012

നാരായണന്‍ ചേട്ടന്റെ അമ്മിക്കല്ലു ചുമക്കല്‍

കാലത്തു നാരായണന്‍ ചേട്ടനെ ഒന്നു കണ്ടേക്കാം , പുള്ളി നാട്ടിലേക്കുപോകുകയല്ലെ എന്നു വിചാരിച്ചാണ്‌ അങ്ങോട്ടു പോയത്‌

വീട്ടില്‍ ചെന്നപ്പോള്‍ കാണുന്ന കാഴ്ച്ചയോ?

നാരായണന്‍ ചേട്ടന്‍ ഒരു അമ്മിക്കല്ലും തലയില്‍ ചുമന്നു കൊണ്ട്‌ വീട്ടുമുറ്റത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു

ഇങ്ങേര്‍ക്കെന്താ വട്ടായോ ഇന്നലെ വൈകുന്നേരം കാണുമ്പോഴും കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലൊ

ഇനി അടുത്തു ചെന്നാല്‍ ഉപദ്രവിക്കുകയൊ മറ്റൊ ചെയ്യുമൊ?

പേടിയായിരുന്നു അതു കൊണ്ട്‌ ദൂരെ നിന്നും തന്നെ വിളിച്ചു
"നാരായണന്‍ ചേട്ടോ, ഇതെന്താണ്‌ കാലത്തെ കസര്‍ത്ത്‌ ?"

മറുപടി കേട്ടപ്പോള്‍ സമാധാനമായി
"ഹൊ അതോ കഴിഞ്ഞ യാത്ര കഴിഞ്ഞതോടു കൂടി ഞാന്‍ തീരുമാനിച്ചു ഇനി എവിടെ എങ്കിലും യാത്ര തിരിക്കുന്ന ദിവസം കാലത്ത്‌ അമ്മിക്കല്ലു ചുമന്നു കൊണ്ട്‌ ഒരു പത്തു വട്ടം മുറ്റത്തിനു പ്രദക്ഷിണം വയ്ക്കും"

ഞാന്‍ പറഞ്ഞു - "നല്ല കാര്യം. യാത്ര പോകുമ്പോള്‍ ഒന്നുഷാറായിരിക്കുന്നത്‌ നല്ലതാണ്‌ . രണ്ടു ദിവസം മുഴുവന്‍ തീവണ്ടിയില്‍ ചുമ്മാതെ ഇരിക്കാനുള്ളതല്ലെ"

അപ്പൊഴാണ്‌ നാരായണന്‍ ചേട്ടന്‍ വാചാലനാകുന്നത്‌ " അതല്ലെടൊ കാര്യം.
കഴിഞ്ഞ തവണ പോയ പോക്കിന്റെ വിശേഷം താന്‍ അറിഞ്ഞില്ലല്ലൊ. അതു പറയാം അപ്പോള്‍ മനസിലാകും

സാധാരണ ഞാന്‍ എന്നു പോകാന്‍ പോയാലും തീവണ്ടിയില്‍ കയറുന്നതിന്‌ ഒരു നാലു വട്ടം അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ടിവരും. എന്റെ കോച്ച്‌ മുന്നിലാണെന്നു വിചാരിച്ചു മുന്നില്‍ നിന്നാല്‍ അത്തവണ അതു പിന്നില്‍ ആയിരിക്കും വരുന്നത്‌.
പ്ലാറ്റ്‌ഫോം രണ്ടിലാണെന്നു കരുതി നിന്നാല്‍ അവിചാരിതമായ കാരണങ്ങളാല്‍ അന്ന് അതു മൂന്നില്‍ വരും അപ്പോള്‍ സ്റ്റെപ്പും കയറി ഓടണം. അതു തലവര.

അതുകൊണ്ട്‌ കഴിഞ്ഞ തവന വലരെ ബുദ്ധിപൂര്‍വം ആണ്‌ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്‌.

കഴിഞ്ഞ തവണ ഞങ്ങളുടെ കൂടെ പൗലോസ്‌ ചേട്ടനും കുടുംബവും കൂടി ഉണ്ടായിരുന്നു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ കൂലിയെ വിളിച്ചു.

