Monday, February 06, 2012

മോനെ, ബാക്കി കൂടിഉറങ്ങിക്കോ

രണ്ടു ദിവസം പോസ്റ്റുകൾ ഒന്നും കാണാതിരുന്നപ്പോൾ നിങ്ങൾ വിചാരിച്ചു കാണും എന്റെ അമളികൾ ഒക്കെ കഴിഞ്ഞു. പിന്നീടങ്ങു മിടുക്കനായിപ്പോയി. എന്ന്
അല്ലെ?
അതല്ല കാര്യം. അടുത്തായി ഏതെഴുതണം എന്നുള്ള കൺഫ്യൂഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു.

പെണ്ണുങ്ങൾ സാരിക്കടയിൽ ചെന്നാൽ തെരഞ്ഞു തെരഞ്ഞു കൺഫ്യൂഷൻ അടിക്കുന്നതു കണ്ടിട്ടില്ലെ? അതുപോലെ. അല്ല, അവർ സ്വർണ്ണക്കടയിൽ ചെന്നാലും വളക്കടയിൽ ചെന്നാലും അങ്ങനെ തന്നെ ആണല്ലൊ അല്ലെ?

അങ്ങനെ മെഡിക്കൽ കോളേജിലെ തന്നെ മറ്റൊരു കഥ. ബയൊകെമിസ്റ്റ്രി ക്ലാസ്. അത് എപ്പോഴും ഉച്ചയ്ക്ക് ഊണും കഴിഞ്ഞു വരുന്ന ആദ്യത്തെ ക്ലാസ് ആയിരിക്കും.

ഊണു കഴിഞ്ഞ് ഒന്നുറങ്ങുന്നതിന്റെ സുഖം സാറന്മാർക്കും അച്ഛനമ്മമാർക്കും പറഞ്ഞാൽ മനസിൽ ആവില്ലല്ലൊ.

അപ്പോൾ പിന്നെ കിടന്നുറങ്ങുന്ന കാര്യം നടപ്പില്ല. പിന്നെയൊ ക്ലാസിൽ പിന്നിൽ പോയിരുന്നാൽ ഇരുന്നുറങ്ങാം. ക്ലാസിൽ ശ്രദ്ധിക്കണം എന്നും പഠിക്കണം എന്നു ഭയങ്കര ആഗ്രഹം ഉണ്ട് കേട്ടൊ പക്ഷെ ഉറക്കം അതിലും സ്വല്പം കൂടി ഇഷ്ടം ആയിപ്പോയി അതുകൊണ്ടു മാത്രം

അന്ന് സാർ ആൽകൊഹോൾ മെറ്റബോളിസം പഠിപ്പിക്കാൻ തുടങ്ങിയതാണ്.

ഇടയ്ക്കെപ്പോഴോ ഒരു ചോക്ക് പീസ് എന്റെ തലയിൽ വന്നു വീണു. പിന്നാലെ ഒരു ശബ്ദവും "യെസ് പണിക്കർ, കമോൺ വാട്ട് ഇസ് ഫോർമാൽഡിഹൈഡ് - ആൻ ആൽഡിഹൈഡ് ഓർ കീറ്റോൺ ?"

ശെടാ പ്രശ്നം എന്താണെന്നറിയില്ലല്ലൊ. ക്ലാസ് തുടങ്ങിയിട്ട് എത്ര നേരമായെന്നും അറിയില്ല. എന്തൊക്കെയാ സാർ പറഞ്ഞതെന്നും അറിയില്ല.
ഈ ചോദ്യം ഇതെവിടന്നു വന്നു.

ഫോർമാൽഡിഹൈഡ് ഒരു ആൽഡിഹൈഡ് ആണൊ കീറ്റോൺ ആണോ എന്ന്

ഹേയ് ഇതെന്നെ കളിപ്പിക്കാൻ കരുതി കൂട്ടി ചോദിച്ചതു തന്നെ അല്ലെങ്കിൽ ആ പേരിൽ തന്നെ ആൽഡിഹൈഡ് എന്നുള്ളപ്പോൾ ആരെങ്കിലും ഇങ്ങനെ ചോദിക്കുമൊ?

