അമളി പറ്റാൻ തീവണ്ടിയിൽ മാത്രമല്ല ആകാശത്തും പറ്റാം.
അതാകട്ടെ അടുത്തത്.
ആദ്യമായി വിമാനയാത്ര നടത്തിയപ്പോൾ വിൻഡൊ സീറ്റ് തരമായി. മൂന്നു പേർക്കിരിക്കാവുന്നതിൽ നടുക്കത്തെത് കാലി.
കൂട്ടുകാരൻ പറഞ്ഞിരുന്നു വിമാനത്തിൽ ഭക്ഷണം ഒക്കെ ഫ്രീ ആണെന്ന്.
അതും കാത്തിരുന്നിട്ട് ഒന്നും വരുന്ന മട്ടില്ല.
സീറ്റ് ബെൽറ്റ് ഏതായാലും അഴിക്കണ്ടാ എന്നു വച്ചു.
എങ്ങാനും പൊട്ടി താഴെ വീണാൽ "മിറക്കിൾസ് സ്റ്റിൽ ഹാപ്പെൻ" എന്ന പടത്തിലെ പെണ്ണ് രക്ഷപെട്ടതു പോലെ സീറ്റോടു കൂടി പോരാമല്ലൊ എന്നു വിചാരിച്ചു.
അങ്ങനെ ഇരിക്കുമ്പോൾ ഒരുത്തി ഒരു വണ്ടിയും ഉന്തി വന്നു.
ഫ്രീ ആണൊ അല്ലിയോ എന്നറിയാത്തതു കൊണ്ട് വലിയതൊന്നും ആദ്യം എടുക്കണ്ടാ എന്നു തീരുമാനിച്ചു.
ഒരു ചായ പറഞ്ഞു.
നാം പ്രതീക്ഷിക്കുന്നത് തയ്യാറാക്കിയ ചായ കയ്യിലേക്കു കിട്ടും എന്നല്ലെ?
പക്ഷെ സംഭവിച്ചതോ?
അവൾ ഒരു ഡിസ്പോസബിൾ ഗ്ലാസ് എടുത്തു അതിൽ ചൂടുവെള്ളം നിറച്ച് എന്റെ കയ്യിൽ തന്നു . പിന്നാലെ പഞ്ചസാര ക്യൂബുകൾ, ചായ ഡിപ്സ്റ്റിക് അങ്ങനെ ഓരോന്ന് ഓരോന്നായി വരുന്നു.
പെട്ടെന്ന് എന്റെ ബുദ്ധി ഉണർന്നു. മുൻസീറ്റിന്റെ പിന്നിലായി ഉള്ള ആ സാധനം തൂക്കി ഇട്ടാൽ ടേബിളായി. അതിൽ വച്ച് പതിയെ തയ്യാറാക്കാം.
ഇടതു കയ്യിൽ ചൂടുവെള്ളം നിറച്ച ഗ്ലാസ്. വലതു കയ്യിൽ പഞ്ചസാര ക്യൂബും ചായ്പാകറ്റും എല്ലാം കൂടി.
ഇടതു കയ്യുടെയും വലതു കയ്യുടെയും ചെറുവിരലുകൾ മാത്രമേ ഒഴിവുള്ളു. അതിൽ ഇടത്തെ ചെറുവിരൽ കൊണ്ട് തള്ളിപ്പിടിച്ചിട്ടു വലത്തെ ചെറുവിരൽ കൊണ്ട് അതിന്റെ ലോക്ക് മാറ്റി.
സ്ലോ മോഷനിൽ വീഴണം എന്ന് അതിനറിയില്ലല്ലൊ. അതു ദാ ഠപ്പേന്നൊരു വീഴ്ച്ച. ഇടതു കയ്യിലിരുന്ന ചൂടുവെള്ള ഗ്ലാസിൽ ഉണ്ടായിരുന്ന പകുതി വെള്ളവും എന്റെ മടിയിലേക്കു തന്നെ വീണു
ചൂടുവെള്ളം എന്റെ മടിയിൽ തന്നെ വീണു. അതു പതുക്കെ പതുക്കെ താഴേക്കിറങ്ങുന്നു.
എന്റെ ബെൽറ്റിട്ടു മുറുക്കിയ അരഭാഗം അനക്കാനും വയ്യ
കയ്യിലിരിക്കുന്ന സാധനങ്ങൾ എവിടെ എങ്കിലും വയ്ക്കാനും വയ്യ. പലകയിൽ വച്ചാൽ, ഇനി ബെൽറ്റ് അഴിച്ചാലും എണീക്കാനും സാധിക്കില്ല.
