ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമായ അമ്പലം. അവിടത്തെ മയിലിനെ ആണ് മയൂരസന്ദേശത്തിൽ സന്ദേശവാഹകനായി അയച്ചത്. അനന്തപുരത്തുകൊട്ടാരത്തിൽ തടങ്കലിൽ ആയിരിക്കുമ്പോൾ ആയിരുന്നു തമ്പുരാൻ ആ കാവ്യം എഴുതിയത്.
അമ്പലത്തിലെ ഉൽസവം മേടം ഒന്നാം തീയതി വിഷുവിനു കൊടി ഏറുന്നതോടു കൂടി തുടങ്ങും. പത്തു ദിവസം നീണ്ടു നില്ക്കുന്ന ഉൽസവം. പ്രസിദ്ധരായ കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടികൾ ഉണ്ടാകും ഹരിപാട്ടമ്പലത്തിൽ പരിപാടി നടത്തി എന്നു പറയുന്നതു തന്നെ അന്നൊക്കെ അംഗീകാരം ആണ്. ഡി കെ പട്ടാംബാൾ ഇനെ പോലെ ഉള്ളവർ പാട്ടുകച്ചേരിക്കും, നാമഗിരിപ്പേട്ട കൃഷ്ണൻ തുടങ്ങിയവർ നാഗസ്വരകചേരിക്കും , പ്രമുഖ കഥകളി സംഘങ്ങൾ കഥകളിക്കും ഒക്കെ ആയി വലിയ കേമം ആയിരുന്നു ഉൽസവങ്ങൾ
ഹരിപ്പാട് പ്രദേശത്തു പട്ടന്മാർ വളരെ വിദ്വാന്മാരായിരുന്നു, പ്രത്യേകിച്ചും സംഗീതത്തിൽ
ഒരിക്കൽ നാഗസ്വരകച്ചേരിയ്ക്ക് പ്രസിദ്ധനായ ചിന്നമൗലാന സാഹിബ് വന്നിരുന്നു. നാട്ടിൻപുറം ആയതു കൊണ്ട് അദ്ദേഹത്തിന് ഒരു മീച്ചം തോന്നിയില്ല. എന്തെങ്കിലും വായിച്ചാൽ മതിയല്ലൊ എന്ന രീതിയ്ല് അദ്ദേഹം വലിയ കഴിവുകളൊന്നും കാണീക്കാതെ സാധാരണ കീത്തനം മാത്രം വായിച്ചു എന്നു വരുത്തി. ഇവർക്കിതൊക്കെ മനസിലാകും എന്നദ്ദേഹത്തിനറിയില്ലായിരുന്നു . അല്പനേരം കഴിഞ്ഞപ്പോൽ പട്ടന്മാർ പറഞ്ഞു അത്രെ കാശു തന്ന് വിളിച്ചു കൊണ്ടു വന്നിരിക്കുന്നത് ഇത് കേൾക്കാനല്ല എന്ന്
അഭിമാനം ചോദ്യം ചെയ്യപ്പെട്ട അദ്ദേഹം തന്റെ കഴിവു മുഴുവൻ പുറത്തെടൂത്തു. ആസ്വാദകർ വളരെ ആസ്വദിക്കുകയും ചെയ്തു. പക്ഷെ ഇതിനിടയ്ക്ക് അദ്ദേഹം വളരെ അപൂർവമായ ഒരു കീർത്തനം വായിച്ചു. അധികമാരും കേട്ടിരിക്കുവാൻ സാദ്ധ്യത ഇല്ലാത്തത്. അത് ഇവർക്കിട്ടൊരു പാര ആകട്ടെ എന്നും കരുതിയിരിക്കണം.
ഏതായാലും കച്ചേരി കഴിഞ്ഞു പോയ പട്ടന്മാർ ആരും അന്നുറങ്ങിയില്ല. എല്ലാവരും കൂലംകഷമായി ചർച്ച ചെയ്തു, അത് ഏത് കീർത്തനം ആണെന്ന് കണ്ടു പിടിച്ചിട്ടെ അവർ അടങ്ങിയുള്ളു.
