Tuesday, September 27, 2016

ബാല്യകാലസ്മരണകൾ - 5

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം  വളരെ പ്രസിദ്ധമായ അമ്പലം.  അവിടത്തെ മയിലിനെ ആണ് മയൂരസന്ദേശത്തിൽ  സന്ദേശവാഹകനായി അയച്ചത്. അനന്തപുരത്തുകൊട്ടാരത്തിൽ തടങ്കലിൽ ആയിരിക്കുമ്പോൾ ആയിരുന്നു തമ്പുരാൻ  ആ കാവ്യം എഴുതിയത്.
അമ്പലത്തിലെ ഉൽസവം മേടം ഒന്നാം തീയതി വിഷുവിനു കൊടി ഏറുന്നതോടു കൂടി തുടങ്ങും. പത്തു ദിവസം നീണ്ടു നില്ക്കുന്ന ഉൽസവം.  പ്രസിദ്ധരായ കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടികൾ ഉണ്ടാകും ഹരിപാട്ടമ്പലത്തിൽ പരിപാടി നടത്തി എന്നു പറയുന്നതു തന്നെ അന്നൊക്കെ അംഗീകാരം ആണ്. ഡി കെ പട്ടാംബാൾ  ഇനെ പോലെ ഉള്ളവർ പാട്ടുകച്ചേരിക്കും, നാമഗിരിപ്പേട്ട കൃഷ്ണൻ തുടങ്ങിയവർ നാഗസ്വരകചേരിക്കും , പ്രമുഖ കഥകളി സംഘങ്ങൾ കഥകളിക്കും ഒക്കെ ആയി വലിയ കേമം ആയിരുന്നു ഉൽസവങ്ങൾ
ഹരിപ്പാട് പ്രദേശത്തു പട്ടന്മാർ വളരെ വിദ്വാന്മാരായിരുന്നു, പ്രത്യേകിച്ചും സംഗീതത്തിൽ
ഒരിക്കൽ നാഗസ്വരകച്ചേരിയ്ക്ക് പ്രസിദ്ധനായ ചിന്നമൗലാന സാഹിബ് വന്നിരുന്നു. നാട്ടിൻപുറം ആയതു കൊണ്ട് അദ്ദേഹത്തിന് ഒരു മീച്ചം തോന്നിയില്ല. എന്തെങ്കിലും വായിച്ചാൽ മതിയല്ലൊ എന്ന രീതിയ്ല് അദ്ദേഹം വലിയ കഴിവുകളൊന്നും കാണീക്കാതെ സാധാരണ കീത്തനം മാത്രം വായിച്ചു എന്നു വരുത്തി. ഇവർക്കിതൊക്കെ മനസിലാകും എന്നദ്ദേഹത്തിനറിയില്ലായിരുന്നു. അല്പനേരം കഴിഞ്ഞപ്പോൽ പട്ടന്മാർ പറഞ്ഞു അത്രെ കാശു തന്ന് വിളിച്ചു കൊണ്ടു വന്നിരിക്കുന്നത് ഇത് കേൾക്കാനല്ല എന്ന്
അഭിമാനം ചോദ്യം ചെയ്യപ്പെട്ട അദ്ദേഹം തന്റെ കഴിവു മുഴുവൻ പുറത്തെടൂത്തു. ആസ്വാദകർ വളരെ ആസ്വദിക്കുകയും ചെയ്തു. പക്ഷെ ഇതിനിടയ്ക്ക് അദ്ദേഹം വളരെ അപൂർവമായ ഒരു കീർത്തനം വായിച്ചു. അധികമാരും കേട്ടിരിക്കുവാൻ സാദ്ധ്യത ഇല്ലാത്തത്.  അത് ഇവർക്കിട്ടൊരു പാര ആകട്ടെ എന്നും കരുതിയിരിക്കണം.

