അടുത്തത് ഒരെണ്ണം വീണ്ടും ബസ് യാത്രയിലേതാകാം അല്ലേ
നമുക്കൊക്കെ ഒരു ധാരണ ഉണ്ട് - അതൊ ഇനി എനിക്കു മാത്രമെ ഉള്ളൊ?- നമ്മെ കഴിഞ്ഞിട്ടെ വിവരം ഉള്ളവർ ഉള്ളു എന്ന്.
ചെറുപ്പത്തിൽ കണ്ട കള്ളുകുടിയൻ ഭാർഗ്ഗവഞ്ചേട്ടൻ ദൈവത്തെ പിടിച്ചാണയിട്ടു പറയുന്നതു കേട്ടപ്പോഴും തോന്നി അതു ശരി ആയിരിക്കും എന്ന് "ഇന്നലെ രാത്രി ഞാൻ ചൂട്ടും വീശി പോകുമ്പോ രണ്ടു ഉണ്ട തീഗോളങ്ങൾ എന്റെ നേരെ വരുന്നു. ചൊവ്വാഴ്ചയായതു കൊണ്ട് ഞാൻ സൂക്ഷിച്ചു നോക്കി. അടൂത്തെത്തിയതും അതു രൂപം മാറി ഒരു പട്ടിയായി. പെട്ടെന്നു ഞാൻ അയ്യോ ന്നും പറഞ്ഞ് ചൂട്ടു വീശി അതിനു നേരെ എറിഞ്ഞു. ഞൈ എന്നൊരു ശബ്ദം കേട്ടു പിന്നെ അതിനെ കാണാനെ ഇല്ല. അതു മാടൻ അല്ല എങ്കിൽ പിന്നെ എന്താ നിങ്ങളു പറ. അല്ലെങ്കിൽ പിന്നത് എവിടെ പോയി?"
കള്ളടിച്ചു പൂസായപ്പോഴും ഭാർഗ്ഗവൻ ചേട്ടന്റെ വിചാരം അതു മാടൻ തന്നെ.
എന്റെ കാര്യത്തിലും എനിക്കുള്ള അറിവിന്റത്രയും മറ്റാർക്കും ഇല്ല എന്നത് എനിക്കുറപ്പായിരുന്നു.
ഞങ്ങളുടെ നാട്ടിൽ പുതുവന മുക്കിൽ ആദ്യമായി ഒരു മാടക്കട തുടങ്ങി മീശചേട്ടൻ. അതൊരു വല്യ അനുഗ്രഹമായിരുന്നു. കാരണം ബീഡി/തീപ്പെട്ടി/പുകയില/വെറ്റില മുതലായവ വാങ്ങണം എങ്കിൽ അന്നു സ്കൂളിന്റടുത്തു വരെ പോകണം - ഒരു കിലോമീറ്ററിൽ കൂടൂതൽ.
എന്റെ അച്ഛൻ അന്നൊക്കെ വല്ലപ്പോഴും ഓരോ ബീഡി വലിക്കും. അഞ്ചു ബീഡി മതി അദ്ദേഹത്തിന് ഒന്നര മാസത്തേക്ക്.
അങ്ങനെ മീശച്ചേട്ടന്റെ കറ്റയിൽ പോയി അഞ്ചു പൈസയ്ക്ക് ബീഡി വാങ്ങി വരാൻ എന്നെ വിട്ടു. ആദ്യമായി വാങ്ങുമ്പോൾ ഏഴു ബീഡി തന്നു.
അതോടു കൂടി എനിക്കുറപ്പായി അഞ്ചു പൈസയ്ക്ക് ഏഴു ബീഡി.
പിന്നീടു പലകാലങ്ങളിൽ അഞ്ചു പൈസയ്ക്ക് എട്ടു ബീഡിയും പത്തു ബീഡിയും, ഒക്കെ മറ്റുള്ളവർക്കു കൊടൂത്താലും ഞാൻ ചെന്നാൽ പറയുന്ന ഈ വാചകം കാരണം എനിക്ക് ഏഴു ബീഡിയെ കിട്ടുമായിരുന്നുള്ളു . ഞാൻ എന്താ പറഞ്ഞിരുന്നത് എന്നല്ലെ " അഞ്ചു പൈസയ്ക്ക് ഏഴു ബീഡി ഇങ്ങു തന്നെ "
എന്റെ വിവരക്കേടു കൊണ്ട് ലാഭം മീശചേട്ടന്. ങാ പോട്ടെ. അതല്ലല്ലൊ പറഞ്ഞു വന്നത്.