അടുത്തിരുന്ന ആളിനു എന്റെ മുഖഭാവം കണ്ടപ്പോൾ എവിടെ ആണു പൊള്ളുന്നത് എന്നു മനസിലായി. അയാൾ പെട്ടെന്നു തന്നെ എന്റെ കയ്യിലിരുന്ന സാധനങ്ങൾ വാങ്ങിയിട്ട് ബെൽറ്റ് ഊരി തന്നു .
കൂടുതൽ വിശദീകരിക്കാതെ തന്നെ നിങ്ങളും മനസിൽ അനുഭവിച്ചു കാണുമല്ലൊ അല്ലെ :)
പിന് കുറിപ്പ്
ആ ചായക്ക് അവൾ 50 ഓ 70 ഓ മറ്റൊ രൂപ വാങ്ങിച്ചു.
അതിന്റെ പേടി കാരണം അടുത്ത യാത്രയിൽ നീട്ടിത്തന്ന ബ്രേക്‌ഫാസ്റ്റ് വേണ്ടെന്നു പറഞ്ഞു. ഭൈമിയോടും വേണ്ടെന്നു പറയാൻ പറഞ്ഞു. പിന്നല്ലെ കാണുന്നത് എല്ലാവരും വാരിവലിച്ചു തിന്നുന്നു.
അഭിമാനക്ഷതം വിചാരിച്ച് അത് പിന്നീട് ആവശ്യപ്പെട്ടുമില്ല - ഫ്രീ ആണെന്നറിഞ്ഞിട്ടും
അല്ല ഇങ്ങനെ ഒക്കെ അല്ലെ ഓരോന്നു പഠിക്കുന്നത് അല്ലെ?
ആകാശ അമളി കലക്കിയിട്ടുണ്ട്. “ഠിം”
ReplyDeleteഹ ഹ ഹ ഹ പണിക്കര്‍ സാര്‍ ആവേശത്തില്‍ തന്നെ ....
ReplyDeleteഎങ്കിലും എന്റെ ഡോക്ടറെ ഇനിയും ചിരിക്കാന്‍ എനിക്ക് വയ്യ ......
അമളികൾ അവസാനിക്കുന്നില്ല അല്ലേ, പോരട്ടെ ഓരോന്നായിട്ട്.
ReplyDeleteമിനി റ്റീച്ചർ ആദ്യത്തെ കമന്റിനു നന്ദി.
ReplyDeleteപുണ്യാളാ :) നിങ്ങൾക്കു ചിരിച്ചാൽ മതി. അങ്ങനെ ഒന്നിരുന്നു നോക്കണം. അപ്പൊ മനസിലാകും. സംഭവം മനസിലാകാതെ അവൾ പിന്നെയും ഓരോന്നു നീട്ടുന്നു ഇളക്കാനുള്ള കോല്, തുടയ്ക്കാനുള്ള കടലാസ് അങ്ങനങ്ങനെ
ReplyDeleteഎഴുത്തുകാരി എനിക്കു പറ്റിയ അമളികൾ തീരാനൊ നല്ല കഥ ആയി
ReplyDeleteഅമളികളിലും ഒരു drആണല്ലേ .... അവതരണം കലക്കി. ആ വെള്ളം പോയ വഴി വായിക്കുന്നവർക്കും ഫീൽ ചെയ്യും കേട്ടോ
ReplyDeleteകളഞ്ഞു ഒക്കെ കളഞ്ഞു.....ഞാൻ വിചാരിച്ചു, ഡോക്ടർ, പാട്ടുകാരൻ, മിടുക്കൻ എന്നൊക്കെ ഇതിപ്പോ......
ReplyDeleteഹേയ് കളഞ്ഞൊന്നും ഇല്ല. ഹ ഹ ഹ പെട്ടെന്നു തന്നെ എഴുനേറ്റില്ലെ :)
ReplyDeletehehehehe.............
ReplyDeletefunny..................
ഫ്രീ വരുത്തിയ വിനയെ ഹ ഹ ഹ കൊല്ലം നല്ല തമാശ ,പക്ഷെ പൊള്ളലില്‍ മരുന്ന് പുരട്ടയെ ആകുകയില്ലല്ലോ
ReplyDeleteകൊള്ളാം :)) ഇതേ എന്റെ ഒരു വിമാന അമളിയുടെ കഥ...
ReplyDelete