Wednesday, October 30, 2013

രണ്ട് പേർക്കും ഹെല്‌മെറ്റ്

ദാ ഇവിടെ ഒരു പോസ്റ്റ് കണ്ടു. ഹെല്മെറ്റ് സർക്കാർ മുന്നിലിരിക്കുന്നവർക്ക് മാത്രമല്ല പിന്നിലിരിക്കുന്നവർക്കും വേണം എന്ന് ശഠിക്കുന്നതിനെ പറ്റി

അപ്പോൾ ഇവിടെ ദാ ഇങ്ങനെ ഒരു പോസ്റ്റ്  വേണ്ടരീതിയിൽ ഹെല്മെറ്റ് വക്കാത്തതിന്റെ അനുഭവം

ദാ ഇവരെ നോക്കൂമിടൂക്കന്മാർ രണ്ട് പേർ യാത്ര ചെയ്യുന്നു രണ്ട് പേർക്കും ഹെല്‌മെറ്റ് ഉണ്ട്

ഇത്ര പോരെ? പെട്ടെന്ന് കണ്ടപ്പോൾ മൊബൈൽ ഉപയോഗിച്ച് വണ്ടിക്കകത്ത് നിന്ന് എടുത്ത പടം ആണ്  അതിന്റെ കുറവ് ക്ഷമിക്കുക

Sunday, October 27, 2013

മറിമായം

മറിമായം എന്ന പരിപാടികണ്ടു ഇപ്പോൾ കെ എസ് ആർ ടി സി യിൽ കണ്സെഷന് ചെന്ന ഒരു ബാലികയുടേ അവസ്ഥ
ഇതൊന്നും ഒട്ടും അതിശയോക്തി അല്ല

സത്യത്തിൽ കസേര കിട്ടിക്കഴിഞ്ഞാൽ അതില് ഇരുന്ന ശേഷം ജോലി ഒരു ശരാശരി നിലവാരത്തിൽ ചെയ്യുന്നവർ എത്ര ശതമാനം കാണും?

ഇക്കഴിഞ്ഞ തവണ നാട്ടിൽ പോയി അധികം ദിവസങ്ങൾ ഒന്നും ആയില്ല

ആലുവ  റെയില്വേ സ്റ്റേഷനിൽ നിന്നും ഹരിപ്പാട് വരെ പോകണം. ഉച്ച്യ്ക്ക് ഒരു കുർള വണ്ടി ഉണ്ട് ബോംബേയിൽ നിന്നും വരുന്നത്

അത് സാധാരണ 1.20 ന് എത്തും

ആലുവയിൽ ആ കുറെ ദിവസങ്ങൾ ഡിസ്പ്ലേ ഒന്നും ഇല്ലായിരുന്നു

മൂവാറ്റുപുഴ നിന്നും വരുന്ന വഴിക്ക് ഭൈഒമി പറഞ്ഞു നമുക്ക് ആഹാരം ഹോട്ടലിൽ നിന്നും കഴിച്ചിട്ട് സ്റ്റേഷനിലേക്ക് പോകാം

ഞാൻ ചോദിച്ചു എന്തിൻ ട്രെയിനിൽ കിട്ടുമല്ലൊ. അധികം നേരം കളയണ്ടാ നേരെ സ്റ്റേഷനിലേക്ക് പോകാം

നേരെ എന്‌ക്വയറിയിൽ ചെന്നു. സമയം 1.10

എപ്പോഴാണ് തിരുവനന്തപുരത്തെക്കുള്ള കുർള വരുന്നത്?

