Sunday, January 29, 2012

യാത്രക്കിടയിലെ രണ്ടു യുവ മിഥുനങ്ങൾ(?)

യാത്രക്കിടയിലെ കാര്യങ്ങൾ പറഞ്ഞാൽ തീരുകയില്ല. എല്ലാവർക്കും കാണുമായിരിക്കും ഇതുപോലെ ഓരോന്ന് അല്ലെ. ഇടയ്ക്കിടക്ക് ഓർക്കുമ്പോൾ രസം ആയിരിക്കും - അനുഭവിക്കുമ്പോൾ അത്ര രസം ഇല്ലായിരുന്നു എങ്കിലും

ഒരിക്കൽ ഞങ്ങൾ നാട്ടിൽ വന്നിട്ടു തിരികെ പോകുന്ന യാത്ര. തിരുവനന്തപുരം കോർബ വണ്ടി. ആലുവയിൽ നിന്നും ഞങ്ങൾ കയറുമ്പോൾ ഞങ്ങളുടെ കൂപ്പയിൽ നാലുപേർ ഉണ്ട്. രണ്ടു യുവ മിഥുനങ്ങൾ(?). 3 എ സി യിലാണ്. വടക്കെ ഇന്ത്യക്കാരാണ് കന്യാകുമാരി വരെ പോയി ആഘോഷിച്ചിട്ടു വരികയാണ്.

മിഥുനങ്ങൾ എന്നെഴുതിയിട്ടു ചോദ്യചിഹ്നം ഇട്ടത് അവരുടെ ചില പെരുമാറ്റങ്ങൾ കണ്ടപ്പോൾ ഇനി വല്ല വേശ്യപ്പെണ്ണുങ്ങളെയും കാശുകൊടുത്ത് കൂടെ കൂട്ടിയതായിരിക്കുമോ എന്നും തഓന്നിയതു കൊണ്ടാണ്.

അവരുടെ വിലാസങ്ങൾ കണ്ടപ്പോൾ ഞങ്ങൾ വിചാരിച്ചു ശല്ല്യപ്പെടുത്തേണ്ട ബാക്കി ധാരാളം സീറ്റുകൾ കാലി ഉള്ളതു കൊണ്ട് അവിടെ ഇരിക്കാം. എല്ലായിടവും നിറയുമ്പോൾ ഞങ്ങളുടെ സീറ്റിലേക്ക് പോയാൽ മതി എന്ന്.

യാത്ര തുടർന്ന് ആന്ധ്രയിൽ എത്തിയപ്പോഴേക്കും സീറ്റുകൾ എല്ലാം നിറഞ്ഞു. ഞങ്ങൾക്കു ഞങ്ങളുടെ സീറ്റിൽ ഇരിക്കേണ്ട അവസ്ഥ ആയി.

അപ്പോഴും വിലാസങ്ങൾ തുടർന്നു കൊണ്ട് ഇരിക്കുന്നു. രണ്ട് അപ്പർ ബെർത്തും ഞങ്ങളുടെതാണ്. ഇവർ
മിഡിൽ ബെർത്തും കൂടി പൊക്കി വച്ച ശേഷം
രണ്ടു താഴത്തെ ബെർത്തുകളിലും വിരി വിരിച്ചു കിടക്കുകയാണ്. ആണുങ്ങൾ കിടക്കുന്നു പെണ്ണുങ്ങൾ അവരെ താലോലിക്കുകയും മറ്റും മറ്റും ചെയ്യുന്നു. തിരിച്ചും ഉണ്ട്.
ഇടയ്ക്കു പെണ്ണുങ്ങൾ കിടക്കും ചുറ്റുമുള്ളവർ ഇതെന്തു ലോകം എന്നന്തം വിട്ടു വായിൽ നോക്കിയിരിക്കുന്നു.

സ്ഥലം കിട്ടാത്തതിനാൽ അവസാനം ഞാൻ പറഞ്ഞു ഞങ്ങൾക്ക് ഇരിക്കണമല്ലൊ. ഒന്നൊതുങ്ങി ഇരിക്കുക.

