Tuesday, August 05, 2008

പൊട്ടക്കിണറ്റിലെ തവള !!!കാലത്ത്‌ പ്രഭാതകര്‍മ്മങ്ങള്‍ക്കായി ( പിന്നല്ലാതെ evening walkആണോ പോലും കാലത്ത്‌?) :) ചെന്നു നോക്കുമ്പൊള്‍ കണ്ടതാ. ഉടന്‍ തന്നെ പോയി മൊബെയില്‍ എടുത്തു പിന്നെ പടം എടുത്തു ഇപ്പൊ ദാ പോസ്റ്റും ചെയ്തു
അപ്പൊ ഇവനും അതു സാധിച്ചു . ടാപ്‌ തുറക്കാന്‍ കയ്‌ കൊണ്ടു പറ്റാത്തതിനാല്‍ കഴുകല്‍ ഇതിനകത്തിറങ്ങി അങ്ങു നടത്തി കാണും !!

17 comments:

 1. കാലത്ത്‌ പ്രഭാതകര്‍മ്മങ്ങള്‍ക്കായി ( പിന്നല്ലാതെ evening walkആണോ പോലും കാലത്ത്‌?) :) ചെന്നു നോക്കുമ്പൊള്‍ കണ്ടതാ. ഉടന്‍ തന്നെ പോയി മൊബെയില്‍ എടുത്തു പിന്നെ പടം എടുത്തു ഇപ്പൊ ദാ പോസ്റ്റും ചെയ്തു

  ReplyDelete
 2. Your post is being listed by www.keralainside.net.
  Under appropriate category. When ever you write new blog posts , please submit your blog post category details to us. Thank You..

  ReplyDelete
 3. ശ്ശൊ! ഈ തവളകളെ കൊണ്ടു തോറ്റല്ലോ...

  പടം കൊള്ളാം.
  :)

  ReplyDelete
 4. :) ചേട്ടോ ഈ സംഗതിയൊന്നും യൂസ് ചെയ്യാറില്ലെ?
  പേപ്പറാണോ യൂസുന്നത്? തവള വരെ കയറി താമസം തുടങ്ങി അവ്ടെ!! :)

  ReplyDelete
 5. മാഷേ, ചുമ്മാ അപവാദം പറയല്ലേ,ഇതിനെ കണ്ടിട്ട് പോസ്റ്റിനു പറ്റിയ കുറിപ്പിന് കുടത്തിലും കയറി തപ്പുന്ന ഒരു മരമാക്രി ലക്ഷണമുണ്ട്.

  ReplyDelete
 6. കൂപമണ്ഡൂകം ആണെന്നു കരുതി വന്നതാണു്. ഫ്ലഷ്‌ടാങ്ക് മണ്ഡൂകം ആയിരുന്നു, അല്ലേ? :)

  ReplyDelete
 7. ബാ‍ക്കിയുള്ളൊരൊക്കെ കിണറ്നികത്തി വെള്ളടാങ്കുകളിലേയ്ക്ക് മാറുമ്പൊ,തവളച്ചേട്ടനങ്ങിനെ
  യാഥാസ്ഥിതികനായി തുടരാത്തതായിപ്പൊകുറ്റം?

  ReplyDelete
 8. പുറത്തെ “പൊട്ടക്കിണറ്റില്‍” എത്രയെത്ര തവളകള്‍ ഇപ്പോഴും കഥയറിയാതെ നീന്തിക്കളിക്കുന്നു എന്നതിലെ അത്ഭുതമാവാം ആ തവളക്കണ്ണുകളില്‍! Auch a തവള can be egocentric! :)

  ReplyDelete
 9. "പൊട്ടക്കിണറ്റിലെ തവള !!!" കൊള്ളാം.

  "കാലത്ത്‌ പ്രഭാതകര്‍മ്മങ്ങള്‍ക്കായി ( പിന്നല്ലാതെ evening walkആണോ പോലും കാലത്ത്‌?) :) ചെന്നു നോക്കുമ്പൊള്‍ കണ്ടതാ.." ആ കാലത്ത് എന്നതൊഴിവാക്കിയാല്‍ മതിയല്ലൊ. ഇതിനല്ലേ ഭാഷയില്‍ പ്രത്യേക വാ‍ക്കുകള്‍ ഉള്ളത്. അല്ലെങ്കില്‍ കര്‍മ്മങ്ങള്‍ക്കായി എന്നു പറയണം (അതു ശരിയായി മനസ്സിലാകാതെ പോകും). “പ്രഭാതകര്‍മ്മങ്ങള്‍ക്കായി” ആരും ഈവനിങ്ങില്‍ പോകാറില്ല എന്നു മാത്രം മനസ്സിലാക്കിയാല്‍ മതിയായിരുന്നു.

