Friday, August 26, 2011

ആയുര്‍വേദം വികസിക്കണം ?

ആയുര്‍വേദം പഠിക്കുന്നതിനിടയിലാധുനികവും പഠിക്കുന്നതിനെ കുറിച്ച്‌ ചിലര്‍.

ആയുര്‍വേദം വളരണം വികസിക്കണം എന്നു ഒരു വാദം.

ആയുര്‍വേദം വികസിക്കണം എന്നതു കൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌?

ആയുര്‍വേദത്തിലെ കഷായങ്ങള്‍ മധുരമുള്ള സിറപ്പാക്കണം എന്നാണോ?

ആയുര്‍വേദഗുളികകള്‍ കാപ്സൂളാകണം എന്നാണൊ?

ആയുര്‍വേദമരുന്നുകള്‍ കുത്തിവയ്ക്കണം എന്നാണോ?

ആയുര്‍വേദഡോക്റ്റര്‍മാര്‍ പഴയ ഉപകരണങ്ങള്‍ എല്ലാം പുതുക്കിപ്പണിത്‌ ശസ്ത്രക്രിയ ചെയ്യണം എന്നാണൊ?

ആയുര്‍വേദവിദഗ്ദ്ധര്‍ രോഗങ്ങളെ ഒക്കെ ഇംഗ്ലീഷില്‍ പേരിട്ടു വിളിക്കണം എന്നാണൊ?

റിസര്‍ച്‌ ചെയ്ത്‌ ആയുര്‍വേദം വളര്‍ത്താന്‍ ആവശ്യപ്പെടുന്നവരും എന്തൊക്കെ ആണ്‌ ഉദ്ദേശിക്കുന്നത്‌ എന്നു ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

ഇനി ഞാന്‍ എന്റെ ഒരു അനുഭവം വിശദീകരിക്കാം.

ഇത്‌ ഒരു മഹാകാര്യം ഒന്നും അല്ല പക്ഷെ ആയുര്‍വേദചികില്‍സ എന്താണ്‌ എന്ന് സൂചിപ്പിക്കാന്‍ ആണ്‌.

ഞാന്‍ ബി എ എം മൂന്നാം വര്‍ഷം പഠിക്കുന്ന കാലം . എന്റെ അയല്‍ വാസിയായ ഒരു അധ്യാപകന്‍ ഒരിക്കല്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹത്തിന്റെ പ്രശനം കുറെ നാളുകളായി അദ്ദേഹത്തിന്റെ തലയില്‍ മുഴുവന്‍ ചിരങ്ങു പോലെ വട്ടം വട്ടം അളിഞ്ഞളിഞ്ഞ്‌ മുടി ഒക്കെ പോയി. നാറ്റവും ഉണ്ട്‌. കുറെ ചികില്‍സകള്‍ ഒക്കെ ചെയ്തു - ഹരിപ്പാട്ടും ചുറ്റുവട്ടത്തും ഉള്ള ആയുര്‍വേദ, അലോപതി, ഹോമിയൊപതികള്‍ എല്ലാം പക്ഷെ ഫലം നാസ്തി. ജോലിക്കുപോകാന്‍ പറ്റാത്ത അവസ്ഥ - കുട്ടികളുടെ മുന്നില്‍ ഈ നാറ്റവും കൊണ്ട്‌ പോകാന്‍ വയ്യ. എന്റെ സാറന്മാരോടാരോടെങ്കിലും ചോദിച്ച്‌ ഒരു പരിഹാരം നിര്‍ദ്ദേശിക്കണം.

ഇതെല്ലാം ഒരു കടലാസില്‍ എഴുതി മേടിച്ച്‌ തിരികെ കോളേജില്‍ എത്തി അന്നത്തെ ഞങ്ങളുടെ അദ്ധ്യാപകനായ ശ്രീ കൃഷ്ണന്‍ മൂസ്സ്‌ മാഷിനെ കണ്ടു. രോഗവിവരം എല്ലാം അറിഞ്ഞ ശേഷം അദ്ദേഹം ഒരു കുറിപ്പടി എഴുതാന്‍ എനിക്കു പറഞ്ഞു തന്നു. രോഗിയെ കാണാത്തതുകൊണ്ട്‌ ഈ മരുന്നു കഴിച്ചിട്ട്‌ വിവരം അറിയിക്കുവാന്‍ പറഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കത്തു വന്നു. വെള്ളം ഒലിക്കല്‍ കൂടി തുടങ്ങി അപ്പോഴത്തെ അവസ്ഥ. രോഗം അല്‍പം മോശമായി.

