Monday, October 21, 2013

ഹിന്ദി നഹി മാലൂംആദ്യമായി മദ്ധ്യപ്രദേശിൽ ജോലിക്കു ചേർന്ന സമയം. "കലം മേ സ്യാഹി ഹെ" മേരാ നാം ഹെ ഹൂം ഹൈ എന്നൊക്കെ ഉള്ള ഹിന്ദി മാത്രമെ കയ്യിൽ ഉള്ളു

എന്നാലും ജോലി ചെയ്യാതെ പറ്റുമൊ?

അങ്ങനെ കുറച്ച് നാളായപ്പോൾ തണുപ്പുകാലമായി. അവിടത്തെ തണുപ്പ് ഭയങ്കരം. കമ്പിളി പുതച്ചാലൊന്നും പോരാ
രജായി പുതക്കണം പറ്റുമെങ്കിൽ റൂം ഹീറ്ററും വേണം

എന്റെ കയ്യിലാണെങ്കിൽ ഇത് രണ്ടും ഇല്ല.

ഒരു രജായി ഉണ്ടാക്കിച്ചു കളയാം

ഡ്രൈവറെയും കൂട്ടി മാർകറ്റിൽ പോയി

അത്യാവശ്യം കൈക്രിയയും, ചില ചില വാക്കുകളും ഒക്കെ ഉപയോഗിച്ച് കടക്കാരനെ കാര്യം മനസിലാക്കിച്ചു.

അയാൾ രജായിക്കുള്ള തൈച്ച തുണീകവർ തന്നു.
ഇനി അതിൽ പഞ്ഞി നിറക്കണം

എത്ര പഞ്ഞി വേണം എന്നറിയില്ല. പഞ്ഞിയുടെ വില ഏതായാലും അന്ന് കിലോക്ക് ഏകദേശം 85 രൂപയ്ക്കടുത്ത്.
എന്റെ കയ്യിൽ ആകെ ഉള്ളത് 800 രൂപ


പൈസ തികയുമോ എന്നറിയാൻ  ഞാൻ കടക്കാരനോട് ചോദിച്ചു  "ഒരു രജായിക്ക് എത്ര കിലൊ പഞ്ഞി വേണ്ടിവരും"  ഹിന്ദിയിലാട്ടൊ ചോദിച്ചത്

അയാൾ പറഞ്ഞു "അഠായി"

ഞാൻ അങ്ങനെ ഒരു അക്കം ഹിന്ദിയിൽ കേട്ടിട്ടില്ല

ഏക് ദോ തീൻ നൂറു വരെ  ചൊല്ലി നോക്കിയിട്ടും ഇങ്ങനെ ഒരു സാധനം ഇല്ല

ഇനി അഠായീസ് ന്റെ അവസാനത്തെ "സ്" ഞാൻ കേൾക്കാത്തതാണോ

അഠായീസ് ആണെങ്കിൽ 28
85 ഗുണം 28 = 2380
എന്റെ കയ്യിലുള്ള മുഴുവൻ പൈസ കൊടുത്താലും തികയില്ല.

ഞാൻ ആകെ വിഷണ്ണനായി ഒന്നു കൂടി ചോദിച്ചു

അപ്പോഴും ഉത്തരം അത് തന്നെ "അഠായി കിലൊ"

അപ്പോഴല്ലെ എനിക് സാക്ഷാൽ ബുദ്ധി ഉദിച്ചത്

ഞാൻ ചോദിച്ചു
" യേ അഠായി ദസ് സെ കം ഹെ യാ ജ്യാദാ ഹെ?"

ഈ അഠായി പത്തിനെക്കാൾ കൂടുതലൊ കുറവൊ എന്ന്


പാന്റും കോട്ടും ഒക്കെ ധരിച്ച, കാറിൽ വന്നിറങ്ങിയ വിദ്വാന്റെ ഈ ചോദ്യംകേട്ട് കടക്കാരൻ എന്നെ തറപ്പിച്ചൊന്ന് നോക്കി

അതിന്റെ അർത്ഥം എനിക്ക് മനസിലായെങ്കിലും മനസിലായി എന്ന് ഭാവിക്കാൻ വയ്യല്ലൊ

ഞാൻ ഡ്രൈവറെ വിളിച്ചു വരുത്തി

അയാളോട് എന്റെ ചോദ്യം ആവർത്തിച്ചു

പുതിയതായി വന്ന ആളാണെന്നറിയാവുന്നത് കൊണ്ട് ഡ്രൈവർ അഠായി - രണ്ടര എന്നും ഡേഢ് - ഒന്നര എന്നും ഒക്കെ പഠിപ്പിച്ചു തന്നു

പക്ഷെ ആ പഠിപ്പിക്കൽ കഴിഞ്ഞപ്പോൾ കടക്കാരന്റെ മുഖം ആ തേൾ കുത്തിയ ഭാവത്തിൽ നിന്നും മാറി പ്രസന്നമായി


 

14 comments:

 1. ഞാൻ ചോദിച്ചു
  " യേ അഠായി ദസ് സെ കം ഹെ യാ ജ്യാദാ ഹെ?"