ഏതായാലും  കച്ചേരി കഴിഞ്ഞു പോയ പട്ടന്മാർ ആരും അന്നുറങ്ങിയില്ല.  എല്ലാവരും കൂലംകഷമായി ചർച്ച ചെയ്തു,  അത് ഏത് കീർത്തനം ആണെന്ന് കണ്ടു പിടിച്ചിട്ടെ അവർ അടങ്ങിയുള്ളു.
അടുത്ത ദിവസം കച്ചേരിയ്ക്ക് എത്തിയപ്പോൾ അവർ ഒരു തുണ്ടുകടലാസിൽ ആ കീർത്തനം എഹുതി മൗലാന സാഹിബിന്റെ കയ്യിൽ കൊടുത്തിട്ട് അത് ഒന്നു  കൂടി വായിക്കണം എന്നു പറഞ്ഞു.
ഇത്ര പണ്ഡിതന്മാരുടെ ഒരു സദസ്സിൽ താൻ ആദ്യം അവിവേകം കാണീച്ചതിൽ ക്ഷമാപണം വരെ പറഞ്ഞു അത്രെ
പക്ഷെ ഞങ്ങളുടെ ഉൽസവം  വൈകുന്നേരം ഉള്ള വേല സേവ ഇതോടു കൂടി ശുഭം
ഒന്നൊ രണ്ടൊ ദിവസം വൈകുന്നേരം വേല നടക്കുന്ന സമയത്ത് കൊണ്ടു​ാകും. വെളകളി എന്നത് ആളുകൾ യുദ്ധമുറകൾ പ്യറ്റുന്നതിനെ അനുകരിക്കുന്ന ഒരു സംഭവം ആണ്. വേഷം ഒക്കെ കെട്ടി, കയ്യിൽ വാളും പരിചയും (കൃത്രിമമായവ)  പിടിച്ച് ചുവടുകൾ വച്ച് അവർ കളിക്കും, അവസാനം അമ്പലക്കുളത്തിൽ - മുന്വശത്തുള്ള കുളത്തിന്റെ പടികളിൽ - (മറ്റൊരു വലിയ കുളം ഉണ്ട് കേരളത്തിലെ ഏറ്റവും വലിയ അമ്പലക്കുളം ആയ പെരുംകുളം) കളിക്കുന്നതാണ് അവസാനം.
അതു കഴിഞ്ഞാൽ അല്പനേരം നാഗസ്വരകച്ചേരി കേൾക്കും തിരികെ വീട്ടിലേക്ക്.
നാലു കിലൊമിറ്റർ വീതം അങ്ങോട്ടും ഇങ്ങോട്ടും നടക്കണം. കൊച്ചേട്ടനായിരിക്കും പലപ്പോഴും കൊണ്ടുപോവുക
നടന്നു പോകുമ്പോൾ കൊച്ചേട്ടനാണു കൂടെ ഉള്ളതെങ്കിൽ വീട്ടിൽ നിന്നിറങ്ങി അല്പം കഴിയുമ്പോഴേക്കും ദാഹിക്കുന്നു എന്നു പറഞ്ഞു തുടങ്ങും. സോഡ കിട്ടിയാലൊ എന്നുള്ള ഒരാഗ്രഹം വച്ചാണിപ്പറയുന്നത്
അന്നത്തെ വിചാരം സോഡയ്ക്ക് നല്ല മധുരം ആണേന്നായിരുന്നു.
ഒരിക്കൽ ഞാനും ചേട്ടനും കൂടി ഇതുപോലെ പറഞ്ഞു പറഞ്ഞ് നടക്കുകയാണ്. അന്ന് 3 പൈസ ആണ്  ഒരു സോഡയ്ക്ക്.
ആയാപറമ്പു സ്കൂളിന്റെ അടുത്തെ ത്തിയപ്പോൾ കൊച്ചേട്ടൻ കടയിലേക്കു കയറി. ഞങ്ങളാണെങ്കിൽ സോഡ കുടിക്കാൻ പോകുന്നതിന്റെ ത്രില്ലിൽ. രണ്ടുപേർക്കും ഓരോ സോഡ വേണേന്നായി. കൊച്ചേട്ടൻ ഒരെണ്ണം വാങ്ങി. എന്നിട്ട് അത് കുടിച്ചിട്ടു ദാഹം മാറിയ്യൂല്ലെങ്കിൽ ഒന്നു കൂടി വാങ്ങാം എന്നു പറഞ്ഞ് ആദ്യം ചേട്ടനു കൊടൂത്തു. ഞാൻ അസൂയയോടെ ചേട്ടൻ അതു മുഴുവൻ കുടിച്ചുകളഞ്ഞെങ്കിലൊ എന്ന് പേടിച്ച് നോക്കി നിന്നു. വായിലേക്ക് അല്പം ചെന്നപ്പോഴേക്കും ചേട്ടനു മതിയായി
നീ കുടീച്ചൊ എന്നു പറഞ്ഞ് എനിക്കു തന്നു. ആർത്തിയോടെ ഞാൻ അത് വാങ്ങി വായിലേക്ക് കമഴ്ത്തി. ഥൂ
ഇതാണൊ സോഡ
എനിക്കു ദാഹമേ ഇല്ല. മതിയാക്കി ഞാനും അത് തിരികെ കൊടുത്തു. അതോടൂ കൂടി സോഡയ്ക്കുള്ള കൊതി മാറിക്കിട്ടി.
കടയിലെ ചേട്ടനും, കൊച്ചേട്ടനും ചിരി  നിർത്താൻ പാടുപെടുന്നു.
ഒൻപതാം ഉൽസവം വളരെ കേമം ആണ്. അന്നാണ് വെടിക്കെട്ട്.
വലിയ തെരക്കുള്ള സ്ഥലങ്ങളെ വിശേഷിപ്പിക്കാൻ
  ഒൻപതാം ഉൽസവത്തിന്റെ തെരക്ക് എന്നൊരു ചൊല്ലുപോലും അതിൽ നിന്നുണ്ടായി.
 പത്താമുദയം അടുത്തുള്ള എല്ലാ അമ്പലങ്ങളിലെയും എഴുന്നള്ളിപ്പ് ആനകൾക്കൊപ്പം ചേരുകയും, കലാശമായി അവയൊക്കെ യാത്ര പറഞ്ഞു പോരുന്നതും ഒക്കെ പറഞ്ഞു കേട്ടറിവെ ഉള്ളു.
ഈ ഉൽസവസമയത്ത് കച്ചവടക്കാർക്കു കൊയ്ത്താണ്. വഴിയോരക്കച്ചവടക്കാർ പലയിടത്തു  നിന്നും എത്തും.
അമ്പലത്തിന്റെ പടിഞ്ഞാറെനട മുഴുവൻ അവരെ കൊണ്ടു നിറഞ്ഞിരിക്കും
കച്ചവടം കാണാൻ പോവുക എന്നൊരു പരിപാടി ഉണ്ട്. വീട്ടാവശ്യത്തിനു ചട്ടി കലം, കല്ച്ചട്ടി, ഉരുളി വിളക്ക് ഇമ്മാതിരി സാധനങ്ങൾ എല്ലാം വാങ്ങുന്നത് അന്നാണ്. അമ്മ ഞങ്ങളെയും കൂട്ടി  ഒരു ദിവസം പോകും.
ഇപ്പോഴല്ലെ എല്ലാ സാധനങ്ങളും എല്ലായ്പ്പോഴും കിട്ടിതുടങ്ങിയത് 

