Wednesday, July 01, 2009

കാട്ടുള്ളിപ്പൂവ്‌

പടങ്ങള്‍ വലുതാക്കി കാണാന്‍ മറക്കല്ലേ




ഇതു ഇഷ്ടപ്പെട്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും അടിച്ചുമാറ്റാം.

ഇതിന്റെ തന്നെ ഒരു പത്തിരുപത്‌ പടം കൂടി ഇനിയുമുണ്ട്‌ അവയും വേണമെങ്കില്‍ തരാം.
പക്ഷെ ഇവയാണ്‌ എനിക്കേറ്റവും ഇഷ്ടപ്പെട്ടവ

10 comments:

  1. ഇതു ഇഷ്ടപ്പെട്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും അടിച്ചുമാറ്റാം.

    ഇതിന്റെ തന്നെ ഒരു പത്തിരുപത്‌ പടം കൂടി ഇനിയുമുണ്ട്‌ അവയും വേണമെങ്കില്‍ തരാം.
    പക്ഷെ ഇവയാണ്‌ എനിക്കേറ്റവും ഇഷ്ടപ്പെട്ടവ

    ReplyDelete
  2. ഡ്രാക്കുളയങ്കിളിനു ഇതു വലിയ ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്. പുള്ളി കണ്ടാൽ അടിച്ചില്ലെങ്കിലും മാറ്റിയേക്കും.. ;)

    ReplyDelete
  3. ഹ ഹ ഹ കാല്വിന്‍ ഇനി അങ്കിളിനെ കാണുമ്പോള്‍ ചോദിക്കാം

    ഇതു കണ്ടിട്ടായിരിക്കും പഴയ ഗ്രാമഫോണ്‍ റികാര്‍ഡ്‌ പ്ലെയര്‍ ഉണ്ടാക്കിയത്‌

    ReplyDelete
  4. നീണ്ടുനിന്ന കടുത്ത വേനല്‍ കഴിഞ്ഞ്‌ ആദ്യം പെയ്ത മഴയില്‍ കുളിച്ച്‌ നിന്നപ്പോള്‍ ഇവളുടെ മുഖത്ത്‌ വിരിയുന്ന ആ പുഞ്ചിരി എത്ര വശ്യം അല്ലേ ( സാഹിത്യം ആയിപ്പോയോ?)

    ReplyDelete
  5. ഇതിനു വേറെ പേരുകളുണ്ടോ?
    Urginea Indica / marimita (English:Indian squill Sanskrit: Kolakanda Hindi:Janglipyaz Bengali:Janglipyaz Malayalam:Kattulli Tamil:Nari vengayam Kannada:Adavi irulli)
    ആണു് കാട്ടുള്ളി എന്ന പേരിൽ കേരളത്തിലെ ഔഷധസസ്യങ്ങളിൽ പെടുത്തി കാണുന്നതു്. (Medicinal Plants PPJoy et al,1998 KAU-Aromatic & Medicinal Plants Research Unit, Asamannoor)

    അതു തന്നെയാണോ ഇതും? വ്യത്യാസം തോന്നുന്നു.

    ReplyDelete
  6. ഇതിനെ കുറിച്ച്‌ ആകെ എനിക്കറിയാവുന്നത്‌ രണ്ടു കാര്യങ്ങള്‍
    ഒന്ന് ഉദ്യാനത്തില്‍ ഒരെണ്ണം കൊണ്ടു വച്ചാല്‍ പിന്നെ പൂക്കളുടെ ആഘോഷം. മഴയില്ലെങ്കില്‍ അവിടെകിടന്നോളും അടുത്ത മഴ വരുമ്പോല്‍ എപ്പൊ വന്നു എന്നു ചോദിച്ചാല്‍ മതി

    രണ്ട്‌ കാലിന്റെ ഉപ്പൂറ്റി വേദനക്കാര്‍ ഇവന്റെ കിഴങ്ങിനെ എടുത്ത്‌ കണ്ടിച്ച്‌ ഒന്നു വേവിച്ച്‌ അതിന്മേല്‍ കാലുകൊണ്ടു ചവിട്ടും വേദന പോകും എന്നു പറയുന്നു. ചെയ്തു നോക്കിയിട്ടില്ല

    കൂടൂതലൊന്നും എന്നോടു ചോദിച്ചിട്ടു കാര്യമില്ല

    പക്ഷെ ഇപ്പോള്‍ പറഞ്ഞ പേരുകള്‍ ഞാന്‍ ഇവന്റെതായി വേണമെങ്കില്‍ ഓര്‍ത്തുകൊള്ളാം :)

    ReplyDelete
  7. "രണ്ട്‌ കാലിന്റെ ഉപ്പൂറ്റി വേദനക്കാര്‍ ഇവന്റെ കിഴങ്ങിനെ എടുത്ത്‌ കണ്ടിച്ച്‌ ഒന്നു വേവിച്ച്‌ അതിന്മേല്‍ കാലുകൊണ്ടു ചവിട്ടും വേദന പോകും എന്നു പറയുന്നു. ചെയ്തു നോക്കിയിട്ടില്ല"

    വേദന പോകാൻ വേവിക്കാതെ ചവിട്ടുന്നതാണ് ഒന്നു കൂടെ ഭേദം. ;)

    ഒരു സംശയം... ഈ ഉള്ളിക്കെങ്ങിനെയാണ് കിഴങ്ങ് ഉണ്ടാവുന്നത്? ഉള്ളിയല്ലേ മണ്ണിനടിയിൽ ഉണ്ടാവുക?

    ഉള്ളീ ലീഫ് മോഡിഫിക്കേഷനും കിഴങ്ങ് റൂട്ട് അല്ല്ലെങ്കിൽ സ്റ്റെം മോഡിഫിക്കേഷനും ആണ്.

    ReplyDelete
  8. ഇതാ 'കാല്‍' വിനായാലത്തെ കുഴപ്പം. ഇത്രയ്ക്കൊന്നും ഗ്രാമര്‍ ബൂലോഗത്തിലില്ല കേട്ടോ ഹഹ:)

    ReplyDelete