Sunday, October 27, 2013

മറിമായം

മറിമായം എന്ന പരിപാടികണ്ടു ഇപ്പോൾ കെ എസ് ആർ ടി സി യിൽ കണ്സെഷന് ചെന്ന ഒരു ബാലികയുടേ അവസ്ഥ
ഇതൊന്നും ഒട്ടും അതിശയോക്തി അല്ല

സത്യത്തിൽ കസേര കിട്ടിക്കഴിഞ്ഞാൽ അതില് ഇരുന്ന ശേഷം ജോലി ഒരു ശരാശരി നിലവാരത്തിൽ ചെയ്യുന്നവർ എത്ര ശതമാനം കാണും?

ഇക്കഴിഞ്ഞ തവണ നാട്ടിൽ പോയി അധികം ദിവസങ്ങൾ ഒന്നും ആയില്ല

ആലുവ  റെയില്വേ സ്റ്റേഷനിൽ നിന്നും ഹരിപ്പാട് വരെ പോകണം. ഉച്ച്യ്ക്ക് ഒരു കുർള വണ്ടി ഉണ്ട് ബോംബേയിൽ നിന്നും വരുന്നത്

അത് സാധാരണ 1.20 ന് എത്തും

ആലുവയിൽ ആ കുറെ ദിവസങ്ങൾ ഡിസ്പ്ലേ ഒന്നും ഇല്ലായിരുന്നു

മൂവാറ്റുപുഴ നിന്നും വരുന്ന വഴിക്ക് ഭൈഒമി പറഞ്ഞു നമുക്ക് ആഹാരം ഹോട്ടലിൽ നിന്നും കഴിച്ചിട്ട് സ്റ്റേഷനിലേക്ക് പോകാം

ഞാൻ ചോദിച്ചു എന്തിൻ ട്രെയിനിൽ കിട്ടുമല്ലൊ. അധികം നേരം കളയണ്ടാ നേരെ സ്റ്റേഷനിലേക്ക് പോകാം

നേരെ എന്‌ക്വയറിയിൽ ചെന്നു. സമയം 1.10

എപ്പോഴാണ് തിരുവനന്തപുരത്തെക്കുള്ള കുർള വരുന്നത്?

ഉത്തരം ഒരു നിമിഷം പോലും വൈകിയില്ല

1.20

ഇരുന്നു

 ആ ഇരിപ്പ് 3.25 വരെ

അവസാനം ഹരിപ്പാട്ടെത്തിയപ്പോൾ കുടലും കരിഞ്ഞ് കാണും

പോട്ടെ സാരമില്ല. അവിടത്തെ ഹോട്ടലിൽ നിന്നും കിട്ടിയത് കഴിച്ചു

അവധി അവസാനിച്ച് തിരികെ വരുന്നുയ്
വീണ്ടും ആലുവയിൽ നിന്നും കയറണം - എർണാകുള ബിലാസ്പൂർ വണ്ടിയിൽ അതിന്റെ സമയം 9-10 കാലത്ത്

7-45 ന് എത്തി

ഡിസ്പ്ലേ ഇല്ല ഒന്നും

വീണ്ടും എന്‌ക്വയറിയിൽ - അതേ വ്യക്തി

എർണാകുളം ബിലാസ്പൂരിന്റെ സെക്കൻഡ് എ സി ഏത് കോച്ച് ആണ്?

17 ല് പോയി നിന്നോളൂ

ലുഗ്ഗേജ് കുറച്ച് ഉണ്ട്. ഞങ്ങൾ രണ്ടുപേർക്കും കൂടി എടൂത്ത് ഓവർബ്രിഡ്ജ് കയറാൻ പറ്റില്ല.

