Sunday, December 27, 2009
Monday, December 07, 2009
ഊന്നുവടി (crutches)
ഇന്നു ഗ്രാമത്തില്‍ കണ്ട ഈ ഒരു കാഴ്ച്ച
കുറെ കാലം മുമ്പ് വലതുകാലിന്റെ തുടയെല്ലൊടിഞ്ഞ ഒരു സാധു. അദ്ദേഹം ഉപയോഗിക്കുന്ന ഊന്നുവടി (crutches) കണ്ടപ്പോള്‍ അതു നിങ്ങളെയും ഒന്നു കാണിക്കണം എന്നു തോന്നി.
മുള കൊണ്ട് എത്ര ഭംഗിയായി ഉണ്ടാക്കി എടുത്തിരിക്കുന്നു
Friday, December 04, 2009
Thursday, December 03, 2009
Wednesday, December 02, 2009
ബല -- കുറുന്തോട്ടി
ബല എന്നു സംസ്കൃതത്തില്‍ പേരുള്ള കുറുന്തോട്ടി
ആയുര്‍വേദത്തില്‍ വാതചികില്‍സയില്‍ വളരെ പ്രാധാന്യമുള്ള ഒരു മരുന്ന്.
അതിന്റെ ഇലകള്‍ ഹൃദയാകൃതിയില്‍ .
ഇതു ലഭിച്ചില്ലെങ്കില്‍ പകരം "ദര്‍ഭേ കുശേ ഞാങ്ങണെ --" എന്ന ന്യായപ്രകാരം ( ദര്‍ഭ ഉപയോഗിക്കേണ്ടിടത്ത് ദര്‍ഭയില്ലെങ്കില്‍ കുശ ഉപയോഗികുക അതും ഇല്ലെങ്കില്‍ ഞാങ്ങണമ്പുല്ലുപയോഗിക്കുക അയ്തും കിട്ടിയില്ലെങ്കില്‍ വയ്ക്കോലുപയോഗിക്കുക എന്നും വേണമെങ്കില്‍ പറയാം)
ആനക്കുറുന്തോട്ടി ഊര്‍പ്പം തുടങ്ങിയവയും ഉപയോഗിക്കും. ഊര്‍പ്പ്പം എന്ന ചെടി ധാരാളം ലഭിക്കുന്നതായ്തിനാല്‍ മായം ചേര്‍ക്കാനും അതിന്റെ വേര്‍ ഉപയോഗിക്കാറുണ്ട്.
Tuesday, December 01, 2009
ലോകം പുരോഗമിക്കുകയാണല്ലൊ അല്ലേ.
ഭോപ്പാല്‍ ദുരന്തം പിന്നിട്ട് വര്‍ഷങ്ങള്‍ 25.
UCIL യൂണിയന്‍ കാര്‍ബൈഡ് ഇന്‍ഡ്യ ലിമിറ്റഡ് അഞ്ച് ഡിവിഷനുകളിലായി 9000 ഓളം ആളുകളെ 14 പ്ലാന്റുകളില്‍ ജോലിക്കെടൂത്തിരുന്ന ഒരു സ്ഥാപനം.
പകുതിക്കു തൊട്ടു മുകളില്‍ സ്റ്റോക്കുകള്‍ അമേരിക്കന്‍ ഉടമസ്ഥതയിലും ബാക്കി ഭാരതീയ ഉടമസ്ഥതയിലും.
70കളുടെ അവസാനം ഭാരതീയരായ കന്‍സള്‍ടന്റുകളെയും ജോലിക്കാരെയും ഉപയോഗിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍മ്മിച്ചു UCIL നു നടത്തുവാന്‍ കൊടുത്ത സ്ഥാപനം.
അന്നത്തെ സംഭവത്തിന്റെ കാരണം വിദഗ്ദ്ധര്‍ അന്വേഷിച്ചു, അന്വേഷിച്ചുകൊണ്ടെ ഇരിക്കുന്നു. അതങ്ങനെ നടക്കും. പല വിശദീകരണങ്ങളും വരും.
എന്നാലും അറിഞ്ഞ കാര്യങ്ങള്‍ ഒന്നു കൂടി ഓര്‍മ്മിക്കുന്നത് ഇനിയുമൊരു അപകടം ഉണ്ടാകാതിരിക്കുവാന്‍ സഹായിക്കും എങ്കില്‍
ഒന്നു കൂടി ഓര്‍ക്കുന്നതു നല്ലതല്ലെ?
60 ടണ്‍ കപാസിറ്റി ഉള്ള മൂന്നു ടാങ്കുകള്‍ - മൂന്നും MIC നിറഞ്ഞവ -- സാധാരണഗതിയില്‍ ഒരെണ്ണം എങ്കിലും ഒഴിച്ചിടുന്നത് ബുദ്ധി - അഥവാ മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായി താങ്ങാനാകാതെ വന്നാല്‍ വഴിതിരിച്ചു കാലിയായതില്‍ നിറയ്ക്കുകയും ചോര്‍ച്ചയുള്ളതിനെ കേടുപാടൂകള്‍ പോക്കാനും സൗകര്യം തരുന്ന stand by ആയി ഉപയോഗിക്കാന്‍.
പക്ഷെ നാം ഓരോ പൈസയും ലാഭിക്കുകയാണല്ലൊ അല്ലേ?
ചത്തു ചെല്ലുമ്പോള്‍ അവിടെ ഉപയോഗിക്കാന്‍ അല്ലെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ സ്വിസ് ബാങ്കിലിടാന്‍.
