Thursday, December 05, 2013

ആനന്ദലബ്ധിക്കിനി എന്ത് വേണം


കാലത്ത് ചാരുകസാലയിൽ അങ്ങനെ കിടന്ന് താംബൂലം ചവച്ചു കൊണ്ട് സവർണ്ണചിന്താഗതികൾ ഒക്കെ അയവിറക്കി അങ്ങനെ മൂസിനെ ധ്യാനിച്ചിരുന്നപ്പോൾ

അയ്യയ്യെ എന്താ ഇങ്ങനെ എന്നാണൊ ചിന്തിച്ചത്?

ങാ ഈയിടെയായി ഫേസ് ബുക്കിലൊക്കെ കയറിക്കയറിയിറങ്ങിയപ്പോഴല്ലേ എനിക്ക് മനസിലായത് ഞാൻ അങ്ങനെ വെറും കസേരയിലൊന്നും ഇരിക്കേണ്ടവനല്ല ചാരുകസാലയിൽ വിരാജിക്കേണ്ടവൻ ആണെന്ന്

ഇരുന്നാൽ മാത്രം പോരാ മൂസ് നമ്പൂരി തുടങ്ങിയ സവർണ്ണ ത്രിവർണ്ണ ഇനി എന്തൊക്കെ ഉണ്ടൊ അവർണ്ണ ഒക്കെ ഇങ്ങനെ ആലോചിക്കണം എന്നും

അങ്ങനെ ആലോചിച്ചു തുടങ്ങിയതാ

അപ്പൊഴാ ഒരു തോന്നൽ

ആയുർവേദം പഠിച്ച - മഹാവിദ്വാന്മാരായ - മഹാവിദ്വാന്മാർ എന്ന് പറഞ്ഞാൽ പോരാ - അതിമഹാ വിദ്വാന്മാരായ ചിലർ  ആയുർവേദവിദ്യാഭ്യാസത്തിന്റെ പോരാഴികകളെ കുറിച്ച് ഭയങ്കരമായി - അതിഭയങ്കരമായി ചർച്ച ചെയ്യുന്നില്ലെ? അവർക്ക് ചില സജഷൻ കൊടുത്താലോ എന്ന്

അത്രയും വിദ്വാന്മാരായത് കൊണ്ട് അവർ പരഞ്ഞതൊക്കെ ഞാൻ അങ്ങ് സമ്മതിക്കുന്നു

എന്തൊക്കെയാണ് അവർ പറഞ്ഞത്?

1. ആയുർവേദത്തിന്റെ മൂലസിദ്ധാന്തങ്ങൾ വെറും കാലഹരണപ്പെട്ടവ. അവ ഉപയോഗിച്ച് രോഗം ഒന്നും മനസിലാക്കാനൊ ചികിൽസിക്കാനൊ പറ്റുകയില്ല. 

2. ആയുർവേദമരുന്നുകൾ കൊണ്ട് രോഗം മാറൂന്നത് എങ്ങനെ ആണ് എന്ന് ഇങ്ങനെ പഠിച്ചിറങ്ങിയ വൈദ്യൻ - അയ്യൊ ഡൊക്റ്റർ- മാർക്ക് അറിയില്ല

3. ആയുർവേദം എന്ന 2000 കൊല്ലം പഴക്കമുള്ള കാലഹരണപ്പെട്ട കുന്തം പഠിക്കേണ്ടി വന്നത് ഈ മിടുക്കന്മാർക്ക് എണ്ട്രൻസ് പരീക്ഷയിൽ ഒരു മാർക്ക് കുറഞ്ഞു പോയതു കൊണ്ടാണ്.

4. ആയുർവേദകോളേജുകളിൽ ആയുർവേദത്തിനു പകരം ആധുനികരീതിയിൽ രോഗം കണ്ടു പിടിക്കുന്നതും ആയുർവേദമരുന്നുകൾ ആധുനികരീതിയ്ല് എങ്ങനെ രോഗം മാറ്റുന്നു   എന്നും ആണ് പഠിപ്പിക്കേണ്ടത്

5. കളക്റ്ററെറ്റിൽ സമരം ചെയ്യുകയായിരുന്നു ഇവരിൽ പലരും . പരീക്ഷ വരുമ്പോൾ കുറേ ശ്ലോകം കാണാതെ പഠിക്കൽ ആണ് ആയുർവേദ വിദ്യാഭ്യാസം.

6. ആധുനികവൈദ്യം പഠിക്കുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം, പക്ഷെ അഞ്ചര കൊല്ലം ആയുർവേദം പഠിച്ചു കഴിഞ്ഞ് വീണ്ടും അഞ്ചര കൊല്ലം ആധുനികവും പഠിച്ചാൽ - ഫലത്തിൽ 12 കൊല്ലം വിദ്യാഭ്യാസത്തിന് ചെലവാകും - (പക്ഷെ ഇവർ കണക്കാക്കി അത് 10 കൊല്ലം കൊണ്ട് തീർക്കും കേട്ടൊ- ഞാൻ പറഞ്ഞതല്ല അവിടെ കണ്ടതാ) അത് കൊണ്ട് ആധുനികം കൂടി ആയുർവേദകോളേജിൽ അങ്ങു പഠിപിച്ച് വിടണം

7. ആധുനിക വൈദ്യം പഠിച്ച് ഇറങ്ങി വരുന്നവരെ പിന്നീട് ഇങ്ങനെ വരുന്ന വൈദ്യന്മാർ ആയുർവേദം പഠിപ്പിക്കും


