Friday, August 29, 2008

അമ്പമ്പടാ റാഭണാ


ഇതു രാവണന്‍, പത്തു തലയുള്ള രാവണന്‍. പെയ്ന്റ്‌ ഒക്കെ അടിച്ചു കുട്ടപ്പനാക്കി - അല്ല അഴകിയരാവണനാക്കി നിര്‍ത്തിയിരികുന്നു. പൂജിക്കാനല്ല (* ആദ്യം കണ്ടപ്പോള്‍ ഞാന്‍ അങ്ങനെ വിചാരിച്ചു പോയിരുന്നു) ദസറയ്ക്ക്‌ കത്തിക്കുവാന്‍. ഇതു കത്തുകയില്ല പക്ഷെ ഇതില്‍ ചുറ്റികെട്ടുന്ന തടിയും മറ്റും കത്തും

ക്യാമ്പ്‌ കഴിഞ്ഞ്‌ അവിടെ എത്തിയപ്പോഴേക്കും നേരം വൈകിപ്പോയി വെളിച്ചം കുറഞ്ഞു ഒരു ചെറിയ ചാറ്റല്‍ മഴയും അതുകൊണ്ട്‌ പടം ഇങ്ങനെ എന്നു വേണമെങ്കില്‍ പറയാം പക്ഷെ എടുത്തത്‌ ഞാന്‍ ആണെന്നത്‌ യഥാര്‍ത്ഥ കാരണം


video

Thursday, August 28, 2008

കാഴ്ചബംഗ്ലാവ്‌

കാലത്തെണീറ്റാല്‍ നല്ല ചില കാഴ്ചകളുണ്ട്‌ ഞങ്ങള്‍ക്ക്‌ കാഴ്ചബംഗ്ലാവിലൊന്നും പോകേണ്ട കാര്യമില്ല
video
video

മുന്‍ ജന്മ പാപം

വെള്ളത്തിന്റെയോ ആഹാരത്തിന്റെയോ കുറവല്ല ആണെങ്കില്‍ ബാക്കിയുള്ളവ?

മുന്‍ ജന്മ പാപമായിരിക്കും അല്ലേ?

Wednesday, August 27, 2008

നവാതിഥി

നവാതിഥി

ഇന്നു വന്നതാണ്‌ പക്ഷെ പിന്‍ വതില്‍ കൂടി വരാന്‍ ശ്രമിച്ചതുകൊണ്ട്‌ സ്നേഹപുരസ്സരമായ സ്വീകരണമല്ല ലഭിച്ചത്‌ അതുകൊണ്ട്‌ മടങ്ങി പോയി

ഇവന്‍ കടന്നത്‌ കാര്‍ഷെഡ്ഡിനടിയിലുള്ള തുരങ്കത്തിലേക്കായതു കൊണ്ട്‌ ഞാന്‍ എന്റെ ശാസ്ത്രാവബോധമുപയോഗിച്ച്‌ ഇവന്‍ 'കാര്‍ തെള്ളിയേസിയ' ഫാമിലിയില്‍ പെട്ട 'കാറുന്തസ്‌ കാറുന്തിയോസസ്‌ ' ആണോ എന്നു സംശയിച്ചു. പക്ഷെ അടുത്തുനിന്ന ഒരാള്‍ പറഞ്ഞു, അല്ല വെറും ഉടുമ്പ്‌ ആണെന്ന്‌