ബസു യാത്ര. ഒരിക്കൽ എന്റെ ചേട്ടത്തിയമ്മയുടെ വീട്ടിൽ പോയി വരുന്ന സമയം. കൊരട്ടിഅങ്ങാടി ക്കടുത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നു. ചില തവണ യാത്ര ചെയ്തിട്ടുള്ളതിനാൽ അങ്കമാലി വരെ എത്ര പൈസ ആണ് യാത്രക്കൂലി എന്നറിയാം - അത്രയും പൈസ ചില്ലറ ആയി കയ്യിൽ വച്ചു.
പഴയ കാലം ആണെ. കയ്യിൽ കൃത്യം യാത്രക്കൂലിയെ കാണൂ ഏറി വന്നാൽ 50 പൈസയോ ഒരു രൂപയോ കൂടുതൽ കാണും. പല ബസുകൾ കയറി ഹരിപ്പാട് വരെ എത്തേണ്ടതാണ്
കണ്ടക്റ്റർ വന്നു. ഞാൻ പൈസ കൊടുത്തു. കണ്ടക്റ്റർ ചോദിച്ചു "എവിടെയ്ക്കാ"
ങ്ഹും എന്നോട് എവിടെയ്ക്കെന്നു ചോദിക്കേണ്ട ആവശ്യം ഇയ്യാൾക്കെന്താ. ചില്ലറയായി 70 പൈസ കൊടുത്താൽ അതിനുള്ള റ്റികറ്റ് തന്നാൽ പോരെ
ഹൊ ഞാൻ ഫയങ്കര ബുദ്ധിമാനല്ലെ. ഞാൻ പറഞ്ഞു "തന്ന പൈസയ്ക്കുള്ള റ്റികറ്റ് ഇങ്ങു തന്നാൽ പോരെ"
കണ്ടക്റ്റർ ഇതുപോലെ ഉള്ള ആളുകളെ ഇതുനു മുൻപും കണ്ടിരിക്കും എന്നാലും പയ്യനല്ലെ എന്നു വിചാരിച്ച് ഒന്നു കൂടി ചോദിച്ചു നോക്കി.
പക്ഷെ ഞാൻ വഴങ്ങുന്നില്ല എന്നു കണ്ടപ്പോൾ ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു " അതേ 70 പൈസ പോയിന്റ് ആകുമ്പോൾ ഇറങ്ങിക്കോണം"
ഞാൻ "ഓ ഏറ്റു"
വണ്ടി വിട്ടു അധികം കഴിയുന്നതിനു മുൻപേ മാംബ്ര റോഡിലേക്കാണെന്നു തോന്നുന്നു അതു തിരിഞ്ഞു കയറി.
പെട്ടെന്നാണ് എന്റെ മനസിൽ ഒരു വെള്ളിടി വെട്ടിയത്. ദൈവമേ ഈ ബസ് ഇത് എങ്ങോട്ടാണ് പോകുന്നത്? ബോർഡിൽ അങ്കമാലി എന്നു കണ്ടതാണല്ലൊ. അത് എവിടെ ഒക്കെ വളഞ്ഞു ചുറ്റി പോകുന്ന ബസ് ആയിരുന്നു. എന്റെ 70 പൈസ വഴിയിൽ ഏതെങ്കിലും കാട്ടു മുക്കിൽ തീർന്നു പോകും
ഞാൻ കണ്ടക്റ്ററെ വിളിച്ചു " ഹേയ് ഈ ബസ് എങ്ങോട്ടാണ് പോകുന്നത്?'
കണ്ടക്റ്റർ പറഞ്ഞു "മിണ്ടാതിരി 70 പൈസ പോയിന്റ് ആകുമ്പോൾ പറയാം അപ്പോൾ ഇറങ്ങിയാൽ മതി"
ഞാൻ കരച്ചിലിന്റെ വക്കോളം എത്തി.
