Sunday, August 07, 2011

എന്റെ കേരളം എത്ര സുന്ദരം

രാത്രി ഊണു കഴിക്കുന്നതിനു വേണ്ടി ചെന്നപ്പോള്‍ ടി വിയില്‍ ഒരു സിനിമ നടക്കുന്നു ' മിമിക്സ്‌ പരേഡ്‌" എന്നൊ മറ്റൊ ആണെന്നു തോന്നുന്നു പേര്‌
എന്താ നല്ല സീന്‍

ഒരുത്തന്‍ ഒരു പെണ്ണിന്റെ വീട്ടിലേക്കു വിളിച്ച്‌ പാട്ടു പാടി സുഖിപ്പിക്കുന്നു . പിന്നെ പ്രേമിക്കുന്നു എന്നു പറയുന്നു .
അവള്‍ അതിഷ്ടമല്ലെന്നു പറഞ്ഞിട്ടു പിന്മാറിയില്ലെങ്കില്‍ അവന്റെ ഷേപ്പു മാറ്റുമെന്നു പറയുന്നു.

അപ്പോള്‍ അവന്‍ പറയുന്നു അവളുടെ ഷേപ്പു മാറ്റും എന്ന്

അടുത്ത ദിവസം കഥാനായകന്‍ റോഡിന്റെ നടുക്ക്‌ നിര്‍ത്തിയിട്ട മോടൊര്‍ ബൈകിന്റെ മുകളില്‍ ചാരിക്കിടന്നു പെണ്ണിനെ നോക്കുന്നു.
പിന്നീട്‌
പെണ്ണിന്റെ ആങ്ങളമാര്‍ കാറിനകത്ത്‌ അവനെ വിളിച്ചു കയറ്റി പൂശുന്നു

അതിനടുത്ത ദിവസം ഇവന്റെ കൂട്ടുകാര്‍ എല്ലാവരും കൂടി പെണ്ണിന്റെ ആങ്ങളമാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഇടിക്കുന്നു

മിനിറ്റീച്ചറുടെ നാട്ടിലെ കല്ല്യാണത്തിന്റെ റാഗിങ്ങും എല്ലാം കൂടി കേട്ടപ്പോള്‍ ആഹാ എന്റെ കേരളം എത്ര സുന്ദരം
കൊതിയാകുന്നു

4 comments:

  1. കൊതിയാകുന്നു ...... പ്രേമിക്കാന്നോ തല്ലു കൊള്ളാന്നോ ,അതോ.... എന്താ ഇപ്പോ ഒരു പൂതി ഹ ഹ ഹ

    ReplyDelete
  2. ഭായിക്ക് ഇപ്പോഴെ ഈ സുന്ദരകേരളത്തെ തിരിച്ചറിയുവാൻ സാധിച്ചുള്ളൂ...

    ReplyDelete
  3. അപ്പോൾ മാഷ് സീരിയലൊന്നും കാണാറില്ലല്ലെ? അതൂടെ കണ്ടാൽ ഇനി നാട്ടിൽ പോവില്ലല്ലോ.
    :)

    ReplyDelete
  4. ha ha ha

    ente keram etra sundaram

    ReplyDelete