Monday, August 01, 2011

എന്റെ സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ - എട്ട്‌

എന്റെ സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ -ഏഴ്‌ ഇവിടെ

നാടകത്തിനുള്ള രണ്ടു പാട്ടുകളും പലതവണ വായിച്ചും മൂളിയും ഒക്കെ നോക്കി. നോ രക്ഷ. ഈണം ഒന്നും വരുന്നില്ല. എല്ലാ ദിവസവും ഓര്‍മ്മ വരുമ്പോഴൊക്കെ എടുത്തു നോക്കും ഒരു രക്ഷയും ഇല്ല.
അങ്ങനെ അങ്ങനെ ഗാനമേളയുടെ പരിശീലനവും തുടരെ നടക്കുന്നു.

നാടകത്തിന്റെ പശ്ചാത്തലസംഗീതവും ഞങ്ങള്‍ തന്നെ ചെയ്യണം. അതു പിന്നെ പ്രശ്നമുള്ള കാര്യമല്ലല്ലൊ

ഞാന്‍ പറഞ്ഞു അതു നമുക്ക്‌ പിന്നീടു നോക്കം നാടകത്തിന്റെ കഥ പറഞ്ഞു തരണം അതിന്റെ റിഹേഴ്‌സല്‍ ഞങ്ങള്‍ വന്നു കാണാം. പിന്നെ പരിപാടിയുടെ രണ്ടു ദിവസം മുന്‍പു നോക്കിയാല്‍ മതി.

എന്റെ ഒപ്പം നല്ല കലക്കന്‍ രണ്ട്‌ ഗിറ്റാറിസ്റ്റും, നല്ല തബലിസ്റ്റും, ഒരു സാമാന്യം വയലിനിസ്റ്റും ഉണ്ട്‌. പിന്നെ എനിക്കെന്തു പേടിക്കാന്‍.

അങ്ങനെ അവര്‍ നാടക റിഹേഴ്‌സല്‍ തുടങ്ങി. പാട്ടിന്റെ സ്ഥാനം അന്ന് ഒഴിച്ചിട്ടു.

പക്ഷെ പരിപാടി അടൂക്കുംതോറും നാടക സംവിധായകന്‍ വാശിപിടിച്ചു - ഒപ്പം പശ്ചാത്തലക്കാര്‍ കൂടി വേണം.

ഞങ്ങള്‍ക്കെവിടെ സമയം? ഞാന്‍ പറഞ്ഞു നാടകത്തിന്റെ പശ്ചാത്തലം പ്രശ്നമുള്ള കാര്യമല്ല എന്നാല്‍ ഗാനമേള അങ്ങനെ അല്ല അതുകൊണ്ട്‌ നിങ്ങളുടെ കൂടെ മൂന്നു മണിക്കൂര്‍ ചെലവാക്കാന്‍ എല്ലാ ദിവസവും സാധ്യമല്ല. അത്‌ അവസാനത്തെ രണ്ടു ദിവസം ചെയ്യാം

അദ്ദേഹത്തിന്‌ അതു തൃപ്തിയായില്ല.

അദ്ദേഹം ആലപ്പുഴയില്‍ നിന്നും മറ്റൊരു ടീമിനെ വരുത്തി. പാട്ടിന്റെ കാര്യം എന്തായി എന്നു ചോദിച്ചപ്പോള്‍ സന്തൊഷത്തോടുകൂടി ഞാന്‍ ആ രണ്ടു കടലാസുകളും അദ്ദേഹത്തെ ഏല്‍പ്പിച്ചു. പുതിയ ടീം ആ കര്‍മ്മം നിര്‍വഹിക്കട്ടെ

എന്റെ ഒരു വലിയ തലവേദന ഒഴിവായതിലുള്ള ആശ്വാസത്തോടെ.

ഇഷ്ടമുള്ള കാര്യം ആണെങ്കിലും ഗാനമേള എന്ന അതീവ ഗുരുതരമായ പ്രശ്നം ആയിരുന്നു അതിലും വലുത്‌.

