Friday, January 27, 2012

ബഹൂത് ഗർമി ലഗ്താ ഹേ

തീവണ്ടിയാത്രകൾക്കിടയിൽ ഉണ്ടാകുന്ന രസകരമായ അനുഭവങ്ങൾ അനവധിയാണ്

ഇത്തവണ ഒരു കളിപ്പീരു പറ്റിയത് പറയാം

1996 ലാണ് സംഭവം. വടക്കെ ഇന്ത്യയിൽ ബീന എന്നു പേരുള്ള ഒരു സ്റ്റേഷൻ ഉണ്ട്. ഞങ്ങൾക്ക് ദമുവിൽ നിന്നും വന്ന് കേരള എക്സ്പ്രസ് പിടിക്കാനുള്ള സ്ഥലം ആണത്.

ഞങ്ങളുടെ വണ്ടി ഏകദേശം ആറര മണിക്കു ബീനയിൽ എത്തും

ഏഴര മണിയ്ക്കൊ മറ്റൊ ആണ് കേരള വരുന്ന സമയം

ഞാൻ ഒഴിഞ്ഞ ഒരു സ്ഥലം നോക്കി ഒരു കസേരയിൽ ഇരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരാൾ പതിയെ എന്റടുത്തേക്കു നടന്നു വന്നു "ബഹൂത് ഗർമി ലഗ്താ ഹേ" ഒരു തനി മല്ലു ശൈലിയിൽ ഹിന്ദി പറയുന്നു ഭയങ്കര ചൂടാണെന്ന്.

ഇവന്മാർക്കൊക്കെ കളിപ്പിക്കാൻ പറ്റിയ ആളെ മനസിലാക്കാൻ എങ്ങനെ സാധിക്കുന്നു എന്നതാണ് അത്ഭുതം.

എന്റെ അടുത്തെത്തി അടുത്തുള്ള കസേരയിൽ അയാൾ ഇരിപ്പുറപ്പിച്ചു.

ആ ഗ്രൂപ്പിൽ ചുറ്റുമുള്ള ഒറ്റ കസേരയിലും ആളില്ല. പലപല ഗ്രൂപ്പുകളായാണ് കസേരകൾ.

അയാൾ പതുക്കെ പതുക്കെ എന്നെ കൊണ്ട് വർത്തമാനം പറയിപ്പിച്ചു

തുടങ്ങിക്കഴിഞ്ഞപ്പോൾ അയാൽ തന്റെ കദനകഥ എടുത്തു വിളമ്പാൻ തുടങ്ങി.

അയൽപക്കത്തുള്ള ഒരു പെൺകുട്ടിക്കു രാജസ്ഥാനിൽ പഠിക്കാൻ അഡ്മിഷൻ കിട്ടി.

പണ്ടു പട്ടാളത്തിൽ ആയിരുന്നതു കൊണ്ട് ഹിന്ദി അറിയാവുന്ന ആൾ എന്ന നിലയിലും കുട്ടിയുടെ അയൽക്കാരൻ എന്ന നിലയിലും ആ കുട്ടിയെ അവിടെ കൊണ്ടെത്തിക്കുവാൻ നാട്ടിൽ നിന്നും വന്നതാണ്. കുട്ടിയെ ഹോസ്റ്റലിലാക്കി മടങ്ങി ഇവിടെ വന്നതും പോകറ്റടിച്ചു. ഇനി എന്തു ചെയ്യും? നാണമുണ്ട് എന്നാലും മറ്റു നിവൃത്തിയില്ലാത്തതു കൊണ്ട് എന്നോടു ചോദിക്കുന്നു. നാട്ടിൽ എത്താനുള്ള കാശ്. എത്തിയാൽ അപ്പോൾ തന്നെ മണിഓർഡറായി അയച്ചു തരും

പലതവണ വായിച്ചിട്ടും കേട്ടിട്ടും ഉള്ള കഥ ആയതു കൊണ്ട് ഇയാൾ കളിപ്പീരുകാരൻ തന്നെ എന്നുറപ്പിച്ച് ഞാൻ മിണ്ടാതിരുന്നു.

