Monday, January 30, 2012

അമളി ഗുരുവായൂരപ്പന്റെ നാട്ടിൽ

ആകാശത്തും പാളത്തിലും ഉണ്ടായ അമളികൾ പറഞ്ഞപ്പോൾ റോഡിലേതു പറഞ്ഞില്ലെങ്കിൽ കെ എസ് ആർ ടി സി ക്കെന്തു തോന്നും?

അതുകൊണ്ട് ഒരെണ്ണം അതു കൂടി പറയാം

കോട്ടക്കൽ പഠിക്കുന്ന കാലം. ഒരിക്കൽ ഹരിപ്പാടു നിന്നും അവിടേയ്ക്കു പോകുന്നു. ഗുരുവായൂർ വഴി പോകുന്ന തിരുവനന്തപുരം കോഴിക്കോട് ഫാസ്റ്റ്. അന്നും പതിവുപോലെ എന്റെ കയ്യിൽ ഉള്ളത് ഒരു പത്തുരൂപ നോട്ട്.
അതിൽ ടികറ്റ് ചാർജ് രൂപ 9.50. ബാക്കി 50 പൈസ പോകറ്റിൽ ഇട്ടുകൊണ്ട് യാത്ര തുടരുന്നു.

ഗുരുവായൂർ എത്തിയപ്പോൾ രാത്രി ഒന്നര മണി. ദാഹിച്ചിട്ട് ഒരു നിവൃത്തിയും ഇല്ല. ഗുരുവായൂർ ബസ് സ്റ്റാൻഡിൽ നിർത്തുമ്പോൾ അടൂത്തിരുന്ന ഒരു ചേച്ചിയ്ക്കും വെള്ളം കുടിക്കണം. അവർ കണ്ടക്റ്ററോട് കാര്യം പറഞ്ഞു. കണ്ടക്റ്റർ അനുവാദം കൊടുത്തു എന്നിട്ടു പറഞ്ഞു വേഗം വരണം. അവർ പോയ പുറകെ ഞാനും ഇറങ്ങി.

ബസ്സ്റ്റാൻഡിന്റെ മുൻപിൽ ഒരറ്റത്ത് ഇന്നും അതുപോലെ ഒരു ചെറിയ കട ഉണ്ട്.

അവിടെ എത്തി ചേച്ചി ഒരു നാരങ്ങ വെള്ളം പറഞ്ഞു. ഞാനും ഒരു നാരങ്ങ വെള്ളം പറഞ്ഞു. അന്ന് 15 പൈസ ആണ് അതിന്റെ വില. കടക്കാരൻ എന്റെ വലിപ്പ ക്കൂടുതൽ കൊണ്ട് എന്നെ കണ്ടില്ലായിരിക്കും, ആദ്യം ചേച്ചിയ്ക്കു വെള്ളം ഉണ്ടാക്കി കൊടുത്തു. ചേച്ചി അതു വാങ്ങി കുടിച്ചു കാശും കൊടുത്തു.

അതു കഴിഞ്ഞ് കടക്കാരൻ എനിക്കുള്ളതുണ്ടാക്കിതുടങ്ങി.


എന്റെ ഗ്ലാസ് എനിക്കു നേരെ നീട്ടി. ഞാൻ അതു കയ്യിൽ വാങ്ങിക്കുമ്പോൾ പിന്നിൽ ഒരു ബസ് സ്റ്റാർട്ടാക്കി വിടൂന്ന ശബ്ദം. അതു കേട്ടു തിരിഞ്ഞു നോക്കുമ്പോൾ ഞാൻ വന്ന ബസ് ആണ് പോകുന്നത്.
റിവേഴ്സ് എടുത്ത് പിന്നെ നേരെ ആക്കി വേണമല്ലൊ പോകാൻ.

ഒരു തുള്ളി വെള്ളം പോലും നുണയാൻ നിൽക്കാതെ ഞാൻ ആ ഗ്ലാസ് അവിടെ വച്ചിട്ടു ബസിനു പിന്നാലെ ഓടി ബഹളം വച്ചു കൊണ്ട്.

ബസ് സ്റ്റാന്ഡിനു പുറമേയ്ക്കു പോകുന്ന വളവ് എത്തിയപ്പോഴേക്കും ഞാൻ ബസിന്റെ വാതിലിൽ ഇടിച്ചു ബഹളം ഉണ്ടാക്കി കൊണ്ട് കണ്ടക്റ്ററുടെ ശ്രദ്ധ പിടിച്ചു പറ്റി.
പക്ഷെ അതിനൊപ്പം കടക്കാരനും എത്തി എന്റെ കോളറിൽ പിടികൂടി, കാശു താടൊ എന്നും പറഞ്ഞ്.

ഏതായാലും ഭാഗ്യത്തിനു കണ്ടക്റ്റർ ബെല്ലടിച്ചു ബസ് നിർത്തി - പൂരപ്പാട്ടു തുടങ്ങി.

കടക്കാരനു പൈസയും കൊടുത്ത് ഞാൻ തിരികെ വണ്ടിയിൽ കയറി - ആ കുടിക്കാത്ത നാരങ്ങവെള്ളത്തിന് എന്തു സ്വാദായിരുന്നിരിക്കും എന്നോർത്തു കൊണ്ട് മുൻപത്തെ പോലെ അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഇരുന്നു.