അന്ന് മൂസ്‌ മാഷ്‌ അവധി. ഇനി ആരെ കാണും? അവിടെ തന്നെ ഡോ ഭരതരാജന്‍ എന്ന ഒരു സാറുണ്ടായിരുന്നു. അദ്ദേഹത്തിനെ കണ്ടു പഴയ വിവരങ്ങള്‍ എല്ലാം പറഞ്ഞു. കൊടുത്ത മരുന്നുകള്‍ പറഞ്ഞു. പുതിയ കത്തും കാണിച്ചു. അതെല്ലാം വിശദമായി പരിശോധിച്ച അദ്ദേഹം പറഞ്ഞു.

അപ്പോള്‍ കൊടുത്ത കഷായം മാറ്റണം.
രോഗിയെ രണ്ടു പേരും കണ്ടിട്ടില്ല. ഉപശയം എന്ന രീതിവച്ച്‌ അനുമാനിക്കുകയാണ്‌.

എടൊ എങ്കില്‍ ഈ കഷായം കൊടുക്കൂ., ബാക്കി മരുന്നുകളെല്ലാം പഴയതു തന്നെ മതി. ആറു ദിവസം കൊടുത്താല്‍; അതെല്ലാം ഉണങ്ങി പൊടിപോലെ ആകും.
പിന്നെ മാറണം എങ്കില്‍ തക്രധാര ചെയ്യണം അതിനിവിടെ വരാന്‍ പറഞ്ഞാല്‍ മതി.

പുതിയ കഷായ കുറിപ്പടിയും എന്നെ കൊണ്ട്‌ എഴുതിച്ചു.

അദ്ദേഹം പറഞ്ഞതുപോലെ തന്നെ സംഭൈച്ചു. കഷായം ആറു ദിവസം കഴിച്ചശേഷമുള്ള എഴുത്തും വന്നു. തലയിലെ പൊറ്റകള്‍ എല്ലാം ഉണങ്ങി വെളുത്ത പൊടി പോലെ ആയി. പഴുപ്പും നാറ്റവും എല്ലാം പോയി. ഇനി എപ്പൊഴാ ധാരയ്ക്കു വരേണ്ടത്‌? പക്ഷെ അതോടൊപ്പം തന്നെ അദ്ദേഹത്തെ അലട്ടുന്ന മറ്റൊരു പ്രശ്നം കൂടി പറഞ്ഞു.

വിവാഹം കഴിഞ്ഞ്‌ ആറു കൊല്ലങ്ങള്‍ ആയി. രണ്ടു പേരും സ്കൂള്‍ അദ്ധ്യാപകര്‍. ഇതു വരെ ഭാര്യ ഗര്‍ഭിണി ആയിട്ടില്ല അതിന്റെയും പരിശോധനകളും ചികില്‍സകളും എല്ലാം മുറ പോലെ നടക്കുന്നു. അതിനു കൂടി എന്തെങ്കിലും പരിഹാരം ഉണ്ടാകുമൊ?

അവിടെ തന്നെ ഉള്ള ഒരു ആയുര്‍വേദ റിസെര്‍ച്‌ വിംഗ്‌ ഉണ്ട്‌ അവിടെ ഒരു പിള്ള മാഷ്‌ ഉണ്ട്‌ ഡൊ മാധവന്‍ പിള്ള. അദ്ദേഹം ഇക്കാര്യത്തില്‍ പഠനം നടത്തുന്നു സ്വന്തമായി. അദ്ദേഹത്തിനോടു വിവരം പറഞ്ഞു. അദ്ദേഹം, പറഞ്ഞു ഏതായാലും ധാരയ്ക്കു വരുമ്പോള്‍ രണ്ടു പേരോടും കൂടി വരാന്‍ പറയൂ.

പറഞ്ഞ പ്രകാരം രണ്ടു പേരും വന്നു.
ഇരുവരെയും പിള്ളമാഷുടെ മുന്നില്‍ എത്തിച്ചു. അദ്ദേഹം ഒരു മുക്കാല്‍ മണിക്കൂര്‍ ഇരുവരുമായി കുശലപ്രശ്നങ്ങള്‍ നടത്തി.