അപ്പോൾ അതു കീറ്റൊൺ ആയിരിക്കും.

കൂട്ടുകാരെല്ലാവരും എന്റെ മുഖത്തേക്കു നോക്കി ഇരിക്കുന്നു.
അങ്ങനിപ്പൊ എന്നെ മണ്ടനാക്കണ്ട
ഞാൻ ധൈര്യമായി വിളിച്ചു പറഞ്ഞു "കീറ്റൊൺ"

ഇത്ര ബുദ്ധിമാനാണ് ഞാൻ എന്നറിഞ്ഞ സാർ ചമ്മിപ്പോയിക്കാണും പിന്നൊന്നും പറഞ്ഞില്ല. അവിടിരുന്നൊ മോനെ, ബാക്കി കൂടിഉറങ്ങിക്കോ ന്നു മാത്രം പറഞ്ഞു.

പക്ഷെ കൂട്ടുകാരെല്ലാവരും ചിരിച്ചതെന്തിനാന്നു മാത്രം മനസിലായില്ല


കമന്റിൽ പോസ്റ്റിലെ ആശയം വ്യക്തമായില്ല എന്നു കണ്ടതു കൊണ്ട് ഇത്രയും കൂടി
ആൽഡിഹൈഡ് എന്നും കീറ്റൊൺ എന്നും രണ്ടു തരം വസ്തുക്കൾ ഉണ്ട്. ആൽഡിഹൈഡുകളിൽ ഫോർമാൽഡിഹൈഡ് എന്ന വസ്തു ആണ് ചാരായത്തിൽ വിഷവസ്തു ആക്കി കലർത്തുന്ന മീതൈൽ ആൽകൊഹോൾ ദഹിക്കുമ്പോൾ ഉണ്ടാകുന്ന ഒരെണ്ണം CHO Group in the chemical formula

കീറ്റൊൺ ഇവിടെ ഉണ്ടാകുന്ന വസ്തു അല്ല
Ketone has CO group
അസെറ്റോൺ ഉദാഹരണം

ഫോർമാൽഡിഹൈഡ് എന്നു പറയുന്നതിൽ തന്നെ അത് ഒരു ആൽഡിഹൈഡ് ആണ് എന്നു വ്യക്തം.
പക്ഷെ അതിബുദ്ധി ഉള്ള പൊൻമാൻ കിണറ്റിന്റെ വക്കിൽ മുട്ടയിടും എന്നു പറയില്ലെ അതുപോലെ ഞാൻ -- ബാക്കി എഴുതുന്നില്ല

13 comments:

 1. ആൻ ആൽഡിഹൈഡ് ഓർ കീറ്റോൺ ?
  അതെനിക്കും പിടികിട്ടിയില്ല,,,
  ഫിസിക്സ് ക്ലാസ്സിൽ ഉറങ്ങിയപ്പോൾ ചോദ്യം ചോദിക്കാതെ ഉത്തരം പറഞ്ഞ അനുഭവം എനിക്കുണ്ട്.

  ReplyDelete
 2. പണിക്കര്‍ സാര്‍ ഇതെന്താണ് ഉദ്ദേശിച്ചതെന്നു പറഞ്ഞതെന്ന് എഴുതിയതെന്നു പുണ്യാളനും മനസിലായില്ല , ഞാനും കണ്ഫ്യൂസ് ആയി

  സംഭവം കുറച്ചു കൂടി വ്യക്തം അക്കുക

  ReplyDelete
 3. ഉറക്കത്തിൽ ആയ എന്നെ കളിപ്പിക്കാൻ ഒരു വിഡ്ഢിച്ചോദ്യം ചോദിച്ചതല്ലെ സാർ. അതിൽ ഞാൻ വീണു പോയീന്ന് - വിശദീകരണം പോസ്റ്റിൽ കൂട്ടി ചേർത്തിട്ടുണ്ട്

