Friday, February 10, 2012

സൈക്കിളിൽ ചാഞ്ചാടി ചരിഞ്ഞാടി

സാധാരണ എല്ലാവർക്കും ജീവിതത്തിൽ പറ്റുന്ന അബദ്ധങ്ങൾ തന്നെ എങ്കിലും മറ്റാരും എഴുതുന്നില്ല ഞാൻ എഴുതുന്നു അത്രെ ഉള്ളു എന്നറിയാം.

സംശയമുണ്ടൊ ? ഇല്ലല്ലൊ

അപ്പൊ ഞാൻ 8ആം ക്ലാസിൽ പഠിക്കുന്ന കാലം. 8ആം ക്ലാസ് എന്നു കേട്ട് പേടിക്കുകയൊന്നും വേണ്ട എനിക്ക് അന്ന് ഏകദേശം മൂന്നര അടി പൊക്കമെ ഉള്ളു.

വീട്ടിൽ ഒരു സൈക്കിൾ ഉണ്ട് ചേട്ടന് നങ്ങ്യാർകുളങ്ങര കോളേജിൽ പോകാൻ. വീട്ടിൽ നിന്നും ഏതാണ്ട് 7 കിലൊമീറ്റർ ദൂരമുണ്ട് അവിടേയ്ക്ക്. ഞാൻ പഠിക്കുന്നത് ഹരിപ്പാട് ബോയ്സ് സ്കൂളിലും.

സൈക്കിളിൽ കയറിയാൽ, സീറ്റിൽ ഇരിക്കുമ്പോൾ എനിക്കു രണ്ടു കാലുകളും ഒന്നിച്ചു പെഡലിൽ ചവിട്ടാൻ സാധിക്കില്ല. അതുകൊണ്ട് മുൻപിലത്തെ കമ്പിയിൽ ഇരുന്നാണ് സാധാരാണ യാത്ര. പക്ഷെ ചന്തി വേദനിക്കുമ്പോൾ പൊങ്ങി സീറ്റിലിരിക്കും. പിന്നെ കുറെ നേരം രണ്ടു വശത്തേക്കും ചാഞ്ചാടി ചരിഞ്ഞാടി ചവിട്ടും. പിന്നെ വിട്ടു വിട്ടു അതായത് ഒരു പെഡൽ ചവിട്ടി വിടും അപ്പോൾ മറുവശത്തേത് പൊങ്ങി വരും അപ്പോൾ അതു ചവിട്ടി വിടും അങ്ങനെ യാത്ര ചെയ്യും.

ഇന്നത്തെ കാലമല്ല.

അന്നൊക്കെ വസ്ത്രധാരണത്തിലും ചില പ്രത്യേകതകൾ ഉണ്ട്.

ഞങ്ങൾ ചെറുപ്പത്തിൽ കൗപീനം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഷഡ്ഡി ഒന്നും കണ്ടിട്ടു കൂടി ഇല്ലാത്ത കാലം. സ്കൂളിൽ പോകാറായപ്പോൾ നിക്കർ ആയി. പക്ഷെ അതിനടിയിൽ സെകൻഡ് പേപ്പർ അറിയില്ലായിരുന്നു. അതു പതിവായത് പ്രിഡിഗ്രിയ്ക്കു പഠിക്കുമ്പോൾ ചേട്ടന്റെ ഒരു പഴയ പാന്റ് എടുത്ത് അണിയുകയും അതിന്റെ സിബ് വലിച്ചു കയറ്റിയപ്പോൾ അസ്ഥാനം അതിനുള്ളിൽ കുടുങ്ങുകയും ചെയ്തതിനു ശേഷം ആണ്.

ഇത് അതിനു മുൻപുള്ള കഥ.

ആറാം ക്ലാസ് ആയപ്പോൾ മുതൽ മന്മൽ മുണ്ടായി വേഷം. നിക്കറിനൊക്കെ അന്നു വലിയ ചെലവാണ്. മുണ്ടിനു വിലക്കുറവും. രണ്ടു മന്മൽ മുണ്ട് കിട്ടും ഒരു കൊല്ലം. നിങ്ങൾ കണ്ടിട്ടുണ്ടാകും കഞ്ഞിപ്പശ ഉള്ള വെള്ള മുണ്ട്. അതു ഉടുത്താൽ ദേഹത്തിരിക്കാൻ തന്നെ വലിയ പ്രയാസം ആണ്. ഇടയ്ക്കിടയ്ക്ക് അഴിഞ്ഞു പോകും.

അങ്ങനെ ഒരു ദിവസം എനിക്ക് പോസ്റ്റ് ഓഫീസ് വരെ പോകേണ്ട ആവശ്യം വന്നു. ഒരു എഴുത്ത് പോസ്റ്റ് ചെയ്യാൻ വിട്ടതാണ്.

സൈക്കിൾ ചവിട്ടാൻ കിട്ടുന്ന ഒരവസരവും പാഴാകാൻ ഞാൻ ഒരുക്കമല്ല. അതുകൊണ്ട് പോസ്റ്റ് ഓഫീസിലേക്കു പോയി എഴുത്തും പോസ്റ്റ് ചെയ്തു വരുന്ന സമയം. ആയാപറമ്പ് സ്കൂളിന്റെ തെക്കു വശത്ത് ഒരു പഞ്ചായത്ത് കുളം ഉണ്ട് അവിടെ കുറെ സ്ത്രീജനങ്ങൾ തുണി അലക്കുകയും കുളിക്കുകയും മറ്റും ചെയ്യുന്നുണ്ട്.