ഉത്തരം ഒരു നിമിഷം പോലും വൈകിയില്ല

1.20

ഇരുന്നു

 ആ ഇരിപ്പ് 3.25 വരെ

അവസാനം ഹരിപ്പാട്ടെത്തിയപ്പോൾ കുടലും കരിഞ്ഞ് കാണും

പോട്ടെ സാരമില്ല. അവിടത്തെ ഹോട്ടലിൽ നിന്നും കിട്ടിയത് കഴിച്ചു

അവധി അവസാനിച്ച് തിരികെ വരുന്നുയ്
വീണ്ടും ആലുവയിൽ നിന്നും കയറണം - എർണാകുള ബിലാസ്പൂർ വണ്ടിയിൽ അതിന്റെ സമയം 9-10 കാലത്ത്

7-45 ന് എത്തി

ഡിസ്പ്ലേ ഇല്ല ഒന്നും

വീണ്ടും എന്‌ക്വയറിയിൽ - അതേ വ്യക്തി

എർണാകുളം ബിലാസ്പൂരിന്റെ സെക്കൻഡ് എ സി ഏത് കോച്ച് ആണ്?

17 ല് പോയി നിന്നോളൂ

ലുഗ്ഗേജ് കുറച്ച് ഉണ്ട്. ഞങ്ങൾ രണ്ടുപേർക്കും കൂടി എടൂത്ത് ഓവർബ്രിഡ്ജ് കയറാൻ പറ്റില്ല.

കൂലിയെ വിളിച്ചു. സാധാരണ ഞങ്ങളുടെ സഹായി ആയ ആൾ തന്നെ

അയുആൾ പറഞ്ഞു സാർ ഞങ്ങൾക്ക് കയറ്റി തരാൻ പറ്റില്ല കാരണം ഞങ്ങളുടെ സമയം കഴിയാറായി. വേണ,എങ്കിൽ അവിടെ വച്ചു തരാം . സ്വയം കയറ്റേണ്ടി വരും

അത് സാരമില്ല സെകൻഡ് എ സി. അയാളും  പോയി എന്ക്വയറിയിൽ അന്വേഷിച്ചു - സാർ 17ലാണ് അങ്ങോട്ട് പോരൂ

സാധനങ്ങൾ അയാൾ കൊണ്ടു പോയി അവിടെ വച്ചു ഞങ്ങൾ ഓവർബ്രിഡ്ജ് വഴി അവിടെ എത്തി

അവസാനം വണ്ടി വന്നപ്പൊഴൊ

കോച്ച് എഞ്ജിനിൽ നിന്നും നാലാമത്തേത്

ഒരു തരത്തിൽ ആദ്യം കണ്ട കോച്ചിൽ കയറി

അവിടെ നിന്നും ആ ലഗേജ് ഓരോന്നായി അത്രയും ദൂരം അകത്തു കൂടി എത്തിച്ചത്  തലവര അല്ലാതെ എന്ത്?

ഞങ്ങൾക്ക് കിട്ടിയ സീറ്റുകളൊ രണ്ടും രണ്ടിടത്ത്

എ സി നാല് ബോഗികൾ നാലിലും കൂടി ആകെ ഏതാണ്ട് അഞ്ച് പത്ത് പേർ

ഞാൻ റ്റി റ്റി വന്നപ്പോൾ ചോദിച്ചു സാർ ഞങ്ങൾക്ക് അടൂത്തടൂത്ത രണ്ട് സീറ്റുകൾ തരാൻ വഴി ഉണ്ടൊ?

അദ്ദേഹത്തിന്റെ ഭാവം ഒന്ന് കാണേണ്ടത് തന്നെ ആയിരുനു

"ആറു ബോഗികൾ നോക്കേണ്ടതാ. തൽക്കാലം ഇങ്ങനെ കിട്ടിയല്ലൊ- കിട്ടിയടത്ത് ഇരിക്ക്"

ഞങ്ങൾ ഇറങ്ങുന്നത് വരെ  ഞാൻ ഇരുന്ന കൂപ്പയിൽ ഞങ്ങൾ രണ്ട് പേർ ദുർഗിൽ ഇറങ്ങേണ്ട ഒരു സ്ത്രീയും ഞാനും

എന്റെ ഭാര്യ മറ്റൊരിടത്തും

പക്ഷെ ഇറങ്ങാൻ നേരം കോച്ച് അറ്റൻഡന്റ്  അടൂത്ത് വന്ന് സ്നേഹത്തോടെ " സാബ് കുച്ഛ് ദിജിയെ?"

