സോക്സിനെ പറ്റി പറഞ്ഞപ്പോൾ ഷൂവിനെ പറ്റി പറഞ്ഞില്ലെങ്കിൽ ഷൂ എന്ത് വിചാരിക്കും?
തീർച്ചയായും വിചാരിക്കും ഇല്ലെ?
അത് കൊണ്ട് ചില ചില്ലറ പാദരക്ഷ കഥകളും ഉള്ളത് പറയാം. ചെറുപ്പത്തിൽ ഒന്നും ചെരിപ്പ് ഇട്ടു ശീലം ഇല്ലായിരുന്നു. തനി ഗ്രാമീണനായിരുന്നത് കൊണ്ട് അതിനെ പറ്റി ഒന്നും വലിയ പിടീപാടൂം ഇല്ലായിരുന്നു.
അയുർവേദപഠനത്തിൻ കോട്ടക്കൽ എത്തിയതിനു ശേഷം ആണ് ചെരുപ്പ് അണിയാൻ തുടങ്ങിയത്. കോട്ടക്കൽ റോഡ് സൈഡിൽ വില്ക്കാൻ വച്ചിരിക്കുന്ന Soft Rubber ചെരുപ്പുകൾ ഉണ്ട് അന്ന് ഏറ്റവും വില കുറഞ്ഞവ അതും പിന്നെ ടയർ കണ്ടിച്ചുണ്ടാക്കിയവയും ആണ്. ടയർ ഏതായലും വേണ്ട , മറ്റവൻ മതി.
ഷൂ ഒന്നും അന്ന് കയ്യെത്തും ദൂരത്തല്ല, തന്നെയും അല്ല ഒറ്റമുണ്ടിന്റെ കൂടേ അത് ചേരുകയും ഇല്ലല്ലൊ.
പഠിത്തം എല്ലാം കഴിഞ്ഞ് ആദ്യമായി ആയുർവേദ വൈദ്യനായി കഴിഞ്ഞ സമയം. ആദ്യം ജോലി അന്വേഷിച്ചിട്ടെവിടെ?
ഒരിടത്ത് Doctor പോവുകയാണെന്ന് കേട്ട് അന്വേഷിച്ചു. ശമ്പളം കൊടൂക്കാൻ കാശില്ലാത്തത് കൊണ്ടാണ് അദ്ദേഹം പോകുന്നത് അത്രെ. എന്നാൽ ശമ്പളം വേണ്ട Consultation fee ണ്ടെങ്കിൽ അത് മതി എന്ന Condition ൽ അവിടെ ഇരിക്കാൻ സമ്മതിച്ചു. ജീവിതം എത്രം കഠിനം ആണെന്ന് പതിയെ മനസിലായി വരുന്നു. ചില ആഴ്ച്ച ഒന്നും കിട്ടില്ല, ചിലപ്പോൾ 2 രൂപ കിട്ടും.
അങ്ങനെ ഇരിക്കെ ഒരു ജോലി കിട്ടി 240 രൂപ ശമ്പളം. കുശാൽ.
കുറച്ച് നാൾ അവിടെ ജോലി ചെയ്തു. അപ്പോഴാണു മനസിലായത്. വൈദ്യം Practise ചെയ്യണം എങ്കിൽ പെട്ടെന്നുള്ള രോഗശമനത്തിനുള്ള വഴികൾ കൂടി അറിയുകയും ചെയ്യാനുള്ള അനുവാദവും വേണം എന്ന്. എന്ത് വന്നാലും MBBS നു ചേരുക തന്നെ എന്നു തീരുമാനിച്ചു.
MBBS admission എനിക്ക് കിട്ടുവാൻ ബുദ്ധിമുട്ടില്ല, കാരണം Pre Degree പാസായ സമയത്ത് തന്നെ Merrit ൽ എനിക്കതിന് അർഹത ഉണ്ടായിരുന്നു. പക്ഷെ കുടുംബത്തിൽ അപ്പൂപ്പൻ വൈദ്യൻ ആയിരുന്നു, അമ്മ വിഷവൈദ്യ ആണ് അപ്പോൾ ആ പാരമ്പര്യ്ം ആരെങ്കിലും തുടരണം എന്നത് കൊണ്ടായിരുന്നു അന്ന് ആയുർവേദത്തിനു പോയത്.
(ഭാഗ്യമാണ് കേട്ടൊ, അല്ലായിരുന്നെങ്കിൽ ഞാനും ഇന്നത്തെ മൊശകോടൻ Dovtor മാരെ പോലെ വേറെ ഒരു മൊശകോടൻ ആയി തീർന്നേനെ)
കൂട്ടത്തിൽ ആയുർവേദത്തിനു 2 സീറ്റ് Reservation ഉം ഉള്ളത് കൊണ്ട്, എനിക്ക് കഴിഞ്ഞെ വേറെ ആർക്കും അന്ന് കിട്ടൂ.
