Friday, January 20, 2012

സാറും പട്ടാളത്തിലാണൊ?

തീവണ്ടിയാത്രകൾ പലപ്പോഴും രസകരമായ അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. എനിക്കു രസകരമായത് മറ്റുളവർക്കു രസകരം ആയിരിക്കുമൊ? എന്നു ചോദിച്ചാൽ കുടുങ്ങി പോകും
തൽക്കാലം എനിക്കു രസകരമായി തോന്നിയ ഒരു യാത്റ ഇവിടെ

ഒരിക്കൽ ഞാൻ ബാംഗളൂരിനു പോകാൻ തയ്യാറെടുത്ത് എറണാകുളം സ്റ്റേഷനിലെത്തി.

അന്നൊക്കെ ഇന്നത്തെതു പോലെ റിസർവ് ചെയ്തൊന്നുമല്ല പോക്ക്. പോകണം എന്നു തീരുമാനിച്ചാൽ പുറപ്പെടുന്നു . ഒരു ജനറൽ ടികറ്റ് എടുക്കുന്നു ജനറൽ ബോഗിയിൽ ഇടിച്ചു കയറി അങ്ങു പോകുന്നു അത്ര തന്നെ.

കാത്തു നിൽപ്പിനിടയിൽ ഒരു ചെറുപ്പക്കാരനെ കണ്ടു അടുത്തു നിൽക്കുന്ന ആളല്ലെ അല്പനേരം ആയപ്പോള് അന്യോന്യം കുശലം ചോദിച്ചു. പരിചയപ്പെട്ടു.

ആളുടെ പേർ മനോജ്. തൊടുപുഴക്കാരൻ. പട്ടാളത്തിലാണ്. ഞങ്ങൾ അങ്ങനെ കൂട്ടുകാരായി.

അയാൾ ഇടയ്ക്കിടയ്ക്കു യാത്ര ചെയ്യുന്ന കൂട്ടത്തിലായതു കൊണ്ട് എനിക്കു അല്പം ചില ഉപദേശങ്ങൾ തന്നു

തെരക്കുണ്ടാകും. അതുകൊണ്ട് ഇടിച്ചു കയറിക്കോണം. എവിടെ എങ്കിലും ചന്തി ഉറപ്പിക്കുക. അതു കഴിഞ്ഞ് രാത്രി കിടക്കാനുള്ള സൗകര്യം ഒപ്പിക്കാൻ നോക്കാം.

മുൻപിലത്തെ പോസ്റ്റിൽ എഴുതിയതു വായിച്ചിരിക്കുമല്ലൊ അല്ലെ എന്റെ സ്വഭാവം. അതു ഞാൻ പതിയെ മാറ്റി എടുത്തിരുന്നു. ഇടിച്ചു കയറാൻ മിടുക്കനായി.

വണ്ടി വന്നു. ഞങ്ങൾ രണ്ടാളും ഇടിച്ചു കയറി. ആദ്യംകണ്ട കൂപ്പയിൽ തന്നെ ഓരോ ചന്തിയുറപ്പിച്ചു.

ഞാൻ ഇരിക്കുന്ന സീറ്റിന്റെ വിൻഡൊ വശത്ത് മൂന്നു പേർ. ഒരാൾ വിലങ്ങു ധരിച്ച ഒരു പുള്ളി. അയാളുടെ അപ്പുറവും ഇപ്പുറവും ആയി ഓരോ പോലീസുകാർ. നാലാമൻ ഞാൻ. ഞാൻ അവിടെ ഇരുന്നത് പോലീസുകാരന് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് അയാളുടെ മുഖം വ്യക്തമാക്കുന്നു. നീരസത്തോടു കൂടി എന്നെ ആവുന്നത്ര തള്ളിക്കൊണ്ടാണ് അയാൾ ഇരിക്കുന്നത്. ഒന്നൊതുങ്ങിയാൽ ഒരാൾക്കു കൂടി ഇരിക്കാൻ അതിൽ സ്ഥലം ഉണ്ടു താനും എന്നാൽ അയാൾ അതിനൊരുക്കമല്ല