രാത്രി പതിനൊന്നു മണിക്കു Rounds നു പോയ ജോലിക്കാര്‍ കണ്ണില്‍ നീറ്റലനുഭവപെട്ട് MIC ചോര്‍ച്ച സംശയിക്കുകയും സൂപര്‍വൈസറെ അറിയിക്കുകയും ചെയ്തുവത്രെ.
12.40 നുള്ള ടീ ബ്രേക് കഴിഞ്ഞ് അതിനെ പറ്റി ആലോചിക്കുവാന്‍ തീരുമാനിച്ചു അത്രെ അദ്ദേഹം.
ഇത്ര ശുഷ്കാന്തിയുള്ള അദ്ദേഹത്തിന്‍ ഒരു പൊന്നാടയും പണക്കിഴിയും സമ്മാനിക്കാന്‍ നമ്മളെല്ലാവരും കൂടി ഒത്തു ചേര്‍ന്നു പ്രവര്‍ത്തികേണ്ടി ഇരിക്കുന്നു.
പക്ഷെ പിന്നീട് അതിനൊന്നും കാക്കേണ്ടി വന്നില്ല.
അനിയന്ത്രിതമായ വേഗതയില്‍ കാര്യങ്ങള്‍ കുഴപ്പത്തിലായി.
രക്ഷയ്ക്കുള്ള മാര്‍ഗ്ഗങ്ങളോ-
120 അടി മുകളിലേക്കു - ചോര്‍ച്ചയുള്ള ഭാഗം -ജലം എത്തുന്നില്ല .
Vent Gas Scrubber പുറമെ വരുന്ന ഗാസിനെ നിര്‍വീര്യമാക്കുവാനുള്ള സംവിധാനം - അതും പ്രവര്‍ത്തിച്ചില്ല.
Refrigeration ചെലവു ചുരുക്കലിന്റെ ഭാഗമായി നേരത്തെ തന്നെ നിര്‍ത്തിവച്ചിരുന്നല്ലൊ. അതുകൊണ്ട് ചൂടിനെ ഉല്‍ഭവസ്ഥാനത്തു തടയുന്ന കാര്യം ആലോചിക്കാനെ നോക്കണ്ട.
എന്നാല്‍ പുറമെ വരുന്ന ഗ്യാസിനെ കത്തിച്ചു കളയാനോ - അതിനുള്ള സംവിധാനം തുരുമ്പെടുത്തിട്ടു കാലങ്ങളായത്രെ.
ഇത്രയൊന്നും പോരെ?
എന്നാല്‍ കേട്ടോളൂ
Pressure/Temperature sensing and warning device onnum illaayirunnu athre
ലീക്കുണ്ടാകൂന്നതില്‍ കുപ്രസിദ്ധമായ CS വാല്‌വുകള്‍ ആയിരുന്നു അത്രെ SS valves നു പകരം ഉപയോഗിച്ചിരുന്നത്.
ചെലവു ചുരുക്കി കാണിച്ചാല്‍ കാണിക്കുന്നവനു ഉദ്യോഗകയറ്റം കിട്ടും. ആ നക്കാപ്പിച്ചയ്ക്കു വേണ്ടി മള്‍ടി നാഷനല്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന "ഇന്ത്യക്കാര്‍" കാണിക്കുന്ന വൃത്തികേടുകള്‍ ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നു.
ഉദ്യോഗകയറ്റം കിട്ടി താന്‍ മറ്റു വല്ലയിടത്തും പോകും അതുകൊണ്ട് തല്‍ക്കാലം നില്‍ക്കുന്നിടത്ത് എന്തു തരത്തിലുള്ള അപകടകരമായ പരിഷ്കാരങ്ങള്‍ വരുത്തിയാലും - തനിക്കു കിട്ടാനുള്ള ആ നക്കാപ്പിച്ച നോക്കുന്ന പലരെയും കണ്ടു. ഒരു പക്ഷെ സായിപ്പാണെങ്കില്‍ ഇത്രയും കാണിക്കുമായിരുന്നോ എന്നു പോലും സംശയം തോന്നിപ്പോകും.
ഉദാഹരണത്തിന് സിമന്റ് കമ്പനികള്‍ പൊതുവെ വലിയ അപകടം ഇല്ലാത്തവയാണ് പൊടിമൂലവും ശബ്ദം മൂലവും മറ്റും ഉണ്ടെങ്കിലും അവയ്ക്കു പുറമേ രാസായനികമായ അപകടങ്ങള്‍ ഇല്ല.
എന്നാല്‍ ഇപ്പോള്‍ ഗുജറാത്തിലുള്ള സകല Chemical Wasteഉം സിമന്റുകമ്പനികളുടെ ഉപയോഗത്തിനു നല്ലതാണെന്നു "കണ്ടു പിടിച്ചു"
കല്‍ക്കരിയെക്കാള്‍ വില കുറഞ്ഞ ഇന്ധനം. എന്നല്ല ഈ വിഷവാതകം ശ്വസിക്കേണ്ടി വരുന്നതിന് പകരം അവര്‍ ഇങ്ങോട്ടും ചിലപ്പോള്‍ കാശു തരുമായിരിക്കും - കാരണം അല്ലെങ്കില്‍ അവര്‍ തന്നെ ഇതിനെ Dispose ചെയ്യണമല്ലൊ അതിനവര്‍ എവിടെ പോകും?
