Monday, November 04, 2013

കാക്കപുരാണം

നമുക്കൊക്കെ ഒരു തോന്നലുണ്ട്‌ നമുക്കെ ബുദ്ധി ഉള്ളു എന്ന്

പക്ഷിമൃഗാദികള്‍ നമ്മളെക്കാള്‍ ബുദ്ധി കുറഞ്ഞവര്‍ ആണെന്ന്.

ചുമ്മാതാ കേട്ടൊ. നമുക്ക്‌ ബുദ്ധി ഉള്ളതിനെക്കാള്‍ കൂടൂതല്‍ അവര്‍ക്കും ഉണ്ടായിരിക്കും. മാത്രമല്ല ഒറ്റയ്ക്ക്‌- ഒരു പുലി വേണ്ടാ, എലി കടിക്കാന്‍ വന്നാല്‍ നമുക്ക്‌ ഒടാനല്ലാതെ എന്ത്‌ ചെയ്യാന്‍ പറ്റും?

അത്‌ നമ്മളെ കണ്ട്‌ പേടിച്ച്‌ ഓടാതെ ഇങ്ങോട്ടാ വരുന്നത്‌ എങ്കില്‍ നമ്മള്‍ ഓടും അല്ലെ?

ഇതൊക്കെ ഇപ്പൊ എന്തിനാ പറഞ്ഞത്‌ എന്നാ നിങ്ങള്‍ ആലോചിക്കുന്നത്‌ അല്ലെ?

എന്റെ ഒരു പഴയ അനുഭവം പറയാം

കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ പഠിക്കുന്ന കാലം. ശ്ലോകം പഠിക്കാന്‍ ഉരുവിട്ടു പഠിക്കണം എങ്കില്‍ ശാന്തമായ ഒരു സ്ഥലം വേണം. അതിന്‍ ഞങ്ങള്‍ തെരഞ്ഞെടുത്തത്‌ അന്നത്തെ ഞങ്ങളുടെ കോളേജ്‌ തന്നെ.

ചങ്കുവെട്ടി ജങ്ക്ഷനില്‍ ഉള്ള ആ കെട്ടിടം ആയിരുന്നു അന്ന് കോളേജ്‌

ക്ലാസില്ലാത്ത സമയത്ത്‌ അവിടെ ഒരു സെക്യൂരിറ്റി മാത്രമെ കാണൂ.

അവിടത്തെ കന്റീന്‍ നടത്തിയിരുന്ന ആള്‍ അതില്‍ തന്നെ താമസം ആയിരുന്നത്‌ കൊണ്ട്‌ അയാളും കാണും

ഹോസ്റ്റല്‍ ധര്‍മ്മാശുപത്രിയുടെ എതിര്‍വശത്ത്‌. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം കാണും ഇവയ്ക്കിടയില്‍

പഠിക്കുവാന്‍ വേണ്ടി അവധി ദിവസങ്ങളില്‍ ഞങ്ങള്‍ - എന്ന് വച്ചാല്‍ ഞാന്‍, ശങ്കരന്‍, സദാനന്ദന്‍ ഇവര്‍ ഒന്നിച്ച്‌ കാലത്തെ കോളേജില്‍ എത്തും

കോളേജ്‌ വരാന്തയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ശ്ലോകം ഉരുവിട്ട്‌ പഠിക്കും. വരാന്തയുടെ മുകള്‍ഭാഗം ആസ്ബെസ്റ്റോസ്‌ ഷീറ്റ്‌ ഇട്ടതാണ്‌. കോളേജ്‌ കെട്ടിടത്തിന്‍ മൂന്നു വശങ്ങളിലും ഇപ്രകാരം വരാന്ത ഉണ്ട്‌.

ഞങ്ങള്‍ ഉപയോഗിക്കുന്ന വരാന്തയില്‍ നിന്നും ഏകദേശം പതിനഞ്ച്‌ അടി ദൂരത്തില്‍ ഒരു മാവ്‌ നില്‍പ്പുണ്ട്‌.