ഇതൊക്കെ വായിച്ച് എനിക്കങ്ങ് കുളിരു കോരുന്നു

ഹൊ ഇത്ര പുരോഗമന ചിന്താഗതി ഉള്ള മിടൂമിടുക്കന്മാർ ഉള്ളപ്പോൾ ആയുർവേദമെ നീ സന്തോഷിച്ചോളൂ. നിന്റെ കാര്യം ശുംഭം

ഒരു മാർക്ക് കുറഞ്ഞ "മിടുക്കന്മാർ" - ഒരു മാർക്ക് കൂടൂതൽ വാങ്ങി പഠിച്ച "മണ്ടന്മാരെ"  കാലഹരണപ്പെട്ട ആയുർവേദം പഠിപ്പിക്കും

ഹൊ ആനന്ദലബ്ധിക്കിനി എന്ത് വേണം?

ഇനി വേറെ കുറെ കാര്യങ്ങൾ കൂടി ചെയ്യാം

സമരത്തിനിടയിൽ  ഓടി വന്ന് നാല് ശ്ലോകം പഠിക്കാൻ വേണ്ടി എന്തിനാ സർക്കാർ ഈ അഞ്ചര കൊല്ലം മെനക്കെടുത്തുന്നത്?

പിന്നെ കാലഹരണപ്പെട്ട കുന്തം വെറുതെ തല പുകച്ച് പഠിക്കേണ്ട കാര്യവും ഇല്ലല്ലൊ

അതു കൊണ്ട് നമ്മൾ മിടൂക്കന്മാർക്ക് ആയുർവേദം പഠിക്കാൻ ഒരു കൊല്ലം മതി. ബാക്കി നാലുകൊല്ലം സമരം ചെയ്യാമല്ലൊ. അതു കൊണ്ട് ബി എ എം എസിന്റെ കാലാവധി ഒരു കൊല്ലമാക്കുക. 

 മുൻപ് പറഞ്ഞതു പോലെ ഇനി രണ്ടാമത് ആധുനികം പഠിക്കണം എങ്കിൽ ആ 10 കൊല്ലം ല്ലെ പറഞ്ഞത്?
 12 അല്ലല്ലൊ അല്ലെ? അഞ്ചര കൊല്ലം തെകച്ച് അങ്ങ് ആധുനികം പഠിച്ചാലും അഞ്ചരയും ഒന്നും കൂടി ആറര കൊല്ലം കൊണ്ട് അതു എടൂക്കാം

10 comments:

 1. ഒരു മാർക്ക് കുറഞ്ഞ "മിടുക്കന്മാർ" - ഒരു മാർക്ക് കൂടൂതൽ വാങ്ങി പഠിച്ച "മണ്ടന്മാരെ" കാലഹരണപ്പെട്ട ആയുർവേദം പഠിപ്പിക്കും

  ReplyDelete
 2. പോസ്റ്റുകളെല്ലാം വായിക്കുന്നുണ്ട് കേട്ടോ
  പിന്നെ നമ്മള്‍ ഇതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലാത്തതിനാല്‍ മിണ്ടാതെ പോകുന്നുവെന്നേയുള്ളു

  ReplyDelete
 3. ഈയിടെ എഴുതുന്നതെല്ലാം വിഷയം ഇതാണല്ലോ.

  ReplyDelete
 4. ഹ ഹ ഹ അജിത് ജീ
  ചേച്ചീ
  രാജീവൻ ജീ
  അറിയാം
  പക്ഷെ നമ്മൾ മിണ്ടാതിരുന്നാൽ ഇതുപോലെ ചില അണ്ടനും അടകോടനും ഒക്കെ പറയുന്നത് ശരി ആണെന്ന് ആളുകൾ ധരിക്കില്ലെ ?
  അപ്പോൾ മെനക്കെട്ടും എഴുതേണ്ടി വരുന്നതാ അല്ലാതെ ഇഷ്ടമുണ്ടായിട്ടൊന്നും അല്ല

  ReplyDelete
 5. വിഷയം ആയുർവേദമായതു കൊണ്ട് പറയാനൊന്നുമില്ല. വായിക്കാം...
  ആശംസകൾ....

  ReplyDelete
 6. വായിച്ചു ...ആശംസകൾ ..

  ReplyDelete
 7. ഹും..
  ‘ഒരു മാർക്ക് കുറഞ്ഞ "മിടുക്കന്മാർ" - ഒരു മാർക്ക് കൂടൂതൽ വാങ്ങി പഠിച്ച "മണ്ടന്മാരെ" കാലഹരണപ്പെട്ട ആയുർവേദം പഠിപ്പിക്കും‘

  എല്ലാം ഈ ലിങ്കന്മാരിലുണ്ടല്ലോ അല്ലേ

  ReplyDelete
 8. വി കെ ജി,

  ആയുർവേദത്തെ ഇകഴ്ത്താൻ ചില അല്പജ്ഞാനികൾ കച്ചകെട്ടി ഇറങ്ങിയ പോലെ തോന്നുന്നു
  അപ്പോൾ നമുക്കും വേണ്ടെ ഒരു പണി ? 

  അശ്വതി സന്ദർശനത്തിനും കയ്യൊപ്പിനും നന്ദി

  മുരളി ജീ ഹ ഹ ഇപ്പോൽ അങ്ങനെയാ മിടുക്കന്മാരെ മണ്ടന്മാർ ആണ് പഠിപ്പിക്കുന്നത് :) 

  ReplyDelete
 9. ആശംസകള്‍ ഡോക്ടര്‍

  ReplyDelete