അപ്പോള്‍ നമുക്കു വലിയ താമസമില്ലാതെ അതും കേള്‍ക്കാം

Sunday, November 29, 2009
41 ക്രൂരകൃത്യങ്ങള്‍
ഇതുവരെ ബ്ലോഗുകളില്‍ വന്ന പല കവിതകള്‍ എന്നെ കൊണ്ട് ആകുന്നതു പോലെ ഈണം നല്‍കി, ഉപകരണസംഗീതവും ചേര്‍ത്ത് ഞാനായി പാടിയും മറ്റുള്ളവരെ കൊണ്ട് പാടിച്ചും, എന്റെ ബ്ലോഗുകളില്‍ പ്രസിദ്ധപ്പെടൂത്തിയിട്ടുണ്ട്. അവ ആരൊക്കെ എഴുതിയത് എന്നൊന്നു നോക്കാന്‍ ഇന്നു തോന്നി
ആദ്യമായി, അനംഗാരി രജി ചന്ദ്രശേഖറിന്റെ "പാമ്പന്‍ ചേട്ടനെ പറ്റിച്ചേ" എന്ന ഒരു കവിത പാടിയത് കൂട്ടത്തില്‍ ഉപകരണ സംഗീതവും ചേര്‍ത്ത് അവതരിപ്പിക്കുകയായിരുന്നു. അത് ഇപ്പോള്‍ കാണാനില്ല - യാഹു ജിയൊസിറ്റീസിലോ മറ്റൊ ആയിരുന്നു അത് പോസ്റ്റ് ചെയ്തു വച്ചിരുന്നത് എന്നു തോന്നുന്നു. അത് അവര്‍ അടച്ചു പൂട്ടിയപ്പോള്‍ എന്റെ പാട്ടും ഗോപി.
അതോടു കൂടിയാണ് ഇപ്പരിപാടി കുഴപ്പമില്ലാതെ നടത്താം എന്നു മനസ്സിലായത്.
അപ്പോള്‍ പൊതുവാളിന്റെ "സ്വരരാഗസാന്ദ്രമാം ഈ നീലരാവില്‍" എന്ന കവിത ഈണം ചെയ്ത് 2007 ജനുവരി 16 ആം തീയതി പബ്ലിഷ് ചെയ്തു. http://odeo.com/episodes/6123363
അതോടു കൂടി അല്‍പം കൂടീ ധൈര്യം വന്നു. കൂടൂതല്‍ കൂടൂതല്‍ ആളുകള്‍ ഉള്‍പ്പെട്ടാല്‍ ഇതിലും നന്നായിരിക്കും എന്നു തോന്നി.
അങ്ങനെ പൊതുവാളിന്റെ "നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍ " എന്ന കവിത ഈണം ചെയ്തു. അതിന്റെ ട്രാക്ക് ഉണ്ടാക്കി കിരന്‍സിനയച്ചു കൊടൂത്തു. കിരണ്‍സ് അതു ഭംഗിയായി പാടി. http://lalithaganam.blogspot.com/2007/03/blog-post.html 2007 മാര്‍ച്ച് മാസം 9ആം തീയതി ആദ്യമായി അതു പോസ്റ്റ് ചെയ്തു.
തമ്മില്‍ കണ്ടിട്ടില്ലാത്ത ഞങ്ങള്‍ മൂന്നു പേരും കൂടി - ഒരാള്‍ എഴുതുകയും, ഒരാള്‍ സംഗീതം പകരുകയും , മറ്റൊരാള്‍ പാടുകയും എല്ലാം കൂടി ചെയ്തപ്പോള്‍ അതിനൊരാനന്ദം വേറെ തന്നെ ആയിരുന്നു
(പിന്നൊരിക്കാല്‍ മറ്റൊരു ഗാനവും കിട്ടാതെ വന്നപ്പോള്‍ ഞാന്‍ തന്നെ അത് ഒന്നു കൂടി പാടി- അതു ദാ ഇവിടെ http://sweeetsongs.blogspot.com/2009/07/blog-post.html)
ലളിതഗാനം എന്ന ബ്ലോഗില്‍ ആദ്യമായി പോസ്റ്റ് ചെയ്ത ഗാനവും അതാണ്.
തുടര്‍ന്ന് പലരുടെയും കവിതകള്‍ താഴെ പറയുന്നവ ഈണം ചെയ്തു
രചന ഗീതഗീതികള്‍
1. ഗുരുവായൂര്‍ തൃക്കോവില്‍
2. സരസ്വതി സ്തുതി
3. ഗണേശ സ്തുതി
4. പൂത്താലം കയ്യിലേന്തി
5. പശ്ചിമസാനുവിന്‍ താഴ്‌വരയില്‍
6. മോഹനരാഗതരംഗങ്ങളില്‍
7. രാവേറെയായല്ലൊ രാപ്പാടീ
രചന സാരംഗി
8. ശ്യാമാംബരം ഇതും യാഹുവില്‍ പെട്ടു പോയി
9. മഴനൂലാലിന്നു കോര്‍ക്കാം -ഇതും യാഹുവില്‍ പെട്ടു പോയി.
10. മേഡം പുലരുന്ന നേരം
രചന പൊതുവാള്‍
11.സ്വരരാഗസാന്ദ്രമാം ഈ നീല രാവില്‍ -1
സ്വരരാഗസാന്ദ്രമാം ഈ നീല രാവില്‍ - 2
12. നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍ Kiranz
നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍ Panicker
13. സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു നീ
14. ചന്ദ്രഗിരിപ്പുഴയ്യിലെ
രചന കുട്ടുമന്‍ മടിക്കൈ
15.
ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍
16.
നിന്‍ വിരല്‍സ്പര്‍ശം കൊതിച്ചു
രചന ശ്രീ
17.
ശബരിപീഠം ലക്ഷ്യമാക്കി ശരണം വിളികള്‍ നാവിലേന്തി
രചന ഹരിശ്രീ
18. ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാരവും
19. അമ്പാടിക്കണ്ണനെക്കണികാണാന്‍
രചന ബൈജു
20.