പക്ഷെ കൊച്ചു പയ്യൻ ആയിരുന്നതു കൊണ്ട് അന്നു ബസിലുണ്ടായിരുന്നവർ ഒക്കെ കൂടി സമാധാനിപ്പിച്ച് ആ റ്റികറ്റ് കാൻസൽ ചെയ്യിച്ച് എന്നെ അവിടെ ഇറക്കി വിട്ടു. അതുകൊണ്ട് വീടു പിടിക്കാൻ പറ്റി
ഇതെ അബദ്ധം മറ്റൊരാൾക്കും പറ്റുന്നത് കുറച്ചു വളർന്നതിനു ശേഷം കെ എസ് ആർ ടി സിയിലും കാണാനിടയായി (അപ്പോൾ എനിക്കു കൂട്ടുണ്ട്)
ഗുണപാഠം- ബസിൽ കയറിയാൽ കണ്ടക്റ്റർ ചോദിക്കുന്ന ചോദ്യങ്ങൾക്കു ശരിയായ ഉത്തരം കൊടുക്കുക. എങ്കിൽ യാത്ര ശുഭകരം/ സുഖകരം
കൂടാതെ കൈയും തലയും കൂടെ പുറത്തിടരുതല്ലേ സാറേ ...... കൊള്ളാം
ReplyDeleteബസിന്റെ നിറവും ഷെയ്പ്പും നോക്കി കയറിയതിനാൽ റൂട്ട് മാറി. പൈസ തീർന്നതിനാൽ ബാക്കി ദൂരം നട്ടുച്ചക്ക് റോഡിലൂടെ നടന്ന അനുഭവം എനിക്കുണ്ട്.
ReplyDeleteപുണ്യാളാ ഹ ഹ ഹ അന്ന് ആ യാത്രക്കാർ സഹായിച്ചിരുന്നില്ലെങ്കിൽ ഞാൻ വഴിക്കെവിടെ എങ്കിലും തെണ്ടി നറ്റക്കുന്നത് കാണാൻ ഇടവന്നേനെ
ReplyDeleteമിനിറ്റീച്ചർ ആകഥകളും കൂടി മിനിനർമ്മത്തിൽ ഓരോന്നായി പോസ്റ്റിക്കൂടെ ?
പഴയകാല കഥ കേള്‍ക്കാന്‍ എന്തുരസം മാഷേ...
ReplyDeleteആളു ജഗജില്ലി ആയിരുന്നല്ലെ..?
ReplyDeleteവിഢിത്തത്തിനു കയ്യും കാലും വച്ചാൽ എന്തു പേരു പറയും..?
മനു ജീ കുറച്ചു പ്രായം ചെല്ലുമ്പോഴല്ലെ കുട്ടിക്കാലം എത്ര മനോഹരം ആയിരുന്നു എന്നു മനസിലാകുന്നത്. അന്നോ
ReplyDeleteഹൊ വളർന്നു വളർന്ന് അച്ഛന്റെ അത്രയും ആകണം എന്നിട്ട് മലമറിക്കണം അതല്ലായിരുന്നൊ വിചാരം. ഇപ്പൊ അനുഭവിക്കുമ്പൊഴല്ലെ അറിയുന്നത് അന്നത്തെ കാല കുറച്ചു കൂടി ആസ്വദിക്കാമായിരുന്നു എന്ന്
:(
വി കെ ജി പണിക്കർ എന്നു വിളിക്കാം അല്ലെ? :)
ReplyDeleteയ്യോ! ഇത്രേം വിവരമുണ്ടായിരുന്നല്ലേ......ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല...
ReplyDeleteജഗജില്ലിയൊക്കെ എപ്പോഴേ നാടു വിട്ടു പോയിക്കാണും....ആ പേരൊന്നും പോരാ...
മനസിലായി വരുന്നതെ ഉള്ളു അല്ലെ :)
ReplyDeleteഹി ഹി പോരട്ടെ അടുത്ത മണ്ടത്തരങ്ങള്‍
ReplyDeleteനാട്ടുകാരാ 'മണ്ടത്തരം' എന്നു തുറന്നു പറയാതെ ഒന്നുമില്ലേലും നമ്മൾ ഒരു നാട്ടുകാരല്ലെ ഹ ഹ ഹ :)
ReplyDelete