അടുത്ത ദിവസം കച്ചേരിയ്ക്ക് എത്തിയപ്പോൾ അവർ ഒരു തുണ്ടുകടലാസിൽ ആ കീർത്തനം എഹുതി മൗലാന സാഹിബിന്റെ കയ്യിൽ കൊടുത്തിട്ട് അത് ഒന്നു കൂടി വായിക്കണം എന്നു പറഞ്ഞു.
ഇത്ര പണ്ഡിതന്മാരുടെ ഒരു സദസ്സിൽ താൻ ആദ്യം അവിവേകം കാണീച്ചതിൽ ക്ഷമാപണം വരെ പറഞ്ഞു അത്രെ
പക്ഷെ ഞങ്ങളുടെ ഉൽസവം വൈകുന്നേരം ഉള്ള വേല സേവ ഇതോടു കൂടി ശുഭം
ഒന്നൊ രണ്ടൊ ദിവസം വൈകുന്നേരം വേല നടക്കുന്ന സമയത്ത് കൊണ്ടുാകും. വെളകളി എന്നത് ആളുകൾ യുദ്ധമുറകൾ പ്യറ്റുന്നതിനെ അനുകരിക്കുന്ന ഒരു സംഭവം ആണ്. വേഷം ഒക്കെ കെട്ടി, കയ്യിൽ വാളും പരിചയും (കൃത്രിമമായവ) പിടിച്ച് ചുവടുകൾ വച്ച് അവർ കളിക്കും, അവസാനം അമ്പലക്കുളത്തിൽ - മുന്വശത്തുള്ള കുളത്തിന്റെ പടികളിൽ - (മറ്റൊരു വലിയ കുളം ഉണ്ട് കേരളത്തിലെ ഏറ്റവും വലിയ അമ്പലക്കുളം ആയ പെരുംകുളം) കളിക്കുന്നതാണ് അവസാനം.
അതു കഴിഞ്ഞാൽ അല്പനേരം നാഗസ്വരകച്ചേരി കേൾക്കും തിരികെ വീട്ടിലേക്ക്.
നാലു കിലൊമിറ്റർ വീതം അങ്ങോട്ടും ഇങ്ങോട്ടും നടക്കണം. കൊച്ചേട്ടനായിരിക്കും പലപ്പോഴും കൊണ്ടുപോവുക
നടന്നു പോകുമ്പോൾ കൊച്ചേട്ടനാണു കൂടെ ഉള്ളതെങ്കിൽ വീട്ടിൽ നിന്നിറങ്ങി അല്പം കഴിയുമ്പോഴേക്കും ദാഹിക്കുന്നു എന്നു പറഞ്ഞു തുടങ്ങും. സോഡ കിട്ടിയാലൊ എന്നുള്ള ഒരാഗ്രഹം വച്ചാണിപ്പറയുന്നത്
അന്നത്തെ വിചാരം സോഡയ്ക്ക് നല്ല മധുരം ആണേന്നായിരുന്നു.
ഒരിക്കൽ ഞാനും ചേട്ടനും കൂടി ഇതുപോലെ പറഞ്ഞു പറഞ്ഞ് നടക്കുകയാണ്. അന്ന് 3 പൈസ ആണ് ഒരു സോഡയ്ക്ക്.
ആയാപറമ്പു സ്കൂളിന്റെ അടുത്തെ ത്തിയപ്പോൾ കൊച്ചേട്ടൻ കടയിലേക്കു കയറി. ഞങ്ങളാണെങ്കിൽ സോഡ കുടിക്കാൻ പോകുന്നതിന്റെ ത്രില്ലിൽ. രണ്ടുപേർക്കും ഓരോ സോഡ വേണേന്നായി. കൊച്ചേട്ടൻ ഒരെണ്ണം വാങ്ങി. എന്നിട്ട് അത് കുടിച്ചിട്ടു ദാഹം മാറിയ്യൂല്ലെങ്കിൽ ഒന്നു കൂടി വാങ്ങാം എന്നു പറഞ്ഞ് ആദ്യം ചേട്ടനു കൊടൂത്തു. ഞാൻ അസൂയയോടെ ചേട്ടൻ അതു മുഴുവൻ കുടിച്ചുകളഞ്ഞെങ്കിലൊ എന്ന് പേടിച്ച് നോക്കി നിന്നു. വായിലേക്ക് അല്പം ചെന്നപ്പോഴേക്കും ചേട്ടനു മതിയായി
നീ കുടീച്ചൊ എന്നു പറഞ്ഞ് എനിക്കു തന്നു. ആർത്തിയോടെ ഞാൻ അത് വാങ്ങി വായിലേക്ക് കമഴ്ത്തി. ഥൂ
ഇതാണൊ സോഡ
എനിക്കു ദാഹമേ ഇല്ല. മതിയാക്കി ഞാനും അത് തിരികെ കൊടുത്തു. അതോടൂ കൂടി സോഡയ്ക്കുള്ള കൊതി മാറിക്കിട്ടി.