പ്രണയ സന്ദേശം നീര്‍ത്തിവായിക്കവേ
രചന സ്നേഹതീരം ഷീബ
21.
ഇനിയും വരില്ലേ
രചന ചന്ദ്രകാന്തം
22.
ഹരിചന്ദനമണിയും തവ തിരുവുടല്‍
23.
ചെമ്പനിനീരിന്‍ ചൊടിയിതളില്‍
രചന കുട്ടന്‍ ഗോപുരത്തിങ്കല്‍
24.
കാണുവാന്‍ മാത്രം കൊതിച്ചൊരെന്‍ മുന്നില്‍
25.
ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ
രചന സതീര്‍ത്ഥ്യന്‍
26. താരാട്ട് - ചാഞ്ഞുറങ്ങൂ ചരിഞ്ഞുറങ്ങൂ
27. കണ്ണന്റെ കാളിന്ദിതീരം തേടി
രചന ചെറിയനാടന്‍
28.
മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന മലയാളം
രചന എ ആര്‍ നജീം
29. ഓര്‍മ്മകള്‍ മാത്രം എനിക്കു നല്‍കീ
30. ദേവഗീതം - അത്യുന്നതങ്ങളില്‍ വാഴും
രചന ജയകൃഷ്ണന്‍ കാവാലം
31. ബ്ലോഗ് ഗീതം
32. കാറ്റു വന്നെന്റെ കരളില്‍ തൊട്ടപ്പോള്‍
രചന പാമരന്‍
33. കഥയുടെ തീരത്ത് പണ്ടു പണ്ടൊരു
34. മേലേ മാനത്തെ ചേലുള്ള കോളാമ്പീ
35. അന്തിക്കൊരു ചെമ്പൊരി ചിന്തണ് ( ഇതു വരുന്നതെ ഉള്ളൂ)
രചന - സ്വന്തം കടുംകൈ
36. കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
രചന ജി മനു
37. മൂവാറ്റുപുഴയിലെ മൂവന്തിച്ചോപ്പുള്ള മുക്കുറ്റീ - ഇതും യാഹുവില്‍ പെട്ടു പോയി.
ഇവയ്ക്കു പുറമേ ശ്രീനാരായണ ഗുരുവിന്റെ കൃതിയായ
38.
ഗണേശ സ്തുതി,
39.
ദൈവദശകം
എന്നിവ തത്തമ്മ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്,
40 . ഹരിയണ്ണന്റെ സര്‍ഗ്ഗസന്ധ്യ എന്ന് ഒരു കവിത,
41.
ശിശുവിന്റെ ഒരു കവിത "ബോധമാണെനിക്ക്"
ഇവ കവിയരങ്ങിലും ഈണം ചെയ്തു പാടിയിട്ടുണ്ട്

Wednesday, November 25, 2009
Friday, October 30, 2009
ഇടതു തോളില്‍ ഉളുക്കി
സാധുക്കള്‍ക്കു സൗജന്യ ചികില്‍സ അതിനിടയ്ക്ക് ഇദ്ദേഹത്തിന്റെ ഇടതു തോളില്‍ ഉളുക്കി കയ് കൊണ്ടൊന്നും ചെയ്യാന്‍ സാധിക്കില്ല. പൊക്കാന്‍ പോലും വയ്യാത്തതിനാല്‍ ദാ ഉടുപ്പിനകത്ത് വച്ചിരിക്കുകയാണ്
അവിടെ പുരട്ടാന്‍ എണ്ണ വേണം
ആദ്യം കണ്ടപ്പോള്‍ ബൈജുവിനെ ആയിരുന്നു ഓര്‍മ്മ വന്നത്
ക്യാമറ ഇല്ലാത്തതിനാല്‍ മൊബെയില്‍ ഉപയോഗിച്ച് കുറച്ചെങ്കിലും പിടിച്ചില്ലെങ്കില്‍ അത് ഒരു വലിയ അപരാധമാകും എന്നു തോന്നി.
കാലത്തു കുടിച്ചത് അല്‍പം കൂടിപ്പോയതാ സാരമില്ല
ആംബുലന്‍സിനകത്തു നിന്നും എടുക്കുമ്പോള്‍ വെളിച്ചം ഒന്നും ഇല്ല എങ്കിലും എപ്പോഴും കാണാന്‍ കിട്ടുന്നതല്ലല്ലൊ - അതുകൊണ്ടിത്രയെങ്കിലും ഇരിക്കട്ടെ എന്നു വച്ചു
ഈ പടവും കൂടി എടുത്തിട്ട് ഇടാം എന്നു വിചാരിച്ചാണ് താമസിച്ചത്.
അടുത്തു ചെന്നു പടം പിടിക്കാനൊക്കില്ലല്ലൊ.
രണ്ടു രൂപ നിരക്കില്‍ 35 കിലോ അരി വാങ്ങുവാന്‍ അര്‍ഹതയുള്ളവരെ കണ്ടില്ലേ?
ഇതൊരു ഉദാഹരണം മാത്രം എത്ര വേണമെങ്കിലും വേറെ ഉണ്ട്.
അപ്പൊ പറഞ്ഞ്യ് വന്നത് നമ്മള്‍ എത്തിക്സും ബത്തിക്സുമൊക്കെ നോക്കിയെ പ്രവര്‍ത്തിക്കാവൂ ഇവരെ പോലെയുള്ളവരും മുകളില്‍ കണ്ട കള്ളുകുടിയന്മാരും ഒക്കെയാണ് സംരക്ഷിക്കപ്പെടേണ്ടവര്‍.