video

Wednesday, August 13, 2008

ഹെന്താ അവന്റെ ഒരു കിടപ്പ്‌

ഞങ്ങള്‍ താമസിക്കുന്ന കോളനിയില്‍ കെട്ടിടങ്ങള്‍ രണ്ടുനില ഫ്ലാറ്റുകളാണ്‌.
ഔദ്യോഗികമായി കമ്പനിയുടെ കാവല്‍ ഉണ്ട്‌. എന്നാല്‍ അനൗദ്യോഗികമായി പ്രകൃതിദത്തകാവലും ഉണ്ട്‌.
കാണണ്ടേ?
അവനറിയാം പട്ടാളക്കാരൊക്കെ പണ്ട്‌ രാജാക്കന്മാര്‍ ചെയ്യിച്ചിരുന്നതുപോലെ ഗോപുരമുണ്ടാക്കി അതിന്റെ മുകളില്‍ നിന്നും നിരീക്ഷണം നടത്തണം എന്നാലേ എല്ലയിടവും കാണാന്‍ പറ്റൂ എന്ന്‌. ഇവിടെ ഗോപുരം ഇല്ലാത്തതു കൊണ്ട്‌ ഉള്ളതുകൊണ്ട്‌ അങ്ങ്‌ അഡ്ജസ്റ്റ്‌ ചെയ്യൂന്നു. അതിനും മുകളിലേക്ക്‌ കയറൂവാന്‍ പടിയില്ല അതുകൊണ്ടാ ക്ഷമിക്കണം
കൂട്ടിന്‌ ഇടയ്ക്ക്‌ ഒരു കാക്കയും വന്നിരുന്നു.Tuesday, August 12, 2008

ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ

ഇന്നു രാവിലെ ജോലിസംബന്ധമായി പുറത്തു പോകുവാന്‍ ഇറങ്ങി, ആംബുലന്‍സില്‍ കയറി ഇരുന്നു.

അതിനകത്തു ദാ ഒരു ചിത്രശലഭം പറന്നു നടക്കുന്നു.

പണ്ട്‌ സഹയുടെ കയ്യില്‍ ഒരു ചിത്രശലഭം വന്നിരുന്നത്‌ ഓര്‍മ്മയുണ്ടോ?
അതിവിടെ പോസ്റ്റ്‌ ചെയ്തിരുന്നു


അന്നു തോന്നി- നമ്മുടെ കയ്യിലും ഇവന്‍ വന്നിരിക്കുമൊ? എവിടേ? വയസ്സന്മാരുടെ കയ്യില്‍ ചിത്രശലഭം? ഏതായാലും ഒന്നു പരീക്ഷിക്കാം എന്നു വിചാരിച്ച്‌ കാത്തിരുന്നു.
പക്ഷെ അവസാനം അവന്‍ വന്നു.
ഏതായാലും കുറേ പടങ്ങള്‍ എടുത്തു. അത്‌ ദാ നിങ്ങള്‍ക്കായി വച്ചു നീട്ടുന്നു. സഹയ്ക്ക്‌ കിട്ടിയ വിമര്‍ശനവും മറ്റും ഓര്‍മ്മയിലുള്ളതുകൊണ്ട്‌ എല്ലാം ആദ്യമേ പോസ്റ്റുകയാണ്‌. പിന്നെ ഞാന്‍ എടുത്ത പടം കണ്ടാല്‍ ഏതായാലും ആരും അടിച്ചു മാറ്റുകയുമില്ല, അതുപോലൊരെണ്ണം കൊള്ളാവുന്നവര്‍ ആരും പണ്ട്‌ പോസ്റ്റിയിട്ടുണ്ടാവുകയും ഇല്ല എന്നതുകൊണ്ട്‌ ധൈര്യമായി അങ്ങു പോസ്റ്റുന്നു.
അതുകഴിഞ്ഞ്‌ അവനെ (ളെ) ദേ ഇങ്ങനെ വെളിയിലേക്ക്‌ കാണിച്ചു
നന്ദി പറഞ്ഞിട്ട്‌ അവന്‍(ള്‍ ) അങ്ങു ദൂരേക്ക്‌ പറന്നു പോയി

Tuesday, August 05, 2008

പൊട്ടക്കിണറ്റിലെ തവള !!!കാലത്ത്‌ പ്രഭാതകര്‍മ്മങ്ങള്‍ക്കായി ( പിന്നല്ലാതെ evening walkആണോ പോലും കാലത്ത്‌?) :) ചെന്നു നോക്കുമ്പൊള്‍ കണ്ടതാ. ഉടന്‍ തന്നെ പോയി മൊബെയില്‍ എടുത്തു പിന്നെ പടം എടുത്തു ഇപ്പൊ ദാ പോസ്റ്റും ചെയ്തു
അപ്പൊ ഇവനും അതു സാധിച്ചു . ടാപ്‌ തുറക്കാന്‍ കയ്‌ കൊണ്ടു പറ്റാത്തതിനാല്‍ കഴുകല്‍ ഇതിനകത്തിറങ്ങി അങ്ങു നടത്തി കാണും !!