ശ്ലോകം വായിച്ച്‌ നടക്കുന്നതിനിടയില്‍ ചിലപ്പോള്‍ പുറത്ത്‌ നിന്നും ചെറുകല്ലുകള്‍ ശേഖരിച്ച്‌ കയ്യില്‍ വച്ചിരിക്കും. അത്‌ വെറുതെ എറിയുകയും ഒക്കെ ഓരോ വിനോദം.

ഹ ഹ ഈ ശ്ലോകം മനഃപാഠമാക്കല്‍ ഒരു ചില്ലറപ്പണിയല്ലെ. ഇടയ്ക്ക്‌ ബോറടിക്കാതിരിക്കാന്‍ കല്ല് പെറുക്കി എറിയുക അല്ലാതെ എന്ത്‌ ചെയ്യും

അപ്രകാരം സദാനന്ദന്‍ വരാന്തയില്‍ നടന്നു കൊണ്ട്‌ തന്നെ ഒരു കല്ല് ആ മാവിലേക്ക്‌ എറിഞ്ഞു.

കല്ല് മാവിലയില്‍ കൊണ്ടതും എവിടെ നിന്നൊ രണ്ട്‌ കാക്കകള്‍ താണുപറന്ന് വന്ന് സദാനന്ദനെ കണ്ടിട്ട്‌ പോയി.

പിന്നീട്‌ വെള്ളം കുടിക്കാന്‍ വേണ്ടി സദാനന്ദന്‍ പുറത്തിറങ്ങിയതും കാക്കകള്‍ സദാനന്ദന്റെ തലയില്‍ ഞൊട്ടാനെത്തി.
പുസ്തകം കൊണ്ട്‌ തല മറച്ച്‌ സദാനന്ദന്‍ ഓടി വരാന്തയില്‍ കയറി.

കാര്യം എന്താണെന്നറിയാന്‍ ഞങ്ങള്‍ പുറത്തിറങ്ങി നോക്കി. പക്ഷെ കാക്കകള്‍ ഞങ്ങളെ വെറുതെ വിട്ടിരിക്കുന്നു. നോക്കിയപ്പോള്‍ ആ മാവില്‍ ഒരു കാക്കക്കൂട്‌.

അപ്പൊ അതാണ്‌ കാരണം

കാക്കകളുടെ അല്ല കുറ്റം , കുറ്റം ഞങ്ങളുടെത്‌ തന്നെ.

സദാനന്ദന്‍ എറിഞ്ഞത്‌ കാക്കകളുടെ കൂട്ടിലേക്കാണെന്ന് അവ തെറ്റിദ്ധരിച്ചു.

അവയോട്‌ മാപ്പു പറയാന്‍ അറിയാത്തതു കൊണ്ട്‌ തല്‍ക്കാലം സദാനന്ദന്‍ പുറത്തിറങ്ങണ്ടാ എന്ന് തീരുമാനിച്ചു.

ഉച്ചയ്ക്ക്‌ ഞങ്ങളുടെ നടൂവില്‍ നടത്തി ആഹാരം കഴിക്കാന്‍ കൊണ്ടുപോയി.

അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു.

അടുത്ത ദിവസം സദാനന്ദന്റെ ഉടൂപ്പ്‌ ഞാന്‍ ഇട്ടു.
വെറുതെ ഒരു അക്കഡമിക്‌ ഇന്ററസ്റ്റ്‌.

പക്ഷെ കാക്കകള്‍ സദാനന്ദനു നേരെ മാത്രം - എന്നോട്‌ ഒരു കുഴപ്പവും ഇല്ല.

അതോടു കൂടി ഞങ്ങളിലെ റിസര്‍ച്‌ താല്‍പര്യം ഉണര്‍ന്നു.

ഒരാള്‍ കുഴപ്പക്കാരനാണെന്ന് കണ്ടാല്‍ കാക്കകള്‍ ഇങ്ങനെ . അപ്പോല്‍ കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍?