Monday, September 26, 2016

ബാല്യകാലസ്മരണകൾ - 4




ഓണം പ്രധാനംഅത്തം മുതൽ പൂക്കളം ഇടാനുള്ള ബഹളം ആണ്‌. പൂക്കൾ പറിച്ചു കൊണ്ടു വരൽ കഴിഞ്ഞാൽ മുറ്റത്ത് ചാണകം മെഴുകി അതിന്റെ നടൂക്ക് ഒരു ഈർക്കിലിൽ ഒരു ചെമ്പരുത്തി പൂവ് കുത്തി നാട്ടുംപിന്നീട് അതിനു ചുറ്റും പൂക്കളം ഇടുംചേച്ചിയും കൂടും എന്നല്ല ചേച്ചിയുടെ ആണ്പ്രധാന പങ്ക്.

തിരുവോണം നാളിൽ ചൂലു കൊണ്ട് മുറ്റം അടിക്കരുത് അത്രെഅതിനു പകരം ഓണത്തുമ്പ എന്നൊരു ചെടി ഉണ്ട്കാലത്തെ അത് പറിച്ചു കൊണ്ടു വന്ന് ചൂലു കെട്ടി അതു കൊണ്ടു വേണംമുറ്റം അടിക്കാൻ

അതെല്ലാം പറിച്ചു കൊടൂക്കും.

തിരുവോണം അവിട്ടം ചതയം  മൂന്നു ദിവസം പായിപ്പാട്ടാറ്റിൽ വള്ളം കളി ആണ്‌.. കേരളത്തിൽ ഇത്രയധികം ചുണ്ടന്വള്ളങ്ങൾ സ്വന്തമായുള്ള ഒരു പ്രദേശം വേറെ ഇല്ലഅതു കൊണ്ടു തന്നെ മൂന്നു ദിവസങ്ങളിലെയും വള്ളം കളി  നാട്ടുകാർ തന്നെ ആഘോഷമായി നടത്തിയിരുന്നു.