പക്ഷെ ആണുങ്ങൾക്ക് അതിഷ്ടപ്പെട്ടില്ല. അതിൽ ഒരാൾ പറഞ്ഞു "ഈ ബെർത്ത് ഞങ്ങളുടെതാണ്. നിങ്ങളുടെ ബെർത് മുകളിൽ ആണെങ്കിൽ അതിൽ കയറി ഇരുന്നോളൂ"

ഞാൻ പറഞ്ഞു നോക്കി " ബെർത്ത് രാത്രി ഒൻപതിനു ശേഷം. ഇപ്പോൾ ഇതു സീറ്റുകൾ ആണ്. ഞങ്ങൾ ഇതു വരെ നിങ്ങളെ ശല്യപ്പെടുത്താൻ വന്നില്ലല്ലൊ. ഇപ്പോൾ ബാക്കി എല്ലായിടവും നിറഞ്ഞതുകൊണ്ട് ഞങ്ങളുടെ സീറ്റ് കിട്ടിയല്ലെ പറ്റൂ"

എവിടെ?
വടക്കെ ഇന്ത്യക്കാർക്കു മുഷ്ക് അല്പം കൂടുതൽ ആണല്ലൊ. അവർ എന്നോടു പോയി പണി നോക്കാൻ പറഞ്ഞു.

അവസാനം ഞാൻ പോയി റ്റിറ്റിഇ യെ വിളിച്ചു കൊണ്ടു വരേണ്ടി വന്നു.

റ്റി റ്റി കാര്യം മനസിലാക്കി കൊടുത്തപ്പോൾ ഇവർ പറഞ്ഞ ഉത്തരം ആയിരുന്നു അതിലേറെ തമാശ "ഞങ്ങൾ അങ്ങോട്ടു പോകുമ്പോൾ ഇതുപോലെ ഇരുന്നിരുന്നവർ ഞങ്ങൾക്കു സ്ഥലം തന്നില്ല"

ഏതായാലും കാശുമുടക്കില്ലാതെ കുറച്ചു നല്ല സീനുകൾ ഭാര്യയും ഒന്നിച്ചിരുന്നു കാണുവാൻ പറ്റി. സാധാരന സിനിമ ആണെങ്കിൽ ഒരു മൂന്നു മണിക്കൂർ മാക്സിമം. ഇതോ ഒരു ദിവസം കാലത്ത് ഒൻപതു മണി മുതൽ പിറ്റെ ദിവസം രാത്രി ഒൻപതര വരെ. എന്താ മോശമുണ്ടൊ?

11 comments:

  1. ഹ ഹ ഹ ട്രെയിനില്‍ കേറിയാല്‍ ഇങ്ങനെയും ചിലകാഴ്ചകള്‍ കാണാം പണ്ടാരോ പറഞ്ഞപോലെ അങ്കവും കണ്ണാം .......... ഹ ഹ ഹ

    ഏതായാലും പണിക്കര്‍ സാര്‍ ഇപ്പോഴും ട്രെയിനില്‍ തന്നെ ഇറങ്ങാന്‍ ഭാവം ഇല്ല എന്ന് തന്നെ അല്ലെ ഹും !!

    അടുത്ത ട്രെയിന യാത്രയില്‍ കാണാം ആശംസകള്‍

    ReplyDelete
  2. എന്റെ പുണ്യാളാ ഇനിയും എപ്പൊഴാ ഇതു പോലത്തെ യുവ കർക്കിടകങ്ങൾ വരുന്നത് എന്നറിയില്ലല്ലൊ അതു കൊണ്ട് എപ്പൊഴും ട്രെയിനിലാ യാത്ര ഹ ഹ ഹ :)

    ReplyDelete
  3. അന്ന് ആ വണ്ടിയിൽ കോയമ്പത്തൂരിൽ നിന്നും കയറിയ ഒരു പോലീസ് കമ്മീഷണർ ഉണ്ടായിരുന്നു- പക്ഷെ പെണ്ണായിരുന്നു. അവരുടെ കൂട്ടത്തിൽ ഒരു സഹായിയും. പക്ഷെ രണ്ടു പേരും ഓൺ ഡ്യൂട്ടി അല്ലായിരുന്നു . ഇവരുടെ കോപ്രായങ്ങൾ കണ്ടപ്പോൾ ,, അതിന്റെ വിഷമം അവർ പലതവണ പറയുന്നുണ്ടായിരുന്നു.