കൂലിയെ വിളിച്ചു. സാധാരണ ഞങ്ങളുടെ സഹായി ആയ ആൾ തന്നെ

അയുആൾ പറഞ്ഞു സാർ ഞങ്ങൾക്ക് കയറ്റി തരാൻ പറ്റില്ല കാരണം ഞങ്ങളുടെ സമയം കഴിയാറായി. വേണ,എങ്കിൽ അവിടെ വച്ചു തരാം . സ്വയം കയറ്റേണ്ടി വരും

അത് സാരമില്ല സെകൻഡ് എ സി. അയാളും  പോയി എന്ക്വയറിയിൽ അന്വേഷിച്ചു - സാർ 17ലാണ് അങ്ങോട്ട് പോരൂ

സാധനങ്ങൾ അയാൾ കൊണ്ടു പോയി അവിടെ വച്ചു ഞങ്ങൾ ഓവർബ്രിഡ്ജ് വഴി അവിടെ എത്തി

അവസാനം വണ്ടി വന്നപ്പൊഴൊ

കോച്ച് എഞ്ജിനിൽ നിന്നും നാലാമത്തേത്

ഒരു തരത്തിൽ ആദ്യം കണ്ട കോച്ചിൽ കയറി

അവിടെ നിന്നും ആ ലഗേജ് ഓരോന്നായി അത്രയും ദൂരം അകത്തു കൂടി എത്തിച്ചത്  തലവര അല്ലാതെ എന്ത്?

ഞങ്ങൾക്ക് കിട്ടിയ സീറ്റുകളൊ രണ്ടും രണ്ടിടത്ത്

എ സി നാല് ബോഗികൾ നാലിലും കൂടി ആകെ ഏതാണ്ട് അഞ്ച് പത്ത് പേർ

ഞാൻ റ്റി റ്റി വന്നപ്പോൾ ചോദിച്ചു സാർ ഞങ്ങൾക്ക് അടൂത്തടൂത്ത രണ്ട് സീറ്റുകൾ തരാൻ വഴി ഉണ്ടൊ?

അദ്ദേഹത്തിന്റെ ഭാവം ഒന്ന് കാണേണ്ടത് തന്നെ ആയിരുനു

"ആറു ബോഗികൾ നോക്കേണ്ടതാ. തൽക്കാലം ഇങ്ങനെ കിട്ടിയല്ലൊ- കിട്ടിയടത്ത് ഇരിക്ക്"

ഞങ്ങൾ ഇറങ്ങുന്നത് വരെ  ഞാൻ ഇരുന്ന കൂപ്പയിൽ ഞങ്ങൾ രണ്ട് പേർ ദുർഗിൽ ഇറങ്ങേണ്ട ഒരു സ്ത്രീയും ഞാനും

എന്റെ ഭാര്യ മറ്റൊരിടത്തും

പക്ഷെ ഇറങ്ങാൻ നേരം കോച്ച് അറ്റൻഡന്റ്  അടൂത്ത് വന്ന് സ്നേഹത്തോടെ " സാബ് കുച്ഛ് ദിജിയെ?"

ക്യാ

ബക്ഷീഷ്

ക്യോം

ഹം ലോഗ് ആപ് കാ മദദ് കര് രഹെ ഹേ നാ?

ഛത്തീസ് ഗഢിൽ നക്സല്വാദികൾ കുറെ എണ്ണത്തീ നിരത്തി നിർത്തി കാച്ചിയത് വെറുതെ ആയിർറ്റിക്കില്ല അല്ലെ?

ഇക്കഴിഞ്ഞ 21 ആം തീയതി അതെ പോലെ ആലപ്പുഴ ധൻബാദിൽ പാലക്കാട്ട് നിന്നും കയറിയ ഏതൊ  "വി ഐ പികൾ-  കഷ്ടകാലത്തിൻ അതെ ബോഗിയിൽ എന്റെ ഒരു ബന്ധുവും ഉണ്ടായിരുന്നു ഒരു സ്ത്രീ

വി ഐ പി മന്ത്രിയും ശിങ്കിടികളും ആയിരുന്നിരിക്കണം

വെള്ളമടി മാത്രം,അല്ല   പെണ്ണുങ്ങൾ ഇരിക്കുന്നിടത്തെ കർറ്റൻ മാറ്റി ശല്യപ്പെടൂത്തലും

പരാതിപ്പെടാൻ പറഞ്ഞു

അപ്പോൾ റ്റി റ്റി യും അവരുടെ കൂടെ വെള്ളം അടി  ആണത്ത്രെ

14 comments:

 1. നമ്മുടെ നാട്ടിൽ ഇതിൽ കൂടുതൽ എന്തുപ്രതീക്ഷിക്കാനാ ഉദ്യോഗസ്ഥന്മാരിൽ നിന്നും....?