തിരുവോണനാൾ അതികാലത്തെ എല്ലാ വള്ളങ്ങളും ഹരിപ്പാട് അമ്പലത്തിൽ പൂജക്കായി പോകുംനെല്പ്പുരക്കടവിൽ വള്ളം നിർത്തിയിട്ട് അവിടെ  നിന്നു അല്ലാവരും തുഴയും പിടിച്ച് വള്ളപ്പാട്ടും പാടി അമ്പലത്തിൽ എത്തും.

കായംകുളം കായലിൽ നിന്നും കിട്ടിയ വിഗ്രഹം ചുണ്ടന്വള്ളങ്ങൾ അകമ്പടിയായിട്ടാണത്രെ അമ്പലത്തിലേക്ക് കൊണ്ടു വന്നത്അതിന്റെ ഓർമ്മയ്ക്കാണീ വള്ളംകളി തന്നെ.

അമ്പലത്തിൽ നിന്നും പൂജിച്ച മാലയും വാങ്ങൈ അവരെല്ലാം അതുപോലെ തിരികെ  വന്ന്  മാലയും അണിയിച്ച്  പാടിക്കളിച്ച് തിരികെ എത്തുന്നതു വരെയെ ഉള്ളു തിരുവോണനാളിൽ കാലത്ത്ഉച്ചയ്ക്കു ശേഷം വലിയവർക്കുള്ള സമയം ആണ്‌. നാട്ടിലെ പ്രമാണികൾ എല്ലാവരും ഒരുങ്ങി അവരവരുടെ കരയിലെ വള്ളങ്ങളിൽ കളിക്കും.

ചില വള്ളങ്ങളിൽ നെറ്റിപ്പട്ടം കെട്ടിയിരിക്കുംചിലതിൽ കുടകൾ പിടിച്ചിരിക്കും.

ഏകദേശം 110 പേരോളം തുഴക്കാരായി ഉണ്ടാകുംനാലു പേർ അമരത്തുണ്ടാകുംഅവരാണൂ വള്ളത്തിന്റെ ഗതി നിയന്ത്രിക്കുന്നത്പാട്ടുകാർ നില്പ്പുകാർ എന്ന് വേറെയും ചിലർവെടിത്തടി എന്നു വിളിക്കുന്ന മദ്ധ്യഭാഗത്ത് കാൽ കൊണ്ടു ചവിട്ടി ശബ്ദമുണ്ടാക്കുംഅന്നൊന്നും  കുറ്റി കൊണ്ട് ഇടിക്കുന്ന പതിവില്ലായിരുന്നു.

ഞാൻ ആദ്യം കാണുന്ന വള്ളം വലിയ ദിവാഞ്ജി ആറന്മുളയിൽ നിന്നും വാങ്ങിയതായിരുന്നു അത്രെഎന്റെ അച്ഛൻ എൻ എസ് എസ് കരയോഗം പ്രസിഡന്റായിരിക്കുമ്പോൾ  ആണു പോലും അത് വാങ്ങിയത്.

വള്ളത്തിന്റെ  maintenance  ഒരു സംഭവം തന്നെ യാണ്‌. ആയാപറമ്പു വടക്കെക്കരയിൽ പുത്തൻ തോടിന്റെ കരയിൽ ആണ്‌ ഷെഡ്അവിടെ കയറ്റി മീൻ നെയ്യ് പുരട്ടി  വയ്ക്കും വള്ളത്തീന്റെ തടിയും കയറും ചീത്തയാകാതിരിക്കാൻ.

കളി ഉള്ള സമയങ്ങളിൽ മാത്രമെ വെള്ളത്തിലിറക്കൂ.

അവിട്ടം നാളിലും ചതയം നാളിലും കാലത്തു മുതൽ ഉച്ച വരെ പിള്ളേർക്കു കളിക്കാനുള്ള സമയം ആണ്‌. അപ്പോൾ വെടിത്തടിയിലും അമരത്തും മാത്രം വലിയവർ കയറുംഅത് പിള്ളേരെ കൊണ്ട് നടക്കുന്ന കാര്യം അല്ലല്ലൊ.