നാട്ടില്‍ കിട്ടാത്ത തരം രണ്ടു മാവിന്‍ തൈകള്‍ - ഒട്ടുമാവിന്റെ തൈകള്‍ കിട്ടിയതും ഉണ്ടായിരുന്നു. ദസേറിയും ആമ്രഫലിയും ഓരോന്ന് രണ്ടും കൂടി ഒരു പത്തു കിലോ വരും അത്‌ ഒരു സഞ്ചി. തീവണ്ടിയില്‍ ആഹാരം കിട്ടുകയില്ല അതു കൊണ്ട്‌ രണ്ടു ദിവസത്തെ ആഹാരം അത്‌ ഒരു സഞ്ചി. പിന്നെ തുണി മണി ആദി രണ്ടു ബാഗും. ഇത്രയെ ഉള്ളു ഞങ്ങള്‍ക്ക്‌.

പൗലോസ്‌ ചേട്ടന്‍ ആദ്യമെ തന്നെ ലഗേജ്‌ വണ്ടിയില്‍ വച്ചിരുന്നതു കോണ്ട്‌ അത്‌ എത്ര ഉണ്ടെന്നു കണ്ടില്ല.

ഞങ്ങളുടെ ലഗേജ്‌ കൂലി എടുത്തു. ഞാന്‍ എന്റെ തോള്‍ ബാഗ്‌ തോളില്‍ തൂക്കി രാജകീയമായി സ്റ്റെപ്‌ കയറി.

അപ്പോഴാണ്‌ ഭൈമി ചോദിച്ചത്‌ "ഇത്തവണ ഏതു പ്ലാറ്റ്‌ഫോമിലാണൊ പോലും വണ്ടി വരിക?"

പൗലോസ്‌ ചേട്ടന്‍ പറഞ്ഞു "അതു ഞാന്‍ എന്‍ക്വയുറിയില്‍ ചോദിച്ച്‌ അറിയാം. നിങ്ങള്‍ ഒരു കാര്യം ചെയ്യ്‌ . ഈല്‍ ലഗേജ്‌ എല്ലാം ഇവിടെ വച്ച്‌ മുകളില്‍ തന്നെ നില്‍ക്ക്‌. പ്ലാറ്റ്‌ഫോം ഏതാണെന്നറിഞ്ഞിട്ട്‌ നമുക്ക്‌ അതിളെക്കു പോയാല്‍ മതി."

അതും പറഞ്ഞ്‌ പൗലോസ്‌ ചേട്ടന്‍ എന്‍ക്വയറിയിലേക്കു പോയി. അത്‌ സ്റ്റേഷന്റെ നാലാം പ്ലാറ്റ്‌ഫോമിനു വെളിയില്‍ ആണ്‌. അതു തുടങ്ങിയ വിവരം ഞാന്‍ അറിഞ്ഞിരുന്നും ഇല്ല കേട്ടൊ


സ്റ്റേഷന്‍ മാനേജര്‍ രണ്ടാം പ്ലാറ്റ്‌ഫോമിലും
ഞാന്‍ പറഞ്ഞു പൗലോസ്‌ ചേട്ടാ ഞാന്‍ ഇതുവരെ സ്റ്റേഷന്‍ മാനേജരോടു ചോദിക്കാറായിരുന്നു പതിവ്‌

ഞാന്‍ അയാളോടു ചോദിച്ചു വരാം

അതും പറഞ്ഞ്‌ സാധനങ്ങള്‍ എല്ലാം അവിടെ വയ്പ്പിച്ച്‌ പൗലോസ്‌ ചേട്ടന്‍ എന്‍ക്വയറിയിലേക്കും ഞാന്‍ സ്റ്റേഷന്‍ മാനേജരുടെ അടുത്തേക്കും പോയി.

സ്റ്റേഷന്‍ മാനേജരുടെ മുന്നില്‍ പണ്ടുണ്ടായിരുന്ന കുറെ സാധങ്ങള്‍ ഇപ്പോള്‍ കാണാനില്ല വണ്ടി വരുന്നതും പോകുന്നതും ഒക്കെ കാണിക്കുന്ന ഒരു വലിയ ബോര്‍ഡ്‌ പണ്ട്‌ അവിടെ ഉണ്ടായിരുന്നു ലൈറ്റ്‌ കത്തുകയും കെടുകയും ഒക്കെ ചെയ്യുന്നത്‌.

ഒരു അണ്ടി പോയ അണ്ണാന്റെ പോലെ മാനേജര്‍ അവിടെ ഇരിപ്പുണ്ട്‌. ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചു "സര്‍ ബിലാസ്‌പുര്‍ തിരുനെല്‍വേലി ഏതു പ്ലാറ്റ്‌ഫോമിലാണ്‍ വരിക?"

