Thursday, January 19, 2012

ചോദ്യങ്ങൾക്കുത്തരം

ചോദ്യങ്ങൾക്കുത്തരം എഴുതുന്നതിനെ കുറിച്ച് ഒരു പോസ്റ്റ് കണ്ടപ്പോൾ പഴയ ഓർമ്മകൾ ഒന്നയവിറക്കി

രംഗം ഒന്ന്

ഫസ്റ്റ് എം ബി സെഷനൽ പരീക്ഷയുടെ ഫിസിയോളജി പരീക്ഷയുടെ റിസൽറ്റ് വന്നു

ഉത്തരക്കടലാസുകൾ ഡിപ്പാർട്ട്മെന്റിലുണ്ട് പോയി നോക്കിക്കൊള്ളാൻ അനുവാദം കിട്ടി.

മാർക്ക് നോക്കിയപ്പോൾ ഞാൻ ഉദ്ദേശിച്ചതിൽ കുറവ്.

മാർക്ക് നോക്കിക്കൊണ്ടിരിക്കുന്നിടത്തു നിന്ന് പ്രൊഫസർ വിളിച്ചു.

എങ്ങനെ ഉണ്ടെഡൊ?

സാർ മാർക്കുകൾ കുറവായിപോയി

കാരണം?

അതെനിക്കറിയില്ല

താൻ എല്ലാം എഴുതിയോ?

എല്ലാം എഴുതി

എല്ലാം എന്നു പറഞ്ഞാൽ?

സാർ ക്ലാസിൽ പറഞ്ഞ പോയിന്റുകൾ എല്ലാം എഴുതിയിട്ടുണ്ട്.
എന്റെ ലെക്ചർ നോട്ട്സ് കാട്ടി വിശദീകരിച്ചു.

സാർ പറഞ്ഞു താൻ ഒരു കാര്യം ചെയ്യ് ആ കൂട്ടത്തിൽ നിന്നും ശോഭയുടെയും സ്ലീബിയുടെയും ഉത്തരക്കടലാസുകൾ എടുത്തു കൊണ്ടു വാ

ഞാൻ പോയി അവ എടുത്തു.

ഓരോ ചോദ്യത്തിനും തന്റെ ഉത്തരവും അവരുടെ ഉത്തരവും ഒത്തു നോക്ക്

ഒത്തു നോക്കി

എന്റമ്മോ

റെഫറൻസായി പറഞ്ഞ അഞ്ചോളം പുസ്തകങ്ങളിൽ ഉള്ള വസ്തുതകളും ഓരോ ഉത്തരത്തിനും കൊടുത്തിട്ടുണ്ട്

സാർ തുടർന്നു
എടൊ താൻ ടെക്സ്റ്റിൽ ഉള്ള സർവതും എഴുതിയിട്ടുണ്ട് സമ്മതിച്ചു.
അപ്പോള് തനിക്കു ഞാൻ പത്തിൽ പത്തു തന്നാൽ റെഫറൻസിലുള്ളതും കൂടി മുഴുവനും എഴുതിയ ഇവർക്കു ഞാൻ എത്ര കൊടുക്കും?
ആകെ മാർക്ക് പത്തല്ലെ ഉള്ളു?
അപ്പോൾ എനിക്കു ആകെ ചെയ്യാൻ സാധിക്കുന്നത് തന്റെ മാർക്കു കുറയ്ക്കുക അല്ലെ ഉള്ളൂ?
അതുകൊണ്ട് മോൻ പോയി റെഫറൻസ് ഗ്രന്ഥങ്ങൾ കൂടി പഠിച്ചെഴുതാൻ ശീലിക്ക്

രംഗം രണ്ട്

ഫസ്റ്റ് എം ബി സെഷനൽ പരീക്ഷയുടെ ബയൊ കെമിസ്റ്റ്രി പരീക്ഷയുടെ റിസൽറ്റ് വന്നു

മുൻപിലത്തെതു പോലെ തന്നെ ഉത്തരക്കടലാസുകൾ നോക്കാൻ അനുവാദം കിട്ടി

എനിക്കുറപ്പാണ് എങ്ങനെ പോയാലും 100 ല് 80 മാർക്ക് കിട്ടും. കെമിസ്റ്റ്രി ആണ് വിഷയം. ചോദ്യങ്ങൾക്കെല്ലാം വിശദമായി ഫോർമുല അടക്കം ഉത്തർമ് കൊടുത്തിട്ടുണ്ട്. ആകെ അഞ്ചു ചോദ്യങ്ങൾ. 20 മാർക്ക് വീതം.
ഒരെണ്ണം തലേദിവസം പഠിപ്പിച്ച വിഷയം. അന്നു ഞാൻ അവധി ആയിരുന്നു. അത് തൊട്ടിട്ടില്ല. എന്നാലെന്താ 20 ഗുണം 4 സമം 80 അല്ലെ അതു മതി

സന്തോഷത്തോടു കൂടി ഉത്തരക്കടലാസ് തപ്പി

ആകെ മാർക്ക് 49
ജയിക്കാൻ 50 വേണം

അങ്ങനെ ചമ്മി നിൽക്കുമ്പോൾ പ്രൊഫസർ വിളിച്ചു.