ഞങ്ങള്‍ മൂന്നാം കൊല്ലക്കാര്‍ രോഗികളൊടു ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലായി ഒന്നും തന്നെ ചോദിച്ചുകേട്ടില്ല. ചോദ്യോത്തരങ്ങള്‍ അല്ലാതെ രോഗികളെ സ്പര്‍ശികുക പോലും ചെയ്തില്ല.

അതെല്ലാം കഴിഞ്ഞ്‌ അദ്ദേഹം എന്നോടു പറഞ്ഞു.
എടൊ ഒരു കുറിപ്പടി എഴുത്‌. മരുന്നു പറഞ്ഞു ഇതങ്ങു കഴിക്കാന്‍ പറ. ഞാന്‍ കുറിപ്പടി എഴുതി. അവരുടെ കയില്‍ കൊടുത്തു

എത്ര നാള്‍ കഴിക്കണം? രോഗിയുടെ ചോദ്യം,

ഗര്‍ഭം ഉണ്ടാകുന്നതു വരെ സാറിന്റെ മറുപടി.

എണീറ്റു പോകാന്‍ തുടങ്ങുന്ന രോഗി ഒരു കവര്‍ മേശപ്പുറത്തു വയ്ക്കാന്‍ നോക്കുന്നു.

എടുക്കടൊ അത്‌ സാറിന്റെ അലര്‍ച്ച. എനിക്കു ജീവിക്കാന്‍ ഉള്ള ശമ്പളം കിട്ടുന്നുണ്ട്‌. ഇതിന്റെ ഒന്നും ആവശ്യം ഇല്ല. നിങ്ങള്‍ക്കു പോകാം

(ഒരു പൈസ പോലും ചെലവുണ്ടായില്ല രണ്ടു കൂട്ടര്‍ക്കും

ഇന്ന് ഒരാശുപത്രിയില്‍ ചെന്നാലൊ ഡൊക്റ്റര്‍ക്കു ചെലവ്‌, ലാബ്‌ കാര്‍ക്കു ചെലവ്‌ രോഗിക്കു ചെലവ്‌ ചെലവോടു ചെലവ്‌)

രോഗികളെ പുറത്താക്കിയിട്ട്‌ ഞാന്‍ തിരികെ സാറിനടുത്തെത്തി.

അവര്‍ക്കു കുറിക്കുന്നമരുന്ന്‌ പ്രസൂതിതന്ത്രത്തിലൊ വന്ധ്യാചികില്‍സിതത്തിലൊ ഉള്ള ഏതെങ്കിലും മരുന്ന് ആയിരിക്കും എന്നായിരുന്നു ഞാന്‍ കരുതിയത്‌. പക്ഷെ കുറിച്ചതോ വാതവ്യാധിചികില്‍സിതത്തില്‍ നിന്നും

അതിന്റെ യുക്തി എന്താണ്‌ എന്നറിയണം. അതിനായിരുന്നു തിരികെ പോയത്‌.

അതു ചോദിച്ചതും ആ മരുന്നിന്റെ ഫലശ്രുതി ചൊല്ലാന്‍ എന്നോടു പറഞ്ഞു. ഞാന്‍ മൂന്നാം വര്‍ഷമല്ലെ ആയുള്ളു എന്നു പറഞ്ഞപ്പോള്‍ അഷ്ടാംഗഹൃദയം എടുത്ത്‌ കയ്യില്‍ തന്നു

പിന്നെ ഒരു മണിക്കൂര്‍ ക്ലാസ്‌.

മൂന്നുമാസമായപ്പോഴേക്കും അവര്‍ ഗര്‍ഭിണി ആയി --
(ഇനി ചരിത്രം തുടരുനില്ല ഒരു നീണ്ട കഥ പോലെ കുറേ ഉണ്ട്‌ അതുകാരണം)

മൂന്നു മക്കളുമായി അവര്‍ ഇപ്പോഴും സന്തോഷമായി ജീവിക്കുന്നു.

എന്നാല്‍ അനുബന്ധവും കൂടി പറയാം.

ഇവര്‍ ഗര്‍ഭിണി ആയതറിഞ്ഞശെഷം പലരും എന്നോടു ചോദിച്ചു എടൊ അവര്‍ക്ക്‌ എന്തു മരുന്നായിരുന്നു കൊടൂത്തത്‌?