ശാന്തനായി അദ്ദേഹം പറഞ്ഞു "
എന്‍ക്വയറിയില്‍ ചോദിച്ചാല്‍ അറിയാം വണ്ടി വരുന്നതിനു പതിനഞ്ചു മിനിറ്റ്‌ മുന്‍പ്‌ അനൗണ്‍സ്‌ ചെയ്യും"

സന്തോഷം അപ്പോള്‍ പൗലോസ്‌ ചേട്ടന്‍ ഉത്തരം കിട്ടിക്കാണും
ഞാന്‍ തിരികെ എത്തി.

പൗലോസ്‌ ചേട്ടനും തിരികെ എത്തി.
ഞാന്‍ ചോദിച്ചു "എന്തായി?

പൗലോസ്‌ ചേട്ടന്‍ പറഞ്ഞു " വണ്ടി വരുന്നതിനു പതിനഞ്ചു മിനിറ്റ്‌ മുന്‍പ്‌ അനൗണ്‍സ്‌ ചെയ്യും"

സന്തോഷം

അങ്ങനെ നില്‍ക്കുക്കയാണ്‌.

ഞങ്ങളുടെ അടുത്തു തന്നെ ഒരു പയ്യന്‍ നില്‍ക്കുന്നുണ്ട്‌. ഏകദേശം 20-25 വയസ്സു പ്രായം വരും. ആള്‍ കണ്ടാല്‍ തരക്കേടില്ല പക്ഷെ അവന്‍ ഇടയ്ക്കിടയ്ക്ക്‌ ഞങ്ങള്‍ വച്ചിരിക്കുന്നലഗേജ്ജിലേക്കു നോക്കുന്നുണ്ട്‌.
അതെനിക്കത്ര ഇഷ്ടപ്പെടുന്നില്ലായിരുന്നു.

അല്‍പനേരം കഴിഞ്ഞപ്പോള്‍ അനൗണ്‍സ്‌മന്റ്‌ വന്നു

'ബിലാസ്‌പുര്‍ സെ തിരുനെല്‍വേലി ജാനെവാലി ഗാഡി തീന്‍ നംബര്‍ പ്ലാറ്റ്‌ഫോം മേ ആയേഗി. എ സി ഡിബ്ബാ എഞ്ജിന്‍ സെ പാഞ്ച്‌ ഛെ സാത്‌ പൊസിഷന്‍ പെ ഹെ"

സാധനങ്ങള്‍ വച്ചിട്ടു പോയ കൂലിയെ കാണാനില്ല. അല്‍പനേരം നോക്കി അവന്‍ വരുന്നതും ഇല്ല.
ഞങ്ങള്‍ നില്‍ക്കുന്നിടത്തു നിന്ന് ഒരു പതിനഞ്ചു ബോഗിയുടെ നീളം നടക്കാനുണ്ട്‌ പറഞ്ഞ ഭാഗത്തേക്ക്‌

ഭൈമിയും പൗലോസ്‌ ചേട്ടന്റെ ശ്രീമതിയും കൂടി പെട്ടികളും എടുത്ത്‌ പടി ഇറങ്ങാന്‍ തുടങ്ങി.

ബാക്കി ആയത്‌ മാവിന്‍ തൈകളും ഒരു വലിയ ബാഗും ഒരു വെള്ളക്കുപ്പിയും.

മാവിന്‍ തൈ ഞാന്‍ എടുക്കുന്നതു കണ്ട്‌ പൗലോസ്‌ ചേട്ടന്‍ അത്‌ എന്റെ കയ്യില്‍ നിന്നും വാങ്ങി. ബാഗ്‌ ഞാന്‍ തോളില്‍ തൂക്കി. നല്ല കനം. പൗലോസ്‌ ചേട്ടന്‍ എന്തൊക്കെയോ കാര്യമായി കൊണ്ടുപോകുന്നതായിരിക്കും ഞാന്‍ കരുതി.

വെള്ളക്കുപ്പി എടുക്കുന്നില്ലെ ? ഞാന്‍ ചോദിച്ചു?

