Wednesday, September 09, 2015

ചക്രം

ഇനിയൊരാാൾ കൂടിയുണ്ട് . ഇദ്ദേഹം ഇരുന്നിരുന്ന സിംഹാസനം ദ്രവിച്ചു പോയി . അതുകൊണ്ട്  നിലത്താണി രിപ്പ് .

 ചെറുപ്പത്തിൽ ഇതിനെ ചവിട്ടി കറക്കാൻ എന്തുല്സാഹമായിരുന്നെന്നോ  

ആട്ടുകല്ല്



ഇതാ അടുത്ത ആൾ. എത്രയെത്ര ദോശയും ഇഡ്ഡലിയും ഉണ്ടാക്കാനുള്ള മാവ് അരച്ചു തന്ന ആൾ

കല്ലുകൊത്താനുണ്ടൊ എന്ന ചോദിച്ചു വന്നിരുന്ന ആള്ക്കാരെ ഓര്ത്ത് പോകുന്നു അവരൊക്കെ ഇപ്പോൾ എന്ത് ചെയ്ത് ജീവിക്കുന്നോ ആവോ




ഏതായാലും അവർ ഒന്നിച്ച്ചിരുന്നിരുന്നവരല്ലേ?  ഇപ്പോഴത്തെ  അവരുടെ കിടപ്പ്  കണ്ടിട്ട് ഒരു 
 വിഷമം.  രണ്ടു  പേരെയും  ഒന്ന് കൂടി ഒരുമിച്ചു ചേര്ത്ത്  

Sunday, September 06, 2015

ചില കുട്ടിക്കാല ഓർമ്മകൾ




ഈ കിടപ്പു കണ്ടാൽ സഹിക്കുമോ? കിടന്ന് കിടന്ന്  BedSore വരെ  ആയി എന്ന് തോന്നുന്നു  സ്വന്തമായി ഒരു പുരയും സേവിക്കാൻ ആളുകളും വരെ ഉണ്ടായിരുന്നതാണ് .
അത്ര ചെറിയ പുര ഒന്നും അല്ല , ഒരു 15' x 10' വിസ്താരമെങ്കിലും ഉണ്ടായിരുന്നിരിക്കും
തൂത്തു തുടച്ച് വെടിപ്പായിരിക്കും എപ്പോഴും.

ഉരപ്പുര - അതായിരുന്നു ആ വീടിന്റെ പേർ - ഉരലിരിക്കുന്ന പുര

എന്നിട്ടിപ്പോഴോ?
ഉലക്ക കൊണ്ടുള്ള ഇടി കിട്ടിയിരുന്നു എന്നുള്ളത് ഒരു സത്യം തന്നെ,
എന്നാലും ഈ അവഗണന !!!!!!!!!

മിക്കവാറും ആഴ്ച്ചയിൽ ഒരിക്കൽ ആയിരുന്നു നെല്ലുകുത്ത് . ഒരാഴ്ച്ചത്തേക്കുള്ള അരി ഈ ഉരലിൽ കുത്തിയെടുക്കും. അമ്മയെ സഹായിക്കാൻ  ചിലപ്പോഴൊക്കെ ഞാനും കൂടുമായിരുന്നു. അയല്വക്കത്തെ ഉമ്പോറ്റി അമ്മൂമ്മ ആയിരുന്നു അതിൽ അമ്മയെ സഹായിക്കാൻ പലപ്പോഴും വരിക. നെല്ലുകുത്തുന്നതിനിടയ്ക്കുള്ള ആ മൂളലും ആ താളവും ഒക്കെ അന്നത്തെ ഒരാകർഷണം തന്നെ ആയിരുന്നു .
എന്നാലും അവസാനം അരി  പാറ്റി കൊഴിച്ചു കഴിഞ്ഞ് അതിന്റെ തവിട് , ചക്കരയും  ചീകിയിട്ട്  തിന്നാൻ തരുന്നതിന്റെ രസം ഓർക്കുമ്പോൾ , ഇന്ന് നമ്മുടെ മക്കള്ക്ക് ആ ഭാഗ്യം  ഇല്ലാതെ പോയതിൽ വിഷമം ഉണ്ട്

ഒരു പക്ഷെ ഈ അറുപതാം കാലത്തും, ഇതുവരെ  യും ആശുപത്രി സന്ദർശനം കാര്യമായി ഉണ്ടാകാതിരുന്നതിന്റെ ഒരു കാരണവും അതൊക്കെ ആയിരുന്നിരിക്കാം