അതു കൊണ്ട്‌ ഞങ്ങള്‍ ബാക്കി ഉള്ളവര്‍ കൂടി കല്ലുകള്‍ പെറുക്കി എടൂത്ത്‌ മാവിലേക്ക്‌ എറിഞ്ഞു.- കൂടിനെ ലക്ഷ്യമാക്കി അല്ല കേട്ടൊ - കൂടിനെ മനഃപൂര്‍വം ഒഴിവാക്കി തന്നെ

കല്ല് മാവിലയില്‍ കൊള്ളുമ്പോഴേക്കും കാക്കകള്‍ താഴ്‌ന്ന് പറന്ന് വന്ന് ആരാണ്‌ എറിഞ്ഞത്‌ എന്ന് കണ്ടു പിടിക്കും.
പിന്നീട്‌ അയാള്‍ക്കും പുറത്തിറങ്ങാന്‍ വയ്യ.

രസം കൂടി കൂടി കൂടുതല്‍ കൂട്ടുകാര്‍ വന്നു.

ഇപ്പോള്‍ കല്ലെടൂക്കാന്‍ ഞങ്ങള്‍ക്ക്‌ പുറത്തിറങ്ങാന്‍ വയ്യ.

അതു കൊണ്ട്‌ ഞങ്ങള്‍ കോളേജിന്റെ എതിര്‍വശത്ത്‌ പോയി കല്ല് ശേഖരിച്ചു.

ഏറിന്റെ അളവ്‌ കൂട്ടി.

അല്‍പം കഴിഞ്ഞപ്പോള്‍ കാക്കകളെ കാണാനെ ഇല്ല.

അല്ല പിന്നെ ഇങ്ങനിരിക്കും മനുഷ്യരോട്‌ കളിച്ചാല്‍ പീറക്കാക്കകള്‍.

ഞങ്ങള്‍ വിജയശ്രീലാളിതരായി കല്ലേറ്‌ നിര്‍ത്തി.

ശ്ലോകം പഠിച്ചു നടന്നു തുടങ്ങി

കുറച്ചു നേരം കഴിഞ്ഞു

വീണ്ടും കാക്കകള്‍ രണ്ടും എത്തി. ഞങ്ങള്‍ കാണുന്ന തരത്തില്‍ വന്നിരുന്നു.

ഹൊ തിരികെ എത്തിയൊ.

ഞങ്ങള്‍ പുറത്തിരങ്ങി

കാക്കകള്‍ ഞോണ്ടാന്‍ വരുന്നില്ല

ഏതായാലും തോല്വി സമ്മതിച്ചല്ലൊ അതു കൊണ്ട്‌ വെറുതെ വിട്ടിരിക്കുന്നു എന്നു ഞങ്ങളും.

പക്ഷെ അത്‌ കഴിഞ്ഞ്‌ വെറുതെ ചുറ്റും ഒന്ന് കണ്ണോടിച്ചതെ ഉള്ളു

സദാനന്ദന്‍ പറഞ്ഞു "എടാ ദാ നോക്കിയെ"

"എന്തോന്ന്?"

കോളേജിനു ചുറ്റുമുള്ള മതിലിനകത്ത്‌ നിരയായി കാറ്റാടി മരം പോലെ ഉയര്‍ന്നു പോകുന്ന മരങ്ങള്‍ വച്ചു പിടിപ്പിച്ചിട്ടുണ്ട്‌.

അവയുടെ ഒന്നിന്റെ പോലും ഒരു ഇല പോലും കാണാന്‍ പറ്റാത്ത അത്ര കാക്കകള്‍.

പക്ഷെ ഒരെണ്ണം പോലും ഒച്ചയുണ്ടാക്കുന്നില്ല. ശാന്തം.

ഇത്രയും കാക്കകള്‍ നിശ്ശബ്ദരായി ഇരിക്കുന്നത്‌ ജീവിതത്തില്‍ ആദ്യത്തെ കാഴ്ച്ച.

ഞങ്ങള്‍ വീണ്ടും വരാന്തയില്‍ കയറി പഠനം ഒക്കെ കഴിഞ്ഞ്‌ പോകാന്‍ ഇറങ്ങി.

ഞങ്ങള്‍ ഗേറ്റിലേക്ക്‌ നടക്കാന്‍ തുടങ്ങിയപ്പോള്‍ ദൂരെ ദൂരെ ഇരുന്ന കാക്കകള്‍ എല്ലാം ഞങ്ങള്‍ക്കടുത്തുള്ള മരങ്ങളിലേക്ക്‌ എത്തി.