അപ്പോൾ പഠനം തുടരാൻ തീരുമാനിച്ചു, Application കൊടൂത്തു.
ജോലി വിട്ടു. കയ്യിൽ 800 രൂപ ഉണ്ട്.
അന്ന് പാന്റൊക്കെ ഉണ്ട് . കൂട്ടത്തിൽ ചെരുപ്പല്ല ഷൂ ആണ് ഇടേണ്ടത് എന്ന് കേട്ടു. ഷൂ ചോദിച്ചപ്പൊ നല്ല വില. തെരഞ്ഞ് തെരഞ്ഞ് നല്ല വെളുത്ത മെലിഞ്ഞ ഒരെണ്ണം കണ്ടു.
ഇതിനൊ?
അതിൻ 20 രൂപ
എന്നാ അത് മതി. അത് വാങ്ങി.
എനിക്കറിയില്ലല്ലൊ അത് Canvas shoe ആണെന്നും അത് കളിക്കുമ്പോഴോ നടക്കുമ്പൊഴോ ഒക്കെ മാത്രമെ പരിഷ്കാരികൾ ഉപയോഗിക്കൂ എന്ന്
ഞാൻ അതും അണിഞ്ഞ് വിലസി.
കോളേജിൽ ചെരാനുള്ള Interview Card വന്നു. എനിക്ക് ആലപ്പുഴ TDMC യിൽ ആണ്.
കോളേജിൽ എത്തി. അകത്തു പോയി അവേഷിച്ചപ്പോൾ ആണറിയുന്നത് അന്ന് സമരം ആണ്
Condensed Course നെതിരായ എന്തൊ സമരം.
അടുത്ത എന്നാണു വരേണ്ടത് എന്ന് പിന്നീട് അറിയിക്കും
ഞാൻ റോഡീൽ എത്തി.
കയ്യിൽ File ഉണ്ട്. അത് കണ്ടപ്പോൾ സമരം നടത്തിയിരുന്ന വിദ്വാന്മാർക്ക് ഒരു കൗതുകം,
അന്ന് പുതിയ പിള്ളേർ വരാനുള്ളതാണല്ലൊ. അവർ ഓരോരുത്തരെ തപ്പുകയാണ്
എന്നെ കണ്ടിട്ട് ചേരാൻ വന്നതായി അവർക്കു തോന്നിയില്ല - പ്രായം കൂടൂതൽ അല്ലെ, പക്ഷെ കൂട്ടത്തിൽ പിള്ളേരായി ആരെയും കാണാനും ഇല്ല
ഒരു വിദ്വാൻ അടുത്ത് വന്നു.
എന്താ ഇവിടെ?
ഞാൻ പറഞ്ഞു Interview നു വന്നതാ
ആർക്കു വേണ്ടിയാ ? കുട്ടി എവിടേ?
ഞാൻ തന്നെയാ കുട്ടി
ആഹാ അവർക്ക് പാല്പായസം കുടീച്ച ഫീലിംഗ്. അഞ്ചാറെണ്ണം ഒന്നിച്ചടുത്തു വന്നു വിശേഷങ്ങൾ തെരക്കി.
ഇത്ര പ്രായം വരാനുള്ള കാരണം ആയിരുന്നു ആദ്യം അവർക്കറിയേണ്ടിയിരുന്നത്.
ഞാൻ പറഞ്ഞു ആയുർവേദം കഴിഞ്ഞു പിന്നീടു ജോലി ആയി, ഇപ്പോൾ പഠിക്കണം എന്നു തോന്നി.
ഓഹോ അപ്പോൾ വൈദ്യരാ അല്ലെ?
വൈദ്യൻ എന്നു കേട്ടാൽ വെകിളി പിടീക്കും എന്നായിരുന്നു അവർ ധരിച്ചത്
ഞാൻ പറഞ്ഞു അതെ.
ഒരുത്തൻ കാലിലെ Canvas Shoe നോക്കിയിട്ടു പറഞ്ഞു വൈദ്യർ വലിയ കളിക്കാരനാണെന്നു തോന്നുന്നു. കഷായക്കളി അല്ലാതെ എന്തൊക്കെ കളിക്കും?