ആ സ്ഥലത്തെത്തിയപ്പോഴാണ് അത്യാഹിതം

സൈക്കിളിന്റെ സീറ്റിൽ കയറി ഇരുന്ന് മേല്പറഞ്ഞതു പോലെ രണ്ടു വശത്തേക്കും ചരിഞ്ഞാടി ആടി ചവിട്ടി വരുന്ന എന്റെ മന്മൽ മുണ്ട് ചതിച്ചു

അതിന്റെ പിടി വിട്ട് രണ്ടു വശത്തേക്കും മലർക്കെ തുറന്ന് കാറ്റിൽ പിന്നിലേക്കു പറന്നു തുടങ്ങി. പക്ഷെ ഞാൻ ഇരിക്കുന്നത് അതിനു പുറത്തായതു കൊണ്ട് പറന്നു ദൂരെ പോയില്ല.

കാൽ പെഡലിൽ എത്താത്തതു കൊണ്ട് വലിയവർ ചെയ്യുന്നതു പോലെ ചരിച്ചു നിർത്താനൊ ഒന്നും ഒരു വഴിയും ഇല്ല. ചാടി ഇറങ്ങുകയെ നിവൃത്തി ഉള്ളു.

ചാടി ഇറങ്ങുമ്പോഴേക്കും മുണ്ടിന്മേൽ ഉള്ള എന്റെ ഭാരം ഒഴിഞ്ഞ സന്തോഷത്തിൽ അതു തുള്ളിച്ചാടി പറന്നു പോകുന്നു. സൈക്കിൽ സ്റ്റാന്ഡിൽ വക്കാതെ അതിനു പിന്നാലെ ഓടാനൊക്കുമോ?

പക്ഷെ ആ ചേച്ചിമാരൊന്നും ഇതൊന്നും കണ്ടെ ഇല്ല. ദൈവാധീനം . അല്ലെങ്കിലും മൂന്നുമൂന്നര അടി പൊക്കമുള്ള എന്നെ തന്നെ കാണാനില്ല പിന്നാ

11 comments:

 1. ”പക്ഷെ ആ ചേച്ചിമാരൊന്നും ഇതൊന്നും കണ്ടെ ഇല്ല. ദൈവാധീനം . അല്ലെങ്കിലും മൂന്നുമൂന്നര അടി പൊക്കമുള്ള എന്നെ തന്നെ കാണാനില്ല പിന്നാ..”

  ആ ചേച്ചിമാരൊന്നും ഇതൊന്നും കണ്ടെ ഇല്ല... ഏത്...?

  പിന്നാ... എന്തോന്ന്...??!!!

  ReplyDelete
 2. എന്റെ പാച്ചിൽ അല്ലാതെന്താ
  ആ എനിക്കൊന്നും അറിയില്ലെ
  :)

  ReplyDelete
 3. ഭാഗ്യമുണ്ട് അല്ലേ?

  ReplyDelete
 4. മന്മല്‍ മുണ്ടിന്റെ അടിയില്‍ കോണകം ഇല്ലായിരുന്നു എന്നു സാരം...അപ്പോള്‍ ആ ചേച്ചിമാര്‍ "സുനാപ്പി" എല്ലാം കണ്ടുകാണും അല്ലേ? ഹ ഹ

  ReplyDelete
 5. എച്മു ഭാഗ്യമുണ്ടല്ല, മന്മൽ മുണ്ട് :)

  രഘുനാഥൻ ജി ഹ ഹ ഹ :)

  ReplyDelete
 6. പണ്ടൊരു സാര്‍ ഒരിക്കല്‍ പറഞ്ഞൊരു കഥ ഓര്‍ക്കുന്നു കുറെ ചേച്ചി മാരുടെ മുന്നില്‍ ആള്‍ ആവാന്‍ കിണറ്റിനു മുന്നിലെ ആല്‍ മരത്തിലെ ഊഞ്ഞാലില്‍ ആടാന്‍ തുടങ്ങിയ കഥ എണീട്ടു നിന്ന് ആടുന്ന വഴിക്ക് പുള്ളിടെ മുണ്ട് പറന്നു പോയത്രേ

  ReplyDelete
 7. അതേ പുണ്യാളാ ആ ആട്ടക്കാരന്റെയും അവസ്ഥ അതു തന്നെ. ഊഞ്ഞാൽ ആട്ടം നിൽക്കുന്നതു വരെയുള്ള ആ നില്പ് ആലോചിക്കാൻ രസമുണ്ട് അല്ലെ :)

  ReplyDelete
 8. നമ്മുക്ക് ആലോചിച്ചു രസിക്കാം കണ്ടു രസിച്ചവേര്‍ കുറിച്ച് വിചാരിക്കാം അനുഭവിച്ചവരെ കുറിച്ച് ഉരി ഉരി ചിരിക്കാം

  ReplyDelete