പക്ഷെ വീണ്ടും ശബ്ദമില്ല കേട്ടൊ.

ഞങ്ങളുടെ മേലാസകലം വിറയ്ക്കാന്‍ തുടങ്ങി. ഇതിന്റെ ഒരു പകുതി എണ്ണം കാക്കകള്‍ക്ക്‌ ഒന്ന് ഞോണ്ടാനുള്ള വകുപ്പില്ല ഞങ്ങളുടെ ശരീരം.

വളരെ മര്യാദരാമന്മാരായി ഗേറ്റ്‌ കടന്ന്  റോഡിലെത്തി.

കാക്കകള്‍ നിരനിരയായി റോഡിലെ ഇലക്ട്രിക്‌ കമ്പിയില്‍ വന്നിരുന്നു.

ഞങ്ങള്‍ ഹോസ്റ്റല്‍ ലക്ഷ്യമാക്കി നടക്കുന്നതിനനുസരിച്ച്‌, പിന്നിലുള്ള കാക്കകള്‍ മുന്നിലേക്ക്‌ വന്ന് സ്ഥാനം പിടിക്കും.

അന്ന് ഏകദേശം രണ്ട്‌ ഫര്‍ലോങ്ങ്‌ കഴിഞ്ഞാല്‍ ഒരു തടി ഈര്‍ച്ചമില്‍ ഉണ്ട്‌. അവിടെ എത്തുന്നതു വരെ ഇക്കളി തുടര്‍ന്നു. അതു കഴിഞ്ഞ്‌ ആ കാക്കകളുടെ അത്രയും നേരം അടക്കി വച്ച കോലാഹലം എല്ലാം കൂടി എടുത്ത്‌ കൊണ്ട്‌ പറന്ന് പൊങ്ങി വട്ടത്തില്‍ രണ്ട്‌ കറക്കം കറങ്ങിയിട്ട്‌ ഒരു പോക്ക്‌


"പോടാ പുല്ലന്മാരെ " എന്നൊ വല്ലതും ആയിരിക്കും അവര്‍ പറഞ്ഞത്‌
അല്ലാതെ ഹേ അവര്‍ തെറി ഒന്നും പറഞ്ഞു കാണില്ല ഹ ഹ

ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌ ഗൂഗിള്‍
Pictures Courtesy  Google 

26 comments:

 1. ഹും ഉവ്വുവ്വ്! കാക്കകളുടെ ഭാഷ അറിയാന്‍ വയ്യാത്തത് ഭാഗ്യമായി!

  എന്നാലും ഉപദ്രവിയ്ക്കാതെ വിട്ടത് അത്ഭുതമായി. ചിലപ്പോ നിങ്ങള്‍ ഉപദ്രവകാരികളല്ലാത്തതിനാല്‍ അവയെ വിരട്ടിയതു പോലെ നിങ്ങളെയും ഒന്നു വിരട്ടി വിട്ടാല്‍ മതി എന്ന് അവയ്ക്കും തോന്നിക്കാണും.

  ReplyDelete
 2. ഹ ഹ ഹ അതുതന്നെ ആയിരുന്നിരിക്കാം കാരണം.

  ഇനിയും എറിയുന്നെങ്കിൽ മാത്രം കൈകാര്യം ചെയ്താൽ മതി എന്ന് തീരുമാനിച്ചായിരിക്കും വന്നത്

  ReplyDelete
 3. This kind of unity is missing in humans. However, good post to remind us abt the greatness of birds. Pillechan

  ReplyDelete
 4. ഉം... തന്നെ തന്നെ.. കിട്ടിയ ഞോണ്ടുകളും പിന്നെ മുറിവുകള്‍ ഉണങ്ങാന്‍ കഴിച്ച മരുന്നുകളുടെ പേരും ഒക്കെ മറച്ചു വെച്ചാല്‍ മിടുക്കനായീന്നാ വിചാരം.. അമ്പടാ !

  നന്നായി എഴുതി ഡോക്ടര്‍ സര്‍. നമ്മള്‍ മനുഷ്യര്‍ ഇങ്ങനെയായിരുന്നെങ്കില്‍ ...ഈ ലോകം വേറെ മാതിരി ആയിരുന്നേനെ അല്ലേ...