അങ്ങനെ പരിപാടിയ്ക്ക്‌ ഇനി ഒരാഴ്ച്ച.

വിശ്വകുമാര്‍ സാര്‍ (ഞങ്ങളുടെ സര്‍ജറി അസി. പ്രൊഫസര്‍) നിരീക്ഷണത്തിനെത്തി. നാടകറിഹേഴ്‌സല്‍ കണ്ടു അപ്പോഴാണ്‌ പാട്ടിന്റെ സമയം വെറുതെ ഇട്ടത്‌ ശ്രദ്ധിച്ചത്‌.

ഇനി പാട്ടിനനുസരിച്ചു ചുണ്ടനക്കാന്‍ എന്നു പരിശീലിക്കും?

അദ്ദേഹം അതിനെ പറ്റി അന്വേഷിച്ചു.

സംവിധായകനെ വരുത്തി. സംവിധായകന്‍ അവരുടെ പശ്ചാത്തലടീമിനെ വരുത്തി

പാട്ടെന്തായി?

അതു ഞങ്ങളെ കൊണ്ട്‌ സാധിക്കില്ല എന്നവര്‍ കയ്യൊഴിഞ്ഞു.

സാര്‍ എന്നെ വിളിപ്പിച്ചു.

പാട്ടിന്റെ കടലാസ്‌ വീണ്ടും എന്റെ കയ്യിലെത്തി

പണിക്കരെ ഇന്ന്‌ വൈകിട്ട്‌ നാലുമണിയ്ക്ക്‌ പരിശീലനത്തിനുള്ള പാട്ട്‌ തയ്യാറായിരിക്കണം.
എന്റെ കയ്യില്‍ അഞ്ചു ട്രാക്ക്‌ റെക്കോര്‍ഡ്‌ ചെയ്യാവുന്ന ഒരു സെറ്റ്‌ ഉണ്ട്‌. അതു എടുപ്പിക്കണം. നാലു മണിയ്ക്കു ഞാന്‍ അവിടെ വരും.

പരീക്ഷ വരുന്ന സമയം. അസി പ്രൊഫസര്‍ ആണ്‌ ആജ്ഞാപിക്കുന്നത്‌.

"പാടാത്ത വീണയും പാടും --" എന്നു കേട്ടിട്ടില്ലെ
അതുപോലെ

"ഇല്ലാത്ത ഈണവും തോന്നും--"

ഉച്ചയ്ക്കു ഹോസ്റ്റലില്‍ പോയി ഊണും കഴിച്ച്‌ തിരികെ 3 മണിയോടു കൂടി പരിശീലനകളരിയില്‍ എത്തി.

ഹാര്‍മോണിയം ശ്രുതി മീട്ടി അങ്ങ്‌ ഇരുന്നു.



എവിടെ നിന്നെന്നറിയില്ല വാണീ ദേവി കനിഞ്ഞനുഗ്രഹിച്ചു.

ഗോപിയോടു പറഞ്ഞു ഗോപി പിടിച്ചോ ദാ കിടക്കുന്നു



( ഈ ഗോപി ഇന്നു വലിയ ENT splst ആണു കേട്ടൊ
തബല വായന ഒക്കെ എങ്ങനെ ഉണ്ട്‌ എന്നു ഇപ്പൊ ഫോണില്‍ ചോദിച്ചു. എല്ലാം പോയി തബല കൈ കൊണ്ട്‌ തൊട്ട കാലം മറന്നു അത്രെ ജീവിതം അത്‌ അങ്ങനെയാ അല്ലെ, ഞാന്‍ എന്തു ഭാഗ്യവാന്‍
)

"ഒരു പാതിക്കരളുമായ്‌ വന്നവള്‍ ഞാനെന്റെ
മറുപാതിക്കരള്‍ നിന്നില്‍ കണ്ടു ദേവാ
ഇരുപാതിക്കരളുകള്‍ തങ്ങളില്‍ സന്ധിച്ച
ശുഭമുഹൂര്‍ത്തത്തിനു നന്ദി ഈ ജന്മ
ശുഭമുഹൂര്‍ത്തത്തിനു നന്ദി