  -സുല്‍

  ReplyDelete
 10. ഇത് മണ്ഡോതിരി തന്നെ..

  ReplyDelete
 11. ഞാന്‍ കരുതി,ശരിക്കും കിണറിലെ തവള ആകും എന്ന്..പറ്റിച്ചല്ലോ മാഷേ..

  ReplyDelete
 12. കുറച്ചുകൂടി ചെറിയ കിണര്‍ കണ്ടെത്തിയ സന്തോഷത്തിലാണ്‌. ആ ഗമയിലുള്ള ഇരിപ്പുകണ്ടാല്‍ തന്നെ അറിയാം.

  ReplyDelete
 13. ശ്രീയേ തോറ്റിട്ടില്ല തോറ്റിട്ടില --:)
  എന്നാലും നന്ദകുമാറേ വച്ചുകളഞ്ഞല്ലൊ. രാവിലെ ഒരു നല്ല പടം തന്നിട്ടും ങാ എനിക്കും കിട്ടും അവസരം, ജാഗ്രതൈ :))

  കാവലാന്‍ ജീ, ലൈറ്റ്‌ ഇട്ടപ്പ്പ്പോള്‍ അവന്‍ ഇങ്ങനെ ഊര്‍ന്നു കയറി വരുന്നതു കണ്ടപ്പോള്‍ ആദ്യം പാമ്പോ മറ്റോ ആണെന്നു കരുതി പ്രഭാതകര്‍മ്മം പെട്ടെന്നു തന്നെ തീര്‍ന്നേനേ. പിന്നല്ലെ മനസ്സിലായത്‌ വെറും മരമാക്രി :)

  ഉമേഷ്‌ ശരിയാ തനി flesh മാക്രി

  ഭൂമിപുത്രീ, ആ കുഞ്ഞുതവളയെ കയറി തവളചേട്ടന്‍ എന്നൊക്കെ വിളിച്ചത്‌ ഏതായാലും കടുത്തുപോയി

  ReplyDelete
 14. ബാബു ജീ, അതുമാത്രമല്ല കണ്ടു പിടിക്കപ്പെട്ടതിലുള്ള ഒരു ചമ്മലും കാണുന്നില്ലേ? :)

  സുല്‍, ഞാന്‍ അങ്ങനെ എഴുതിയിരുന്നെങ്കില്‍ സുല്ലിന്‌ ഇപ്പോള്‍ ഈ കമന്റെഴുതുവാന്‍ സാധിക്കുമായിരുന്നൊ? :) ഇതാ പറഞ്ഞത്‌ മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ദൈവമേ രാജേഷിനെ അല്ല കേട്ടോ :)

  കുഞ്ഞന്‍ ജീ നന്നായി ത്രേതായുഗം കഴിഞ്ഞത്‌ ഇല്ലെങ്കില്‍ രാവണന്‍ ഹൊ എനിക്കോര്‍ക്കാന്‍ വയ്യാ

  സ്മിത അതുമാത്രം പരയരുത്‌ ശരിക്കും കിണറ്റിലെ തവള തന്നെ പക്ഷെ ഇപ്പ്പ്പോള്‍ പരിഷ്കാരം കൂടി അങ്ങു ഫ്ലാഷ്‌ ടാങ്കിലാ താമസം എന്നു മാത്രം

  പാര്‍ത്ഥന്‍ ജീ അതിനകത്തും വന്നു വേദാന്തം അല്ലേ:)

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. കണ്ണു ബള്‍ബായിട്ടുണ്ട്...ഇതെന്തോ കണ്ട് പ്യാടിച്ചതാ..

  ReplyDelete
 17. Hai nardnahc hsemus
  ഗൊച്ചു ഗള്ളന്‍
  അതു കണ്ടു പിടിച്ചു അല്ലേ :))

  ReplyDelete