അന്നൊക്കെ ഞാൻ തീരെ കൊച്ചായിരുന്നതു കൊണ്ട് വള്ളത്തിൽ കയറുവാൻ പോവില്ലസ്കൂളിൽ ചേർന്നതിനു ശേഷം ആണ്വത്തിൽ കയറുന്നത്.

തിരുവോണം നാൾ കാലത്തെ ഹരിപ്പാട്ടു പോകണംഅമ്മയുടെ വീട് അവിടെയാണ്‌. അവിടെ അമ്മയുടെ അമ്മയും കുഞ്ഞമ്മയുംഅനിയത്തിമാരും ഉണ്ട്.

അഛനെ വീട്ടുകാവൽ ഏല്പ്പിച്ചിട്ട് അമ്മയും ഞങ്ങൾ കുഞ്ഞുങ്ങളും കൂടി ഹരിപ്പാട്ടേക്ക് പുറപ്പെടുംപോകുന്നതിനു മുൻപു തന്നെ അച്ഛനു കാലത്തെ ആഹാരവും ഉച്ചക്കലത്തേക്കുള്ള ആഹാരവും  തയ്യാറാക്കി വച്ചിട്ടാണു പോകുന്നത്.

ഓണത്തിനു കിട്ടുന്ന ഒരു പുതിയ ഉടുപ്പും നിക്കറും ഉണ്ട് അതും ധരിച്ചാണ്‌ യാത്ര

നടന്നും ഓടിയും ചാടിയും ഒക്കെ ഞങ്ങൾ പിള്ളേർആയാപറമ്പു സ്കൂളിനടുത്തെത്തുമ്പോൾ മിക്കവാറും അവിടത്തെ മാടക്കടയിൽ ആരെങ്കിലും സോഡ കുടിക്കുന്നത് ഒരു പ്രത്യേക കാഴ്ച്ച ആയിരുന്നുകുറച്ചു നേരം അത് നോക്കി നില്ക്കും


കടക്കാരൻ സോഡക്കുപ്പിയിൽ ഒരു വിരൽ കടത്തി ഠപ്പ് എന്ന ഒരു ശ്ബ്ദത്തോടെ അതു തുറക്കുന്നതും അന്നേരം അതിൽ നിന്നും ആവി പോലെ ഗ്യാസ് പൊങ്ങുന്നതും , അത് വാങ്ങി ആളുകൾ കുടിക്കുന്നതും ഒരല്ഭുതം ആയിരുന്നുഅതിനു നല്ല മധുരം ആയിരിക്കുംഎന്നും എന്നെങ്കിലും എനിക്കും കുടിക്കണം എന്നും ഒക്കെ വിചാരിച്ച് അങ്ങൻ പോകും.

പക്ഷെ ചോദിക്കാറില്ലകാരണം അമ്മ മാത്രമല്ലെ കൂടെ ഉള്ളുഅമ്മയുടെ കയ്യിൽ പൈസ ഇല്ല എന്നറിയാം.

ഹരിപ്പാട്ടമപലത്തിന്റെ തെക്കു വശത്തു പുത്തൻ റോഡ് (ഇപ്പൊഴത്തെ main Road NH47 കഴിഞ്ഞാൽ പിന്നെ പാടവരമ്പാണ്‌. അല്പസ്വല്പം വെള്ളം കാണും അതിലുള്ള തവ്ളയെയും , പുളകനെയും മീൻ കുഞ്ഞുങ്ങളെയും ഒക്കെ കണ്ടുംചിലപ്പോൾ കൊയ്യാറായിക്കിടക്കുന്ന നെല്മണിയെ കൈ കൊണ്ട് തൊട്ടുംചിലപ്പോൾ പച്ച കതിരുകളിലെ നെല്ലിന്റെ പാൽ വലിച്ചു കുടിച്ചും  നരയങ്ങത് (നരസിംഹത്ത്വീട്ടിൽ എത്തിയാൽ ഞാൻ ഒരോട്റ്റം ആണ്കളപ്പുരക്കലേക്ക്.

അമ്മ അമ്മയുടെ കുഞ്ഞമ്മ യുടെ അടൂത്ത് പോകുംനരയങ്ങതെ വല്യമ്മ എന്നായിരുന്നു ഞങ്ങൾ അമ്മയുടെ കുഞ്ഞമ്മയെ വിളിക്കുക.  എനിക്ക്  വല്യമ്മയെ വല്യ പേടിയായിരുന്നു.