  ഈ അഠായി പത്തിനെക്കാൾ കൂടുതലൊ കുറവൊ എന്ന്


  പാന്റും കോട്ടും ഒക്കെ ധരിച്ച, കാറിൽ വന്നിറങ്ങിയ വിദ്വാന്റെ ഈ ചോദ്യംകേട്ട് കടക്കാരൻ എന്നെ തറപ്പിച്ചൊന്ന് നോക്കി

  ReplyDelete
 2. എനിയ്ക്കിപ്പഴും അഠായീം ഡേഡും തമ്മില്‍ മാറിപ്പോകും!

  ReplyDelete
 3. അജിത് ജീ അപ്പോൾ ആ സാധനം എന്താണെന്നറിയാത്ത എന്റെ കാര്യമൊ? :)

  ReplyDelete
 4. എനിക്ക് അഠായീം അറിയില്ല ഡേഢും അറിയില്ല. അതുകൊണ്ട് ഒരു തലവേദനയും ഇല്ല...!!

  ReplyDelete
 5. ഹ ഹ വികെ ജീ അതറിയാത്തത് തന്നെ എനിക്ക്തലവേദന ആയതും.

   ഇതായിരിക്കും പറയുന്നത് "ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ട-" താങ്കൾക്ക്തലവേദന ഇല്ല - എനിക്ക്തലവേദ

  ReplyDelete
 6. ഞാനും ഇപ്പൊ പഠിച്ചു ... അഠായി - രണ്ടര എന്നും ഡേഢ് - ഒന്നര എന്നും

  ReplyDelete
 7. ആഷിക് ജീ ഹ ഹ ഹ പഠിപ്പും പത്രാസുമുള്ള ആൾ അഠായി  പത്തിനെക്കാൾ കൂടുതലൊ കുറവൊ എന്നു ച്പ്പ്ദിക്കുന്നത് കേൾക്കുന്ന ആ കടക്കാരന്റെ മുഖം - അവിടത്തെ പുച്ഛം

  അതൊന്നും കേൾക്കേണ്ടി വരാതെ പഠിക്കാൻ കഴിഞ്ഞു ഭാഗ്യവാൻ അല്ലെ?

  ReplyDelete
 8. standby request was the problem here.... or we should have a got a long story :)

  I cant count till ten either... so no problem for 1.5 and 2.5

  ReplyDelete
 9. ഹ ഹ ഹ  അപ്പൊ ഞാൻ വെള്ളം കുടിക്കുന്നത് കണ്ട് ചിരിക്കണം അല്ലെ കൊള്ളാമല്ലൊ പൂതി :)

  ReplyDelete
 10. ഹ ഹ മുരളി ജീ ഈ തോഡ തോഡ ആൺ പ്രശ്നക്കാരൻ ഒന്നുകിൽ മുഴുവൻ അറിയണം അല്ലെങ്കിൽ ഒട്ടും അറിയരുത് :)

  ReplyDelete
 11. നന്നായിട്ടുണ്ട് ....എന്റെ ഹിന്ദി ഭീകരമാണെന്ന് ഭാര്യ യാത്രകളില്‍ ഇപ്പോഴും പറയും .അവള്‍ക്കു ഹിന്ദി കേട്ടാല്‍ മനസ്സിലാവും മറുപടി പറയാന്‍ അറിയില്ല അല്ലെങ്കില്‍ പറയില്ല എനിക്കാണേല്‍ പണ്ടാരം കെട്ടാലോട്ടു മനസ്സിലാവുകെമില്ല ഞാനാണേല്‍ മിണ്ടാതിരിക്കുകെമില്ല .....അല്ല പിന്നെ

  ReplyDelete
 12. @ Kumar Anil
  ഹ ഹ ഹ അത് നല്ല പരിപാടി 

  പണ്ട് ചെവി കേൾക്കാത്ത രണ്ടുപേർ തമ്മിൽ നടത്തിയ സംഭാഷണം

  ഒന്നാമൻ-
  "ഹലൊ എങ്ങോട്ടാ ചന്തയിലേക്കായിരിക്കും അല്ലെ?"
  രണ്ടാമൻ-
  "ഹേയ് അല്ല ഞാൻ ആ ചന്ത വരെ ഒന്ന് പോകുവാ  "
  ഒന്നാമൻ-

  "ഓ അത് ശരി ഞാൻ വിചാരിച്ചു ചന്തയിൽ പോകുക ആയിരിക്കും എന്ന്"

  ഹിന്ദി മനസിലാകാത്ത ആൾ കേട്ടിട്ട് ഉത്തരം പറയുമ്പോഴും ഇതുപോലിരിക്കും അല്ലെ?

  അപ്പോൽ കുഴപ്പമില്ല
  ഹ ഹ ഹ

  ReplyDelete
 13. അപ്പോൾ നൂറു വരെ ഹിന്ദിയിൽ എണ്ണാൻ അറിയാം അല്ലേ? എനിയ്ക്കും വേണം അതൊക്കെ ഒന്നു പഠിക്കാൻ. ഞാനും ഈ ഹിന്ദി പ്രദേശത്താണ്!!

  ReplyDelete