Monday, July 27, 2009

ഒച്ച്‌നാരകത്തിലയില്‍ ശംഖ്‌ എങ്ങനെ വന്നു എന്നു നോക്കിയതാ - അപ്പൊ ദാ ഇരിക്കുന്നു ഒച്ച്‌

കൈവെള്ളയില്‍ വച്ചു നീട്ടിയതുപോലെ

Friday, July 24, 2009

ഇതെന്താണെന്നു പറയാമോ?

ഇതെന്താണെന്നു പറയാമോ?
രണ്ടും ക്ലിക്കി നോക്കുക

നല്ല വലിപ്പത്തില്‍ ഇതില്‍ കാണാം
മനോജ്‌ സംശയിച്ചതു ശരിയായിരുന്നു. ആ കീടം അതിനെ തിന്നു - അല്ല കരിക്കു കുടിക്കുന്നതുപോലെ കുടിച്ചുകളഞ്ഞു

Tuesday, July 07, 2009

തേനീച്ച

തേനീച്ച പൂവു കണ്ടാല്‍ വിടുമോ?
ഇവനോ? തേനീച്ചകള്‍ പൂവിനുള്ളില്‍ ചെയ്യുന്നതെന്താണെന്നു നോക്കാന്‍ വന്നു പക്ഷെ തനിക്കിവിടെ പ്രത്യേകിച്ചു ചെയ്യാനൊന്നും കാണാനില്ലാതെ ഈച്ചയടിച്ചിരിക്കുന്ന ഒരു മണിയനീച്ച

പടങ്ങളെല്ലാം വലുതാക്കി കാണാന്‍ മടിക്കല്ലേ - പറഞ്ഞിലെന്നു വേണ്ടാ.


അപ്പുവിനു ഗുരു ദക്ഷിണ വയ്ക്കാനൊന്നും പടം ആയിട്ടില്ലാത്തതു കൊണ്ട്‌ അതു ചെയ്യുന്നില്ല, പക്ഷെ അപ്പുവിനെ നന്ദിയോടെ സ്മരിക്കുന്നു ഫോടോ ക്ലാസുകള്‍ക്ക്‌

Saturday, July 04, 2009

ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍പണ്ടൊരിക്കല്‍ ഇവന്‍ വന്നിട്ട്‌ പോയത്‌ കണ്ടു
പക്ഷെ അങ്ങനെ അങ്ങു പോയതല്ല ഞങ്ങള്‍ക്ക്‌ കാവലായി എന്നും ഉണ്ട്‌ കണ്ടില്ലേ "ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍ ഗോരോചനക്കുറി-- ഗോപുരമല്ല കക്കൂസിന്റെ ടാങ്കില്‍ വയ്ക്കുന്ന പൈപ്പാണെന്നു മാത്രം

video

Friday, July 03, 2009

ശലഭം

കുറച്ചു ദിവസങ്ങളായി ഇവളുടെ പിന്നാലെ നടക്കുന്നു . ഇന്നു ഇവളുടെ മനസ്സലിഞ്ഞു. ദാ കണ്ടില്ലേ
video
video

ആ ഫയല്‍ എന്റെ കമന്റ്രി ഇല്ലാതെ മുഴുവനായി അപ്ലോഡ്‌ ചെയ്തു തരാം - വലിപ്പം കുറയ്ക്കാനായി ഒരുാട്‌ വെട്ടിക്കളഞ്ഞിരുന്നു.

ദാ ഇതു കൂടി കാണൂ.

പിന്നെ ഒരു കാര്യം - മുകളില്‍ കാണുന്ന ചിത്രം ഇതില്‍ നിന്നു തന്നെ എടുത്ത സ്നാപ്‌ ഷോട്‌ ആണ്‌ അതില്‍ ഉള്ള വ്യക്തത എന്തുകൊണ്ട്‌ മൂവി ഫയലില്‍ കാണുന്നില്ല? താങ്കളൊ അപ്പുവോ ഉത്തരം തന്ന് സഹായിക്കും എന്നു കരുതട്ടെ

Thursday, July 02, 2009

രാത്രി

രാത്രി ചെറുചാറ്റല്‍ മഴയും ഉണ്ട്‌.
പടമാക്കിയപ്പോള്‍ അതിലെ വെള്ളത്തുള്ളികളൊക്കെ വര പോലെ , പറക്കുന കീടങ്ങള്‍ സ്പ്രിംഗ്‌ പോലെ
ഏതായാലും നിങ്ങളും കാണൂ


Wednesday, July 01, 2009

കാട്ടുള്ളിപ്പൂവ്‌

പടങ്ങള്‍ വലുതാക്കി കാണാന്‍ മറക്കല്ലേ
ഇതു ഇഷ്ടപ്പെട്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും അടിച്ചുമാറ്റാം.

ഇതിന്റെ തന്നെ ഒരു പത്തിരുപത്‌ പടം കൂടി ഇനിയുമുണ്ട്‌ അവയും വേണമെങ്കില്‍ തരാം.
പക്ഷെ ഇവയാണ്‌ എനിക്കേറ്റവും ഇഷ്ടപ്പെട്ടവ

അരളിഇതു അരളിയുടെ ഒരു തരം വെറും പച്ച ഇല. പൂക്കള്‍ വിശ്വം തന്ന ലിങ്കിലുള്ളതുതന്നെഇത്‌ അതിന്റെ പൂവ്‌

ഇത്‌ മുമ്പ്‌ ഇട്ട വകഭേദം ഇലകളില്‍ മഞ്ഞ നിറവും ഉണ്ട്‌. പൂക്കള്‍ അതേ പോലെ തന്നെ


ഇത്‌ സാക്ഷാല്‍ അരളി മംഞ്ഞ കോളാമ്പി പോലെയുള്ള പൂവുള്ളത്‌

ഇത്‌ അതിന്റെ കായ സായിപ്പിന്‍ കായ എന്നു വിളിക്കുന്ന തൊപ്പി വച്ച തല പോലെയുള്ള കായഅരളി മൊട്ടായി നില്‍ക്കുമ്പോള്‍ ഇത്ര ഭംഗി, അപ്പോള്‍ വിരിഞ്ഞാലോ?


വലുതാക്കി കാണണെ ഇല്ലെങ്കില്‍ ഭംഗിയാകില്ല