പിന്നെ വരുന്ന എല്ല വന്ധ്യതയ്ക്കും മരുന്ന്‌ അതായിരിക്കും അല്ലെ? അതല്ലെ ആധുനിക ഫാര്‍മൊകോപിയ

അതു തന്നെ ആയിരുന്നോ അനില്‍ ആ കമന്റില്‍ എന്നോടു ചോദിച്ച specificity?

ആയുര്‍വേദം അത്തരം ഒരു സാധനം അല്ല

അതു വളരെ അധികം കണ്ടറിഞ്ഞ എന്നെ പോലെ ഉള്ളവര്‍ക്ക്‌ അതു ദഹിക്കുകയും ഇല്ല

ഇനി മറ്റൊരനുബന്ധം ഡൊ സൂരജിനു പറയാന്‍ സാധിക്കുന്നത്‌
ഇത്‌ അത്ര വലിയ കാര്യം ഒന്നും അല്ല ചിലര്‍ക്ക്‌ താമസിച്ചെ കുട്ടികളുണ്ടാകൂ അവര്‍ ചികില്‍സിച്ചില്ലായിരുന്നു എങ്കിലും കുട്ടികള്‍ ഉണ്ടായെണെ

തൃപ്തിയായല്ലൊ

Thursday, August 11, 2011

The Great Migration


പടം കണ്ടാല്‍ ഓണത്തിനു ഉണ്ടാക്കിയ മുറുക്ക്‌ ഒടിച്ചിട്ടിരിക്കുകയാണെന്നു തോന്നും അല്ലെ ?





ഇവരെല്ലാവരും കൂടി എങ്ങോട്ടാണു പോകുന്നത്‌ എന്നറിയില്ല

ഏതായാലും അത്യാവശ്യമായി പോകുകയാണ്‌

മൊബെയില്‍ കൊണ്ട്‌ എടൂത്തതാ അതുകൊണ്ട്‌ ഇത്രയൊക്കെയെ ഉള്ളു

Sunday, August 07, 2011

എന്റെ കേരളം എത്ര സുന്ദരം

രാത്രി ഊണു കഴിക്കുന്നതിനു വേണ്ടി ചെന്നപ്പോള്‍ ടി വിയില്‍ ഒരു സിനിമ നടക്കുന്നു ' മിമിക്സ്‌ പരേഡ്‌" എന്നൊ മറ്റൊ ആണെന്നു തോന്നുന്നു പേര്‌
എന്താ നല്ല സീന്‍

ഒരുത്തന്‍ ഒരു പെണ്ണിന്റെ വീട്ടിലേക്കു വിളിച്ച്‌ പാട്ടു പാടി സുഖിപ്പിക്കുന്നു . പിന്നെ പ്രേമിക്കുന്നു എന്നു പറയുന്നു .
അവള്‍ അതിഷ്ടമല്ലെന്നു പറഞ്ഞിട്ടു പിന്മാറിയില്ലെങ്കില്‍ അവന്റെ ഷേപ്പു മാറ്റുമെന്നു പറയുന്നു.

അപ്പോള്‍ അവന്‍ പറയുന്നു അവളുടെ ഷേപ്പു മാറ്റും എന്ന്

അടുത്ത ദിവസം കഥാനായകന്‍ റോഡിന്റെ നടുക്ക്‌ നിര്‍ത്തിയിട്ട മോടൊര്‍ ബൈകിന്റെ മുകളില്‍ ചാരിക്കിടന്നു പെണ്ണിനെ നോക്കുന്നു.
പിന്നീട്‌
പെണ്ണിന്റെ ആങ്ങളമാര്‍ കാറിനകത്ത്‌ അവനെ വിളിച്ചു കയറ്റി പൂശുന്നു

അതിനടുത്ത ദിവസം ഇവന്റെ കൂട്ടുകാര്‍ എല്ലാവരും കൂടി പെണ്ണിന്റെ ആങ്ങളമാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഇടിക്കുന്നു

മിനിറ്റീച്ചറുടെ നാട്ടിലെ കല്ല്യാണത്തിന്റെ റാഗിങ്ങും എല്ലാം കൂടി കേട്ടപ്പോള്‍ ആഹാ എന്റെ കേരളം എത്ര സുന്ദരം
കൊതിയാകുന്നു

Monday, August 01, 2011

എന്റെ സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ - എട്ട്‌

എന്റെ സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ -ഏഴ്‌ ഇവിടെ

നാടകത്തിനുള്ള രണ്ടു പാട്ടുകളും പലതവണ വായിച്ചും മൂളിയും ഒക്കെ നോക്കി. നോ രക്ഷ. ഈണം ഒന്നും വരുന്നില്ല. എല്ലാ ദിവസവും ഓര്‍മ്മ വരുമ്പോഴൊക്കെ എടുത്തു നോക്കും ഒരു രക്ഷയും ഇല്ല.
അങ്ങനെ അങ്ങനെ ഗാനമേളയുടെ പരിശീലനവും തുടരെ നടക്കുന്നു.