  ReplyDelete
 5. എല്ലാ ‘കാക്ക’മാർക്കും.....അല്ലഡോക്ടർ മാർക്കും ഇതൊരു പാഠം ആകട്ടെ.........

  ReplyDelete
 6. Thank u pillechchaa -- (hope its Sree's Pillechchan) for the visit and comment.

  Really there are amazing examples to be learned from birds

  Thanks once again

  ReplyDelete
 7. എച്മൂ അന്ന് ആ കാക്കകളിൽ ഒരു പകുതി എണ്ണം എങ്കിലും ഓരോ ഞോണ്ട് ഞോടിയിരുന്നു എങ്കിൽ ഞങ്ങൾ അഞ്ചു പേരും ഇപ്പോൾ സ്വർഗ്ഗത്തിൽ ഉർവശി മേനകമാരുടെ കൂടെ ആയിരുന്നിരിക്കില്ലെ.- നരകത്തിൽ ഞങ്ങൾ പോവുകേ ഇല്ല ഉറപ്പ് ഹഹ

  ReplyDelete
 8. ചന്തു നായർ ജീ, ഹ ഹാ ഹാ പാഠം ശരിക്കും പഠിച്ചു പിന്നെ മേലിൽ കാക്കകളുമായി കളിയില്ല സുല്ല് ഇട്ടു

  ReplyDelete
 9. ഇത്ര അച്ചടക്കമുള്ള കക്കകളോ? അല്ബുധമായിരിക്കുന്നല്ലോ.
  ഞങ്ങളുടെ നാട്ടില്‍ ചിലരെ ജീവിതാവസാനം വരെ പുറത്തിറങ്ങിയാല്‍ വന്നു കൊത്തുന്ന കാക്കകള്‍ ഉണ്ടായിരുന്നു.അവര്‍ ഇതുപോലെ വല്ല ഉപദ്രവവും കാക്കയോടു ചെയ്തിരിക്കും അല്ലെ? ഇപ്പോഴാണ് അതാലോചിക്കുന്നത്.

  ReplyDelete
 10. നമ്മള്‍ കരുതുന്നു,നമുക്കെ ബുദ്ധിയുള്ളൂ,ഭാഷയുള്ളൂ,വിവേകമുള്ളൂ എന്നൊക്കെ. യഥാര്‍ത്ഥത്തില്‍ മറ്റ് ജീവികളെക്കുറിച്ച്,സസ്യങ്ങളെക്കുറിച്ച് ,അവയുടെ "അന്തരാത്മാവിനെക്കുറിച്ചു" നമുക്കെന്തറിയാം.മനുഷ്യര്‍ക്ക് ആത്മാവുണ്ടെങ്കില്‍ അവയ്ക്കും ഉണ്ടാവില്ലെ?

  ReplyDelete
 11. അതാണ് ചേച്ചീ പറഞ്ഞത്
  അവർ ഞങ്ങളെ ഒന്നു പരീക്ഷിച്ചതായിരിക്കും.

  കാരണം രണ്ട് ദിവസം മുഴുവൻ ഞങ്ങൾ എറിഞ്ഞതൊന്നും കൂട്ടിനടൂത്തേക്കായിരുന്നില്ല. വെറുതെ മാവിലയിലേക്ക് മാത്രം. ചിലപ്പോൾ അതവർക്കും മനസിലായിക്കാണുമായിരിക്കും

  പക്ഷെ അവസാനം ഞങ്ങളുടെ യാത്രയ്ക്കനുസരിച്ച് അവർ പൊസിഷൻ മാറുന്നതും , പരിധിക്കു പുറത്തെത്തിയപ്പോൾ അവയുടെ ആരവവും ഞങ്ങളെ അതിശയിപ്പിക്കുക തന്നെ ചെയ്തു

  പക്ഷെ ഉപദ്രവിച്ചവരെ ഒരിക്കലും വിടത്ത കാക്കകളെയും കണ്ടിട്ടുണ്ട്- ഒരാൾ തണ്ടാൻ ആയിരുന്നു അദ്ദേഹത്തിൻ തെങ്ങിൽ കയറാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാക്കിയവ