ഇതു മനസ്സിലാക്കി ത്തന്നതിനു അനിലിനും ആവനാഴിക്കും പ്രത്യേക നന്ദി

Sunday, October 18, 2009
ഡാന്‍സ്
എന്റെ ഒരു സുഹൃത്ത് സുനിലിന്റെ മകള്‍ ദസറ ആഘോഷങ്ങള്‍ക്കിടയില്‍ കളിച്ച ഒരു ഡാന്‍സ്.
വളരെ വലിയ വിദഗ്ദ്ധന്മാര്‍ ആയിരുന്നു സ്റ്റേജിന്റെ നിയന്ത്രണം, അവരെ വല്ല സിനിമയിലേക്കും കൊത്തിക്കൊണ്ടു പോകുമോ എന്നു ഞാന്‍ ഭയക്കുന്നു. അത്ര നന്നായിട്ടില്ലെ ഡാന്‍സു സമയത്തു പിന്നിലെ വിളക്കുകള്‍ തെളിക്കുന്നവേല. മുന്നില്‍ കുറെ വിളക്കുകള്‍ വച്ചിട്ടുണ്ട് അവ കാഴ്ച വസ്തുക്കളായിരുന്നിരിക്കും.
ഏഴു വയസ്സുകാരിയായ അവള്‍ കാസറ്റ് നോക്കി തന്നെ പഠിച്ച വേലയാണ് ഇക്കാണുന്നത് - അല്ലതെ ഇവിടെ ആരാണ്ടു പഠിപ്പിക്കാനറിയുന്നവര്‍ ഉണ്ടോ?

Monday, October 05, 2009
പനിനീര്‍പുഷ്പം
റോസിന്റെ ഒരു ചെടി രണ്ടു കൊല്ലമായി വളര്‍ത്തുന്നു. ആദ്യം അതില്‍ രണ്ടു മൂന്നു പൂക്കളൂണ്ടായി. പിന്നെ അതു പൂവിടല്‍ അങ്ങു നിര്‍ത്തി.
ഇതുവരെ കാത്തിരുന്നിട്ടും ഫലമില്ലാതായപ്പോള്‍ ആരോ ഭൈമിക്കുപദേശീച്ചു കടലപ്പിണ്ണാക്ക് വളമായി ഉപയോഗിക്കാന്‍. ഇവിടെ അതു കിട്ടില്ലല്ലൊ
അതുകൊണ്ട് ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കടയില്‍ ചെന്നു. കാല്‍ കിലോ വീതം കടലപ്പിണ്ണാക്ക് രണ്ടു പാക്കറ്റിലാക്കി തരാന്‍ പറഞ്ഞു.
അതു കേട്ട് അയാള്‍ എന്നെ തറപ്പിച്ചൊന്നു നോക്കി. കുറച്ചു നേറം നോക്കിയശേഷം കടലപ്പിണ്ണാക്കു തന്നെ ആണോ എന്നെടുത്തു ചോദിച്ചു.
അപ്പോള്‍ എനിക്കു ദാസനേയും വിജയനേയും ഓര്‍മ്മ വന്നു. പക്ഷെ അയാള്‍ എന്നോട് അതു തിന്നാനാണോ എന്നൊന്നും ചോദിച്ചില്ല കേട്ടൊ.
പക്ഷെ ചോദിക്കുന്നതിനു മുമ്പു തന്നെ ഞാന്‍ പറഞ്ഞു റോസിനു വളമിടാനാണെന്ന്.
എന്തോ ആകട്ടെ അതു കൊണ്ടു വന്നു വളമിട്ടു.
ഏതോ അന്ധവിശ്വാസമായിരിക്കും അതു ദാ പൂവിട്ടു.
കടിഞ്ഞൂല്‍ കുരുന്നിനെ പോലെ ഓരോരോ ദിവസവും നോക്കി നോക്കി ഇന്നു ദാ ഇത്രയും ആയി
ആ അവസാനത്തെ പടം - പകുതിയുള്ളത് ഞെക്കി മുഴുവനായി കാണാന്‍ മറക്കല്ലെ
Friday, October 02, 2009
നഷ്ടമാ പിന്നെ ചേട്ടനല്ലേ
രാത്രി കിടക്കുന്നതിനു മുമ്പ് ഡയറിയില്‍ അന്നന്നത്തെ കാര്യങ്ങളും വരവു ചെലവുകളും എല്ലാം എഴുതുന്നതിനിടയ്ക്ക് എല്ലാ ദിവസവും ഭാര്യ പറയാറുള്ള ഒരു വാചകമാണ്
" കാലം ഒരുപാട് മാറി, ചേട്ടനിപ്പൊഴും കടലാസും പേനയും വച്ചു എഴുതി കണക്കു കൂട്ടും.ഒരു കമ്പ്യുൂട്ടര്‍ വാങ്ങി അതിലെങ്ങാനും ചെയ്തുകൂടെ?"
ആലോചിച്ചപ്പോള്‍ ശരിയാ. കാലത്തിനനുസരിച്ചു മാറണം.
അതുകൊണ്ടല്ലേ ഞാന്‍ ഈ ഡയറി എഴുത്തു തുടങ്ങിയതു തന്നെ.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഗാന്ധിജി ഡയറി എഴുതുമായിരുന്നു എന്നു കേട്ടപ്പോള്‍ ഒരാഗ്രഹം തോന്നിയതായിരുന്നു..
അന്നു തന്നെ ഒരു ബുക്കെടുത്ത് ഡയറി എന്നൊക്കെ പുറംചട്ടയില്‍ എഴുതി തയ്യാറാക്കി വച്ചു . രാത്രി കിടക്കുന്നതിനു മുമ്പ് അതെഴുതണം എന്നും തീരുമാനിച്ചു.