(പൂത്ത കാശുള്ള കൊറേ ബിസിനസ്സുകാരുടെ മക്കൾ - അപ്പന്റെ ആഗ്രഹപൂർത്തിക്കു വേണ്ടീ ഡാക്കിട്ടരാകാൻ വന്നിരിക്കുന്നവർ - അല്ല വിട്ടിരിക്കുന്നവർ ( പറയുവാൻ കാര്യം ഉണ്ട് മാർക്ക് കേസിൽ പിടീച്ച്പുറത്താക്കിയപ്പോൾ ഒരാൾ പറഞ്ഞതാണ് - ഇനി എന്റപ്പൻ എന്നെ ഡോക്റ്ററാക്കുന്നതൊന്നു കാണണം എന്ന് )
അവ്ര്ക്ക് Canvas shoe ഇട്ടവൻ ഒക്കെ കളിയാക്കപ്പെടേണ്ടവൻ ആണ്)
ഞാൻ പറഞ്ഞു കഷായം ഉണ്ടാക്കി കളിക്കും ഗുളിക ഉരുട്ടി കളിക്കും, പിന്നെ വേറെയും ചില കളികൾ കളിക്കും
അന്ന് റാഗിംഗ് നെ പറ്റി അത്ര ഭയം ഒന്നും എനിക്കില്ലായിരുന്നു, തന്നെയും അല്ല എന്താടാ എന്നു ചോദിച്ചാൽ ഏതാടാ എന്നെ മറുപടി വരൂ.
അങ്ങനെ കുറെ നേരം പല രീതിയിൽ ശ്രമിച്ചിട്ടും എന്നെ ഒതുക്കാൻ പറ്റുന്നില്ല എന്നു കണ്ട് അവർ രീതി മാറ്റി
സമരത്തിന് പെൺകുട്ടികളും ഉണ്ട് അതിൽ ഒരു കൂട്ടം പെൺകുട്ടികളെ ചൂണ്ടിയിട്ട് ഒരുചോദ്യം അതിലെ ബെസ്റ്റ് പെണ്ണേതാ വൈദ്യർ പറ.
അതിനും ശരിയായ ഒരു മറുപടീ കിട്ടിക്കഴിഞ്ഞപ്പോൾ - ഞങ്ങൾ രണ്ടു കൂട്ടർക്കും മനസിലായി സംഗതി ഒരു നടയ്ക്കു പോകില്ല എന്ന്
പക്ഷെ അവർ മതിയാക്കി പോയി, ഞാൻ വീട്ടിലേക്കും പോയി.
ഇതിന് ഒരു Climax ഉള്ളത് എന്താണെന്നു വച്ചാൽ ഈ ചോദ്യം ചോദിക്കാൻ വന്ന വിദ്വാന്മാർ പലരും മാർക് തിരുത്തൽ കേസ് വന്നപ്പോൾ പടിയിറങ്ങി പോയവർ ആയിരുന്നു
നമ്മുടെ ആധുനിക വിത്യാക്യാസം ഥൂ

ReplyDeleteഅതിനും ശരിയായ ഒരു മറുപടീ കിട്ടിക്കഴിഞ്ഞപ്പോൾ########################################################
#################അവറ്റകള്‍ക്ക് കൊടുത്ത മറുപടി മാത്രം എഴുതിയില്ലല്ലോ........
ReplyDeleteഓരോന്നിനെ ആയിട്ട് ഓരോ ദിവസം വൈകുന്നേരം എന്റെ വീട്ടിലേക്ക് വിട് , അവസാനം പറയാം എന്നെ പറഞ്ഞുള്ളു
ഞാൻ വേറെ ഒന്നും പറഞ്ഞില്ല
കിലുക്കം രേവതി സ്റ്റൈൽ
അത് കേട്ട ശേഷം കയ്യാങ്കളി വേണോ വേണ്ടയോ എന്ന ഒരു സംശയമെ രണ്ടു കൂട്ടർക്കും ഉണ്ടായിരുന്നുള്ളു. പക്ഷെ റോഡിലായത് കൊണ്ടു അവർക്ക് അത്ര ധൈര്യം വന്നില്ല.
തുടങ്ങിയിരുന്നെങ്കിൽ എന്താകും എന്നെനിക്കും അറിയില്ല പക്ഷെ അന്നത്തെ പ്രായം അല്ലെ ?
ഇന്നത്തെ പോസ്റ്റ് ഇട്ടില്ലേ??????????????
ReplyDeleteഹഹഹ ഇതു വരെ മടൂത്തില്ലെ ?
Deleteവരാം ഇനിയും വരാം :)
വായന സുഖമുള്ള ഏര്‍പ്പാടാണ്.അനുഭവക്കുറിപ്പുകള്‍ വായിക്കുന്ന സുഖം മറൊന്നിനും കിട്ടിയെലാ...........
ReplyDeleteനമ്മുടെ ആധുനിക വിത്യാക്യാസം...(വിദ്യ ആഭാസം )... ഥൂ
ReplyDelete