അതിനു കുറച്ചു നാൾ മുൻപായിരുന്നു തിരുവനന്തപുരത്തിനടുത്ത് ഒരു പട്ടാളക്കാരനെ പോലീസുകാർ ഉൽസവസ്ഥലത്തു നിന്നൊ മറ്റൊ പിടിച്ചു കൊണ്ടു പോയതും അടുത്ത പട്ടാള ക്യാമ്പിൽ നിന്നും പട്ടാളക്കാർ അയാളെ സ്റ്റേഷൻ അക്രമിച്ചു മോചിപ്പിച്ചതും, അവിടെ ഉണ്ടായിരുന്ന പോലീസുകാർ ജീവനും കൊണ്ടോടിയതും ഒക്കെ.
അതോടു കൂടി എന്റെ മനസിൽ പോലീസിനുണ്ടായിരുന്ന ഇമേജ് ഇടിഞ്ഞു പോയി.
ഇയ്യാളുടെ ഈ തള്ളലും കൂടി ആയപ്പോൾ അനിഷ്ടം ഒന്നു കൂടി കൂടി. പക്ഷെ പോലീസല്ലെ വെറുതെ ഞാൻ എന്തിനാ തടി കേടാക്കുന്നത് എന്നു വിചാരിച്ച് ഉള്ള സ്ഥലത്ത് ഞെരുങ്ങി ഇരിക്കുന്നു.

അപ്പോഴാണ് മനോജ് പറയുന്നത്. "സാർ മുകളിലത്തെ ബർത് കാലിയാണല്ലൊ. അപ്പൊ ഒരു കാര്യം ചെയ്യാം
നമുക്കു മാറി മാറി ഉറങ്ങാം ആദ്യം സാർ ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കൊ. ഞാൻ ഇവിടെ ഇരിക്കാം , അല്ലെങ്കിൽ ആദ്യം ഞാൻ ഉറങ്ങാം സാർ പിന്നീടുറങ്ങിക്കൊ"

രാത്രിയുടെ രണ്ടാം പകുതിയിലാണ് ഉറക്കത്തിനു കൂടുതൽ സുഖം അല്ലെ? അതറിയാമായിരുന്നതു കൊണ്ട് ഞാൻ വേഗം തന്നെ പറഞ്ഞു ആദ്യം മനോജ് ഉറങ്ങിക്കോ രാത്രി ഒരു മണി ആകുമ്പോൾ ഞാൻ വിളിക്കാം.

അതു സമ്മതിച്ച് മനോജ് ബർത്തിൽ കയറാൻ ഉള്ള തയ്യാറെടുപ്പായി.

ഏകദേശം അഞ്ചര അടിയോളം പൊക്കം കാണും. അത്രെ ഉള്ളു. പതിയെ എണീറ്റ് രണ്ടു കയ്യും പൊക്കി എതിർവശങ്ങളിൽ ഉള്ള ബർത്തുകളെ തൂക്കുന്ന ചെയിനിൽ പിടിച്ചു. നേരെ മുകളിലേക്കു പൊങ്ങി കാലുകൾ നീട്ടി അരഭാഗത്ത് 90 ഡിഗ്രിആക്കി പൊക്കി, ഒരു വശത്തേക്കു ചരിച്ച് തന്റെ ബർത്തിലേക്കു എടുത്തു വച്ചു ഒപ്പം നടുഭാഗവും ആ ബർത്തിലേക്കു കയറ്റി വച്ചു. അത് ഒന്നു കാണേണ്ട കാഴ്ച്ച തന്നെ ആയിരുന്നു. ചെയിനിൽ പിടിച്ചിരിക്കുന്നകയ്യുടെ മസിലുകൾ നല്ല പാറ പോലെ ഉരുണ്ട് നിൽക്കുന്നു. ശരീരം വാഴത്തടപോലെ ആ മസിലുകളെ അനുസരിക്കുന്നു.
കയറി ഇരുന്ന മനോജ് പെട്ടി തുറന്നപ്പോഴാണ് അതിനകത്തുള്ള പട്ടാളക്കാരുടെതായ വേഷം പുറമെ ഉള്ളവർ കണ്ടത്. അതിൽ നിന്നും ഒരു തുണി എടുത്ത് വിരിയാക്കി ഇട്ടു അയാൾ കിടന്നു.

പക്ഷെ ഇതോടൊപ്പം തന്നെ എന്റെ അടുത്ത് മറ്റൊരു സംഭവം നടന്നു. അതുവരെ എന്നെ തള്ളിവച്ചിരുന്ന പോലീസുകാരൻ അയഞ്ഞയഞ്ഞ് വിലങ്ങിട്ട പുള്ളിയെ തള്ളി ഒരറ്റത്തോട്ടു മാറ്റി. എനിക്കിരിക്കാൻ ഇപ്പോൾ രണ്ടാൾക്കാരുടെ സ്ഥലം. ഭവ്യമായ ഭാഷയിൽ അയാൾ എന്നോടു ചോദിക്കുന്നു "സാറും പട്ടാളത്തിലാണൊ"?

10 comments:

  1. ഞാനാണല്ലോ ആദ്യം.

    പട്ടാളക്കാരനെ കൂട്ട് കിട്ടിയതുകൊണ്ടുള്ള ഗുണം. പൊലീസിനും പട്ടാളത്തെ പേടിയാണല്ലേ.

