സ്കൂൾ കാലം ആർക്കെങ്കിലും മറക്കാൻ പറ്റുന്നതാണൊ? എനിക്കു തോന്നുന്നില. അന്നത്തെ എല്ലാ അനുഭവങ്ങളും നിറമുള്ളതും മണമുള്ളതും ഒക്കെ ആയിരുന്നു അല്ലെ?
ഇന്നു പറയുന്നതിന് നിറവും മണവും ഒന്നും ഇല്ലെങ്കിലും എനിക്ക് മറക്കുവാൻ പറ്റിയിട്ടില്ല ഇത് വരെ
മൂന്നാം ക്ലാസിലെ കഥ ആണ് കേട്ടൊ. അന്ന് മൂന്നാം ക്ലാസിൽ ആന് ഇംഗ്ലീഷ് ആദ്യമായി തുടങ്ങുന്നത്. വീട്ടിലെ ഏറ്റവും ചെറിയവൻ ആയിരുന്നത് കൊണ്ട് മൂത്തവർ ഒരു വിധം ഇംഗ്ലീഷ് എന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു അതിനു മുന്നെ തന്നെ.
ഞാൻ പഠിക്കുന്നത് ആയാപറമ്പ് സർക്കാർ സ്കൂളിൽ. അന്നവിടെ 7 വരെയെ ഉള്ളു. High School ആകുമ്പോൾ ഹരിപ്പാട് പോകണം.
ഞാൻ പഠിക്കുന്ന ക്ലാസിൽ ആൺപിള്ളേർ ഞങ്ങൾ അഞ്ച് പേർ , ബാക്കി ഒക്കെ പെൺപിള്ളേർ
ക്ലാസിൽ ബഞ്ചിടുന്നത് മൂന്നു വശങ്ങളിലും നടുക്കും
നടുക്കുള്ള ഒറ്റ ബഞ്ചിൽ പഞ്ചാപാണ്ഡവന്മാർ അഞ്ചും ഇരിക്കും പെൺകുട്ടികൾ വശങ്ങളിൽ ഇരിക്കും
അന്നൊക്കെ ക്ലാസിലെ ഏറ്റവും മിടുക്കനായത് കൊണ്ട് സാറന്മാർക്കൊക്കെ എന്നെ വലിയ കാര്യം ആയിരുന്നു.
അങ്ങനെ ഒരു ദിവസം Inspection
മുൻ ബഞ്ചിൽ ഇരിക്കുന്നവരോടാണല്ലൊ ആദ്യം ചോദ്യങ്ങൾ വരിക.
ഇംഗ്ലീഷ് പീരിയഡിൽ ആണ് Inspector വന്നത്.
അന്നൊക്കെ അദ്ധ്യാപകർ ആത്മാർത്ഥമായി പഠിപ്പിക്കുന്നവരും സ്നേഹമുള്ളവരും ആയിരുന്നു എന്ന് നന്ദിയോടെ ഇപ്പോൾ സ്മരിക്കട്ടെ.
Inspector വരുന്നതിനെയൊ ചോദ്യം ചോദിക്കുന്നതിനെയൊ സാറിനു ഭയം ഇല്ല, കാരണം ക്ലാസിലെ ആരെങ്കിലും ഒരു കുട്ടി ഉത്തരം പറയും എങ്കിൽ ഥാലീപുലാകന്യായേന സാറിന്റെ പഠിപ്പിക്കലിനുള്ള സർട്ടിഫികറ്റ് ആയില്ലെ?
ആരു പറഞ്ഞില്ലെങ്കിലും ഞാൻ ഉത്തരം പറയും എന്ന് സാറിനു വിശ്വാസം ആണ്. എന്റെ മൊശട് സ്വഭാവ്ം സാറിനന്ന് അറിയില്ലായിരുന്നു എന്നു തോന്നുന്നു.
അങ്ങനെ Inspector വന്നു. പ്രാഥമികകലാപരിപാടികൾക്കു ശേഷം ചോദ്യോത്തരപംക്തി ആയി. ഇൻസ്പെക്റ്റർ മുന്നിലും സാർ പിന്നിലും ആയി രംഗം തയ്യാറായി.
കുട്ടികൾക്ക് എന്തെങ്കിലും സൂചന കൊടൂക്കാൻ തയ്യാറായി - നാടകത്തിൽ Promptor ഉടെ റോൾ ആണു പാവം സാറിൻ. പ്രോമ്പ്റ്റർക്ക് ശബ്ദമുണ്ടാക്കാം സാറിനു അത് പറ്റില്ല എന്നൊരു വ്യത്യാസം മാത്രം
ആദ്യത്തെ സീറ്റിൽ ഞാൻ ആയതു കൊണ്ട് ചോദ്യം തുടങ്ങിയത് എന്നോടു തന്നെ
വാട്ട് ഇസ് യുവർ നെയിം ഉം ഏജും ഒക്കെ കഴിഞ്ഞ് പേന കാണീച്ചു തുടങ്ങി
This is a pen ആയിട്ടും പുള്ളിക്കു മതിയായില്ല
ആ പേന സ്റ്റൂളിന്റെ പുറത്ത് വച്ചു എന്നിട്ടു ചോദിച്ചു Where is the pen?