  ReplyDelete
 12. വെട്ടത്താൻ ജീ സത്യം

  അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥ എന്തറിഞ്ഞൂ

  ReplyDelete
 13. അവർക്കും യൂണിയനൊക്കെ ഉണ്ടെന്ന കാര്യം മാഷ് ക്കറിയില്ലാല്ലെ... ഇതൊക്കെ എന്നാണിനി പഠിക്കുക...?!
  അവർ അവൈലബ്‌ൾ പോളിറ്റ്ബ്യൂറോ കൂടി തീരുമാനിച്ചതാ.. നിങ്ങളെ ഉപദ്രവിക്കണ്ടാന്ന്. വിവരദോഷികളല്ലെ, ജീവിച്ചു പൊക്കോട്ടേന്ന്...!!

  ReplyDelete
 14. ഹ ഹ ഹ വി കെ ജി

  അവരുടെ പോളിറ്റ് ബ്യൂറൊ  ഇമ്മിണി ബെല്യേ പോളിറ്റ് ബ്യൂറൊ ആണെ

  ഇനി മേലിൽ അവരോട് കളി ഇല്ല :)

  ReplyDelete
 15. കാക ഭയത്താലും, ഭീക്ഷണിയാലും
  പുകപോയ ഭാവി ഭിക്ഷങ്കരന്മാർ ..!

  സൂപ്പറായി അവതരിപ്പിച്ചു കേട്ടൊ ഭായ്

  ReplyDelete
 16. മനുഷ്യരെക്കാള്‍ ഉത്തമസ്വഭാവം കാണിയ്ക്കുന്ന മൃഗങ്ങള്‍: ഇന്നത്തെ മാദ്ധ്യമത്തില്‍ ഒരു വാര്‍ത്ത കണ്ടു. നാലുദിവസം മുമ്പ് വണ്ടിയിടിച്ച് ചത്ത കുഞ്ഞിനെ മാറോട് ചേര്‍ത്ത് മരങ്ങളില്‍ നിന്ന് മരങ്ങളിലേയ്ക്ക് പച്ചവെള്ളം പോലും കുടിയ്ക്കാതെ ചാടിച്ചാടി നടക്കുന്ന ഒരു തള്ളക്കുരങ്ങ്. കുഞ്ഞിന്റെ ശരീരം അഴുകിഅവയവങ്ങളൊക്കെ വേര്‍പെട്ട് തുടങ്ങി. പക്ഷെ തള്ള വിടുന്നില്ല. സ്വന്തം മക്കളെ അടിച്ചുകൊന്ന് കുഴിച്ച് മൂടിയിട്ട് “കാണാനില്ല” എന്ന് കള്ളപ്പരാതി പറയുന്ന മനുഷ്യരു?ടെ ലോകത്തില്‍ ഈ മാതൃസ്നേഹത്തിന്റെ കഥ വായിച്ചും ചിത്രം കണ്ടും എന്റെ കണ്ണ് നിറഞ്ഞുപോയി.

  ReplyDelete
 17. അജിത് ജീ സത്യം മൃഗങ്ങളുടെ മിക്ക സ്വഭാവങ്ങലും കാണുമ്പോൾ അവ നമ്മെക്കാളൊക്കെ എത്ര ഉന്നതനിലയിലാണ് എന്ന് തോന്നിപോയിട്ടുണ്ട്

  കുഞ്ഞുങ്ങളെ - മനുഷ്യന്റെതായലും മൃഗങ്ങളുടെതായാലും - ഉപദ്രവിഉക്കുന്ന ഒരെ ഒരു വർഗ്ഗമെ ഈ ലോകത്തുള്ളു അത് മനുഷ്യൻ മാത്രം