താനിങ്ങു വന്നെ

എങ്ങനെ ഉണ്ട്?
എനിക്ക് ഉത്തരമില്ല
എത്ര മാർക്കുണ്ട്?
49
അതെന്താ 49 ആയിപ്പോയത്?
അറിയില്ല
താൻ എല്ലാം എഴുതിയൊ?
നാലു ചോദ്യങ്ങൾക്കു മുഴുവൻ ശരിയായ ഉത്തരം എഴുതിയിട്ടുണ്ട്
അഞ്ചാമത്തെ ചോദ്യം?
അതെഴുതിയില്ല
കാരണം
ഞാൻ ഇന്നലെ അവധി ആയിരുന്നു.

ഓഹോ അതു ശരി. അപ്പോൾ താൻ ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ തലപൊട്ടി ഒരാളെ കൊണ്ടു വന്നാൽ അതു പഠിപ്പിച്ച ദിവസം ഞാൻ അവധി ആയിരുന്നു അതുകൊണ്ട് തല ഒഴികെ ബാക്കി ചികിൽസിക്കാം എന്നു പറയുമോ?

മോനെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതി ഇല്ലെങ്കിൽ മാർക്ക് ഒരിക്കലും 50 തികയില്ല

-----------------------------------------------------------------------

വൃത്തിയായി കാര്യങ്ങൾ പഠിപ്പിച്ചു തന്നിരുന്ന ആ ഗുരുനാഥന്മാരുടെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമത്തോടെ

14 comments:

  1. ഉറക്കമിളച്ച് പാഠഭാഗം മുഴുവൻ വായിച്ചു പഠിച്ച് ഉത്തരം മുഴുവൻ എഴുതിയാലും മാർക്ക് കിട്ടാത്തതിന്റെ കാരണം ഇപ്പൊഴാ പിടുത്തം കിട്ടിയത്.
    ഇങ്ങനെയുള്ള കുറിപ്പുകൾ വളരെ ഉപകാരപ്രദം.
    ആശംസകൾ...

    ReplyDelete
  2. നല്ല ചോദ്യങ്ങളും അതിനൊത്ത ഉത്തരങ്ങളും ഒപ്പം സൂപ്പർ ആവിഷ്കാരവും...!

    ReplyDelete
  3. 1 മറ്റൊരാള്‍ നന്നായി ഉത്തരം എഴുതി എന്നതിന് എന്റെ മാര്‍ക്ക് കുറക്കണോ?
    ഒരു ബേസ് മക്സിമും മാര്‍ക്ക് ഉണ്ടാവും, അത് എല്ലാം എഴുതുന്നവന് കിട്ടുന്ന മാര്‍ക്ക് ( അത് പോലും നമുക്കൊക്കെ കിട്ടിയിരുന്ന മാര്‍ക്കിനെക്കളും വളരെ കൂടുതല്‍ ആണ് ).
    അതിനു മുകളില്‍ കിട്ടണമെങ്കില്‍ റഫറന്‍സ് കൂടി എഴുതണം.
    2 . എല്ലാം എഴുതണം എന്നത് സാദാരണ പരീക്ഷകളിലെ രീതിയാണ്. മത്സര പരീക്ഷകളില്‍ 90 % വളരെ നന്നായി എഴുതുകയാണ് വേണ്ടത്.
    എല്ലാം എഴുതിയില്ലേലും ഒരു 2 മാര്‍ക്ക് കൂടി കൂട്ടി പാസാക്കാംആയിരുന്നു :(

    ReplyDelete
  4. വി കെ ജി-
    നാം പലപ്പോഴും വിചാരിക്കുന്നത് നമുക്ക് എല്ലാം അറിയാം എന്നാണ്. എന്നാൽ മറ്റുള്ളവരുടെ വിവരം ഒന്നു ശ്രദ്ധിച്ചാൽ അറിയാം നമ്മുടെ പരിമിതികൾ ( ബ്ലോഗിൽ പക്ഷെ അങ്ങനെ അല്ല കേട്ടൊ സർവജ്ഞരുടെ ബഹളം ആണ്)
    വൈദ്യവിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികൾ പഠിക്കുന്നതു മുഴുവൻ നന്നായി പഠിക്കണം. അവിടെ മറ്റു കോഴ്സുജളിലെ പോലെ ഏതെങ്കിലും അഞ്ച് എസ്സേ പഠിക്കുക അതിൽ മൂന്നെണ്ണം എഴുതുക എന്ന രീതി അവലംബിക്കുവാൻ പാടില്ല. അതിനുള്ള പരിശീലനം ആണ് സെഷനൽ പരീക്ഷകൾ.
    ഞങ്ങൾക്കു ദിവാധീനം കൊണ്ട് വളരെ നല്ല ഡെഡികേറ്റഡ് അദ്ധ്യാപകർ ഉണ്ടായിരുന്നു. അവരുടെ വേലകൾ ആയിരുന്നു മുകളിൽ കൊടുത്തവ