  ReplyDelete
 2. ഒരു വിവരം ചോദിച്ചു മുന്നില്‍ എത്തുന്നവനെ തെറ്റായ വിവരം നല്കി (ഒരു പക്ഷേ അറിയാത്തത് കൊണ്ടാവാം.പക്ഷേ അറിയില്ല എന്നു പറയാന്‍ മടി )പലയിടത്തും ഓടിക്കുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്.

  ReplyDelete
 3. വി കെ ജി അപ്പറഞ്ഞത് ശരി

  വെട്ടത്താൻ ജീ

  റെയില്വേ എങ്ക്വയറിയിൽ ഇരുത്തിയിരികുന്നത് അപ്പണീക്കല്ലല്ലൊ. ആദ്യത്തെ തവണ വിചാരിച്ചു സാരമില്ല പോട്ടെ എന്ന് പക്ഷെ അതെ വിദ്വാന് ഒരു വണ്ടിയുടെ 14 ബോഗി ദൂരം ആ ലഗേജും കൊണ്ട് ഒരു മിനിറ്റിനുള്ളിൽ ഓടിച്ച വേല
  ഇതിനൊക്കെ ഈശ്വരൻ ഉണ്ടെന്നും അവൻ വേണ്ടത് അവിടെ നിന്നും കിട്ടിക്കോളും എന്ന് സമാധാനിച്ചാൽ നമുക്ക് ഉറങ്ങാൻ പറ്റും അല്ലാതെന്ത്.
  എർണാകുളത്ത് നിന്ന് 8.30 ന് വിടൂന്ന വണ്ടിയുടെ കോച്ച് പൊസിഷൻ ആലുവയിൽ 8 മണീക്ക് അറിയില്ല എന്ന് ആരോട് പറയും. 1.20 ന് ആലുവയിൽ എത്തേണ്ട വണ്ട് ല്ഏട് അ-അണെൻ-ന് 1.10 ന് ആലുവ സ്റ്റേഷനിൽ അറിയില്ല എങ്കിൽ അവിടെ ഇരിക്കുന്നവനെ ഒക്കെ ചാണകത്തിൽ ചൂൽ മുക്കി അടീക്കണം
    അഥവാ അങ്ങനെ ആണെങ്കിൽ ഇതൊക്കെ നിർത്തി പഴയ കാളവണ്ടി യുഗത്തിലേക്ക് പോകുന്നതല്ലെ നല്ലത്? 

  ReplyDelete
 4. ഇതുപോലെ കറക്കുന്ന ഉദ്യോഗസ്ഥവൃന്ദം പലയിടത്തും ഉണ്ട്. മറിമായം കാണുമ്പോൾ അതെല്ലാം ഓർമ്മവരും. എങ്കിലും പതിവിൽ കൂടുതൽ സഹായിച്ച പലരെയും അപ്പോൾ ഓർക്കാറുണ്ട്.

  ReplyDelete
 5. മിനിറ്റീച്ചർ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി

  "നഞ്ഞെന്തിനാ നാനാഴി " എന്നൊരു പഴഞ്ചൊല്ലില്ലെ?
  പേരുദോഷം കേൾപ്പിക്കാൻ ഇങ്ങനെ രണ്ടെണ്ണം പോരെ

  ReplyDelete
 6. സൌദിയിലെ എയർപോർട്ടുകളിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുമ്പോഴും ഒരു ക്യൂവിൽ നിന്ന് മറ്റൊന്നിലേക്കിട്ട് തട്ടിക്കളിക്കുമ്പോഴും ഞാൻ ഓർക്കാറുള്ളത്, കേരളത്തിലെ ഉദ്യോഗസ്ഥർ എന്ത് കാര്യക്ഷമതയോടെയാണ് ജോലി നോക്കുന്നത് എന്നാണ്.. എല്ലായിടത്തും എല്ലാ ഓഫീസിലുമുണ്ട് ഇതുപോലെയുള്ള ആൾക്കാർ!!