പക്ഷെ എഴുതുവാന്‍ ബുക്ക് കയ്യിലെടുത്തപ്പോഴാണ് ആലോചിച്ചത് - ദൈവമേ ഞാന്‍ കാലത്തു നേരം വെളുത്താല്‍ വൈകുന്നേരം വരെ ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി ഇതിനകത്തെങ്ങാനും എഴുതി വച്ചാല്‍ പിന്നീട് ഞാന്‍ ഈ ബുക്ക് എപ്പോഴും കയ്യില്‍ തന്നെ ചുമന്നു കൊണ്ടു നടക്കേണ്ടി വരുമല്ലൊ.
അതെവിടെ എങ്കിലും വച്ചിട്ട് അച്ഛനോ അമ്മയോ എങ്ങാനും എടൂത്തു വായിച്ചാല്‍ - ഓര്‍ക്കാന്‍ കൂടി വയ്യ.
അതുകൊണ്ട് ഡയരിയില്‍ ദിനകൃത്യങ്ങളൊന്നും എഴുതണ്ട എന്നു അന്നു തീരുമാനിച്ചു.
എന്നാല്‍ വരവു ചെലവ് എഴുതാം അതിനു വരവു വേണ്ടെ വരവും ഇല്ല ചെലവും ഇല്ല. അതുകൊണ്ട് അക്കാലം അങ്ങനെ പോയി.
കോളേജില്‍ പഠിക്കാന്‍ വീട്ടില്‍ നിന്നു വിട്ടു നിന്നപ്പോള്‍ വീണ്ടും ഡയറി ചിന്തകള്‍ തലപൊക്കി.
ആദ്യത്തെ പോലെ ദിനകൃത്യങ്ങള്‍ ഒഴികെ വരവു ചെലവു മാത്രം എഴുതാം എന്നു തീരുമാനിച്ച് ഡയറി വാങ്ങി വച്ചു. ഒരു ഒന്നാം തീയതി തന്നെ തുടക്കം ആകട്ടെ. ജനുവരി ഒന്നിനു രാത്രി ഡയറി കയ്യിലെടൂത്തു.
വരവ് അച്ഛന്‍ അയച്ചു തന്ന തുക . ചെലവ്?
ബീഡി തീപ്പെട്ടി, തീപ്പെട്ടി ബീഡി---
ആഹാരം ഹോസ്റ്റലിലെ മെസ്സില്‍ ആയതുകൊണ്ട് അത് എഴുതേണ്ട കാര്യമില്ല.
ദൈവമേ ചെലവു ചുരുക്കാന്‍ ഗാന്ധിജി ഒരു തീപ്പെട്ടി കൊള്ളി നാലായി കീറി അതു നാലുപ്രാവശ്യം ഉപയോഗികുമായിരുന്നു പോലും. പക്ഷെ അതു ബീഡി വലിക്കുവാനല്ലായിരുന്നു.
ഇവിടെ ഞാനോ.
മൂന്നു നാലു ദിവസം എഴുതിയപ്പോള്‍ മനസ്സിലായി- ഈ ഡയറി എഴുത്തൊന്നും നമ്മളെ പോലെ ഉള്ളവര്‍ക്കു പറഞ്ഞതല്ലെന്ന്.
ഇതു വല്ലതും വെളിയില്‍ കണ്ടാല്‍
അന്നു നിര്‍ത്തിയതായിരുന്നു.
പിന്നെ തുടങ്ങിയത് പിള്ളേര്‍ വലിയതായി മാറി താമസിച്ചു തുടങ്ങിയപ്പോള്‍.
ഇനി എഴുതിയാലും എന്റെ അലമാരയില്‍ സൂക്ഷിച്ചു വയ്ക്കാമല്ലൊ. അതിന്റെ താക്കോല്‍ എന്റെ കയ്യില്‍ ഭദ്രം . മറ്റാരും കാണുകയുമില്ല. അഥവാ കണ്ടാലും ചോദിക്കാന്‍ അവകാശമില്ലല്ലൊ ഞാനുണ്ടാക്കുന്ന പണം അതു ഞാന്‍ എനിക്കു തോന്നിയ പോലെ ചെയ്യും അത്ര തന്നെ.
അല്ലേ
അപ്പൊഴാ വാമഭാഗത്തിന് ഞാന്‍ അത് കമ്പ്യൂട്ടറില്‍ ചെയ്യണം എന്ന നിര്‍ബ്ബന്ധം.
ശരി എങ്കില്‍ അങ്ങനെ തന്നെ.
ഒരു കമ്പ്യൂട്ടര്‍ വാങ്ങിച്ച് അതില്‍ തന്നെ ചെയ്യാം. പക്ഷെ എനിക്കൊരു നിര്‍ബന്ധമുണ്ട്. കമ്പ്യൂട്ടര്‍ വങ്ങിച്ചാല്‍ അതിന്റെയും അടിസ്ഥാനം മുതല്‍ അറിയണം ഏതു കാര്യത്തിലും അങ്ങനെ ആണ്. എന്തു ചെയ്യാം ജന്മസ്വഭാവമായിപ്പോയി.
അടുത്തു കമ്പ്യൂട്ടര്‍ കട നടത്തുന്ന പയ്യനെ വിളിച്ചു.