പൗലോസ്‌ ചേട്ടന്‍ പറഞ്ഞു എയ്‌ അത്‌ ഞങ്ങളുടെ ആണൊ അറിയില്ല പുള്ളി വിളിച്ചു "ഏലിയാമ്മെ ഏലിയാമ്മെ"

എവിടെ കേള്‍ക്കാന്‍ അവര്‍ രണ്ടുപേരും കൂടി വാണം വിട്ടതുപോലെ പോകുകയല്ലെ

ഞാന്‍ പൗലോസ്‌ ചേട്ടന്റെ മകന്‍ അനുവിനോടു പറഞ്ഞു "മോന്‍ അതെടുത്തൊ"

അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി നടന്നു നടന്ന് അങ്ങെത്താറായപ്പോള്‍ ഏലിയാമ്മചേച്ചിയെ വെള്ളക്കുപ്പി കാണിച്ച്‌ പൗലോസ്‌ ചേട്ടന്‍ ചോദിച്ചു "ഏലിയാമ്മെ ഈ വെള്ളക്കുപ്പി നമ്മളുടെതാണൊ ? ഞാന്‍ കണ്ടിട്ടില്ലല്ലൊ"

ഏലിയാമ്മച്ചേച്ചി " അയ്യെ ഇതു നമ്മടെതൊന്നും അല്ല. അവിടെ ഒരു ചെറുക്കന്‍ നിന്നിരുന്നില്ലെ അവന്റെതായിരിക്കും" പൗലോസ്‌ ചേട്ടന്‍ അനുവിനോടു പറഞ്ഞു. മോന്‍ ഇത്‌ അവിടെ കൊണ്ടു വയ്ക്ക്‌ . അവന്‍ അവിടെ എവിടെ എങ്കിലും പോയതായിരിക്കും തിരികെ വന്നോളും - ഓരോ കുരിശ്‌"

അനു അതും കൊണ്ട്‌ തിരികെ പോയി

അപ്പോഴാണ്‌ എനിക്കും തലയില്‍ ഒരു മിന്നായം. ഞാന്‍ ചോദിച്ചു "അപ്പോള്‍ ഈ ബാഗ്‌? ഇതും നിങ്ങളുടെ അല്ലെ?"

പൗലോസ്‌ ചേട്ടന്‍ പറഞ്ഞു "അല്ല. ഇത്‌ നാരായണന്‍ ചേട്ടന്റെ അല്ലെ?"

ഞാന്‍ "അല്ല . ഞാന്‍ വിചാരിച്ചു നിങ്ങളുടെ ആയിരിക്കും എന്ന്. ഇതും അവന്റെതായിരിക്കും."


ഞാന്‍ ബാഗും ആയി തിരികെ കോണി കയറി അവിടെ കൊണ്ടു വച്ചു.

അപ്പോഴേക്കും അവനും വന്നു പരിഭ്രമിച്ചു നില്‍ക്കുന്നുണ്ടായിരുന്നു

തെണ്ടി അവന്‍ അതവിടെ വച്ചിട്ടു ടൂറടിക്കാന്‍ കണ്ട നേരം. ഞങ്ങള്‍ കാവലുണ്ടല്ലൊ എന്നു കരുതി കാക്കയുടെ കൂട്ടില്‍ കുയില്‍ മുട്ടയിടുന്നതു പോലെ ഒരു വേല അവന്‍ കാണിച്ചു.

അതിന്‌ ആ ഭാരം മുഴുവന്‍ ചുമക്കേണ്ടി വന്നത്‌ ഞാനും.

അപ്പോഴേക്കും കൂലി തപ്പിപ്പിടിച്ച്‌ അവിടെ എത്തി
അല്‍പം ചുമന്നതല്ലെ അവനും ഇട്ടു കാണിക്ക

ഏതായാലും വണ്ടി വന്നു. പാഞ്ച്‌ ഛെ സാത്‌ 5,6 7 അപ്പോള്‍ സെകന്‍ഡ്‌ എ സി ഒന്ന് തേഡ്‌ എ സി രണ്ട്‌.

ടികറ്റ്‌ നോക്കി BE1 പൗലോസ്‌ ചേട്ടന്റെ ടികറ്റ്‌ B2
ഇവന്മാരുടെ ഓരോ തമാശകള്‍ ചിലപ്പോള്‍ B ചിലപ്പോള്‍ BE ചിലപ്പോള്‍ D

അങ്ങനെ ഞങ്ങള്‍ B1 ലും മറ്റുള്ളവര്‍ B2 വിലും കയറി.