ക്യാ

ബക്ഷീഷ്

ക്യോം

ഹം ലോഗ് ആപ് കാ മദദ് കര് രഹെ ഹേ നാ?

ഛത്തീസ് ഗഢിൽ നക്സല്വാദികൾ കുറെ എണ്ണത്തീ നിരത്തി നിർത്തി കാച്ചിയത് വെറുതെ ആയിർറ്റിക്കില്ല അല്ലെ?

ഇക്കഴിഞ്ഞ 21 ആം തീയതി അതെ പോലെ ആലപ്പുഴ ധൻബാദിൽ പാലക്കാട്ട് നിന്നും കയറിയ ഏതൊ  "വി ഐ പികൾ-  കഷ്ടകാലത്തിൻ അതെ ബോഗിയിൽ എന്റെ ഒരു ബന്ധുവും ഉണ്ടായിരുന്നു ഒരു സ്ത്രീ

വി ഐ പി മന്ത്രിയും ശിങ്കിടികളും ആയിരുന്നിരിക്കണം

വെള്ളമടി മാത്രം,അല്ല   പെണ്ണുങ്ങൾ ഇരിക്കുന്നിടത്തെ കർറ്റൻ മാറ്റി ശല്യപ്പെടൂത്തലും

പരാതിപ്പെടാൻ പറഞ്ഞു

അപ്പോൾ റ്റി റ്റി യും അവരുടെ കൂടെ വെള്ളം അടി  ആണത്ത്രെ

Thursday, October 24, 2013

ഇത് പാമ്പിന്റെ സീസൺ


ഇത് പാമ്പിന്റെ സീസൺ ആണെന്ന് തോന്നുന്നു. കാർ പാർക് ചെയ്ത്  ഇറങ്ങിയത് ഇവന്റെ  ഇത്ര ടുത്തേക്ക്. പുള്ളിക്കാരന്റെ തല ഏതോ ചികയുകയാണ് ആ കരിയിലക്കടിയിൽ
ഏതായാലും മറ്റെ കൊച്ചു വിദ്വാന്റെ അടൂത്ത് പോയപോലെ അടൂത്ത് ചെന്ന് മുഖം കാണാൻ പോയില്ല പേടിച്ചിട്ടൊന്നും അല്ലകേട്ടൊ ഒരു ഭയം

കയ്യിലിരുന്ന മൊബൈൽ കൊണ്ട് ഒരു പടം എടൂത്തിട്ട്  ഇങ്ങ് പോന്നു വെറുതെ അതിൻ ജോലി ഉണ്ടാക്കുന്നത് എന്തിനാ അല്ലെ?  

Wednesday, October 23, 2013

പെട്ടി തുറന്നപ്പോൾ


പെട്ടീ പെട്ടീ ഫസ്റ്റ് എയ്ഡ് പെട്ടീ
പെട്ടി തുറന്നപ്പോൾ പാമ്പിനെ കിട്ടീ

പക്ഷെ ശരിക്കും ഫസ്റ്റ്  എയ്ഡ് പെട്ടിയിലല്ല കേട്ടൊ
 അത് അതിന്റെ വശത്ത് സുരക്ഷിതമായി ഇരിപ്പുണ്ട്

ഏതായാലും ആരായാലും സൂക്ഷിക്കണെ ഇങ്ങനെ ഒക്കെ ആരെങ്കിലും ഒക്കെ എവിടെ എങ്കിലും ഒക്കെ കാണും


Tuesday, October 22, 2013

ചൂട് കായൽ


ഹ ഹ ഹ തണുപ്പു കാലം തുടങ്ങിയതെ ഉള്ളു പല്ലിക്ക്  ചൂട് വേണം. അതിൻ ഉപായമൊ ദാ ഇത് തന്നെ ആശാന്റെ ഒരു കണ്ണ് അടീച്ചു പോയതാ  അത് കൊണ്ട്  ഞാൻ ആ വശത്ത് ഇരുന്ന് പടം പിടിച്ചാൽ പുള്ളീ അറീയത്തില്ല