അതിനൊരു കാരണം ഉണ്ട്നേരത്തെ പറഞ്ഞില്ലെ  പുതിയ ഒരു നിക്കറും ഉടുപ്പും കിട്ടും എന്ന്അന്നൊക്കെ നിക്കർ മാത്രമെ ഇടൂകയുള്ളുഅതിനകത്ത് മറ്റൊന്നും ഇടൂന്ന പതിവില്ലഅഴുക്കായാൽ വൈകുന്നേരം പോകുമ്പോൾ ഇടാൻ വേറെ ഇല്ലാത്തതു കൊണ്ട് , കളപ്പുരക്കൽ എത്തിയാൽ ആദ്യം  നിക്കറും ഉടുപ്പും ഊരിക്കളയുംകളിയൊക്കെ അതൊന്നും ഇല്ലാതെയാണ്‌.

പക്ഷെ ഒരിക്കൽ കളിച്ചു കളിച്ച് നരയങ്ങത്ത് എത്തിവല്യമ്മ കണ്ടതും “കോണകം ഉടുക്കതെ നടക്കുന്നൊപിടിയെടാ അവനെ  ചട്ടുകത്തിൽ തീകൊള്ളി കോരിക്കൊണ്ടുവാ” എന്നൊരു അലർച്ച

നമ്മുടെ മർമ്മത്തിൽ തീയിട്ടതു തന്നെ എന്നു പേടിച്ച്  ഒറ്റ ഓട്ടത്തിനു തിരികെ കളപ്പുരക്കൽ എത്തിഅന്നു മുതൽ വല്യമ്മയെ പേടീയായിപ്പോയിഅതു കൊണ്ടവിടെ നില്ക്കാതെ ഞാൻ നേരെ കളപ്പുരക്കൽ പോകുംഅമ്മ വല്യമ്മയുടെ അടൂത്ത് കുറെ നേരം വർത്തമാനം ഒക്കെ പറഞ്ഞ്  അമ്മയുടെ അനിയത്തി - ( വല്യമ്മയുടെ മകൾ), ആങ്ങളമാർ ഇവരെ ഒക്കെ കണ്ട് പതുക്കെ കളപ്പുരക്കൽ എത്തും

കളപ്പുരക്കൽ അമ്മയുടെ അമ്മയുംഅനിയത്തിയും മക്കളുംഎനിക്കു കളിക്കാൻ കൂട്ട്  കുഞ്ഞമ്മയുടെ മക്കൾഒപ്പം കളിക്കാൻ നരയങ്ങത്ത്  ഇന്നും കുഞ്ഞക്കയും എത്തും അങ്ങനെ എനിക്ക് അക്കമാർ മൂന്ന്  കുഞ്ഞക്ക കൊച്ചക്ക വല്യക്ക.

അവിടെ വീടിനു പിന്നിൽ ഒരു വലിയ പ്ലാവുണ്ട്അതിൽ നല്ല ഉയരത്തിൽ നിന്നും വലിയ ഒരു ഊഞ്ഞാൽ കെട്ടിയിട്ടുണ്ടാകും

ഊഞ്ഞാലാട്ടംഉപ്പേരി  കയ്യിലെടുത്തിട്ടുള്ളതും തിന്നു കൊണ്ടു തന്നെ നറ്റത്തും

ഒരു ദിവസം കുഞ്ഞക്ക ആടിക്കൊണ്ടിരിക്കുമ്പോൾ ഉറക്കെ ഒരു വിളി കേൾക്കാം ശ്യാമേ ന്ന്.  കുഞ്ഞക്കയെ  വീട്ടിൽ നിന്നും വിളിക്കുന്നതാണ്‌.

അക്കയെ വിടാതിരിക്കുവാൻ വേണ്ടി ഞങ്ങൾ ആട്ടം നിർത്തിച്ചില്ല ഉന്തിക്കൊണ്ടേ ഇരുന്നുനിർത്തിയാലല്ലെ ഇറങ്ങൂ എന്നായിരുന്നു ഞങ്ങളുടെ വിചാരം

നിർത്താൻ പറഞ്ഞിട്ടു ഞങ്ങൾ നിർത്താത്തതു കാരണം മുന്നോട്ടു പോയ പോക്കിൽ അക്ക ദാ എടുത്തൊരു ചാട്ടം.