" അതേ, വിനൂ എനിക്കൊരു കമ്പ്യൂട്ടര്‍ വേണം"
"അതിനെന്താ ചേട്ടാ അതിന്റെ configuration പറഞ്ഞാല്‍ മതി ഞാനെത്തിച്ചേക്കാം"
എനിക്കതൊന്നും അറിയാന്‍ വയ്യ എന്നു മറ്റൊരാള്‍ അറിയുന്നത് എനിക്കിഷ്ടമല്ല
മാത്രമല്ല കുറച്ചു കൂടൂതല്‍ അറിവാളിയണെന്ന് മറ്റുള്ളവര്‍ വിചാരിച്ചാല്‍ കുറച്ചു സന്തോഷവും ആണ്.
അതുകൊണ്ട് എവിടെ നിന്നൊക്കെയോ കേട്ട ചില വാക്കുകള്‍ അങ്ങു പറഞ്ഞു - പി ഫോര്‍ ഡ്യുവല്‍ കോര്‍, 4 ജി ബി റാം 250 ജി ബി ഹാര്‍ഡ് ഡിസ്ക് ഒക്കെ ആയ്ക്കൊട്ടെ"
ഇതൊക്കെ എന്താണെന്ന് എനിക്കൊരു പിടിയും ഇല്ല, പക്ഷെ അവന്‍ അങ്ങനെ വിചാരിക്കരുതല്ലൊ.
"ശരി വൈകുന്നേരം വീട്ടിലെത്തിക്കാം പോരെ"
അവന്‍ വൈകുന്നേരം പെട്ടിയും ആയി വീട്ടില്‍ എത്തി.
മേശ തയ്യാറാക്കി. കമ്പ്യൂട്ടര്‍ മേശപ്പുറത്ത് ഒരുക്കി വച്ചു.
ഓണാക്കി അവന്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ചു.
അവന്‍ പറഞ്ഞു "ചേട്ടന് എന്തു സംശയും ഉണ്ടെങ്കിലും ഒന്നു വിളിച്ചാല്‍ മതി. അഥവാ വന്നു ശരിയാക്കി തരണമെങ്കില്‍ അതും ചെയ്യാം ഒട്ടും മടിക്കണ്ട"
സന്തോഷമായി കാശും വാങ്ങി തിരികെ പോയി
അവന്‍ പോയി കഴിഞ്ഞപ്പോള്‍ അഭിമാനം കൊണ്ട് വിജൃംഭിതനായി ഞെളിഞ്ഞു നിന്നു ഭാര്യയെ ഒന്നു നോക്കി 'കണ്ടോടീ' എന്ന മട്ടില്‍
അതു കഴിഞ്ഞു അതിന്റെ മൗസ് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ അനക്കി നോക്കി. ശെടാ ഇതു പിടിക്കാന്‍ തന്നെ എന്തൊരു പ്രയാസം. ആരോ ഇങ്ങോട്ടു നീക്കണം എന്നു വിചാരിച്ചാല്‍ അത് അങ്ങോട്ടു പോകും.
ഏതായാലും കുറേ സമയം കൊണ്ട് അതൊരു വിധം ശരിയായി വരുന്നു.
അപ്പോള്‍ എനിക്കു വേണ്ടത് അതില്‍ ദിവസവും ഉള്ള വരവു ചെലവുകള്‍ കുറിക്കലാണ്.
അതിനെന്തു ചെയ്യും?
അതില്‍ പലയിടത്തും ഞെക്കി നോക്കി
സ്ക്രീനില്‍ അതിനനുസരിച്ചു ചില വ്യത്യസ്ത പടങ്ങള്‍ വരുന്നു എന്നല്ലാതെ ഇനി എന്താണ് ചെയ്യേണ്ടത് എന്നൊരു പിടിയുമില്ല.
അതു വിനുവിനോടു തുറന്നു പറയാനും മടി.
കുറച്ചു ദിവസം കൂടി ശ്രമിച്ചു നോക്കാം എന്നു വിചാരിച്ചു.
കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ടും വ്യത്യാസം ഒന്നും ഇല്ല.
അതിനിടയ്ക്ക് ഇന്റര്‍നെറ്റ് ഒരു കണക്ഷനും എടുത്തു. അല്‍പസ്വല്‍പം ബ്ലോഗ് തുറന്നു വായിക്കാനും പഠിച്ചു.
അവസാനം വിനുവിനെ വിളിക്കാന്‍ തന്നെ തീരുമാനിച്ചു.
"വിനു- എനിക്കേ നമ്മുടെ ദിവസവും ഉള്ള വരവു ചെലവു കണക്കുകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ കുറിച്ചിടണം എന്നുണ്ട്."
വിനു " അതിനു ചേട്ടാ അതില്‍ MS Office ഉണ്ടല്ലൊ അതില്‍ Excel ല്‍ ചെയ്താല്‍ പോരെ?"
ഞാന്‍ " എടോ ഓഫീസില്‍ അല്ല, ഇവിടെ വീട്ടില്‍ ചെയ്യുന്ന കാര്യമാ പറഞ്ഞത്"
വിനു " ചേട്ടാ അതു തന്നെയാ പറഞ്ഞത് ഓഫീസില്‍ എക്സല്‍ ഉണ്ടല്ലൊ അതില്‍ ചെയ്യാന്‍"
ഞാന്‍ പെട്ടെന്നു ചൂടാകുന്ന സ്വഭാവക്കാരനാ പ്രത്യേകിച്ചും എന്നെ കളിയാക്കുന്നു എന്നു തോന്നിയാല്‍
പിന്നെയും പിന്നെയും ഓഫീസിലെ കാര്യം പറയുന്നതുകേട്ട് അവന്‍ എന്നെ കളിയാക്കുന്നതിനാല്‍ അവന്റെ സഹായം ഇനി വേണ്ട എന്നു തീരുമാനിച്ചു.