നമ്മടെ നാട്ടിലെ പാവം പല്ലി ഒരെണ്ണം മുഴുവൻ കൂടി ഇവന്റെ വായിൽ കയറിയാലും ആനവായിൽ അമ്പഴങ്ങാ


Monday, October 21, 2013

ഹിന്ദി നഹി മാലൂംആദ്യമായി മദ്ധ്യപ്രദേശിൽ ജോലിക്കു ചേർന്ന സമയം. "കലം മേ സ്യാഹി ഹെ" മേരാ നാം ഹെ ഹൂം ഹൈ എന്നൊക്കെ ഉള്ള ഹിന്ദി മാത്രമെ കയ്യിൽ ഉള്ളു

എന്നാലും ജോലി ചെയ്യാതെ പറ്റുമൊ?

അങ്ങനെ കുറച്ച് നാളായപ്പോൾ തണുപ്പുകാലമായി. അവിടത്തെ തണുപ്പ് ഭയങ്കരം. കമ്പിളി പുതച്ചാലൊന്നും പോരാ
രജായി പുതക്കണം പറ്റുമെങ്കിൽ റൂം ഹീറ്ററും വേണം

എന്റെ കയ്യിലാണെങ്കിൽ ഇത് രണ്ടും ഇല്ല.

ഒരു രജായി ഉണ്ടാക്കിച്ചു കളയാം

ഡ്രൈവറെയും കൂട്ടി മാർകറ്റിൽ പോയി

അത്യാവശ്യം കൈക്രിയയും, ചില ചില വാക്കുകളും ഒക്കെ ഉപയോഗിച്ച് കടക്കാരനെ കാര്യം മനസിലാക്കിച്ചു.

അയാൾ രജായിക്കുള്ള തൈച്ച തുണീകവർ തന്നു.
ഇനി അതിൽ പഞ്ഞി നിറക്കണം

എത്ര പഞ്ഞി വേണം എന്നറിയില്ല. പഞ്ഞിയുടെ വില ഏതായാലും അന്ന് കിലോക്ക് ഏകദേശം 85 രൂപയ്ക്കടുത്ത്.
എന്റെ കയ്യിൽ ആകെ ഉള്ളത് 800 രൂപ


പൈസ തികയുമോ എന്നറിയാൻ  ഞാൻ കടക്കാരനോട് ചോദിച്ചു  "ഒരു രജായിക്ക് എത്ര കിലൊ പഞ്ഞി വേണ്ടിവരും"  ഹിന്ദിയിലാട്ടൊ ചോദിച്ചത്

അയാൾ പറഞ്ഞു "അഠായി"

ഞാൻ അങ്ങനെ ഒരു അക്കം ഹിന്ദിയിൽ കേട്ടിട്ടില്ല

ഏക് ദോ തീൻ നൂറു വരെ  ചൊല്ലി നോക്കിയിട്ടും ഇങ്ങനെ ഒരു സാധനം ഇല്ല

ഇനി അഠായീസ് ന്റെ അവസാനത്തെ "സ്" ഞാൻ കേൾക്കാത്തതാണോ

അഠായീസ് ആണെങ്കിൽ 28
85 ഗുണം 28 = 2380
എന്റെ കയ്യിലുള്ള മുഴുവൻ പൈസ കൊടുത്താലും തികയില്ല.

ഞാൻ ആകെ വിഷണ്ണനായി ഒന്നു കൂടി ചോദിച്ചു

അപ്പോഴും ഉത്തരം അത് തന്നെ "അഠായി കിലൊ"

അപ്പോഴല്ലെ എനിക് സാക്ഷാൽ ബുദ്ധി ഉദിച്ചത്

ഞാൻ ചോദിച്ചു
" യേ അഠായി ദസ് സെ കം ഹെ യാ ജ്യാദാ ഹെ?"

