Thursday, January 25, 2018

കീറിയ സോക്സിന്റെ കഥ

കീറിയ സോക്സിന്റെ കഥ പറയാം എന്നു പറഞ്ഞില്ലെ അതു ദാ ഇത്

ഞാൻ നേരത്തെ എഴുതിയല്ലൊ, മദ്ധ്യപ്രദേശിലേക്കു പോയ കഥ. അങ്ങോട്ടു പോകുമ്പോൾ വസ്ത്രാദികൾക്കൊക്കെ നല്ല ക്ഷാമം ആയിരുനു. പുറമേ കാണീക്കുവാൻ കൊള്ളാവുന്ന തായി ഒരു ഷർട്ടും ഒരു പാന്റും. പിന്നെ അത്യാവശ്യം കൊണ്ടു നടക്കാവുന രണ്ടു പാന്റും രണ്ട് ഷർട്ടും.

പക്ഷെ ജനത്തിന്റെ ധാരണ Doctor എന്നു വച്ചാൽ കോടീശ്വരൻ എന്നാണ്‌. ഒരിക്കൽ എന്റെ ക്ലിനിക്കിൽ പോയപ്പോൾ ഞാൻ മുണ്ടുടുത്തു കൊണ്ട് പോയി.  അന്നൊരു ഹെറാൾഡ് കാർ ഉണ്ടായിരുന്നു എങ്കിലും പെട്രോൾ അടിക്കുവാൻ പൈസ തികയാത്തത് കൊണ്ട് സൈക്കിൾ വാങ്ങി അതിലാക്കി യാത്ര.  അതിനും ഒരു കാരണം ഉണ്ട്. ഒരു ഒരാൾ തന്റെ വീട്ടിൽ കിടപ്പായ രോഗിയെ കാണൂവാൻ വരണം എന്നു പറഞ്ഞു. എന്റെ ഹെറാൾഡിൽ  ഞങ്ങൾ പോയി. പരിശോധിച്ച് തിരികെ വന്ന് മരുന്നും കൊടൂത്തു.

 എന്തായി?

ഞാൻ ആരോടും ഇത്ര രൂപ വേണം എന്നു പറഞ്ഞിട്ടില്ല.

നിങ്ങൾ  ഇഷ്ടമുള്ളത് തന്നാൽ മതി എന്നു പറഞ്ഞു. അയാൾ ഒരു സാധു മനുഷ്യൻ ആയിരുന്നു.
അയാൾ 2 രൂപ തന്നു.

അന്നാണു ഞാൻ സൈക്കിൾ മതി എന്നു തീരുമാനിച്ചത്.

പിറ്റേ ദിവസം സൈക്കിളിൽ ഞാൻ എത്തി. വൈകുന്നേരമായപ്പോഴേക്കും നാട്ടിൽ ഒക്കെ പാട്ടായി ഏയ് ഇയ്യാൾ MBBS ഒന്നും പഠിച്ചവനല്ല.

എന്തിനു പറയുന്നു വലിയ താമസം ഇല്ലാതെ ആ ക്ലിനിക് ഒരു തമിഴനു വിറ്റിട്ട് ഞാൻ വേറെ ആശുപത്രിയിൽ ജോലിക്കു പോയി.

ങാ  പറഞ്ഞു പറഞ്ഞു കാടൂ കയറി. അപ്പോൾ ഒരു തരത്തിൽ രണ്ടറ്റവും കുട്ടുകയില്ല എന്നു മനസിലായ കാൽ;അത്ത് പടച്ച തമ്പുരാൻ തന്ന ജോലിയ്ക്കു ചേരാൻ പോകുന്നതെ ഉള്ളു. പഴയ ഹെറാൾഡ് വിറ്റ് ഒരു ബൈക് വാങ്ങിയിരുന്നു, ആ ബൈക് വിറ്റ 10000 രൂപയാണ്‌ ആകെ സമ്പദ്യം.

അപ്പൊ പറഞ്ഞു വന്നത് നമ്മുടെ സോക്സ്ന്റെ കഥയല്ലെ?

അവയും പഴയതാണ്‌. മദ്ധ്യപ്രദേശിലെ ജോലിക്കഥ ഓർമ്മ ഉണ്ടാകും ഇല്ലെ?

ഏകദേശം 6 മാസം ആയപ്പോൾ MD visit വന്ന ഭാഗം.

എന്നെ വിളിച്ചപ്പോൾ ഉള്ളതിൽ ഒരു സോക്സ് ഇട്ടുകൊണ്ടാണു പോയത്. ഞാൻ അത്ര കാര്യമാക്കിയിരുന്നില്ല അതിന്റെ അറ്റം തുള വീണതാണെന്ന്.

ഓഫീസിൽ ആകും പോകുന്നത് എന്നായിരുന്നു ധാരണ.

പക്ഷെ അപകടം വേറെ രൂപത്തിൽ വന്നു

പുള്ളിയ്ക്ക് Guest House ൽ താമസിക്കാൻ ഒരു Suite ഉണ്ട്. അവിടെയാണു ചെല്ലാൻ പറഞ്ഞത്.
അതിനകത്തേക്ക് ഷൂ പാടില്ല.

വാതിലിനു പുറമെ ഷൂ ഊരിയപ്പോഴാണു ഞാൻ കാണുന്നത് വലതു കാലിലെ തള്ളവിരൽ പുറത്തു കിടക്കുന്നു.

പക്ഷെ അപ്പോഴേയ്ക്കും MD വാതിലിനടുത്ത് വന്ന് ബാ എന്നു പറഞ്ഞു കൈ പിടിച്ചു.

കൂടെ പോകാതെ എന്ത് ചെയ്യാൻ.

കസേരയുടെ അടിയിലേക്ക് കാൽ മടക്കി വച്ച് എരിപിരി കൊണ്ട് ഇരുന്ന ഇരുപ്പിൽ -- അത് നിങ്ങൾ ഒന്നു മനസിൽ സങ്കല്പ്പിച്ചു നോക്ക്കണം ട്ടൊ രസമായിരിക്കും--ഞ്ഞാൻ ശപഥം ചെയ്തു ഇനി മേലിൽ സോക്സ് പുതിയത് എപ്പോഴും കയ്യിൽ കരുതും
 

3 comments:

 1. കസേരയുടെ അടിയിലേക്ക് കാൽ മടക്കി വച്ച് എരിപിരി കൊണ്ട് ഇരുന്ന ഇരുപ്പിൽ -- അത് നിങ്ങൾ ഒന്നു മനസിൽ സങ്കല്പ്പിച്ചു നോക്ക്കണം ട്ടൊ ...........  സങ്കല്‍പ്പിച്ചു.സങ്കല്‍പം കഴിഞ്ഞ്‌ വായിക്കാന്‍ നോക്കുമ്പോ കഴിഞ്ഞിരിക്കുന്നു.എന്നിട്ടെന്തായി സര്‍?

  ReplyDelete
  Replies
  1. ഹഹാഹ് എന്നിട്ടെന്താകാൻ MD അത് കണ്ടിട്ടില്ല എന്ന് വിശ്വസിച്ച് ഞാൻ ഇന്നും ജീവിക്കുന്നു
   :)

   Delete
 2. ആ സോക്സ് കൂടി ഊരി വെക്കാമായിരുന്നു ,,,

  ReplyDelete