നിഴല്‍ പോലുമെന്‍ മെയ്യില്‍
വീഴാതകന്നു നീ
അനുരാഗ പൂജ നടത്തി
ഹൃദയം കൊണ്ടനുരാഗപൂജ നടത്തി
നിനവിലും നനവോലും
നിറങ്ങളാല്‍ ഞാന്‍ നിന്റെ
മുഴുകായ ചിത്രം
എഴുതിവച്ചു - എഴുതിവച്ചു
"

തബലയില്‍ ഗോപി താളം രചിച്ചു

പാടാന്‍ വന്നിരിക്കുന്നത്‌ അന്ന് കേരള യൂണിവെഴ്‌സിറ്റി വിജയി ആയ ഒരു മിസ്‌ ശാന്തി ആലപ്പുഴക്കാരി ആണ്‌ അന്ന്‌ St Joseph's College വിദ്യാര്‍ത്ഥിനി.

എന്താ ഒരു മിടുക്കി. ഞാന്‍ അതിന്റെ രൂപം ഒന്നു ചിട്ടയാക്കി വന്നതെ ഉള്ളു പുള്ളികാരിയും കേട്ടിരിക്കുകയല്ലെ. പിന്നെ പഠിപ്പിക്കേണ്ട ആവശ്യം ഒന്നും വന്നില്ല.

അപ്പൊഴേക്കും വിശ്വകുമാര്‍ സാറെത്തി. എന്തായെടോ?

ഞാന്‍ പറഞ്ഞു സാര്‍ ഇപ്പൊ ഒരു ഏകദേശരൂപം തരാം അതു വച്ചു ചുണ്ടനക്കട്ടെ. ഈണവും സമയവും എല്ലാം ഇതു തന്നെ പക്ഷെ Interlude ഞാന്‍ ഒന്നു കൂടി മെച്ചമായി ഗിറ്റാറും ഒക്കെ ചേര്‍ത്ത്‌ വേറെ ഇടും. സ്ടേജില്‍ അതു വയ്ക്കാം . എന്നു പറഞ്ഞു ഹാര്‍മോണിയവും തബലയും മാത്രം വച്ച്‌ ഒരു ട്രയല്‍ റെകോര്‍ഡിംഗ്‌ നടത്തി.

പാട്ട്‌ ഈണം ഇങ്ങനെ. പക്ഷെ അതു ശാന്തിയുടെ കണ്ഠത്തില്‍ നിന്നും വന്നപ്പോള്‍ എത്ര സുന്ദരമായിരുന്നു എന്നതിനു വേറെ തെളിവൊന്നും വേണ്ട
അവസാനം സ്റ്റേജിലും ഇതു തന്നെ മതി ഇനി വേറെ ഒന്നും മാറ്റം വരുത്തേണ്ടാ എന്നു തീരുമാനിച്ചിട്ടാണ്‌ സാര്‍ പോയത്‌.

അങ്ങനെ ആ പാട്ട്‌ തന്നെ സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടു

പിന്നീട്‌ ഒരു ദിവസം ഞാന്‍ എവിടെയോ പോയിട്ട്‌ ബസില്‍ കോളെജിനു മുന്നില്‍ വന്നിറങ്ങുമ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു അവന്‍ എന്നെ വിളിച്ചു
"എടോ തന്നെ തെരക്കി ആരാണ്ടു ആലപ്പുഴയില്‍ നിന്നു വന്നിരുന്നു"

ഞാന്‍ ചോദിച്ചു "ആരാ"?

അവന്‍ പറയുന്നു " ആ ആരാണ്ട്‌ ഏതോ നാടകസമിതിയുടെ നാടകത്തിനു പാട്ട്‌ ചെയ്യാന്നിന്നെ അന്വേഷിച്ചു വന്നതാ. അന്നത്തെ HERC ന്റെ പാട്ടു ചെയ്ത ആളെ അന്വേഷിച്ച്‌"

എനിക്കിതില്‍ പരം ഒരു സന്തോഷം ഉണ്ടൊ
പൂത്തു കയറിയ വികാരങ്ങളും ആയി ഞാന്‍ ചോദിച്ചു "എന്നിട്ട്‌ അവര്‍ എവിടെ?"

