Tuesday, November 19, 2013

ചരകാൻ എന്ന പണ്ടിതാൻ


ആയുർവേദ കോളെജുകളിൽ പഠിപ്പിക്കുന്നത് ഒക്കെ മാറ്റേണ്ട സമയമായി എന്ന് തോന്നുന്നു.

അഷ്ടാംഗഹൃദയം ആരെഴുതിയതാണെന്ന അവിടെ പഠിപ്പിക്കുന്നത്?

വാഗ്‌ഭടനൊ? ആരു പറഞ്ഞു?

 "ഹൃദയമിവ ഹൃദയമേതത് " എന്ന ശ്ലോകത്തിൽ അഷ്ടാംഗചികിൽസയുടെ - അഷ്ടാംഗസംഗ്രഹത്തിന്റെ ഹൃദയമായ ഭാഗം സംഗ്രഹിച്ചതാണെന്ന് പറഞ്ഞെന്നൊ

ഒന്ന് പോടെ

അതൊക്കെ തെറ്റ്

നിങ്ങൾ പോയി ഫേസ് ബുക്കിലെ ഗ്രൂപിൽ ചെന്ന് പഠിക്ക്

നാട്ടറിവും നുറുങ്ങു വൈദ്യവും എന്ന പണ്ഡിതന്മാരുടെ ഗ്രൂപ്പിൽ പോ അവിടെ പോയാൽ കാണാം "ചരകാൻ" പോലെ ഉള്ള "പണ്ടിതാൻ" മാരെ

"അഷ്ടാംഗഹൃദ്യം" - അതാണ് സാധനം മനസിലായൊ?

അത് സാക്ഷാൽ യോഗ ആണ് എട്ട് അംഗങ്ങൾ ഉള്ള യോഗം

വെവരം വേണം വെവരം, മനസിലായൊ
മുഴുവൻ ദാ ഇത്
ധാന്യം എന്ന് പറഞ്ഞാൽ യോഗം - ദ് വല്ലതും ങ്ങക്കറിയൊ. നടക്കുന്നു ഡിഗ്രീം വാങ്ങി വൈദ്യന്മാരാണെന്ന് പറഞ്ഞ്

19 comments:

 1. ധാന്യം എന്ന് പറഞ്ഞാൽ യോഗം - ദ് വല്ലതും ങ്ങക്കറിയൊ. നടക്കുന്നു ഡിഗ്രീം വാങ്ങി വൈദ്യന്മാരാണെന്ന് പറഞ്ഞ്

  ReplyDelete
 2. അയ്യോ, എനിക്ക് ചിരിക്കാൻ വയ്യേ......

  ReplyDelete

 3. ഡോ സാബ്  ചിരിക്കാനൊരു വഴിയായി അല്ലെ ഹ ഹ ഹ :)

  ReplyDelete
 4. അവിടെയൊന്നും പോയി തലയിടാതിരിക്കുന്നതാണ് ഡോക്ടര്‍ക്കും നല്ലത്!

  ReplyDelete
 5. ഹ ഹ ഹ അത് മനസിലായി ഇങ്ങു പുറത്ത് പോന്നു. ഇനി ഒന്നും കാണേണ്ടല്ലൊ

  ReplyDelete
 6. This comment has been removed by a blog administrator.

  ReplyDelete
 7. നിങ്ങളിലും ഉണ്ടല്ലെ പാരകൾ...?

  ReplyDelete
 8. Anonymous said...
  good decision to quit the group.

  Dear anoni, I never joined it from my side. Somebody added me there without my knowledge a year back.

  ReplyDelete
 9. ഫേസ്ബുക്കിലെ പല ഗ്രൂപ്പുകളുടെയും സ്ഥിതി ഇതാണ്..

  ReplyDelete
 10. ഇപ്പോള്‍ മനസ്സിലായില്ലേ ഡോക്ടര്‍.അതില്‍ പാടെ തെറ്റല്ലേ.അപ്പോള്‍ അപ്പച്ചന്‍റെയൊരു തമാശ!
  ആ തമാശയെ തമാശയായി കാണണം.
  ഗൌരവമായി എടുത്താല്‍ കാര്യം വലയും.....
  ആശംസകള്‍

  ReplyDelete
 11. ശ്രീ ജെനിത്, തങ്കപ്പൻ ചേട്ടൻ

  കഥ ആകാം , കവിത ആകാം, തമാശ ആകാം വൈദ്യം ഒഴികെ എന്തും ആകാം

  കാരണം ഇന്നത്തെ ഭാരിച്ച ചികിൽസാ ചെലവുകൾ താങ്ങാൻ കഴിയാത്ത ഏതെങ്കിലും ഒരു പാവം എങ്കിലും ഇതിൽ അകപ്പെട്ടാൽ!!! 