  ReplyDelete
 4. മിനിറ്റീച്ചർ ഇപ്പോൾ വ്യക്തമായിരിക്കുമല്ലൊ അല്ലെ
  ഇനി റ്റീച്ചറുടെ കഥ പോരട്ടെ

  ReplyDelete
 5. അതെയതെ, പൊന്മയാണെന്ന കാര്യമൊക്കെ എല്ല്ലാവരും അറിഞ്ഞു വരുന്നുണ്ട്.....

  ReplyDelete
 6. ഹെഹെ...ഇത്തരം പല എപിസോഡ് ആയി പോസ്റ്റാനുള്ള കഥകൾ ഉണ്ട്.. :))

  ReplyDelete
 7. എച്മു വരവിനും അഭിപ്രായത്തിനും നന്ദി. പൊന്മ ഇട്ട മുട്ടകൾ ഇനിയും ഉണ്ട് :)

  പഥികൻ ജി. ഇതിൽ മിക്കവാറും ഗിന്നസ് റെക്കോഡ് എനിക്കുതന്നെ ആയിരിക്കും- അല്ല ആണ് ഹ ഹ ഹ ഒരു ജീവിതം മുഴുവൻ അമളികൾ നടത്തി പഠിച്ചു കൊണ്ടിരിക്കുകയല്ലെ

  ReplyDelete
 8. ആഹാ "മെഡിക്കല്‍ പുരാണം" എന്നാ തുടങ്ങിയത്...ബൂലോകത്തെയ്ക്കുള്ള വരവ് കുറഞ്ഞത്‌ കാരണം ഞാന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.

  ReplyDelete
 9. ഇതു കാണാതിരുന്നിരുന്നെങ്കിൽ
  ഒരു തീരാനഷ്ടമായിപ്പോയേനെ എന്നിനി ഞാൻ പറഞ്ഞു തരേണ്ടല്ലൊ അല്ലെ ഹ ഹ ഹ :) . മെഡിക്കൽ പുരാണം അല്ല അമളിപുരാണം കുറെ ഏറെ ഉണ്ട് 

  ReplyDelete
 10. ഇതിത്തിരി സ്റ്റാൻഡേഡ് കൂടിയ ഇനമാണല്ലെ. അതാ വായിലും മറ്റും കൊള്ളാത്തത്.
  അപ്പൊ നമുക്ക് ഇനി മുതൽ ‘അമളി പുരാണം’ എന്നു പേരിടാം ല്ലേ..?

  ReplyDelete
 11. വീ കെ ji :)

  ഊണു കഴിഞ്ഞ് ഒന്നുറങ്ങുന്നതിന്റെ സുഖം സാറന്മാർക്കും അച്ഛനമ്മമാർക്കും പറഞ്ഞാൽ മനസിൽ ആവില്ലല്ലൊ.

  ReplyDelete
 12. ഇപ്പോഴാ ഇത് കാണുന്നെ..

  കായംകുളം വഴി വന്നതാ..

  ഒരു സംശയം കൂടി ചോദിക്കാന്‍..

  അപ്പൊ പുത്രന്റെ പുത്രിക്കും

  പുത്രിയുടെ പുത്രിക്കും എന്താ

  പറയുക...പെങ്ങളുടെ മകളും

  മരു മകള്‍ അല്ലെ?പെങ്ങളുടെ മോന്‍

  മരു മകനും..

  മെയില്‍ അയക്കണേ ..vcva2009@gmail.com

  ReplyDelete
 13. പൗത്രി യും ദൗഹിത്രി യും അല്ലെ പുത്രന്റെ പുത്രിയും പുത്രിയുടെ പുത്രിയും

  ReplyDelete