Friday, January 26, 2018

കൂലി

സൂ എഴുതിയ ഒരു കഥ വായിച്ചു. അതില്‍ സഹ ഏഴുതിയ ഒരു കമന്റ്‌ വായിച്ചു.

ഇന്നലെ ഞങ്ങള്‍ വന്നിറങ്ങിയ ഭാഗത്ത്‌ കുറെ കൂലികള്‍ അങ്ങിമിങ്ങും നോക്കി നടക്കുന്നു.

യാത്രക്കാരുടെ കയ്യിലൊന്നും വലിയ പെട്ടികള്‍ ഇല്ല.

ഒരാള്‍ - എന്റെ അച്ഛനാകാന്‍ പ്രായമുള്ള മനുഷ്യന്‍- കൂലി ആണ്‌.
അയാള്‍ എന്നെ നോക്കിയിട്ട്‌ തിരികെ പോകാന്‍ തുടങ്ങി.

എന്റെ കയ്യില്‍ ഒരു ചെറിയ പെട്ടിയേ ഉള്ളു.

ഞാന്‍ അയാളോട്‌ ചോദിച്ചു ഈ പെട്ടി വെളിയില്‍ എത്തിക്കാന്‍ എന്തു വേണം

അയാള്‍ കളിയാക്കാനായിരിക്കും എന്നു വിചാരിച്ചൊ എന്തൊ

20 രൂപ പറഞ്ഞു

ഞാന്‍ ആ പെട്ടി അയാളുടെ കയ്യില്‍ കൊടുത്തു.

ഒരു വിരലില്‍ തൂക്കാനുള്ള പെട്ടി കൂലിക്കു കൊടുക്കുന്നൊ?
കൂടെ ഉണ്ടായിരുന്ന ആള്‍ ചോദിച്ചു തനിക്കു വട്ടായൊ?

ആ എനിക്കറിയില്ല

2 comments:

  1. അത് കൊള്ളാം.............

    പോസ്റ്റ്‌ വളരെ ചെറുതാക്കുന്നതിലുള്ള കഠിനമായ പ്രതിഷേധം അറിയിക്കുന്നു.

    ReplyDelete