Tuesday, January 23, 2018

സർ ഇതൊക്കെ മാറ്റി വക്ക് ഞങ്ങൾ അമിതാബ് ബച്ചന്റെ പടം കൊണ്ടു വരാം

ചികിൽസ ആഹാരം ഇവ മാത്രം പോരാ, ആളുകൾക്ക് അറിവും പകർന്നു നല്കണം എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. അറിവുണ്ടായാൽ ആരോഗ്യം താനെ വരും എന്നായിരുന്നു എന്റെ വിചാരം.




ഗ്രാമീണർക്ക് നമ്മളെക്കാൾ ഒക്കെ നൂറിരട്ടി ആരോഗ്യം ഉണ്ടെന്നും, അവർക്ക്  അസുഖം എന്നാൽ ചില വരട്ടു ചൊറിയോ, മഴക്കാലത്തുണ്ടാകുന്ന വയറിളക്കമൊ,  കൃമിയൊ, ജലദോഷമൊ ഒക്കെ അല്ലാതെ കൂടി വന്നാൽ മലേറിയ, ടി ബി ഇതൊക്കെ മാത്രം ആയിരുന്നു.

പരിഷ്കാരികളായ നമുക്കൊ?

അതു പോട്ടെ. ഏതായാലും ഞാൻ അവർക്ക് അറിവു പകരാനുള്ള വഴിയെ പറ്റി ആലോചിച്ചു.
അത് കമ്പനിയിൽ അവതരിപ്പിച്ചപ്പോൾ നൂറു ഉടക്ക്. കേരളത്തിൽ നിന്നു വന്നവനല്ലെ ഞാൻ. ഇനി കമ്യൂണിസം വല്ലതും പഠിപ്പിക്കുമോ എന്ന പേടിയും അവർക്കുണ്ടായിരുന്നിരിക്കാം. ഏതായാലും കമ്പനിയുടെ സഹായത്തോടെ നടക്കില്ല എന്നെനിക്കുറപ്പായി.

ദമു Dist Hospital ലിൽ നിന്നും Health Education Video Cassetes സംഘടിപ്പിച്ചു

എന്റെ കയ്യിൽ ഒരു VCP  ഉണ്ടായിരുന്നു അതും എന്റെ ടിവിയും  ഉപയോഗിച്ചു. Medical Van  ൽ Generator ഉണ്ട്.

പല ഗ്രാമങ്ങളിലും അവ കാണിച്ചു ഉദ്ബോധനം നടത്താം എന്നു പ്രതീക്ഷിച്ചു. കുറെ ഒക്കെ നടത്തി. പക്ഷെ അങ്ങനെ പഠിക്കാനൊന്നും ആളുകൾക്ക് താല്പര്യം ഇല്ല ഉവ്വൊ?

ഒരിടത്ത് ആളുകൾ പറഞ്ഞു, സർ ഇതൊക്കെ മാറ്റി വക്ക് ഞങ്ങൾ അമിതാബ് ബച്ചന്റെ പടം കൊണ്ടു വരാം അതിട്.


അതോടു കൂടി ഞാൻ അപ്പരിപാടി നിർത്തി. എന്റെ TV, VCP സമയം ഇതൊക്കെ ചെലവാക്കി ഞാൻ അവരെ സിനിമ കാണിക്കാൻ അല്ല പിന്നെ :)

4 comments:

  1. നന്നായി.പാല്‍പ്പായസം കുടിപ്പിക്കാന്‍ കാല് തിരുമ്മേണ്ട ആവശ്യം ഒന്നുമില്ല.

    ReplyDelete