B1 ലെ 63,64 ഏറ്റവും മുന്നില്‍
സമാധാനം ആയി നല്ല പുതിയ ബോഗി. സാധനങ്ങള്‍ എല്ലാം ഒതുക്കി വച്ച്‌ അവിടെ ഇരുന്നു.
റ്റിറ്റി വന്നു ടികറ്റ്‌ കാണിച്ചപ്പ്പ്പോള്‍ അദ്ദേഹം പറയുന്നു "സാര്‍ ഇത്‌ BE1 ലെ ടികറ്റ്‌ ആണ്‌ രണ്ടു ബോഗി പിന്നില്‍. സാരമില്ല പതുക്കെ അവിടെക്കു പൊയ്ക്കോളൂ"

സന്തോഷം
മാവിന്‍ തയ്യും ബാഗും തൂക്കി അകത്തു കൂടി നടപ്പു തുടങ്ങി.

അതിലെ 63,64 അതിന്റെ ഏറ്റവും പിന്നില്‍. ബോഗി ഏതാണ്ട്‌ ജാംബവാന്റെ കാലത്തേത്‌. മുന്നിലത്തെ ബോഗികളില്‍ ഏതാണ്ട്‌ 90 ശതമാനവും കാലി.
ഞാന്‍ ആലോചിച്ചു. റ്റി റ്റി യോട്‌ ഒരു മാറ്റം ചോദിച്ചാലോ?

റ്റി റ്റിയുടെ അടുത്തു പോയി. വിവരം പറഞ്ഞപ്പോള്‍ റ്റി റ്റി ഇങ്ങോട്ടു പറയുന്നു' നിങ്ങളുടെ അടുത്തേക്ക്‌ രണ്ടു പേരെ ഞാന്‍ വിട്ടുട്ടുണ്ട്‌ അവര്‍ക്ക്‌ 63 64 സീറ്റുകള്‍ കിട്ടുമോ എന്നറിയാന്‍
അസുഖമുള്ള കുട്ടിയുണ്ട്‌- ടൊയ്‌ലെറ്റിനടുത്ത്‌ സീറ്റു വേണം അവര്‍ക്ക്‌

വീണ്ടും സന്തോഷം

അവരെ തപ്പി കണ്ടുപിടിച്ചു. അവരുടെ സീറ്റ്‌ ഏലിയാമ്മചേച്ചിയുടെ സീറ്റിനടുത്ത്‌
അവരുമായി അത്‌ വച്ചുമാറി

അപ്പോള്‍ വീണ്ടും സന്തോഷം . മാവിന്‍തയ്യും തൂക്കി വീണ്ടും തിരികെ അവിടേയ്ക്ക്‌.
കാണുന്നവര്‍ ഇപ്പോള്‍ മുഖം കുനിച്ചു ചെറുതായി ചിരിച്ചു തുടങ്ങി.

ഇത്രയും ആയപ്പോള്‍ ഞാന്‍ ആലോചിച്ചു

കൂലിയെ വിളിച്ചു കാശും കൊടുത്ത്‌ എന്റെ കയ്യിലുള്ള ചുമട്‌ ചുമപ്പിച്ചാല്‍ ഞാന്‍ വേറെ വല്ലവന്റെയും ചുമടു വെറുതെ ചുമക്കേണ്ടി വരും

അത്‌ എന്റെ തലവര

എങ്കില്‍ യാത്ര പുറപ്പെടുന്ന ദിവസം കാലത്ത്‌ വീട്ടില്‍ തന്നെ ഈ ക്രിയ അങ്ങു നിര്‍വഹിച്ചാല്‍ ഒരു പക്ഷെ റെയില്‍വേ സ്റ്റേഷനില്‍ ചുമക്കേണ്ടി വന്നില്ലെങ്കിലോ
ബോഗിക്കകത്തു കൂടി ബാഗും തൂക്കി നടക്കുന്നത്‌ ഒരു പ്രയാസം ഉള്ള കാര്യമാണെ

അതു കൊണ്ട്‌ അതിന്റെ പ്രായോഗികത ഇന്നറിയാം അതിനാ ഞാന്‍ ഈ കല്ലു ചുമക്കുന്നത്‌"

ഇത്രയും പറഞ്ഞു നിര്‍ത്തി നാരായണന്‍ ചേട്ടന്‍ നടപ്പു വീണ്ടും തുടങ്ങി

വിശദമായി എഴുതിയതു വായിച്ചപ്പോള്‍ നാരായണന്‍ ചേട്ടന്‍ ആരെന്നു പിടികിട്ടിക്കാണുമല്ലൊ അല്ലെ?
ഹ ഹ ഹ

