ഞങ്ങള്‍ താമസിക്കുന്ന കോളനിയില്‍ കെട്ടിടങ്ങള്‍ രണ്ടുനില ഫ്ലാറ്റുകളാണ്.
ഔദ്യോഗികമായി കമ്പനിയുടെ കാവല്‍ ഉണ്ട്. എന്നാല്‍ അനൗദ്യോഗികമായി പ്രകൃതിദത്തകാവലും ഉണ്ട്.
കാണണ്ടേ?
അവനറിയാം പട്ടാളക്കാരൊക്കെ പണ്ട് രാജാക്കന്മാര്‍ ചെയ്യിച്ചിരുന്നതുപോലെ ഗോപുരമുണ്ടാക്കി അതിന്റെ മുകളില്‍ നിന്നും നിരീക്ഷണം നടത്തണം എന്നാലേ എല്ലയിടവും കാണാന്‍ പറ്റൂ എന്ന്. ഇവിടെ ഗോപുരം ഇല്ലാത്തതു കൊണ്ട് ഉള്ളതുകൊണ്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്യൂന്നു. അതിനും മുകളിലേക്ക് കയറൂവാന്‍ പടിയില്ല അതുകൊണ്ടാ ക്ഷമിക്കണം
കൂട്ടിന് ഇടയ്ക്ക് ഒരു കാക്കയും വന്നിരുന്നു.
ഹെന്താ അവന്റെ ഒരു കിടപ്പ്
ReplyDeleteആ കിടപ്പ് രാജകീയമാണല്ലോ..യ്യോ എനിക്കു തല കറങ്ങുന്നു.. അവന്റെ തല കറങ്ങുന്നുണ്ടാവുമോ ?
ReplyDeleteകാന്താരികുട്ടീ, കുറച്ചു നേരം എന്നെ നോക്കിയപ്പോള്‍ അവനെന്തോ സംശയം തോന്നി - ഞങ്ങളുടെ കോളനിയില്‍ നിന്നു കുരങ്ങിനെ ഓടിക്കുവാന്‍ തോക്കുകാരന്‍ ഇടയ്ക്കിടയ്ക്ക് വരും അവനെ ഇവര്‍ക്ക് ഭയങ്കര പേടിയാണ്. ഞാനും അതുപോലെ എന്തോ സാധനവും കൊണ്ടു വന്നതാണെന്നു കരുതി ഈ നോട്ടത്തിന്റെ അവസാനം ചാടിയിറങ്ങി ഒരു പാച്ചിലായിരുന്നു.
ReplyDeleteഇവനാളു കൊള്ളാല്ലൊ
ReplyDelete:)
ലോകം കാല്‍ക്കീഴില്‍..!
ReplyDeleteപണിക്കരു സാറേ, പട്ടി ഓടിയത് ആര്‍ഷഭാരതപൈതൃകം (India heritage) വരുന്നതു കണ്ടു പേടിച്ചിട്ടാ.
ReplyDeleteഹ.ഹ.ഹ...
ReplyDeleteഎതിരന്റ കീറ് കലക്കി...
പണിക്കര്‍ സാറേ...
മാഷ് ചുമ്മാ വരണത് കണ്ട് പട്ടി ഓടീന്ന് പറഞ്ഞാ വിശ്വസിക്കാന്‍ പ്രയാസം...
മാഷ് പാട്ട് പാടിയാരുന്നാ...
[ഞാന്‍ വണ്ടി വിട്ടു...]
ശ്രീ ഇവന്‍ ആളു പുലി അല്ലേ പുലി
ReplyDeleteകുഞ്ഞന്‍ ജീ കാല്‍കീഴില്‍ ലോകം മുകളില്‍ ഒരു കാക്കയും
എതിരോ - അതൊരു വയ്പ്പായിപ്പോയല്ലൊ പക്ഷെ പണ്ടു ധര്‍മ്മപുത്രരുടെ കൂടെ ഒരു പട്ടിയും ഉണ്ടായിരുന്നു ഇനി ഞാനീ പേരിട്ടതു കൊണ്ട് സ്വര്‍ഗ്ഗത്തിലേക്കെങ്ങാനും വിളിച്ചാലോ എന്നു പേടിച്ചെന്നാണോ എതിരന്‍ ഉദ്ദേശിച്ചത് ?
സാന്‍ഡോ അപ്പോള്‍ പാട്ടു കേട്ടിരുന്നോ ചുമ്മാതല്ല കുറേ നാളായി ഇവിടെങ്ങും കാണാത്തത്, ചുമ്മാ വന്നത് കണ്ടല്ല കയ്യില്‍ ഹാന്‍ഡിക്യാം ആയിരുന്നു കുറേ നേരം അവന്റെ നേരേ അത് കാണിച്ചു നില്‍ക്കുന്നതുകണ്ടപ്പോള്‍ അവനൊരു സംശയം - അതില്‍ നിന്നെടുത്ത stills ആണ്
പക്ഷെ ഇതുകൊണ്ടോന്നും പാട്ടു നിര്‍ത്തും എന്നു കരുതേണ്ട കേട്ടൊ
ഇവന്‍ നല്ല കാവലാള്‍ ആണല്ലോ...കംമെന്റ്കളും നന്നായി.
ReplyDeleteപണിക്കര്‍ സാര്‍, ഏകദേശം അതു തന്നെ ഉദ്ദേശിച്ചു. കാലനെ (കാലത്തെ)പ്പറ്റി മുന്‍ അറിവുള്ളവരാണല്ലൊ ശ്വാനര്‍. സമയത്തെ മുന്നോാട്ടു പിടിച്ച് നമ്മെക്കായിലും മുന്‍പെ ഓടുന്നവര്‍. നമുക്ക് അതിഗംഭീര അറിവുകളുണ്ടെന്നു നടിയ്ക്കുന്നത് കണ്ട് അവര്‍ ചിരിയ്ക്കുന്നുണ്ടാവണം.
ReplyDeleteസാറിനിട്ട് ഒരു “വയ്പ്” ഒന്നും ഉദ്ദേശിച്ചില്ല. നമുക്കും മുകളില്‍ ഇരിയ്ക്കുന്ന പട്ടി നാമൊക്കെ എത്ര ചെറുതാണെന്ന ചിന്തയുമായി ഓടി മാറുന്നുവെന്ന് എഴുതിപ്പോയി. ഷെമി, ഷെമി.
എതിരന്‍ ജീ,
ReplyDeleteഎനിക്കിട്ടല്ല, എന്റെ എഴുത്തിനെ വിമര്‍ശിക്കുന്നവരേയും അതില്‍ ഇഷ്ടമില്ലാത്തവരേയും അങ്ങനെ ആക്കി എന്നാണ് ഞാന്‍ വിചാരിച്ചത്,(അതല്ലെ ഭാരതീയ പൈതൃകം കണ്ട് ഓടി എന്നതില്‍ അര്‍ത്ഥമാകുന്നത്) തൊട്ടു പിന്നാലെ അത് സാന്‍ഡോ അങ്ങു പിന്താങ്ങുകയും -- എങ്കില്‍ ഇനി അവരെല്ലാവരും കൂടി ഉണ്ടാക്കുവാന്‍ പോകുന്ന പുകിലും, ഇപ്പോള്‍ സമാധാനമായി
എതിരന്‍ ജീ, പിന്നെ നമ്മുക്കൊക്കെ അറിവുണ്ടെന്നു തോന്നുമ്പോള്‍ എന്തിനാ വെറുതേ നായ വരെ പോകുന്നത് നമ്മള്‍ പോലും ചിരിക്കില്ലേ
ReplyDelete