Wednesday, December 11, 2013

കഞ്ഞികുടി മുട്ടും


പണ്ട് ഇന്നത്തെ പോലെ ആശുപത്രികൾ ഇല്ല

കോട്ടും സൂട്ടും ഇട്ട ഡോക്റ്റർമാർ ഇല്ല

മരുന്നു കടകൾ ഇല്ല

കാലം പഴയകാലം

ഇപ്പോൾ ആലോചിച്ചാൽ പേടിയാകും അല്ലെ?

ഇന്ന്  ഒരു ചുമ വന്നാൽ - ഓടി അടുത്ത കടയിലേക്ക് - ചുമയുടെ സിറപ്പ് രൂപ 80 പോയാൽ എന്താ മധുരമുള്ള സൂത്രം കുടിക്കാൻ കിട്ടുമല്ലൊ

എന്നാൽ പണ്ടൊ?

അമ്മൂമ്മമാരോട് ചോദിച്ചാൽ അറിയാം

ആടലോടകം  എന്ന് കേട്ടിട്ടുണ്ടാകും- അതിന്റെ രണ്ടിലകൾ പറിച്ച് അല്പം എണ്ണ ഒന്ന് പുരട്ടി ചൂടാക്കി വാട്ടി പിഴിഞ്ഞ് രണ്ട് തുള്ളി നീർ എടുക്കും. രണ്ട് തുള്ളി തേനും ചേർത്ത് നക്കിക്കഴിക്കും

ഇപ്പോൾ ആയുർവേദ ഡോക്റ്റർമാർക്ക് അറിയില്ലത്രെ ആയുർ വേദമരുന്നുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് . അത് അവർക്ക് ആധുനികരീതിയിൽ പഠിപ്പിച്ചു കൊടൂക്കണം അത്രെ

ആമ്പിള്ളേർ അത് ചെയ്യുന്നുണ്ട് ദാ ഇങ്ങനെ



ഇങ്ങനെ ചെയ്താൽ രോഗിയുടെ പോക്കറ്റിലുള്ള പൈസ ഇങ്ങു പോരും

അല്ല പൈസ ആണല്ലൊ ഇപ്പൊ ദൈവം അല്ലെ?

വെറുതെ ഇലയുടെ നീരെടുത്ത് കുടീക്കാൻ പറഞ്ഞാൽ കഞ്ഞികുടി മുട്ടും

6 comments:

  1. ഈ മരുന്ന് ഞാനും കുടിച്ചിട്ടുണ്ട്.ഫലപ്രദമായിരുന്നു താനും...

    ReplyDelete
  2. പ്രകൃതിയില്‍ തന്നെ മരുന്നുമുണ്ട് അല്ലേ?

    ReplyDelete
  3. ഹ ഹ ഹ വി കെ ജി, അജിത് ജീ
    ഇതൊക്കെ എല്ലാ വീടുകളിലും നടന്നു വന്നിരുന്ന കാര്യം തന്നെ

    ആർക്കും അറിയാത്തതല്ല

    "പക്ഷെ ആയുർവേദം മഹാശ്ചര്യം
    നമുക്കും കിട്ടണം പണം " എന്ന ചിന്ത

    എത്ര എഴുതി നോക്കിയിട്ടും ആധുനികത്തിലേക്ക് അടൂക്കാൻ പറ്റാത്ത തല - ഒരു മാർക്ക് കുറവ്

    ഇതല്ലെ ലോകം :)

    ReplyDelete
  4. കൊച്ചുമക്കള്‍ക്ക് ചുമ വന്നാല്‍ ആടലോടകം തന്ന്യാ ഇപ്പോഴും ശരണം.
    ആശംസകള്‍

    ReplyDelete
  5. തങ്കപ്പൻ ചേട്ടാ എന്റെ ഭൈമിയ്ക്ക് ചുമ വന്നാൽ ഞാൻ അവർക്ക് കൊടുക്കുന്നതും അത് തന്നെ

    പിള്ളേർക്കെന്നല്ല വല്യവർക്കും നല്ലതാ

    പക്ഷെ നമ്മുടെ പടിഞ്ഞാറുനോക്കികൾക്ക് അത് മനസിലാവില്ലല്ലൊ 

    ReplyDelete
  6. പൈസ ആണല്ലൊ
    ഇപ്പൊ ദൈവം എന്ന് ഓരത്താൽ കൊള്ളാം..!

    ReplyDelete