അവന്‍ പറഞ്ഞു " ഓടിച്ചു ഞാന്‍
പിന്നെ ഡോക്ടര്‍ മാരോടല്ലെ കളി എന്താ അവന്റെ ഒക്കെ വിചാരം"

ഞാന്‍ ചോദിച്ചു "അളിയാ തമാശ കള അവര്‍ എവിടെയാ ആരാ ഏതു ട്രൂപ്പാ"

അവന്‍ പറഞ്ഞു"
അതൊന്നും ഞാന്‍ ചോദിച്ചില്ല ഞാന്‍ ഓടിച്ചു വിട്ടു ഇനി അവര്‍ ഈ പരിസരഹ്തു വരത്തില്ല"

അങ്ങനെ അവന്‍ എന്നെ "രക്ഷപെടുത്തി"

ഞാനോ ഏതാണ്ടു പോയ അണ്ണാനെ പോലെ ആയി. എന്തു ചെയ്യാന്‍

അല്ല ഇനി അവര്‍ എന്നെ കണ്ടിരുന്നെങ്കിലോ
ആ അറിയില്ല

22 comments:

  1. അവന്‍ പറഞ്ഞു " ഓടിച്ചു ഞാന്‍
    പിന്നെ ഡോക്ടര്‍ മാരോടല്ലെ കളി എന്താ അവന്റെ ഒക്കെ വിചാരം"

    ReplyDelete
  2. അതെ അതെ പണിക്കര്‍ സാറിനോടാ കളി ഒരു ഇന്‍ജക്ഷനു കൂടെ കൊടുകാത്ത എന്താ ഡോക്ടറെ

    ReplyDelete
  3. കൊടുത്തു കാണും അവന്‍ അതും കൊടൂത്തുകാണും
    :)

    ReplyDelete
  4. ആഹാ..!റൊംബ പുടിച്ചിരിക്കണ്...!!

    നന്നായി എഴുതി
    ആശംസകള്‍..!!

    ReplyDelete
  5. നന്നായി....പാട്ട് ഇഷ്ടപ്പെട്ടൂ...ഒപ്പം പരീക്ഷണ ചിന്തകളും.... എല്ലാ ഭാവുകങ്ങളും...

    ReplyDelete
  6. "നിഴല്‍ പോലുമെന്‍ മെയ്യില്‍
    വീഴാതകന്നു നീ
    അനുരാഗ പൂജ നടത്തി"


    ഇത്ര സുന്ദരമായ വരികള്‍ അധികം കേട്ടിട്ടുണ്ടൊ

    ReplyDelete
  7. ഇല്ലാത്ത ഈണവും തോന്നും.....എന്നിട്ടും കേമമായി. മിടുക്കൻ തന്നെ.

    പോസ്റ്റ് ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങൾ.

    ReplyDelete
  8. പ്രഭന്‍ ജീ
    താങ്ക്യൂ. പാട്ടും അതിലെ വിഡിയോയില്‍ കൊടുത്തിരുന്നു കേട്ടല്ലൊ അല്ലെ ?

    ReplyDelete
  9. ശ്രീ ചന്തു നായര്‍
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി

    ReplyDelete
  10. കൊള്ളാം , പണിക്കര്‍ സര്‍...

    :)

    ReplyDelete
  11. നല്ല രസകരമായ വായന സമ്മാനിച്ചു പണിക്കര്‍ സാര്‍..