അതും പറഞ്ഞു Pen is on the stool
അത് കഴിഞ്ഞ് പേന നിലത്ത് വച്ചു. Where is the pen?
On the floor ഉം പറഞ്ഞപ്പോൾ പുള്ളീക്കും രസം കേറീ. മൂന്നിലല്ലെ
അന്ന് ഇത്രയൊക്കെ എല്ലാവരും പറയില്ലായിരുന്നിരിക്കും
പുള്ളീ അതെടുത്ത് സ്റ്റൂളിനടിയിൽ വച്ചു
Where is the pen?
അതും നിലത്ത് തന്നെ അല്ലെ?
ഞാൻ വിടുമൊ?
Pen is on the floor
ഇത്തവണ Inspector ചുറ്റി. പുള്ളി അതെടുത്ത് ആദ്യം വച്ചതു പോലെ നിലത്ത് വച്ചു
Where is the pen?
Pen is on the floor
വീണ്ടും എടുത്ത് സ്റ്റൂളിനടീയിൽ വച്ചു
Where is the pen?
ഞാൻ വിടാൻ ഭാവമില്ല
Pen is on the floor
സാറു വിഷമത്തിലായി. Inspector ക്കു പിന്നിൽ നിന്ന് സാർ കഥകളി കളിക്കുന്നുണ്ട് ഒരു കൈ കൊണ്ട് സ്റ്റൂളിനെയും മറ്റെ കൈ കൊണ്ട് അതിനടിയെയും ഒക്കെ കാണീക്കുന്നുണ്ട്. പക്ഷെ എവിടെ ആയാലും പേന നിലത്ത് തന്നെ എന്നെനിക്കുറപ്പ്.
എന്റെ ഉത്തരം Pen is on the floor
അവസാനം പുള്ളി Over/Under പറയിപ്പിച്ച് രക്ഷപെട്ടു
പക്ഷെ ഇപ്പോഴും എനിക്കു മനസിലായിട്ടില്ല എന്ത് കൊണ്ട് Pen is on the floor
തെറ്റാകും എന്ന്?

അതും തെറ്റില്ലാത്ത ഉത്തരം തന്നെ ...
ReplyDeleteഹാ ഹാ.ഏമാന്‍ അന്നുകൊണ്ട് പണി നിര്‍ത്തിക്കാണു൦......
ReplyDeleteഥാലീപുലാകന്യായേന..[[[[[ദാ എന്റെ സുല്‍ കൈപ്പറ്റി ഇതെന്നതാന്ന്‍ പറഞ്ഞേ...]]]]]]]]]]]]]]
ഒരു കലത്തിലെ അരി വെന്തൊ എന്ന് അറിയാൻ അതിലെ ഒരു വറ്റ് ഞെക്കി നോക്കിയാൽ പോരെ? അത് സംസ്കൃതത്തിൽ പറയുന്ന ഒരു രീതി ആണ്
Deleteപലവ്തരം ന്യായങ്ങൾ തോട്ടിൽ നിന്നും ജൽസാം കൈവഴികളിലൂടെ പോകുന്നത് പോലെ എന്നതിൻ കേദാരകുല്യന്യായം
അങ്ങനെ ഒക്കെ പറയും :)
സ്കൂളില്‍ പഠിപ്പിക്കുന്ന ടീച്ചേഴ്സിന് ഒരു പ്രത്യേകതയുണ്ട്. നമ്മള്‍ അവര്‍ മനസ്സില്‍ കാണുന്നത് നമ്മുടേ ഉത്തരത്തില്‍ പ്രതിഫലിപ്പിക്കണമെന്ന്. അത് ഇക്കാലത്തും മാറിയിട്ടില്ല. എന്റെ മകന്‍ പഠിച്ചിരുന്ന കേന്ദ്രീയ വിദ്യാലയത്തില്‍ ഇലക്ട്രോളിസിസിന്റെ പടം വരച്ച് വിവരിച്ചതില്‍ ഫുള്‍ മാര്‍ക്ക് കൊടുക്കാതേ അഞ്ചില്‍ മൂന്നു കൊടുത്ത ലേഡീടീച്ചറുടെ ന്യായീകരണം, ടെക്റ്റ് ബുക്ക് തുറന്നുകാണിച്ചായിരുന്നു, തെറ്റുമനസ്സിലാകാഞ്ഞ അവന് ടീച്ചര്‍ പറഞ്ഞ് കാര്യം ക്ലിയറാക്കിക്കൊടുത്തു. ആനോഡും കാഥോടും ഇടതും വലതുമായി മാറി വരച്ചെന്ന്, എന്നാലതിലെന്തു തെറ്റ്, ഇലക്ട്രോണ്‍ ഫ്ലോ എല്ലാം ശരിയായാണല്ലോ, അതായത് മിറര്‍ പ്രിന്റ് ആയേന്നതല്ലേ വ്യത്യാസമെന്ന ചോദ്യത്തിനുത്തരം അതുതന്നെയാണ് രണ്ടുമാര്‍ക്ക് കുറയാനിടയാക്കിയതെന്നായിരുന്നു.
Delete