  ReplyDelete
 7. ഹ ഹ ഹ അതല്ലെ പറയുന്നത് "നഞ്ഞെന്തിനാ നാനാഴി" എന്ന് 

  ReplyDelete
 8. ഏറ്റവും മോശം പ്രതീക്ഷിയ്ക്കണം
  അപ്പോള്‍ എന്തെങ്കിലും നല്ലത് കിട്ടിയാല്‍ എന്തൊരു സന്തോഷമായിരിയ്ക്കും!

  (പതിവില്ലാതെ അക്ഷരത്തെറ്റുകളുടെ ശല്യമുണ്ടല്ലോ. രോഷത്തിലാണോ പോസ്റ്റ് ടൈപ്പ് ചെയ്തത്..!! ഹഹ)

  ReplyDelete
 9. ഹ ഹ ഹ അജിത് ജീ അറുപതാം കാലത്ത് നാല് ബാഗും ആഹാരകുട്ടയും തൂക്കി 14 ബോഗി ദൂരം, ഒരു മിനിറ്റിൽ ഓടി എത്താൻ ശ്രമിക്കുമ്പോൾ - അതും കയറാനും ഇറങ്ങാനും തെരക്ക് കൂട്ടുന്നവരുടെ ഇടയിൽ കൂടി-  അതിലും മോശം എന്ത് പ്രതീക്ഷിക്കാനാ ഹ ഹ ഹ :)

  അക്ഷരതെറ്റോ 
  അപ്പൊ അജിത് ജി എന്റെ പഴയകാല പോസ്റ്റൊന്നും കണ്ടിട്ടില്ല അല്ലെ ? ഹ ഹ ഹ :)

  ReplyDelete
 10. എന്ത് ‘മറിമായം’ കാണിച്ചാലും
  നമ്മുടെയൊക്കെ ഇത്തരം ശീലഗുണങ്ങൾ മാറില്ലല്ലോ അല്ലേ ഭായ്

  ReplyDelete
 11. ഹ ഹ ഹ മുരളി ജീ- അതിനും പഴഞ്ചൊല്ലുണ്ട് -" ജാത്യാലുള്ളത് തൂത്താൽ പോവില്ല " എന്ന് അല്ലെ?

  ReplyDelete
 12. നാട്ടുമ്പുറത്ത് കാരന്‍Monday, October 28, 2013 10:09:00 PM

  പലപ്പോഴും പാവം ഉദ്യോഗസ്ഥന്മാര്‍ അപ് ഡേറ്റ് ആവാതതിന്റെ തകരരല്ലേ അത്.. പ്രായമായ പലര്‍ക്കും കമ്പ്യൂട്ടര്‍ വേഗത്തില്‍ ഉപയോഗിക്കാന്‍ അറിയില്ല ഒരു കാര്യം ചോദിച്ചാല്‍ ഉത്തരം മുട്ടി പോകുന്നത് അതുകൊണ്ടല്ലേ ? സാരമില്ല ഈ മനുഷ്യന്മാരുടെ ആയുസ്സ് നൂറില്‍ താഴെ ആയതു ഭാഗ്യം അല്ലെ ? കൂടുതല്‍ സഹികെണ്ടല്ലോ ?

  ReplyDelete
 13. ഹ ഹ ഹ എന്റെ പൊന്ന് നാട്ടുമ്പുറത്ത്കാരാ ആ പയ്യന് 30 വയസു തികഞ്ഞ് കാണുമൊ എന്ന് സംശയം

  ReplyDelete
 14. ഹ ഹ അപ്പോള്‍ ഞാന്‍ തന്നെ ഭാഗ്യവാന്‍!!!

  ReplyDelete