    ReplyDelete
  4. എനിക്ക് ട്രെയിനിൽ കയറാൻ പെരുത്ത് ഇഷ്ടമാണ്. ഫ്രീ ആയിട്ട് പലതും കാണാമല്ലൊ

    ReplyDelete
  5. ഏയ്, ഒരു മോശോമില്ല. അതാണല്ലേ ട്രെയിൻ യാത്രയോടിത്ര താത്പര്യം. പുണ്യവാളൻ പറഞ്ഞപോലെ അങ്കവും കാണാം താളിയും ഒടിക്കാം. എന്നാലും ആ യുവ കർക്കിടകങ്ങൾ...

    ReplyDelete
  6. മിനി റ്റീച്ചറെ കായികമേളയ്ക്കു പിള്ളേർ പോകുന്ന കോച്ചിൽ കയറിയാൽ മതി. കൊതി തീരെ കാണാം പക്ഷെ മിണ്ടാതിരുന്നോണം എന്നു മാത്രം.

    അല്ലെങ്കിൽ റ്റീച്ചർ പള്ളിക്കൂടത്തിൽ കാണുന്ന സ്വഭാവം ഒന്നും അല്ല നമ്മുടെ പിള്ളേരുടേത്.

    അനുഭവത്തീന്നു പറേന്നതാ കേട്ടൊ

    ReplyDelete
  7. എഴുത്തുകാരി ചേച്ചീ അവർ വിവാഹിതർ ആകാൻ വഴി ഇല്ല കാരണം ഇത്ര ഉളുപ്പില്ലാഴിക നവദമ്പതികൾ കാണിക്കാൻ സാദ്ധ്യത ഇല്ല നമ്മളും ആ പ്രായം കഴിഞ്ഞതല്ലെ

    ReplyDelete
  8. പാവങ്ങള്‍ . അവര്‍ക്ക് ചിലപ്പോ പരസ്പരം കാണാന്‍ സാധിക്കുന്നത്‌ പോലും ചിലപ്പോ ഇത്തരം യാത്രകളില്‍ മാത്രമായിരിക്കും. ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ടപ്പോ ഇത്തിരി ആക്രാന്തം കാണിച്ചു പോകുന്നത് സ്വാഭാവികം.

    ReplyDelete
  9. മനുഷ്യരു സ്നേഹിയ്ക്കുകയാണെങ്കിൽ സാരമില്ല,പോട്ടേന്ന് വെയ്ക്കാം. ചിലരു അടിയും വഴക്കും ചീത്തപറച്ചിലും.....പിന്നെ വിഷ്ണു പറഞ്ഞ പോലെയാവാനും വഴിയുണ്ട്, ഒരു മുറിയിൽ ഇരുപത്തൊന്ന് പേർ പാർക്കുന്ന ജീവിതമാണ് അവരുടേതെങ്കിൽ........

    ReplyDelete
  10. എച്മൂ മറ്റെന്തും ഞാൻ സഹിയ്ക്കും പക്ഷെ ഒരു മുറിയിൽ 21 പേർ പാർക്കുന്ന എന്നു മാത്രം പറയരുത്. റായ്പൂർ അറിയാഞ്ഞിട്ടാണ്. എ സി കോച്ചിൽ യാത്ര ചെയ്ത് കന്യാകുമാരി വരെ പോയി ഒരാഴ്ച്ച ആഘോഷിച്ചു വരുന്ന അവർ--

    ReplyDelete