നാടകത്തിന്റെ പശ്ചാത്തലസംഗീതവും ഞങ്ങള്‍ തന്നെ ചെയ്യണം. അതു പിന്നെ പ്രശ്നമുള്ള കാര്യമല്ലല്ലൊ

ഞാന്‍ പറഞ്ഞു അതു നമുക്ക്‌ പിന്നീടു നോക്കം നാടകത്തിന്റെ കഥ പറഞ്ഞു തരണം അതിന്റെ റിഹേഴ്‌സല്‍ ഞങ്ങള്‍ വന്നു കാണാം. പിന്നെ പരിപാടിയുടെ രണ്ടു ദിവസം മുന്‍പു നോക്കിയാല്‍ മതി.

എന്റെ ഒപ്പം നല്ല കലക്കന്‍ രണ്ട്‌ ഗിറ്റാറിസ്റ്റും, നല്ല തബലിസ്റ്റും, ഒരു സാമാന്യം വയലിനിസ്റ്റും ഉണ്ട്‌. പിന്നെ എനിക്കെന്തു പേടിക്കാന്‍.

അങ്ങനെ അവര്‍ നാടക റിഹേഴ്‌സല്‍ തുടങ്ങി. പാട്ടിന്റെ സ്ഥാനം അന്ന് ഒഴിച്ചിട്ടു.

പക്ഷെ പരിപാടി അടൂക്കുംതോറും നാടക സംവിധായകന്‍ വാശിപിടിച്ചു - ഒപ്പം പശ്ചാത്തലക്കാര്‍ കൂടി വേണം.

ഞങ്ങള്‍ക്കെവിടെ സമയം? ഞാന്‍ പറഞ്ഞു നാടകത്തിന്റെ പശ്ചാത്തലം പ്രശ്നമുള്ള കാര്യമല്ല എന്നാല്‍ ഗാനമേള അങ്ങനെ അല്ല അതുകൊണ്ട്‌ നിങ്ങളുടെ കൂടെ മൂന്നു മണിക്കൂര്‍ ചെലവാക്കാന്‍ എല്ലാ ദിവസവും സാധ്യമല്ല. അത്‌ അവസാനത്തെ രണ്ടു ദിവസം ചെയ്യാം

അദ്ദേഹത്തിന്‌ അതു തൃപ്തിയായില്ല.

അദ്ദേഹം ആലപ്പുഴയില്‍ നിന്നും മറ്റൊരു ടീമിനെ വരുത്തി. പാട്ടിന്റെ കാര്യം എന്തായി എന്നു ചോദിച്ചപ്പോള്‍ സന്തൊഷത്തോടുകൂടി ഞാന്‍ ആ രണ്ടു കടലാസുകളും അദ്ദേഹത്തെ ഏല്‍പ്പിച്ചു. പുതിയ ടീം ആ കര്‍മ്മം നിര്‍വഹിക്കട്ടെ

എന്റെ ഒരു വലിയ തലവേദന ഒഴിവായതിലുള്ള ആശ്വാസത്തോടെ.

ഇഷ്ടമുള്ള കാര്യം ആണെങ്കിലും ഗാനമേള എന്ന അതീവ ഗുരുതരമായ പ്രശ്നം ആയിരുന്നു അതിലും വലുത്‌.

അങ്ങനെ പരിപാടിയ്ക്ക്‌ ഇനി ഒരാഴ്ച്ച.

വിശ്വകുമാര്‍ സാര്‍ (ഞങ്ങളുടെ സര്‍ജറി അസി. പ്രൊഫസര്‍) നിരീക്ഷണത്തിനെത്തി. നാടകറിഹേഴ്‌സല്‍ കണ്ടു അപ്പോഴാണ്‌ പാട്ടിന്റെ സമയം വെറുതെ ഇട്ടത്‌ ശ്രദ്ധിച്ചത്‌.