ഈ അഠായി പത്തിനെക്കാൾ കൂടുതലൊ കുറവൊ എന്ന്


പാന്റും കോട്ടും ഒക്കെ ധരിച്ച, കാറിൽ വന്നിറങ്ങിയ വിദ്വാന്റെ ഈ ചോദ്യംകേട്ട് കടക്കാരൻ എന്നെ തറപ്പിച്ചൊന്ന് നോക്കി

അതിന്റെ അർത്ഥം എനിക്ക് മനസിലായെങ്കിലും മനസിലായി എന്ന് ഭാവിക്കാൻ വയ്യല്ലൊ

ഞാൻ ഡ്രൈവറെ വിളിച്ചു വരുത്തി

അയാളോട് എന്റെ ചോദ്യം ആവർത്തിച്ചു

പുതിയതായി വന്ന ആളാണെന്നറിയാവുന്നത് കൊണ്ട് ഡ്രൈവർ അഠായി - രണ്ടര എന്നും ഡേഢ് - ഒന്നര എന്നും ഒക്കെ പഠിപ്പിച്ചു തന്നു

പക്ഷെ ആ പഠിപ്പിക്കൽ കഴിഞ്ഞപ്പോൾ കടക്കാരന്റെ മുഖം ആ തേൾ കുത്തിയ ഭാവത്തിൽ നിന്നും മാറി പ്രസന്നമായി


 

Sunday, October 20, 2013

രക്ഷകൻ

ഞങ്ങളുടെ പറമ്പ് സർപ്പത്തിന്റെ സേവനപരിധിയിൽ ആണെന്ന് നേരത്തെ കേട്ടിട്ടുണ്ട്
ഇത്തവണ വീട്ടിൽ പോയപ്പോൾ രണ്ട് തെങ്ങും മാവും ഒക്കെ നടുവാൻ കുഴി എടുത്തു.
റിട്ടയർ ആയി വരുമ്പോൾ എന്തെങ്കിലും പണീ വേണ്ടെ?
മാവ് തെങ്ങ് പപ്പായ സപ്പോട്ട ഇതൊക്കെ നട്ടും വച്ചുഅപ്പോഴല്ലെ ഇദ്ദേഹത്തിന്റെ വരവ് --

വന്ന് നോക്കി തൃപ്തിപ്പെട്ട് പോയി
സന്തോഷം.
നോക്കാൻ ഒരാളുണ്ടെന്നറിഞ്ഞാലത്തെ ഒരു സന്തോഷമെ

Tuesday, October 15, 2013

ഇത് എന്ത് മൃഗം?


കാലം പോയ പോക്ക്

ഇപ്പോൾ പിള്ളേർക്ക് കടലാസിനൊ പേനയ്ക്കൊ ഒക്കെ എന്തെങ്കിലും വില ഉണ്ടൊ?

എനിക്കാണെങ്കിൽ ഇപ്പൊഴും എഴുതാത്ത കടലാസ് കാണുന്നത് ഒരു ഹരം ആണ്.

എടുത്ത് എവിടെ എങ്കിലും സൂക്ഷിച്ച് വക്കും. കടലാസ് മാത്രമല്ല എഴുതി തീർന്ന പേന പെൻസിൽ ഇവ ഒന്നും കളയാൻ മനസ് അനുവദിക്കില്ല.

കാരണം അഗ്രഹിച്ചിരുന്ന കാലത്ത് കിട്ടാതിരുന്ന സാധനങ്ങൾ ആണ് അവ.

അതു തന്നെ.

ആയുർവേദം പഠിച്ചു കൊണ്ടിരുന്ന കാലം-  നാലാം വർഷത്തെ ഒരു നോട്ട് ബുക്കിന്റെ  പേജ് കാണൂ. മാർജിൻ പോലും കളഞ്ഞിരുന്നില്ല. എഴുതിക്കൊണ്ടിരിക്കുമ്പോൾ പേനയിലെ മഷി തീർന്നു. അല്പം നേരം കുടഞ്ഞും മറ്റും പരിശ്രമിച്ച ശേഷം പിന്നെ പെൻസിൽ കൊണ്ടായി എഴുത്ത്

ഹ ഹ ഹ ഏതായാലും ഇത്രയും കത്തി സഹിച്ചില്ലെ?

ഇനി ഈ മൃഗം ഏതാണെന്നു കൂടി പറഞ്ഞിട്ട് പോയാൽ മതി

Sunday, October 13, 2013