പാരമ്പര്യവൈദ്യന്മാർക്ക് അവരവരുടെ വീട്ടിൽ നടക്കുന്ന ചികിൽസാരീതികൾ കണ്ടുപഠിക്കാൻ ധാരാളം അവസരം ഉണ്ട്. അധികം രോഗികളൊന്നും ഉണ്ടാവില്ല. ഉള്ള രോഗിയെ പരിശോധിക്കുന്നതും അവർക്കുള്ള മരുന്ന് തയ്യാർ ചെയ്യുന്നതും വീട്ടിൽ വച്ചു തന്നെ ആയിരിക്കും. അതിൽ സഹായികൾ ആകുന്നത് ചികിൽസകന്റെ മക്കളൊ മറ്റു ബന്ധുക്കളൊ ആയിരിക്കും
ചെറുപ്പം മുതൽ കണ്ടു വരുന്ന ആ ചികിൽസകൾ മാത്രമാണ് സാധാരണ പാരമ്പര്യക്കാർ ചികിൽസിക്കുന്നതും. അല്ലാതെ ലോകത്തുള്ള സകല രോഗങ്ങളും ചികിൽസിച്ചു മാറ്റാൻ പോകാറില്ല
എന്നാൽ ഇന്ന് പഠിച്ചിറങ്ങുന്ന വൈദ്യന്മാരുടെ കാര്യം അവരുടെ വാക്കുകളിൽ തന്നെ കേള്ക്കൂ
1. പഠിക്കാൻ പോകുന്നതിൻ മുൻപ് അത് ഇത്ര മണ്ടത്തരം ആയിരിക്കും എന്നറിഞ്ഞില്ല -
(പിന്നെ എന്തിനാണാവൊ അങ്ങോട്ട് കെട്ടി എഴുന്നള്ളിയത്? അല്ല, അതു പോലും നേരത്തെ അറിയാൻ ശ്രമിക്കാനുള്ള തലയില്ലാത്തവരാ ഡോക്റ്റർ ആകുന്നത് !!!!!!!!!!!! )
ഹ ഹ അതിനുള്ള ഉത്തരം അല്ലെ ദാ കെ പി സുകുമാരൻ പറഞ്ഞത്
2. പഠിത്തക്കാലത്ത് കളക്റ്ററേറ്റിൽ സമരം ചെയ്യുകയും പരീക്ഷയ്ക്ക് മുൻപ് കുറെ ശ്ലോകം കാണാതെ പഠിക്കലും ആയിരുന്നു ഇവരുടെ "വിദ്യാഭ്യാസം"
(ഭയങ്കരം, സമ്മതിച്ചു തന്നിരിക്കുന്നു - പള്ളിയിൽ ഒരു കുമ്പസാരം കൂടി നടത്തിയാൽ പൂർത്തിയായി)
പിന്നെ അറിവിനു വേണ്ടി ഇവർ വേറെ വൈദ്യന്മാരുടെ കൂടെ പോയി ആണ് നേടിയത്
( അല്ല ഈ പാരമ്പര്യക്കാർ അവരവരുടെ പിതാവിൽ നിന്നും ഇതുപോലെ നേടിയാൽ അത് അറീവാകില്ലെ? )
എഴുതി എഴുതി എനിക്കു തന്നെ ബോറടിച്ചു
ഇനി ഇവരുടെ വാക്കുകൾ പടങ്ങളിൽ കൂടി കണ്ടോളൂ
എന്നിട്ട് പറയൂ
ആരാ ഈ ശരിക്കും വ്യാജൻ?
ആരെ ഒക്കെയാ ചികിൽസയിൽ നിന്നും നിരോധിക്കേണ്ടത്?
അത് ശരി...
ReplyDeleteഭായിയും ചാരപ്പണി തുടങ്ങിയോ..
അതും വ്യാജന്മാരെ പിടിക്കുവാൻ..!
മാഷ് ഇതെല്ലാം അടിച്ചു തളിച്ച് ശുദ്ധിയാക്കി പുണ്യാഹം തളിക്കാൻ പോകാണൊ...? നടന്നതു തന്നെ...!!
ReplyDeleteവായിച്ചു.
ReplyDeleteഇങ്ങനെയൊക്കെയാണോ?
ഡോക്ടര്‍ക്ക് ആശംസകള്‍
ലോകത്തില്‍ പലദേശങ്ങളിലും ആയുര്‍വേദമഹത്വം അറിഞ്ഞുതുടങ്ങുന്ന കാലമാണിത്
ReplyDelete2. പഠിത്തക്കാലത്ത് കളക്റ്ററേറ്റിൽ സമരം ചെയ്യുകയും പരീക്ഷയ്ക്ക് മുൻപ് കുറെ ശ്ലോകം കാണാതെ പഠിക്കലും ആയിരുന്നു ഇവരുടെ "വിദ്യാഭ്യാസം"
ReplyDelete(ഭയങ്കരം, സമ്മതിച്ചു തന്നിരിക്കുന്നു - പള്ളിയിൽ ഒരു കുമ്പസാരം കൂടി നടത്തിയാൽ പൂർത്തിയായി)
പിന്നെ അറിവിനു വേണ്ടി ഇവർ വേറെ വൈദ്യന്മാരുടെ കൂടെ പോയി ആണ് നേടിയത്
( അല്ല ഈ പാരമ്പര്യക്കാർ അവരവരുടെ പിതാവിൽ നിന്നും ഇതുപോലെ നേടിയാൽ അത് അറീവാകില്ലെ? )
വളരെ ഫലപ്രദമായി കണ്ട ഒരു നാട്ടു മരുന്ന്
ReplyDeleteലൂസ് മോഷന് (ഒഴിച്ചിലിന്)
തൊലി ചുരണ്ടിയ പച്ച ഇഞ്ചിയും ചെറിയ ഉള്ളിയും കൂടി ഇടിച്ചു പിഴിഞ്ഞ നീര് പഞ്ചസാര അലിയിച്ചു ഓരോ സ്പൂണ്‍ വീതം മൂന്നു നേരം കൊടുക്കുക. ഉടന്‍ ശമനം കാണും.
നന്ദി വെട്ടത്താൻ ജീ ഈ അറിവു തന്നതിന്
ReplyDelete