ഇനി പാട്ടിനനുസരിച്ചു ചുണ്ടനക്കാന്‍ എന്നു പരിശീലിക്കും?

അദ്ദേഹം അതിനെ പറ്റി അന്വേഷിച്ചു.

സംവിധായകനെ വരുത്തി. സംവിധായകന്‍ അവരുടെ പശ്ചാത്തലടീമിനെ വരുത്തി

പാട്ടെന്തായി?

അതു ഞങ്ങളെ കൊണ്ട്‌ സാധിക്കില്ല എന്നവര്‍ കയ്യൊഴിഞ്ഞു.

സാര്‍ എന്നെ വിളിപ്പിച്ചു.

പാട്ടിന്റെ കടലാസ്‌ വീണ്ടും എന്റെ കയ്യിലെത്തി

പണിക്കരെ ഇന്ന്‌ വൈകിട്ട്‌ നാലുമണിയ്ക്ക്‌ പരിശീലനത്തിനുള്ള പാട്ട്‌ തയ്യാറായിരിക്കണം.
എന്റെ കയ്യില്‍ അഞ്ചു ട്രാക്ക്‌ റെക്കോര്‍ഡ്‌ ചെയ്യാവുന്ന ഒരു സെറ്റ്‌ ഉണ്ട്‌. അതു എടുപ്പിക്കണം. നാലു മണിയ്ക്കു ഞാന്‍ അവിടെ വരും.

പരീക്ഷ വരുന്ന സമയം. അസി പ്രൊഫസര്‍ ആണ്‌ ആജ്ഞാപിക്കുന്നത്‌.

"പാടാത്ത വീണയും പാടും --" എന്നു കേട്ടിട്ടില്ലെ
അതുപോലെ

"ഇല്ലാത്ത ഈണവും തോന്നും--"

ഉച്ചയ്ക്കു ഹോസ്റ്റലില്‍ പോയി ഊണും കഴിച്ച്‌ തിരികെ 3 മണിയോടു കൂടി പരിശീലനകളരിയില്‍ എത്തി.

ഹാര്‍മോണിയം ശ്രുതി മീട്ടി അങ്ങ്‌ ഇരുന്നു.



എവിടെ നിന്നെന്നറിയില്ല വാണീ ദേവി കനിഞ്ഞനുഗ്രഹിച്ചു.

ഗോപിയോടു പറഞ്ഞു ഗോപി പിടിച്ചോ ദാ കിടക്കുന്നു



( ഈ ഗോപി ഇന്നു വലിയ ENT splst ആണു കേട്ടൊ
തബല വായന ഒക്കെ എങ്ങനെ ഉണ്ട്‌ എന്നു ഇപ്പൊ ഫോണില്‍ ചോദിച്ചു. എല്ലാം പോയി തബല കൈ കൊണ്ട്‌ തൊട്ട കാലം മറന്നു അത്രെ ജീവിതം അത്‌ അങ്ങനെയാ അല്ലെ, ഞാന്‍ എന്തു ഭാഗ്യവാന്‍
)

"ഒരു പാതിക്കരളുമായ്‌ വന്നവള്‍ ഞാനെന്റെ
മറുപാതിക്കരള്‍ നിന്നില്‍ കണ്ടു ദേവാ
ഇരുപാതിക്കരളുകള്‍ തങ്ങളില്‍ സന്ധിച്ച
ശുഭമുഹൂര്‍ത്തത്തിനു നന്ദി ഈ ജന്മ
ശുഭമുഹൂര്‍ത്തത്തിനു നന്ദി

നിഴല്‍ പോലുമെന്‍ മെയ്യില്‍
വീഴാതകന്നു നീ
അനുരാഗ പൂജ നടത്തി
ഹൃദയം കൊണ്ടനുരാഗപൂജ നടത്തി
നിനവിലും നനവോലും
നിറങ്ങളാല്‍ ഞാന്‍ നിന്റെ
മുഴുകായ ചിത്രം
എഴുതിവച്ചു - എഴുതിവച്ചു
"

തബലയില്‍ ഗോപി താളം രചിച്ചു

പാടാന്‍ വന്നിരിക്കുന്നത്‌ അന്ന് കേരള യൂണിവെഴ്‌സിറ്റി വിജയി ആയ ഒരു മിസ്‌ ശാന്തി ആലപ്പുഴക്കാരി ആണ്‌ അന്ന്‌ St Joseph's College വിദ്യാര്‍ത്ഥിനി.

