ഞാൻ മുൻപ് ഒരിക്കൽഒരു ബംഗാളി സഹപാഠിയുടെ അടുത്ത് ബംഗാളി ഭാഷയിൽ "ഗുഡ് മോണിംഗ്" പറഞ്ഞത് അറിയാമല്ലൊ അല്ലെ?
കേരളത്തിലെ മെഡിക്കൽ കോളെജുകളിൽ ലോകത്തു നിന്നു തന്നെ ഉള്ള പല പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ പഠിക്കാനെത്തും
ഇവന്മാരുടെ ഒന്നും ഭാഷ നമുക്കറിയാതെ പോയത് നമ്മുടെ കുറ്റം ആണോ?
അല്ല വെറുതെ വലിച്ച് നീട്ടുന്നില്ല
ഹ ഹ എനിക്കറിയാം നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് "എന്തിനാ പൊട്ടാ വലിച്ചു നീട്ടുന്നത് പറ്റുന്നത് ഏതായാലും അമളി അല്ലെ ഉള്ളൂ. അതിങ്ങ് നേരെ പറഞ്ഞാൽ പോരെ?"
സൊ അതിങ്ങ് ദാ നേരെ വരുന്നു
എന്റെ ഒരു സഹപാഠി "ആൻധ്ധ്ര" ( ഹൊ ഈ സാധനം ഒന്നെഴുതാൻ എന്ത് പ്രയാസം !!!) "ആംധ്ധ്ര" ഒന്നും സമ്മതിക്കുന്നില്ല "ആന്ധ്ര" ഹൊ ഇപ്പൊ ശരി ആയി
ങ്ഹാ അവിടത്ത്കാരൻ ഉത്തപ്പറാവു- തെലുങ്കൻ
ഞങ്ങൾ നല്ലസുഹൃത്തുക്കൾ
പക്ഷെ അപകടം അവിടെ അല്ല
ഞങ്ങൾക്ക് സീനിയർ ആയ പലരും ഇതുപോലെ പല ദേശക്കാർ ആണ്
ഉച്ചയ്ക്ക് ലഞ്ചിന് വരുന്ന സമയത്ത് പലരെയും നേരിടെണ്ടി വരും
അതുകൊണ്ട് ഞാൻ ഉത്തപ്പയോട് ചോദിച്ചു "എടെ നിങ്ങൾ തെലുങ്കിൽ എങ്ങനെ ആണ് വിഷ് ചെയ്യുന്നത്"
ഞാൻ ദിവസവും വീട്ടിൽ നിന്നും പോക്കുവരവായത് കൊണ്ട് ലഞ്ചിനു മാത്രമെ ഇവരുമായി സഹവാസം ഉള്ളു
ഉത്തപ്പ എനിക്ക് ലഞ്ചിനു വരുന്ന തെലുങ്കനെ അഭിവാദ്യം ചെയ്യേണ്ട വാചകം പഠിപ്പിച്ചു തന്നു
ഞാൻ അത് ഉരുവിട്ട് കാണാപ്പാഠം ആക്കി
റാഗിംഗ് ഒക്കെ ഉള്ള കാലം അല്ലെ - മൂത്തവരെ സന്തോഷിപ്പിച്ചു നിർത്തേണ്ടത് നമ്മുടെ ആവശ്യം
അങ്ങനെ അടുത്ത ദിവസം ഉച്ചക്ക് ഊണിൻ ഹോസ്റ്റലിലെ മെസ്സിൽ ഇരിക്കുന്നു
image courtesy google
"ഏന്റ്രേ ലഞ്ജ കൊഡക്കാ"
ലഞ്ച് എന്ന് വച്ചാൽ ഉച്ചയൂണാണെന്ന് ആർക്കാ അറിയാത്തത് ? അപ്പൊ ലഞ്ജ് കൊഡക്കാ ന്ന് വച്ചാൽ ലഞ്ചിനു വന്നതാ അല്ലെ എന്നായിരിക്കും - അതല്ലെ അവൻ പറഞ്ഞുതന്നത്
പക്ഷെ ആ വാചകത്തിനർത്ഥം അവന് അറിയാമായിരുന്നു - ലഞ്ജ് എന്ന് വച്ചാൽ വേശ്യ എന്നും ലഞ്ജ് കൊഡക്ക എന്നു വച്ചാൽ വേശ്യയുടെ മോനെ " എന്നും ആണെന്ന്
അടുത്തേക്ക് സീനിയർ ആയ ഗോവിന്ദറാവു വരുന്നു - പഹയൻ വല്ലാത്ത ശല്യക്കാരൻ ഒന്ന് പ്രീതിപ്പെടൂത്തിയേക്കാം എന്ന് കരുതി ഞാൻ തലേന്ന് പഠിച്ച പാഠം ഉരുവിട്ടു
ReplyDelete"ഏന്റ്രേ ലഞ്ജ കൊഡക്കാ"
ലഞ്ച് എന്ന് വച്ചാൽ ഉച്ചയൂണാണെന്ന് ആർക്കാ അറിയാത്തത് ? അപ്പൊ ലഞ്ജ് കൊഡക്കാ ന്ന് വച്ചാൽ ലഞ്ചിനു വന്നതാ അല്ലെ എന്നായിരിക്കും - അതല്ലെ അവൻ പറഞ്ഞുതന്നത്
നല്ല കാര്യായി!