Friday, July 27, 2012

ഷൂട്ടിങ്ങിന്‌ അനുയോജ്യമായ ഒന്നര ഏക്കര്‍ സ്ഥലം

സിനിമ, സീരിയല്‍ തുടങ്ങിയവയുടെ ഷൂട്ടിങ്ങിന്‌ അനുയോജ്യമായ ഒന്നര ഏക്കര്‍ സ്ഥലം

ഏതു രീതിയിലും ഇന്‍ഡോര്‍ ഷൂട്ടിങ്ങിനു തയ്യാറാക്കാന്‍ പറ്റിയ ഏകദേശം 3500 ചതുരശ്ര അടി കെട്ടിടം.

രണ്ടു നിലകള്‍, തടികൊണ്ടുള്ള കോണിപ്പടിയും, നടുമുറ്റവും.

സെറ്റുകള്‍ ഇടാന്‍ പറ്റിയ തുറസ്സായ അകഭാഗം.

പ്രത്യേക മുറികളും

ചുറ്റുവട്ടം- പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന പച്ചപ്പു നിറഞ്ഞ സ്ഥലം.
365 ദിവസവും നിറഞ്ഞൊഴുകുന്ന പുഴ, പാടം.

5 കിലോമിറ്റര്‍ ചുറ്റളവില്‍ 7 ചുണ്ടന്‍ വള്ളങ്ങള്‍ നാട്ടുകാരുടെ സ്വന്തം. നെഹ്രു ട്രോഫി ആദിയായ മല്‍സരങ്ങളില്‍ ഭാഗഭാക്കാകുന്നവ

4 കിലോമീറ്റര്‍ ദൂരത്തില്‍ പ്രസിദ്ധമായ രണ്ട്‌ ക്ഷേത്രങ്ങള്‍

താല്‍പര്യം ഉള്ളവര്‍ ബന്ധപ്പെടുക

094480 68411,099469 36183, 098930 19654

Tuesday, July 24, 2012

ഇത്‌ എന്തു മരമാണ്‌?ഇത്‌ എന്തു മരമാണ്‌ എന്നു പറയുന്നതിനു മുന്‍പ്‌ നിങ്ങള്‍ക്കൊരവസരം തരാം. പറഞ്ഞോളൂ എന്തു മരം ആണ്‌ ?

ഇത്‌ അതിന്റെ കായ

ഇത്‌ അതിനകത്തെ കുരു

ഈ കുരുക്കള്‍ ആട്ടി എണ്ണ എടുക്കാറുണ്ട്‌.

ആയുര്‍വേദത്തില്‍ "ചതുര്‍ജ്ജാതം" എന്നു വിളിക്കുന്ന ഒരു കൂട്ടം മരുന്നുകള്‍ ഉണ്ട്‌
"ഏലം, ഇലവര്‍ങ്ങം, പച്ചില , നാഗപ്പൂവ്‌" എന്ന നാലു കൂട്ടം ചേര്‍ന്നതാണ്‌ അത്‌
അതിലെ നാഗപ്പൂവ്‌ ഈ നാഗമരത്തിന്റെ പൂവാണ്‌

Saturday, July 14, 2012

വിനൈ ല്‍ ക്ലോറൈഡ്

പ്ലാസ്റ്റിക്‌ ഉല്‍പാദനം വളരെ സാധാരണമായ ഒരു ഉദ്യോഗം ആണ്‌. പല ബ്ലോഗുകളും അതുമായി പ്രവര്‍ത്തിക്കുന്നവരുടെതായി കണ്ടു.

പി വി സി പോലെ ഉള്ള സാധനങ്ങള്‍ ഉണ്ടാക്കാന്‍ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന "വിനൈ ല്‍ ക്ലോറൈഡ്‌" ജീവികളെ സംബന്ധിച്ചിടത്തൊളം ഒരു അപകടകാരിയാണ്‍ എന്നറിയാമായിരിക്കുമല്ലൊ അല്ലെ

എന്നാലും ഒരു ഓര്‍മ്മപ്പെടുത്തല്‍ Read More

Friday, July 13, 2012

ഇതു സത്യമോ?

http://malayalam.oneindia.in/news/2012/07/13/kerala-mourners-left-stunned-when-dead-men-wakes-up-102988.html

ഇതു സത്യമോ?ആണെങ്കില്‍
മരിച്ചെന്നു പറഞ്ഞ ഡോക്റ്റര്‍മാര്‍ ?