കടയിലെ ചേട്ടനും, കൊച്ചേട്ടനും ചിരി നിർത്താൻ പാടുപെടുന്നു.
ഒൻപതാം ഉൽസവം വളരെ കേമം ആണ്. അന്നാണ് വെടിക്കെട്ട്.
വലിയ തെരക്കുള്ള സ്ഥലങ്ങളെ വിശേഷിപ്പിക്കാൻ
ഒൻപതാം ഉൽസവത്തിന്റെ തെരക്ക് എന്നൊരു ചൊല്ലുപോലും അതിൽ നിന്നുണ്ടായി.
പത്താമുദയം അടുത്തുള്ള എല്ലാ അമ്പലങ്ങളിലെയും എഴുന്നള്ളിപ്പ് ആനകൾക്കൊപ്പം ചേരുകയും, കലാശമായി അവയൊക്കെ യാത്ര പറഞ്ഞു പോരുന്നതും ഒക്കെ പറഞ്ഞു കേട്ടറിവെ ഉള്ളു.
ഈ ഉൽസവസമയത്ത് കച്ചവടക്കാർക്കു കൊയ്ത്താണ്. വഴിയോരക്കച്ചവടക്കാർ പലയിടത്തു നിന്നും എത്തും.
അമ്പലത്തിന്റെ പടിഞ്ഞാറെനട മുഴുവൻ അവരെ കൊണ്ടു നിറഞ്ഞിരിക്കും
കച്ചവടം കാണാൻ പോവുക എന്നൊരു പരിപാടി ഉണ്ട്. വീട്ടാവശ്യത്തിനു ചട്ടി കലം, കല്ച്ചട്ടി, ഉരുളി വിളക്ക് ഇമ്മാതിരി സാധനങ്ങൾ എല്ലാം വാങ്ങുന്നത് അന്നാണ്. അമ്മ ഞങ്ങളെയും കൂട്ടി ഒരു ദിവസം പോകും.
ഇപ്പോഴല്ലെ എല്ലാ സാധനങ്ങളും എല്ലായ്പ്പോഴും കിട്ടിതുടങ്ങിയത്
ചേട്ടനും അനിയനും ആദ്യമായിട്ട് സോഡകുടിച്ച കഥ നന്നായി അവതരിപ്പിച്ചു...
ReplyDeleteആശംസകള്‍ ഡോക്ടര്‍
ഹ ഹ ഹ തങ്കപ്പന്‍ ചേട്ടാ ആ സോഡ തുപ്പിയ തുപ്പ് ഇപ്പോഴും കണ്മുന്നിലുണ്ട് :)
Deleteസോഡക്ക് മൂന്നു പൈസ. അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു അല്ലേ?
ReplyDeleteനല്ല അനുഭവം ...
ReplyDeleteഞാനൊക്കെ സോഡ കുടിച്ച് തുടങ്ങിയപ്പോഴേക്കും അതിന്റെ പത്തിരട്ടി കാശായി മാറിയിരുന്നു .
ഇപ്പോൾ ലണ്ടനിൽ ഒരു സോഡ കുടിക്കുന്നത് അന്നത്തേതിന്റെ നൂറിരട്ടി കാശ്ശ് കൊടുത്താണെന്ന്
ഓർക്കുമ്പോൾ അതിശയം തോന്നുന്നു ...!