ReplyDeleteഅതാ പറഞ്ഞത് മുറിഭാഷ വരുത്തിവച്ച വിന!!
രസകരമായി ഡോക്ടര്‍
ആശംസകള്‍
ഹ ഹ തങ്കപ്പൻ ചേട്ടാ ഉറങ്ങുന്നതിൻ മുന്നെ മനസ് ഒന്ന് ശാന്തമാക്കാം എന്ന് വച്ചു ഒത്തല്ലൊ അല്ലെ നന്ദി :
ReplyDeleteഅവിടെ നിന്ന് കിട്ടിയ മറുപടി കൂടെ പറഞ്ഞിരുന്നെങ്കില്‍...!! ഹഹഹ
ReplyDeleteഅടുത്ത സീൻ പറയാതിരുന്നത് വളരെ ഭംഗിയായി. ഇല്ലെങ്കിൽ വെറുതെ ഒരു മനോവിഷമത്തിന് ഇടയായേനേ...!
ReplyDeleteഹ ഹ ഹ അജിത് ജീ
ReplyDeleteഅതിന് കിട്ടിയ മറുപടി വാക്കുകൾ ആണെങ്കിലല്ലെ എഴുതാൻ പറ്റൂ :)
വി കെ ജീ
അതെനിക്കറിയാമായിരുന്നു. ആരുടെയും ഉറക്കംകെടൂത്തണ്ടാ ന്ന് വച്ചല്ലെ അതിൻ മുന്നെ നിർത്തിയത്
കഥ അവിടം കൊണ്ട് നിർത്തിയത് മോശമായിപ്പോയി.. Atleast, കിട്ടിയതിനെക്കുറിച്ചൊരു സൂചനയെങ്കിലും തരാമായിരുന്നു..
ReplyDeleteAtleast, കിട്ടിയതിനെക്കുറിച്ചൊരു സൂചനയെങ്കിലും തരാമായിരുന്നു..
ReplyDeleteഅയ്യട!! അങ്ങനിപ്പൊ എന്റെ ചെലവിൽ സുഖിക്കണ്ടാ ഹ ഹ ഹ
അടി കിട്ടിയതും പോരാ ഇനി അത് പറഞ്ഞുകൊണ്ടും നടക്കണം അല്ലെ :)
This comment has been removed by the author.
ReplyDeletehahaha...
ReplyDeleteതാങ്കൾക്കൊരു ‘അമളീശ്വരൻ’
ReplyDeleteഅവാർഡ് തന്നാലോന്നാലോചിക്കാാാാ
ഹ ഹ ഹ :)
Deleteഅടി കിട്ടി അല്ലെ? ശ്ശൊ.
ReplyDeleteഎന്തിനാ അറിഞ്ഞുകൂടാത്ത ഭാഷയില്‍ സുഖിപ്പിക്കാന്‍ നോക്കിയത്?
ഇതൊക്കെ ചുമ്മാതല്ലെ ചേച്ചീ, ഇതിന്റെ ഒക്കെ യാഥാർത്ഥ്യം അറിഞ്ഞാൽ ഇപ്പോ എന്നെ തല്ലാൻ വരും ചിലർ അതുകൊണ്ടല്ലെ എനിക്ക് പറ്റിയതായി എഴുതുന്നത് ഹ ഹ ഹ ആരോടും പറയണ്ടാ
ReplyDeleteഇനി ആന്ധ്രയില്‍ പോയാല്‍ 'ലഞ്ചു എവിടെ കിട്ടും?' എന്ന് ചോദിക്കാന്‍ ഒന്ന് പേടിക്കണം.. നല്ല രസമുള്ള അമളി :D
ReplyDeleteഹ ഹ ഹ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ
Delete