Friday, January 13, 2012

ലേകെ ഭി ആയേ ഹെ

മദ്ധ്യപ്രദേശിൽ ദമു എന്ന ഒരു സ്ഥലം ഉണ്ട്. അവിടെ ജോലി ചെയ്തിരുന്ന കാലം. അടുത്തുള്ള സിറ്റിയിൽ പോകണം എങ്കിൽ ജബല്പുരാണ് ശരണം.

ഇടയ്ക്കൊക്കെ ഒന്നു പോയി അവിടത്തെ ചൈനീസ് ഫുഡും കഴിച്ച് ഒന്നു കറങ്ങി അല്പം പർചേസിങ്ങും നടത്തി തിരികെ പോരാം.

എന്റെ രണ്ടു സുഹൃത്തുക്കൾ ഒരിക്കൽ നടത്തിയ യാത്ര കേൾക്കണ്ടെ?

രണ്ടുപേരും കൂടി കാലത്തെ യാത്ര തിരിച്ചു. അവിടത്തെ പരിപാടികൾ എല്ലാം കഴിഞ്ഞു മടക്കയാത്ര ആയി.

വഴിക്ക് ഒരു സ്ഥലം ഉണ്ട് കട്ടംഗി. അവിടത്തെ പ്രത്യേകത എന്താണ് എന്നു വച്ചാൽ നല്ല ഒന്നാം തരം രസഗുള കിട്ടും. വളരെ പ്രസിദ്ധമാണ്. വഴിയാത്രക്കാരെല്ലാം അതൊന്നാസ്വദിച്ചേ പോകൂ.

ഒരു തരം ചെറിയ മൺകുടത്തിൽ ആക്കി വാങ്ങിക്കൊണ്ടു പോരുകയും ചെയ്യാം.

ദമുവിൽ നിന്നു പോയിവരുന്നവരിൽ നിന്നും പ്രതീക്ഷിക്കുന്നതും ഇതായിരിക്കും

അങ്ങനെ അവർ തിരികെ വരുന്ന വഴി ബസ് കട്ടംഗിയിൽ നിർത്തി.
രണ്ടു പേരും ഏകദേശം ആറടിക്കു മുകളിൽ ഉയരവും അതിനൊത്ത തടിയും ഉള്ളവരും.
സുഹൃത്തുക്കളിൽ ഒരാൾ ഇറങ്ങി രസഗുള വാങ്ങാൻ. മറ്റയാൾ അവിടെ തന്നെ ഇരുന്നു.

എന്നാൽ ബസ് ആദ്യം നിർത്തിയ ഭാഗത്തു നിന്നും മാറ്റി പാർക്കിങ്ങ് നു കൂടുതൽ സ്ഥലം ഉള്ള മറ്റൊരിടത്ത് നിർത്തി.

രസഗുള വാങ്ങി വന്ന ആൾ ആദ്യഭാഗത്തു നോക്കിയിട്ടു വണ്ടി കാണാനില്ല. രാത്രി ആണ്. അയാൾ അതന്വേഷിച്ചു നടപ്പു തുടങ്ങി.

ആളിറക്കവും കയറ്റവും കഴിഞ്ഞു വണ്ടിവിടാൻ തുറ്റങ്ങിയപ്പോൾ അകത്തിരുന്ന ആൾ പറഞ്ഞു ഒരാൾ കൂടി വരാനുണ്ട് അല്പം കൂടി കാക്കണം എന്ന്

നേരം പോകുംതോറും ആളുകൾ അസ്വസ്ഥരായി ബഹളം കൂട്ടാൻ തുടങ്ങി.

രക്ഷപെടാൻ വേണ്ടി അകത്തിരുന്ന സുഹൃത്ത് കണ്ടക്റ്ററോട് പറഞ്ഞു "അതേ സുഹൃത്തിനു വയറിനു സ്വല്പം പ്രശ്നമാണ് അപ്പി ഇടാൻ പോയതാണ് രാത്രി അല്ലെ ക്ഷമിക്കണം അല്പം കൂടി കാക്കണം"

തികച്ചും ന്യായമായ ഒരു കാര്യം ആയതു കൊണ്ട് കണ്ടക്റ്റർ വിവരം മറ്റുള്ളവരോടും പറഞ്ഞു സമാധാനിപ്പിച്ചു.

അങ്ങനെ അവർ ഇരിക്കുമ്പോഴേക്കും പുറമെ പോയ അ ആൾ വണ്ടി കണ്ടുപിടിച്ചു

രണ്ടു കൈകളിലും ഉയർത്തിപ്പിടിച്ച മൺകുടവുമായി ആയി വാതിലിൽ കൂടി അകത്തേക്ക് പ്രവേശിക്കുന്നു. പുള്ളിക്കാരന് ഒരു പ്രത്യേകത ഉണ്ട് വളരെ ഉച്ചത്തിൽ അട്ടഹസിക്കുന്നതു പോലെ ചിരിക്കുക
തനിക്കു വണ്ടി കണ്ടുപിടിക്കാനുണ്ടായ താമസവും അതു കണ്ടുപിടിച്ചതിലുള്ള സന്തോഷവും എല്ലാം ചേർന്നുള്ള ഉച്ചത്തിലുള്ള ചിരിയും ആയിട്ടാണ് പ്രവേശം

അകത്തിരുന്ന യാത്രക്കാർ കണ്ടതോ അപ്പിയിടാൻ പോയ ആൾ രണ്ടു കൈകളിലും കുടവുമായി ചിരിച്ചു കൊണ്ട് വരുന്നു
ഒരാൾ ഉറക്കെ ആത്മഗതം ചെയ്തു "ലഗ്താ ഹേ വോ കർനേ കെ ബാദ് ലേകെ ഭി ആയേ ഹെ" (കാര്യം സാധിച്ചു കഴിഞ്ഞ് അത് കയ്യിൽ എടുത്തും കൊണ്ടാ വരവെന്നു തോന്നുന്നു)

5 comments:

  1. ഹ ഹ ഹ എനിക്കിനി ചിരിക്കാന്‍ വയ്യ അയ്യോ അയ്യോ !!

    ReplyDelete
  2. ഹിന്ദിയറിയാത്തവർക്ക് ബ്രാക്കറ്റിൽ പരിഭാഷ കൂടിയുണ്ടെങ്കിലേ തമാശയുടെ ഗുട്ടൻസ് അവരിലെത്തുകയുള്ളൂ കേട്ടൊ ഭായ്

    ReplyDelete
  3. പുണ്യാളാ :)

    മുരളി ജീ ഇതെവിടെ ആയിരുന്നു പുതിയ പോസ്റ്റുകൾ പോലും കാണാതിരുന്നപ്പോൾ ഇനി മാജിക്ക്കാണിച്ച് എവിടെ അപ്രത്യക്ഷമായോ എന്നാലോചിച്ചിരിക്കുകയായിരുന്നു

    ആ പറഞ്ഞ പോയിന്റ് ശ്രദ്ധിച്ചു ദാ ചെയ്തേക്കാം
    നന്ദി :)

    ReplyDelete
  4. ഒന്നു കറങ്ങണമെങ്കിൽ ചൈനീസ് ഫുഡ് കഴിച്ചാൽ മതിയെന്ന് ഇപ്പൊഴാട്ടൊ മനസ്സിലായത്...(ഹാ.. ഹാ.. )

    ആശംസകൾ...

    ReplyDelete