"അടി വരുമെന്ന് കണ്ടാൽ പിന്നെ എല്ലാർക്കും മര്യാദയുണ്ടാവും"
എച്മുക്കുട്ടിയുടെ ഈ കമന്റു കണ്ടപ്പോഴാണ് ഞാൻ ഈ ഒരു സംഭവം ഓർക്കുന്നത്
അന്നു ഞാൻ ഇടുക്കി മുല്ലക്കാനത്തുള്ള ആശുപത്രിയിൽ ആണു ജോലി ചെയ്യുന്നത്.
ആശുപത്രിയുടെ മുന്നിൽ ഒരു പെട്ടിക്കട ഉണ്ട്. അതിനെതിരിലായി മറ്റൊരു കെട്ടിടവും.
ആളും അനക്കവും ആശുപത്രിയിൽ മാത്രമേ ഉള്ളു. രോഗികളുടെ കൂടെ ഉള്ളവർ ബീഡി വലിക്കാനും ചായ കുടിക്കാനും ഒക്കെ ആയി പുറത്തിറങ്ങി റോഡിൽ നിൽക്കാറുണ്ട് . ഒരു ദിവസം വൈകുന്നേരം സാധാരണ കേൾക്കാറുള്ളതു പോലെ പൂരപ്പാട്ടും പാടി ഒരു ചേട്ടൻ വിലസുകയാണ്.
കുടിച്ച ചാരായം അതിന്റെ കഴിവുകൾ പുറത്തെടുക്കുന്നതും ആസ്വദിച്ച് കാഴ്ച്ചക്കാരും ഉണ്ട്. ഒരു കൈലിയും ഉടുത്ത് തോർത്തും തലയിൽ വട്ടക്കെട്ടു കെട്ടി അതിലെ പോകുന്നവരെ മുഴുവൻ തെറി വിളിച്ചും മാടക്കടയിൽ നിന്നു ബീഡി എടുത്ത് കത്തിച്ചു വലിച്ചും അങ്ങനെ ആളായി വിലസുന്നു.
ഞാൻ വിചാരിച്ചു ഈ ചാരായത്തിന്റെ ഒരു ശക്തിയേ. എന്തൊരു ധൈര്യമാ.
ഇത്രയധികം ആളുകൾ ഉണ്ടെങ്കിലും ആരെങ്കിലും അയാളോട് എതിരു പറയുന്നുണ്ടൊ. ആണുങ്ങളായാൽ ഇങ്ങനെ വേണം
ഇങ്ങനെ ഒക്കെ ആലോചിച്ചു കൊണ്ട് ഞാൻ ക്വാർട്ടേഴ്സിന്റെ മുൻ വശത്ത് ഇരിക്കുന്നു.
അപ്പൊഴാണ് വളവു തിരിഞ്ഞു ഒരു പോലീസ് ജീപ് വരുന്നതും ആ മാടക്കടയുടെ മുന്നിൽ നിർത്തുന്നതും
ഞാൻ നോക്കുമ്പോൾ ആ ധൈര്യശാലി നൊടിയിടയിൽ കൊഞ്ചിനെ പോലെ വളഞ്ഞ് തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ച് അരയിൽ കെട്ടി, എതിർവശത്തുള്ള കടയുടെ അരഭിത്തിയിൽ ചുരുണ്ടുകൂടി താഴേക്കു നോക്കി ഇരിക്കുന്നു.
അപ്പൊ ഞാൻ വിചാരിച്ചു ഇനി കളി ഒക്കെ പോലീസ് പോയി ക്കഴിഞ്ഞായിരിക്കും എന്ന്.
പോലീസ് ഇതൊന്നും കണ്ടില്ലായിരുന്നല്ലൊ. അതിൽ നിന്നും ഒരാൾ ഇറങ്ങി കടയിൽ നിന്നും ഒരു സിഗററ്റും വാങ്ങി വലിച്ചു വണ്ടി വിട്ടു പോയി.
പക്ഷെ വണ്ടി പോയിട്ടും നമ്മുടെ ധൈര്യശാലിയുടെ ഊർജ്ജം തിരിച്ചു വന്നില്ല അതങ്ങ് ആവിയായി പോയി കാണം.
വെറുതെ അല്ല സിനിമയിലും ഇതു പോലെ കാണിക്കുന്നത് ഒരു വീക്കങ്ങു കിട്ടുമ്പോൾ ബോധം എവിടെ നിന്നാ വരുന്നതെന്നറിയില്ല. ഠപ്പേന്നു നല്ല കുട്ടിയാകും.
മിടുക്കൻ ഡോക്ടറ്.....എത്ര വേഗമാ പോസ്റ്റ് വന്നത്....മനുഷ്യരു കണ്ണു വെയ്ക്കും കേട്ടൊ...വേഗം കടുകും മുളകും ഉഴിഞ്ഞിട്ടോ..