12 comments:

 1. കുടിക്കാത്ത നാരങ്ങവെള്ളം പുളിക്കില്ല.

  ReplyDelete
 2. keralathile conductor maarude ahangaaram

  ReplyDelete
 3. മിനി റ്റീച്ചർ ശരിയാ. കുടിയ്ക്കുന്നതിനു മുൻപെന്തു പുളി എന്തു മധുരം?
  പക്ഷെ ദാഹം സഹിച്ചിരിക്കുന്നത് ഒരു കഷ്ടപ്പാടു തന്നെയാണെ

  ReplyDelete
 4. അനോണി ജി കണ്ടക്റ്ററെ ഞാൻ കുറ്റം പറയില്ല. ഞാൻ ആ ചേച്ചിയുടെ കൂടെ ഇറങ്ങി പോയത് അയാൾ കണ്ടിരിക്കില്ല.കണ്ടെങ്കിൽ അയാൽ എനിക്കു വേണ്ടി കൂടി കാക്കുമായിരുന്നു

  ReplyDelete
 5. ഞാനാ തട്ട് കടക്കാരന്റെ കാര്യമാ ഓര്‍ക്കുന്നേ കുടിക്കാത്ത നാരങ്ങാ വെള്ളത്തിന്‌ പോലും കാശ് വാങ്ങുന്നല്ലോ പഹയന്‍മാര്‍ ഹും ഹും ഹും

  അടുത്ത അമളി ഉടന്‍ റിലീസ്‌ ആകട്ടെ ഹ ഹ ഹ

  ReplyDelete
 6. അവരുടെയും വയറ്റുപ്പാടല്ലെ പുണ്യാളാ. കടയുടെ ഉടമസ്ഥൻ വേറെ ആരെങ്കിലും ആയിരിക്കും

  ശബരിമലയിൽ ഒരിക്കൽ അയ്യപ്പസേവാസംഘത്തിന്റെ ആശുപത്രിയിൽ സേവനത്തിന് അവസരം കിട്ടിയിരുന്നു.

  ആ കെട്ടിടത്തിനു തൊട്ട് ചുക്കുവെള്ളപ്പുര. അതിനടൂത്ത് ഒരു ടാർപ്പാളിൻ കൊണ്ടു മറച്ച കുഴി ഉണ്ടായിരുന്നു. ഒരു ദിവസം വോളണ്ടീയർമാരായ കുറച്ച് ആർ എസ്സ് എസ്സുകാർ അതിൽ നിന്നും തലയിൽ മുണ്ടിട്ടു വന്ന ഒരാളെ പൊക്കി
  നോക്കിയപ്പോൾ ഒരു പോലീസുകാരൻ. അതിനകത്തു പരിശോധിച്ചപ്പോൾ നല്ല പട്ടച്ചാരായക്കട ആണ്.

  കേസായി പുക്കാറായി. അതിൽ വിലപ്പനക്കാരനായിരുന്ന ഒരു വികലാംഗൻ - കാൽ മുടന്തുള്ളയാൾ- മറ്റു പോലീസുകാരുടെ കണ്ണിൽ ഫയങ്കര കുറ്റവാളി ആയി വിലങ്ങണിഞ്ഞ് ഇടിയും കൊണ്ട് പോകുന്നു.

  നമ്മുടെ നീതിന്യായം

  ReplyDelete
 7. അമളിയല്ലാതെ വല്ലതും പറ്റീട്ടുണ്ടോ എന്ന് എഴുതണം.ങാ, പറഞ്ഞില്ലെന്ന് വേണ്ട.....

  എന്നാലും ആ നാരങ്ങാവെള്ളം....അയ്യോ! ഓർത്തിട്ട് സഹിയ്ക്കാൻ പറ്റണില്ല.

  ReplyDelete
 8. എന്തായാലെന്താ, ഫ്രീ ആയിട്ടു പൂരപ്പാട്ട് കേട്ടില്ലേ?

  ReplyDelete
 9. "Blogger Echmukutty said...

  അമളിയല്ലാതെ വല്ലതും പറ്റീട്ടുണ്ടോ എന്ന് എഴുതണം.ങാ, പറഞ്ഞില്ലെന്ന് വേണ്ട...
  "

  ഹ ഹ ഹ ഇതെന്റെ കൂട്ടുകാരും പറയാറുണ്ടായിരുന്നു എന്നോട്
  ഇനി മുതൽ "പറ്റി എന്നു മാത്രം പറഞ്ഞാൽ മതി" ന്ന്.

  അമളിഅല്ലാതെ നേരെ ചൊവ്വെ ഉള്ള കാര്യമൊന്നും എന്നെ കൊണ്ട് നടക്കില്ല അത്രെ

  ReplyDelete
 10. Typist | എഴുത്തുകാരി
  ദൈവാധീനം പാട്ടു മാത്രമെ ഉണ്ടായുള്ളു , കടക്കാരൻ പിടിച്ചെ ഉള്ളു താളം അടിച്ചില്ല

  ReplyDelete