  ആ ഗ്രൂപ്പിലെ ഒരാഴ്ച്ചത്തെ വാസം കൊണ്ട് ഞാൻ കണ്ട കാര്യം തിരുത്താൻ ശ്രമിച്ചു. ഇതു മാത്രം അല്ല , വേറെയും ഉണ്ട്

  പക്ഷെ അവർക്ക് തിരുത്തൽ ഇഷ്ടം അല്ല (അത് ആർക്കും അല്ലാ, എനിക്കും അല്ല) അത് ശരി. പക്ഷെ ഇക്കാണിച്ചത് ഒക്കെ പമ്പരവിഡ്ഢിത്തം, മാത്രം അല്ല ഇദ്ദേഹം തന്നെ പറഞ്ഞ മറ്റൊരു രോഗ വിശദീകരണത്തിലാണ് ഞാൻ ശരിക്കും എതിർക്കണം , എന്നും ഇതുപോലെ തുടരാനാണെങ്കിൽ പുറമെ പോറണം എന്നും തീരുമാനിച്ചത്.

  നേരത്തെ പോസ്റ്റ് ചെയ്ത മഞ്ഞപ്പിത്തം കണ്ടിരിക്കുമല്ലൊ അല്ലെ?

  പാവങ്ങൾ വഞ്ചിക്കപ്പെടേണ്ട എന്ന് മാത്രം

  അഭിപ്രായങ്ങൾക്ക് നന്ദി

  ReplyDelete
 12. ഇതുപോലെ ഒരുപാട് പേരുണ്ട് സാര്‍. ആധികാരികമായി അഭിപ്രായം പറയുന്നവര്‍.

  പദഞ്ജലി, ധാന്യന്തരി.

  ഹോ... എന്തെല്ലാം കാണണം....

  ReplyDelete
 13. വിവരമില്ലെങ്കില്‍ മിണ്ടാതിരിക്കണം..വിവരമില്ലെന്ന് ആളുകളെ എഴുതി അറിയിച്ചു സ്വയം നാറണോ? ഈശ്വരാ. ആരാണീ അഭിപ്രായം പറഞ്ഞ മഹാന്‍.
  യോഗയും അറിയില്ല.യോഗവും അറിയില്ല.
  ധ്യാനവും അറിയില്ല. ധാന്യവും അറിയില്ല. അയ്യേ. അയ്യയ്യേ...

  ReplyDelete
 14. ജയകൃഷ്ണൻ ജി അതാ ശരി നാം മിണ്ടാതിരിക്കണം എന്നാലെ മനഃസമാധാനം കാണൂ. പക്ഷെ ചിലതൊക്കെ കാണുമ്പോൽ എത്രയാ മിണ്ടാതിരിക്കുക?

  ചേച്ചീ  :)

  ReplyDelete
 15. എപ്പോഴാണാവോ ഞമ്മള് ബൂലോകത്തില്‍ കുടുങ്ങുക :P
  പരമാവധി ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട് ..
  എന്നാലും പണിക്കരാശാന്‍ എപ്പളാ പണി തരുക എന്ന് നിശ്ചയമില്ല :P
  വൈദികന്റെ പോക്ക് കണ്ടപ്പോഴേ തോന്നി ..
  ഇനി ഇങ്ങളെ മ്മളെ ശര്യായ ധന്വന്തരി ആരെന്നതിനെ കുറിച്ച് ഒന്ന് എഴുതീ വൈദ്യരെ !!!

  ReplyDelete
 16. ഓഹൊ അഭിജിത് സാറായിരുന്നൊ വൈദികിന്റെ പേരിൽ എഴുതിയത്. 
  പടവും വേറെ ആണല്ലൊ

  ഏതായാലും വന്നു മുഖം കണിച്ചതിൽ സന്തോഷം

  ReplyDelete

 17. നിങ്ങൾ പോയി ഫേസ്
  ബുക്കിലെ ഗ്രൂപിൽ ചെന്ന് പഠിക്ക്

  നാട്ടറിവും നുറുങ്ങു വൈദ്യവും എന്ന പണ്ഡിതന്മാരുടെ ഗ്രൂപ്പിൽ പോ അവിടെ പോയാൽ കാണാം "ചരകാൻ" പോലെ ഉള്ള "പണ്ടിതാൻ" മാരെ


  ReplyDelete