ReplyDeleteഇന്നാള് ഭാര്യപ്പേക്കോലത്തിനെ കരണക്കുറ്റിയ്ക്കടിച്ചും പുറത്തിടിച്ചും തെറിവിളിച്ചും ഒക്കെ ആളായി റോഡില് നിന്ന മീശക്കാരൻ ആണൊരുത്തൻ, സിലിമേല് സുരേഷ് ഗോപീം മമ്മൂട്ടീം മോഹൻ ലാലുമൊക്കെ ജീപ്പ് ചവുട്ടി നിറുത്തി വരണമാതിരി ഒരു പോലീസ് വന്ന് ഷർട്ടിന്മേൽ ഒന്നു പതുക്കെ തൊട്ടപ്പഴേയ്ക്കും മേരിയ്ക്കുണ്ടൊരു കുഞ്ഞാട് പോലെ പച്ചപ്പാവം പഞ്ചാരയായി..........
അമ്പടാ! പോലീസേ എന്ന് അന്തം വിട്ട് ഞാൻ....ചെലപ്പോഴൊക്കെ പോലീസ് കൊള്ളാം അല്ലേ?
അതേ പാവം പിടിച്ച പെണ്ണൂങ്ങളുടെ പുറത്തു ചാർത്താനെ ഉള്ളു കള്ളിന്റെ വീര്യം.
ReplyDeleteഅവളുമാർ തിരിച്ചു കൊടുക്കില്ലെന്നുറപ്പല്ലേ
പണ്ടൊരു കേസിൽ ഉണ്ടായതുപോലെ- ബലാൽസംഗം ചെയ്യാൻ വന്നവന്റെ ലിംഗാഗ്രം പറിച്ചെടുക്കാൻ തയ്യാറാകുന്ന പെണ്ണുണ്ടെങ്കിലോ-
-
അത്ഭുതം വേണ്ട കേട്ടൊ വേണമെങ്കിൽ അതിന്റെ ശിശ്നം ഇങ്ങു പറിച്ചെടുക്കാൻ പറ്റും
അങ്ങനെ ഉണ്ടായിട്ടുണ്ട്
തിരിച്ചു കിട്ടില്ലെന്നുറപ്പുണ്ടെങ്കിൽ ആർക്കും ഒന്നു വിലസാൻ തോന്നും...!
ReplyDeleteവി കെ ജി,
ReplyDeleteശരിക്കും വലിപ്പം അല്ല പ്രശ്നം ധൈര്യം ആണ്. ഒന്നു രണ്ടനുഭവങ്ങൾ അതിനു തെളിവായുണ്ട് എനിക്ക്. ഒന്ന് ഞങ്ങളുടെ കോളനിയിൽ താമസിക്കുന്ന ചില കുട്ടികൾ.
ഒരു ദിവസം ഞാനും ഭൈമിയും കൂടി നടക്കാൻ ഇറങ്ങി അല്പം പോയപ്പോൾ റോഡിൽ തന്നെ കുട്ടികൾ ക്രികറ്റ് കളിക്കുന്നു.
അതിൽ ഒരാൾ ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ കുട്ടി. ഒന്നാം ക്ലാസുകാരൻ. ഒറീസക്കാരൻ
അവൻ റോഡരികിലുള്ള ഓടയിലേക്കു പോയ ബാൾ എടുക്കാൻ ഓടയിലേക്കു നോക്കി കുനിഞ്ഞിരിക്കുന്നു.
ബാൾ അടിച്ചവൻ മലയാളി. ആറാം ക്ലാസുകാരൻ അവൻ ബാറ്റും പിടിച്ച് അവിടെ വരെ വന്നപ്പോഴാണ് ഒരു ബുദ്ധി തോന്നിയത് ആ കൊച്ചു ചെറുക്കനിട്ട് ഒരു തൊഴി കൊടുത്താലോ എന്ന്. അവൻ പിന്നിൽ നിന്നു ഒരു തൊഴി. കൊച്ചു ചെറുക്കൻ മോന്തയും കുത്തി മുന്നോട്ടാഞ്ഞു
പക്ഷെ കയ്യുകുത്തി എഴുനേറ്റു.
അതു കഴിഞ്ഞ് അവൻ കാണിച്ച പ്രകടനം ഒന്നു കാണേണ്ടതു തന്നെ ആയിരുന്നു.
പറന്നടിക്കുക എന്നു പറയില്ലെ? അതുപോലെ അവനെക്കാൾ ഏകദേശം ഒരടി പൊക്കം കൂടുതൽ ഉള്ള മലയാളിപയ്യന്റെ കരണം പുകയുന്ന രണ്ടു മൂന്നടി. അവൻ കാര്യം എന്താണെന്നു പോലും കുറച്ചു നേരത്തേക്കു പിടികിട്ടിയില്ല.
അവൻ ആ ബാറ്റും കുലുക്കി ഒന്നാഞ്ഞു എങ്കിലും പിന്നീടു ധൈര്യം പോരാതെ പിന്നോട്ടു തന്നെയാ പോയത്. ആ കൊച്ചന്റെ പുലി പോലെ ഉള്ള നിൽപ്പും മുഖവും കണ്ട്