    ReplyDelete
  5. മുരളിമുകുന്ദൻ ജി ഹ ഹ ഹ നന്ദി
    ഞങ്ങളുടെ സാറന്മാർ തമാശക്കാരും കൂടി ആയിരുന്നു എന്നു മനസിലായില്ലെ?

    ReplyDelete
  6. അന്യൻ ജി സെഷനൽ പരീക്ഷയല്ലെ തോറ്റതും പ്രശ്നമല്ല ഫൈനലിൽ അബദ്ധം പറ്റാതിരിക്കാനുള്ള പരിശീലനം ആണല്ലൊ :)

    ReplyDelete
  7. അല്ലെങ്കിലും ഈ സാറന്മാർക്ക്‌ പഠിപ്പിക്കനേ അറിയൂ. കുട്ടികളെ പഠിക്കാനോ മാർക്കിടാനോ അറിയില്ല.
    ഇപ്പോൾ സിബീയസ്സിയുടെ എഫ്‌ എ യുടെ 5 മാർക്കിന്റെയും പത്തുമാർക്കിന്റെയും പരീക്ഷയിലാണ്‌ പിള്ളേരുടെ % താഴ്‌ന്നു പോകുന്നത്‌. 5ൽ 5 കൊടുക്കാൻ കഴിയാതെ എവിടെയെങ്കിലും ഒരു അക്ഷരത്തെറ്റ്‌ കണ്ടുപിടിച്ച്‌ 1 മാർക്ക്‌ കുറയ്ക്കുമ്പോൾ % എത്ര പൊയെന്ന്‌ ടീച്ചറന്മാർ അറിയുന്നില്ല. എ+ തന്നെ കിട്ടേണ്ടിയിരുന്നവന്‌ എ യിലേക്കോ അതിനും താഴേക്കോ താഴുന്ന കാഴ്ച്ചയാണ്‌ കാണാൻ കഴിയുന്നത്‌.

    ReplyDelete
  8. വായനാലിസ്റ്റിൽ കലാവല്ലഭനെക്കൂടി ഉൾപ്പെടുത്തണേ..

    ReplyDelete
  9. Kalavallabhan ji

    മാർക്കുകൾ അഞ്ചും പത്തും ഒക്കെ ആയാൽ ഒരു മാർക്കു കുറയ്ക്കുന്നത് വളരെ ആലോചിച്ചു ചെയ്യേണ്ട കാര്യം ആണ്.

    പക്ഷെ ഞങ്ങളുടെ അദ്ധ്യാപകർ വളരെ വിദഗ്ദ്ധമായി തന്നെ കാര്യങ്ങൾ ഞങ്ങൾക്കു മനസിലാക്കി തരിക ആയിരുന്നു

    ReplyDelete
  10. ഞാൻ ഈ പോളീടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലാത്തോണ്ട് അഭിപ്രായം ഒന്നും പറയുന്നില്ല.

    പത്താം ക്ലാസ്സുവരെ ഒന്നും പഠിച്ചില്ലെങ്കിലും എല്ലാ ക്ലാസിലും പാസ്സാകും എന്ന വിശ്വാസം ഉണ്ടാക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. അത്രേം സമാധാനം.

    ReplyDelete
  11. ഇത് അസ്സലായി...പഠിയ്ക്കാത്ത വൈദ്യൻ എന്തക്രമവും കാണിയ്ക്കും എന്നറിയുമായിരുന്ന നല്ല അധ്യാപകർ.........

    ReplyDelete
  12. എച്മു
    അന്നൊക്കെ സാറന്മാർ വളരെ ശ്രദ്ധയോടു കൂടി പഠിപ്പിച്ചിരുന്നു. എനിക്ക് എല്ലാക്കാലത്തും ലഭിച്ച വളരെ വലിയ ഒരു ഭാഗ്യം തന്നെ ആയിരുന്നു അത്. സർക്കാർ സ്കൂളിൽ ആയിരുന്നു പത്താം ക്ലാസ് വരെ. അവിടത്തെയും സാറന്മാരെ ഇപ്പോഴും മനസ്സിൽ കാണാൻ സാധിക്കും

    ReplyDelete