പക്ഷെ അയാൾക്കുറപ്പുണ്ടായിരുന്നു ഞാൻ വീഴും എന്ന്. അവർ എക്സ്പീരിയൻസ്ഡ് അല്ലെ ഹ ഹ ഹ

കുറെ നേരം കഴിഞ്ഞപ്പോള് എന്റെ മനസിൽ വേരെ ഒരു ചിന്ത ഉദിച്ചു. ദൈവമെ ഇനി ഇയാൾ പറയുന്നത് എങ്ങാനും സത്യം ആണെങ്കിലൊ?

എങ്കിൽ

അപ്പോൾ ഒരു കാര്യം ചെയ്യാം ഞാൻ പറഞ്ഞു ആട്ടെ ചേട്ടനു എറണാകുളം വരെ ഉള്ള ടികറ്റ് ഞാൻ എടുത്തു തരാം. കൂടെ പോരെ.

അയാൾ തയ്യാറായി.

പക്ഷെ ഇനി സമയം കുറച്ചെ ഉള്ളു. ടികറ്റ് എടുക്കണം എങ്കിൽ സ്റ്റേഷനു വെളിയിൽ പോകണം. ബീന ഒന്നും അത്ര നല്ല സ്ഥലം അല്ല കറങ്ങി നടക്കാൻ. അതിനിടയിൽ എന്റെ വണ്ടി എങ്ങാനും വന്നു പോയാൽ പിന്നെ എന്റെ കാര്യം കട്ടപ്പൊഹ.

കൂടെ വന്നു ടികറ്റ് എടിക്കാൻ തയ്യാറായതു കണ്ടപ്പോൾ ഞാൻ അയാളെ കൂടുതൽ വിശ്വസിച്ചു.

ഞാൻ തുടർന്നു പറഞ്ഞു "എന്നാൽ ഒരു കാര്യം ചെയ്യ് ചേട്ടൻ പോയി ടികറ്റ് എടുത്തു വാ. ഞാൻ ഇവിടെ തന്നെ ഇരിക്കാം. ഏതായാലും ഒരു കമ്പനിയും ആയല്ലൊ."

പൈസ കൊടുത്തു വിട്ടു.

"സാറിനെ ദൈവം രക്ഷിക്കും. ഞാൻ ദാ വന്നു" എന്നു പറഞ്ഞു അയാൾ ടികറ്റ് എടുക്കാൻ പോയി

ശേഷം ചിന്ത്യം

അല്ല വണ്ടി വരുമ്പോൾ ഞാൻ കയറിപോകാതെ അയാളെ കാത്തിരുന്നാൽ പോരല്ലൊ

14 comments:

  1. @ കല്യാണിക്കുട്ടി
    അതെ അതെ നിങ്ങൾക്കു ഫണ്ണി പൈസ പോയത് എന്റെ അല്ലെ വിഡ്ഢി ആയതും ഞാനല്ലെ ഹ ഹ ഹ :)

    ഓരോ അബദ്ധങ്ങൾ പറ്റിയതു ഓർക്കുമ്പോൽ തോന്നാറുണ്ട് എന്താ അന്റെ മോന്തയ്ക്ക് എഴുതി വച്ചിട്ടുണ്ടൊ പോലും ദാ ഇങ്ങോട്ടു പോരെ കളിപ്പിക്കാൻ പറ്റിയ ഒരാൾ ഇവിടുണ്ടേ എന്ന്

    ReplyDelete
  2. ഇതുപോലെ എനിക്കും അമളി പറ്റാറുണ്ട്. പറ്റിച്ചവർ എന്നെനോക്കി പരിഹസിച്ച് നടന്ന് പോവും.

    ReplyDelete
  3. നന്നായി എഴുതി... ആശംസകള്‍

    ReplyDelete
  4. ഒരു വിഡ്ഡിയാന്മാരുടെ രാജാവ്..!