    ReplyDelete
  12. നല്ല കവികളും, സാഹിത്യ കാരന്മാരുമൊക്കെ ഡോക്ടർ മാരും, പ്രൊഫസ്സർമാരുമൊക്കെ ആയത് അവരുടെ ജന്മപുണ്യം കൊണ്ട് മാത്രമായിരിക്കുകയില്ല എന്നാണെനിക്കിപ്പോൾ തോന്നുന്നത്. സഹപ്രവർത്തകർക്കും വേണം ഒരു പൊടിക്കെങ്കിലും, അത്! അല്ലെങ്കിൽ അവർ ഓടിച്ചു വിടും,സാക്ഷാൽ കാലനെ പോലും...........! പാട്ട് കേട്ടു. ആ ഈണം നന്നെങ്കിലും, ആർദ്രമായ ആ വരികൾക്ക് ആ കനത്ത ആൺ ശബ്ദം യോജിക്കുന്നില്ല. പണിക്കർ സാർ തന്നെ പാടിയതാണോ അത്? ഏതായാലും നല്ലൊരു വായനാനുഭവം തന്നു. നന്ദി. അടുത്ത പോസ്റ്റിടുമ്പോൾ അറിയിക്കുമല്ലോ..........സ്നേഹപൂർവ്വം വിധു

    ReplyDelete
  13. വിധു ജീ
    പാറപ്പുറത്ത്‌ ചിരട്ട ഇട്ടുരയ്ക്കുന്ന ആശബ്ദം കേട്ടാല്‍ അറിയില്ലെ.

    പഴയ ഓര്‍മ്മകള്‍ അയവിറക്കുന്നതിന്റെ ഒരു സുഖമെ.

    അത്‌ ശാന്തി പാടിയതൊന്നും സൂക്ഷിച്ചു വയ്ക്കാനുള്ള സൗകര്യം ഒന്നും അന്നില്ലായിരുന്നു.
    അതു കൊണ്ട്‌ എന്റെ സ്വന്തം ശബ്ദത്തില്‍ ഓരോന്നങ്ങ്‌ പടച്ചു വിടുന്നു അഭിപ്രായത്തിനു നന്ദി
    വേറെ കുറെ എണ്ണം ഇവിടെ ഉണ്ട്‌
    http://sweeetsongs.blogspot.com

    ReplyDelete
  14. ഹരിശ്രീ, വി കേ ജി, ഇസ്മയില്‍ ജി

    ഈ വഴി വന്നതിനും അഭിപ്രായത്തിനും നന്ദി

    ReplyDelete
  15. പണിക്കർ സാർ,
    പാട്ട് ഉഗ്രൻ.

    മിസ് ശാന്തിയുടെ ശബ്ദം കേട്ടുകളയാം എന്ന് കരുറ്റിയാൽ ക്ളിക്കിയത്. എന്നാൽ വന്നതോ ... ആ പറഞ്ഞ സാധനം ഉരക്കുന്ന സാധനം.
    :):)

    ReplyDelete
  16. അനില്‍ജീ അന്ന് അതിനുള്ള സംവിധാനം ഒന്നും നമ്മുടെ കയ്യില്‍ ഇല്ലല്ലൊ.

    ടേപ്‌ റെകോര്‍ഡര്‍ ഒക്കെ ഉണ്ടായിരുന്നെകിലും അന്നത്‌ ഞങ്ങള്‍ക്കൊക്കെ കയ്യെത്താ ദൂരത്തായിരുന്നു.
    :)

    ReplyDelete
  17. ഈ ഗോപി ഇന്നു വലിയ ENT splst ആണു കേട്ടൊ
    തബല വായന ഒക്കെ എങ്ങനെ ഉണ്ട്‌ എന്നു ഇപ്പൊ ഫോണില്‍ ചോദിച്ചു. എല്ലാം പോയി തബല കൈ കൊണ്ട്‌ തൊട്ട കാലം മറന്നു അത്രെ ജീവിതം അത്‌ അങ്ങനെയാ അല്ലെ, ഞാന്‍ എന്തു ഭാഗ്യവാന്‍

    ReplyDelete
  18. "ഇല്ലാത്ത ഈണവും തോന്നും--" :))
    എനിക്ക് നല്ല ഈണം ഉള്ളതായിട്ടാ
    തോന്നിയെ കേട്ടോ :) എന്നാലും നല്ലൊരു ചാന്‍സ് അല്ലെ ആ കൂട്ടുകാരന്‍ കളഞ്ഞേ !

    ReplyDelete