  മൃഗങ്ങൾ ഒരിക്കലും ഒരു കുഞ്ഞിനെയും ഉപദ്രവിക്കാറീല്ല - എത്രയൊ ഉദാഹരണങ്ങൾ

  ReplyDelete
 18. പക്ഷിക്കൂടിനെ ഞാൻ കണ്ടെത്തിയിട്ട് ഫോട്ടോ എടുത്താൽ പിറ്റേദിവസം ആ കൂട്ടിൽ മുട്ടയോ കുഞ്ഞോ ഉണ്ടെങ്കിൽ കാക്കയുടെ ഭക്ഷണമാവുന്ന പതിവ് ഞാനറിഞ്ഞത് അടുത്ത കാലത്താണ്. എന്റെ പിന്നാലെ വരുന്ന കാക്കകൾ,,,

  ReplyDelete
 19. മിനി റ്റീച്ചർ നന്ദി ആ പോസ്റ്റ് ഞാൻ വായിച്ചിരുന്നു.

  കാക്കകൾക്ക് വലിയ ഓർമ്മശക്തിയും ഉണ്ടെന്ന് തോന്നുന്നു.

  ReplyDelete
 20. ഇനിയെങ്കിലും കാക്കകളോട് കളിക്കാൻ പോവല്ലേ.

  ReplyDelete
 21. ഇത്രയും കാക്കകളെ കൂട്ടി ആ രണ്ടു കാക്കകൾ വന്നു എന്ന് വായിച്ചപ്പോൾ പലതും പ്രതീക്ഷിച്ചതാ ... വെറുതെ വിട്ടു അല്ലേ ...

  ReplyDelete
 22. ഹ ഹ എഴുത്തുകാരി  ചേച്ചീ  അന്നത്തോടെ നിർത്തി കാക്കകളുമായുള്ള കളി

  ReplyDelete
 23. അശ്വതീീീ ഹ ഹ ഹ ഹ

  കാക്കകൾ എല്ലാം കൂടി ആരാണ്ട് വല്ല്യ പുള്ളീകളെ കൈകാര്യം ചെയ്യാൻ വന്നതാ. പക്ഷെ ഞങ്ങളെ കണ്ടപ്പോൾ നാണീച്ചു പോയിക്കാണും വെറുതെ എന്തിനാ ഉറുമ്പിനെ തിന്ന് ഭ്രഷ്ട് ഏൽക്കുന്നത് എന്ന് വിചാരിച്ച്

  ReplyDelete
 24. നമ്മുടെ സംവേദന ക്ഷമതക്കും അപ്പുറത്ത് എന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട് ആശയ കൈമാട്ടതിനെന്നത് ഇന്നും ഒരതിശയമായിരിക്കുന്നു അല്ലെ ? ഞങ്ങളുടെ നാട്ടില്‍ പക്ഷികളെ വേട്ടയാടുന്ന ഒരാളുണ്ടായിരുന്നു ഒടുവില്‍ പുള്ളിയുടെ ശബ്ദം കേട്ടാല്‍ ...നിഴല്‍ കണ്ടാല്‍ പക്ഷികള്‍ അകന്നു പോവുമായിരുന്നു എല്ലാ പക്ഷികളും തമ്മില്‍ ഈ സന്ദേശം കൈമാറ്റം ചെയ്യുന്നതിന് ഞാന്‍ പല വട്ടം സാക്ഷിയായിട്ടുണ്ട്

  ReplyDelete
 25. മനുഷ്യനുള്ളതിനെക്കാൾ വളരെ നല്ല കഴിവുകൾ മൃഗങ്ങൾക്കുണ്ട് - കാഴ്ച്ചയിലും , കേൾവിയിലും, മണം അറിയലിലും എല്ലാം.

  മനുഷ്യൻ തനിക്കു കിട്ടിയ ചില ശക്തികൾ ദുരുപയോഗം ചെയ്യാൻ മാത്രമെ പഠിച്ചിട്ടുള്ളു എന്നു തോന്നുന്നു.
  നാളെ ജീവനോടു കൂടി ഉണ്ടാകുമൊ എന്നറിയാഞ്ഞിട്ടും നാളത്തേക്കും മറ്റന്നാളത്തേകും വരെ തിന്നാൻ കോഴിയെ കൊന്ന് ഫ്രിഡ്ജിൽ വക്കുന്ന --- ബാക്കി അവരവർക്ക് ഇഷ്ടമുള്ള രീതിയിൽ പൂരിപ്പിക്കാം

  ReplyDelete