    ReplyDelete
  2. തിരുവനന്തപുരത്തുണ്ടായ സംഭവം ഓർമ്മയുള്ള പോലീസുകാരൊന്നും പിന്നീടു ബുദ്ധിമോശം കാണിക്കാൻ വഴിയില്ല.
    അതുകൊണ്ടെന്താ പിന്നെടെനിക്കു യാത്ര പരമ സുഖം
    മുൻപിലത്തെ പോസ്റ്റ് കണ്ടില്ലാരുന്നൊ?

    ReplyDelete
  3. മാഷ് ഫുൾ ഡ്രെസ്സിലായിരുന്നുവല്ലെ.....?
    അതാ.....!!
    മാഷുടെ മസ്സിൽ അവര് കണ്ടുകാണില്ല...!!

    ReplyDelete
  4. വി കെ ജി 
    എന്റെ മസിൽ എല്ലാം പുറത്തു കണ്ടാൽ ആരെങ്കിലും കന്ണ്ണു വച്ചാലോ? അതു കൊണ്ടല്ലെ അല്ലാതെ :)
    ഏതാണു 35 കൊല്ലം മുൻപു നടന്ന സംഭവമാ പക്ഷെ ഇന്നും  മനോജിന്റെ ആ ബർത്ത് കയറ്റം മനസ്സിൽ അതുപോലെ കാണാം

    ReplyDelete
  5. ഇന്നാണെങ്കി കഥ വേറയായേനെ! ട്രയിനില്‍ പട്ടാളക്കാര്‍ ചിലര്‍ മദ്യപിച്ച് അലുമ്പുണ്ടാക്കുന്ന വാര്‍ത്ത മിക്കവാറും പത്രങ്ങളില്‍ കാണാം. പ്രത്യേകിച്ചും ദീര്‍ഹദൂര യാത്രകളില്‍.

    ReplyDelete
  6. "പട്ടാളക്കാര്‍ ചിലര്‍ മദ്യപിച്ച് അലുമ്പുണ്ടാക്കുന്ന വാര്‍ത്ത മിക്കവാറും പത്രങ്ങളില്‍ കാണാം "

    ഹ ഹ ഹ അതും ശരിയാ ഇന്നാണെങ്കിൽ അങ്ങേർ ആ വിലങ്ങ് അഴിച്ച് എന്റെ കയ്യും കൂടി കൂട്ടി കെട്ടിയേനെ :)

    ReplyDelete
  7. ങൂം അപ്പോൾ ഇത്രയെ ഉള്ളു പോലീസിന്റെ ധൈര്യം.... വലിച്ചു നീട്ടാതെ നന്നയി പറഞ്ഞു.

    ReplyDelete
  8. ഉഷശ്രീ (കിലുക്കാംപെട്ടി)
    പോലീസും പട്ടാളവും തമ്മിൽ ഉള്ള വ്യത്യാസം അല്ലെ.

    നാട്ടിലെ ഭീരുക്കളായ - പോലീസിനെ കണ്ടാൽ കവാത്തു മറക്കുന്ന കള്ളുകുടിയന്മാരെ മേച്ചാൽ മതിയല്ലൊ പോലീസിന്

    അതുകൊണ്ട് പലപ്പോഴും കണ്ടിട്ടില്ലെ സിനിമയിലെ പോലെ ചില വേഷങ്ങൾ

    പക്ഷെ പട്ടാളമൊ

    ഒരു നിമിഷം നോട്ടം തെറ്റിയാൽ ജീവൻ പോകാവുന്ന പണിയല്ലെ. അവർ എപ്പോഴും ഫിറ്റ് ആയിരിക്കും.

    ഒരനുഭവം ഞാൻ കണ്ടതും ആയിരുന്നു. പട്ടാളത്തിലുള്ള ഒരു സുഹൃത്ത് അവധിക്കു വന്നു. ഞങ്ങൾ താമസിക്കുന്നതിനടുത്തുള്ള ഒരു മാടക്കടയിൽ എന്തൊ ശബ്ദം കേട്ട് അദ്ദേഹം പുറത്തു ചെന്നു നോക്കി. കട കുത്തിത്തുറക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന കള്ളന് അവന്റെ ദുർബുദ്ധിയ്ക്ക് അദ്ദേഹത്തിന്റെ നേരെ തന്റെ കയ്യിലിരുന്ന സ്ക്രൂ ഡ്രൈവർ ഓങ്ങി പേടിപ്പിച്ചു.

    പാവം കള്ളൻ പിന്നീടൊരിക്കലും അങ്ങനെ ഒന്നു ചെയ്തിട്ടുണ്ടാവില്ല

    ReplyDelete