ഞെട്ടി വിറച്ച ഞങ്ങൾ കാണുന്നത് അക്ക നേരെ നിലത്ത് കാൽ കുത്തി ഓടീ ഒരു പോക്ക്

വീണൂപോകും എന്നു ഭയന്ന ഞങ്ങൾ ചമ്മിപക്ഷെ അതുപോലെ ഒന്നു ചാടാൻ പറഞ്ഞാൽ ദൈവത്തിനാണെ സത്യം ഇന്നും ഞാൻ ചാടില്ല

ഇവരും ഒത്ത് കളിയൊക്കെ കഴിഞ്ഞ്  ഉച്ചയൂണും കഴിഞ്ഞ് തിരികെ നടപ്പ് ആയാപറമ്പത്തേക്ക്

അവിട്ടം നാളിൽ കുഞ്ഞമ്മയും ചിറ്റപ്പനും അക്കമാരും ഒക്കെ ആയാപറമ്പത്ത് വരുംഅന്നവിടെയാണ്‌ എല്ലാവർക്കും ഊണ്‌.

അവിട്ടം നാളിലും കാലത്തെ പിള്ളേരുടെ വക വള്ളം കളിഉച്ചക്കു ശേഷം വള്ളങ്ങൾ എല്ലാം അലങ്കരിച്ച് എല്ലാം കൂടി ഒന്നിച്ചു പാട്ടുപാടി കളിച്ച് രണ്ടൊ മൂന്നൊ പ്രാവശ്യം കിഴക്കു നിന്നും പടിഞ്ഞാറു വരെ പോകും

അന്നൊന്നും മൽസരം ഇല്ലവെറുതെ പാടിക്കളിക്കുകയെ ഉള്ളുഅതുകൊണ്ട് ആർക്കും തുഴയാംകൈ കുഴയുമ്പോൾ നിർത്താമല്ലൊജയിക്കേണ്ട ആവശ്യം ഇല്ലഅതു കൊണ്ടു തന്നെ നാട്ടുകാർ മാത്രം ആയിരുന്നു വള്ളത്തിൽ കയറുന്നതും തുഴയുന്നതും

പിന്നെ അല്പം ചില കുസൃതികൾ ഇല്ലെന്നും പറഞ്ഞു കൂടാ

 കളികാണാൻ കൂടിയിട്ടുള്ള ആളുകൾ രണ്ടു കരകളിലും നില്പ്പുണ്ടാകുംചിലർ നിലത്തായിർക്കുംചിലർ കൊച്ചു വള്ളങ്ങളിൽ ആയിരിക്കുംമറ്റു ചിലർ ചാഞ്ഞു നില്ക്കുന്ന മരക്കൊമ്പുകളിൽ ആയിരിക്കും

രാമായണത്തിൽ ഹനുമാൻ ലങ്കയിലേക്കു ചാടൂന്ന രംഗത്തിൽ അത്കാണുവാൻ വേണ്ടി “”നാലുപാടും നോക്കി നിന്നു വാനരരെല്ലാം“”  എന്ന ഒരു വരി ഉണ്ട്

എല്ലാ വള്ളങ്ങളും ഒന്നിച്ചല്ല പോകുന്നത് എങ്കിൽആയാപറമ്പു വള്ളം ആനാരി കരയുടെ ഭാഗത്തെത്തുമ്പോൾ വരി പാടത്തക്കവണ്ണം പാട്ടുകാർ പ്ലാനിടൂംസൂക്ഷം  നോക്കി നില്ക്കുന്ന ആളുകളെ നോക്കി കൊണ്ട്  വരി ഉറക്കെ പാടൂം.

അവരും ഇതൊക്കെ കണക്കാക്കി തന്നെ ആയിരിക്കും നില്പ്പ്അതു കൊണ്ട് കയ്യിലിരിക്കുന്ന കല്ലു വലിച്ചെറിയും.

പക്ഷെ അതൊന്നും അന്ന് അധികം നീണ്ടു നിന്നിരുന്നില്ലഓണം കഴിഞ്ഞാൽ പിന്നീട് എല്ലാവരും പഴയതു പോലെ കൂട്ടുകാർ മാത്രം

 പിന്നീട് അതും ഉണ്ടായിവൈരാഗ്യം ആയിഓണം കഴിഞ്ഞും ആളെ നോക്കി തല്ലായി അങ്ങനെ ലോകം വളരെ പുരോഗമിച്ചു