എന്താ ഒരു മിടുക്കി. ഞാന്‍ അതിന്റെ രൂപം ഒന്നു ചിട്ടയാക്കി വന്നതെ ഉള്ളു പുള്ളികാരിയും കേട്ടിരിക്കുകയല്ലെ. പിന്നെ പഠിപ്പിക്കേണ്ട ആവശ്യം ഒന്നും വന്നില്ല.

അപ്പൊഴേക്കും വിശ്വകുമാര്‍ സാറെത്തി. എന്തായെടോ?

ഞാന്‍ പറഞ്ഞു സാര്‍ ഇപ്പൊ ഒരു ഏകദേശരൂപം തരാം അതു വച്ചു ചുണ്ടനക്കട്ടെ. ഈണവും സമയവും എല്ലാം ഇതു തന്നെ പക്ഷെ Interlude ഞാന്‍ ഒന്നു കൂടി മെച്ചമായി ഗിറ്റാറും ഒക്കെ ചേര്‍ത്ത്‌ വേറെ ഇടും. സ്ടേജില്‍ അതു വയ്ക്കാം . എന്നു പറഞ്ഞു ഹാര്‍മോണിയവും തബലയും മാത്രം വച്ച്‌ ഒരു ട്രയല്‍ റെകോര്‍ഡിംഗ്‌ നടത്തി.

പാട്ട്‌ ഈണം ഇങ്ങനെ. പക്ഷെ അതു ശാന്തിയുടെ കണ്ഠത്തില്‍ നിന്നും വന്നപ്പോള്‍ എത്ര സുന്ദരമായിരുന്നു എന്നതിനു വേറെ തെളിവൊന്നും വേണ്ട
അവസാനം സ്റ്റേജിലും ഇതു തന്നെ മതി ഇനി വേറെ ഒന്നും മാറ്റം വരുത്തേണ്ടാ എന്നു തീരുമാനിച്ചിട്ടാണ്‌ സാര്‍ പോയത്‌.

അങ്ങനെ ആ പാട്ട്‌ തന്നെ സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടു

പിന്നീട്‌ ഒരു ദിവസം ഞാന്‍ എവിടെയോ പോയിട്ട്‌ ബസില്‍ കോളെജിനു മുന്നില്‍ വന്നിറങ്ങുമ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു അവന്‍ എന്നെ വിളിച്ചു
"എടോ തന്നെ തെരക്കി ആരാണ്ടു ആലപ്പുഴയില്‍ നിന്നു വന്നിരുന്നു"

ഞാന്‍ ചോദിച്ചു "ആരാ"?

അവന്‍ പറയുന്നു " ആ ആരാണ്ട്‌ ഏതോ നാടകസമിതിയുടെ നാടകത്തിനു പാട്ട്‌ ചെയ്യാന്നിന്നെ അന്വേഷിച്ചു വന്നതാ. അന്നത്തെ HERC ന്റെ പാട്ടു ചെയ്ത ആളെ അന്വേഷിച്ച്‌"

എനിക്കിതില്‍ പരം ഒരു സന്തോഷം ഉണ്ടൊ
പൂത്തു കയറിയ വികാരങ്ങളും ആയി ഞാന്‍ ചോദിച്ചു "എന്നിട്ട്‌ അവര്‍ എവിടെ?"

അവന്‍ പറഞ്ഞു " ഓടിച്ചു ഞാന്‍
പിന്നെ ഡോക്ടര്‍ മാരോടല്ലെ കളി എന്താ അവന്റെ ഒക്കെ വിചാരം"

ഞാന്‍ ചോദിച്ചു "അളിയാ തമാശ കള അവര്‍ എവിടെയാ ആരാ ഏതു ട്രൂപ്പാ"

അവന്‍ പറഞ്ഞു"
അതൊന്നും ഞാന്‍ ചോദിച്ചില്ല ഞാന്‍ ഓടിച്ചു വിട്ടു ഇനി അവര്‍ ഈ പരിസരഹ്തു വരത്തില്ല"

അങ്ങനെ അവന്‍ എന്നെ "രക്ഷപെടുത്തി"

ഞാനോ ഏതാണ്ടു പോയ അണ്ണാനെ പോലെ ആയി. എന്തു ചെയ്യാന്‍

അല്ല ഇനി അവര്‍ എന്നെ കണ്ടിരുന്നെങ്കിലോ
ആ അറിയില്ല