    ReplyDelete
  5. mini//മിനിറ്റീച്ചർ,  എന്നെ പറ്റിച്ചവർ ചിരിക്കുന്നത് കാണാൻ അവർ അവസരം തന്നിട്ടില്ല

    ReplyDelete
  6. കലി ജീ :0

    മുരളിജീ അപ്പൊ ആരവിടെ? നോം കൽപ്പ്പിക്കുന്നു
     രാജാവായില്ലെ ഇനി കൽപ്പിക്കാനല്ലെ പറ്റൂ ഹ ഹ ഹ :)  

    ReplyDelete
  7. ബെഞ്ചാലി ji
    വരവിനും അഭിപ്രായത്തിനും നന്ദി
    എത്ര കേട്ട കഥയാണെങ്കിലും നാം മറ്റൊരു വശം ചിലപ്പോൽ ചിന്തിച്ചു പോകും
    പറ്റിക്കപ്പെർടാവുന്നവരെ കണ്ടുപിടിക്കാൻ ഇവർക്കു പ്രത്യേക കഴിവുണ്ടെന്നു തോന്നുന്നു

    ReplyDelete
  8. നമ്മുടെ കരുണയും സഹാനുഭൂതിയും നമ്മുടെ ഹൃദയം തുറന്നു എടുത്തു കൊണ്ട് പൊക്കാന്‍ നമ്മുക്ക് ചുറ്റും ആളുണ്ട് .

    ഞാന്‍ കുറ കാലം ബംഗ്ലൂര്‍ ആയിരുന്നപ്പോ ഒരു ചെക്കന്‍ വന്നു വിശക്കുന്നു എന്ന് പറഞ്ഞു ഞാന്‍ അവനു രൂപ കൊടുത്തു പാവം , പിറ്റേന്നും വന്നു ഞാന്‍ അവനു ക്യാറ്റിന്‍ ഫുഡ്‌ കഴിക്കാന്‍ ഉള്ള രസീത് പാസ്‌ കൊടുത്തു. എന്റെ അടുത്ത് നിന്ന് മാറിയപ്പോ അവനതു മറ്റൊരാള്‍ക്ക്‌ വിറ്റു കാശ് ആക്കി , പിന്നെയും പിറ്റെന്നുവന്നു ഞാന്‍ മിണ്ടിയില്ല പക്ഷെ അവന്‍ വിട്ടില്ല എന്റെ ചെരുപ്പ് എടുത്തു അവന്‍ തലയിലും മുഖത്തും പലതവണ അടിച്ചു എന്റെ അല്ല സ്വന്തം ശരീരത്തില്‍ എന്നിട്ട് കാലു പിടിച്ചു കൈ നീട്ടുന്നു എന്ത് ചെയ്യും ഞാന്‍ മൌനം ഭജിച്ചു വീണ്ടും രസീത് കൊടുത്തു പിന്നെ ആ വഴി പോയിട്ടില്ല ......

    സിമ്പിള്‍ ആയി എഴുതി ആശംസകള്‍

    ReplyDelete
  9. " എന്റെ ചെരുപ്പ് എടുത്തു അവന്‍ തലയിലും മുഖത്തും പലതവണ അടിച്ചു "

    ദൈവമെ ആദ്യം വായിച്ചപ്പോൾ പേടിച്ചു പോയി ഇനി പുണ്യാളനെ തല്ലിയൊ ന്ന് ഹ ഹ അഹ് :)

    ReplyDelete
  10. ഞെട്ടി !! ഹ ഹ ഹ അതൊരു പുണ്യാളന്റെ കുസൃതി അല്ലായിരുന്നു !!

    ReplyDelete
  11. അപ്പോൾ എനിക്കു മാത്രമല്ല ഇത്തരം വിഡ്ഡിത്തങ്ങൾ പറ്റുന്നതു്, അല്ലേ?

    ReplyDelete
  12. യാത്രക്കാരായ ഒട്ടു മിക്ക പേർക്കും പറ്റുന്ന പറ്റുകൾ തന്നെ ഇവ. ഇവർ കള്ളന്മാരാണെന്നു മനസു പറയുമെങ്കിലും എപ്പോഴെങ്കിലും നാം മറിച്ചു ചിന്തിച്ചുപോകും - എങ്ങാനും ഇനി സത്യം ആണെങ്കിലൊ എന്ന്. അതാണ് ഇവരുടെ വിജയവും

    ReplyDelete