ഇനി എവിടെ ആണ് വേറെ കമ്പ്യൂട്ടര്‍ കട ഉള്ളതെന്നവേഷിച്ചു.
അതാ ബിജു ഒരു പുതിയ കടക്കാരന്‍.
ശരി അവനെ തന്നെ വിളിക്കാം.
" ഹലോ ബിജു. എനിക്കൊരു സഹായം വേണ്ടിയിരുന്നു"
" എന്താണ് ചേട്ടാ?"
"എനിക്ക് ദിവസവും ഉള്ള വരവു ചെലവു കണക്കുകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ കുറിച്ചിടണം എന്നുണ്ട്."
ബിജു " അതു ഓഫീസില്‍ എക്സലില്‍ ----"
മുഴുമിപ്പിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല - എടോ ഓഫീസിലെ കാര്യമല്ല പറഞ്ഞത്. വീട്ടില്‍ ചെയ്യാന്‍. അതിന് ബേസിക്കായിട്ടുള്ള ചില വിവരങ്ങള്‍ വേണം. അതു പഠിക്കാനാണ്"
ബിജു " ചേട്ടാ അതു എക്സലില്‍ എളുപ്പമല്ലേ?"
എനിക്കു വേണ്ടത് ഏറ്റവും അടിസ്ഥാനപരമായ അറിവാണെന്ന് ഇവനൊന്നും അറിയില്ലല്ലൊ. ദൈവമേ ഇപ്പോഴത്തെ പിള്ളേര്‍ക്കൊന്നും ഒരു വിവരവും ഇല്ലാതായിപ്പോയല്ലൊ. കഷ്ടം
ഞാന്‍ " ബിജൂ അതല്ല ബേസിക് ---"
ഇത്രയും പറഞ്ഞപ്പോഴേക്കും ബിജുവിനു കാര്യം പിടികിട്ടി എന്നു തോന്നുന്നു.
അവന്‍ പറഞ്ഞു " അതു ശരി ചേട്ടന് എക്സല്‍ വേണ്ട എന്ന്. ബേസിക് അല്ലേ. ചേട്ട ഇപ്പോ ഡോസ് ഒന്നും ആരും അധികം ഉപയോഗിക്കാറില്ല, ഇപ്പൊ ഒക്കെ വിന്‍ഡോസല്ലേ. ആട്ടെ ചേട്ടന് വിഷ്വല്‍ സ്റ്റുഡിയൊ ഉണ്ടൊ?"
ബ്ലോഗില്‍ ചിലര്‍ക്കൊക്കെ സ്വന്തം സ്റ്റുഡിയൊ ഉണ്ടെന്നു കേട്ടിട്ടുണ്ട്. എനിക്കില്ലല്ലൊ. പിന്നീട് അടുത്തുള്ളത് രാമകൃഷ്ണന്റെ ഡിജിറ്റല്‍ സ്റ്റുഡിയോ ആണ്.
ഞാന്‍ പറഞ്ഞു " എനിക്കില്ല പക്ഷെ ഇവിടടുത്ത് രാമകൃഷ്ണന്റെ സ്റ്റുഡിയൊ ഉണ്ട്"
ഇതുകൂടി കേട്ടപ്പോള്‍ ബിജു എന്നെ സഹായിക്കാന്‍ സന്നദ്ധനായി മുന്നോട്ടു വന്നു.
"ചേട്ടന്‍ ഒന്നു കൊണ്ടും വിഷമിക്കണ്ട ചേട്ടന്റെ പ്രോബ്ലം ഞാന്‍ സോള്‍വ് ചെയ്തു തരാം.വിഷ്വല്‍ സ്റ്റുഡിയോ ഒക്കെ വലിയ വിലയുള്ള സാധനമാ. അതു കമ്പ്യൂട്ടറില്‍ ഇടുന്ന സാധനമാ. ചേട്ടന് ഞാനതൊരെണ്ണം സംഘടിപ്പിച്ചു തരാം 250രൂപ തന്നാല്‍ മതി "
ഞാന്‍ സമ്മതിച്ചു
അല്‍പസമയത്തിനുള്ളില്‍ ബിജു പറന്നെത്തി. കയ്യില്‍ ഒരു ബാഗും ഉണ്ട്.
അവന്‍ ബാഗു തുറന്നു സി ഡി ഒരെണ്ണം എടുത്തു. അതു കമ്പ്യൂട്ടറില്‍ ഇട്ടു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ Visual Studio എന്നൊക്കെ എഴുതി വന്നു
ഈ ബുദ്ധി നേരത്തെ തോന്നാതെ വിനുവിനടുത്തു പോയതില്‍ ആദ്യമായി എനിക്കു ദുഃഖം തോന്നി. എങ്കിലും ഞാനതു പുറമെ കാണിച്ചില്ല
ബിജുവിനോടുള്ള ബഹുമാനം എനിക്കു പത്തിരട്ടിയായി.
അവന്‍ അതില്‍ വിഷ്വല്‍ ബേസിക് തുറന്നു കാണിച്ചു. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ ആഹാ എന്തു നല്ല സ്ക്രീന്‍. ഇനി ഞാന്‍ ഇതില്‍ എന്തൊക്കെ ചെയ്യും.
"ചേട്ടന്‍ എന്തു സഹായം വേണമെങ്കിലും ഒറ്റ വിളി ഞാന്‍ ദാ പറന്നെത്തും " എന്നു പറഞ്ഞ് ബിജു 250 രൂപയും വാങ്ങി സന്തോഷമായി തിരികെ പോയി.
അവന്‍ പോയിക്കഴിഞ്ഞു ഞാന്‍ വീണ്ടും വീണ്ടും വിഷ്വല്‍ ബേസിക്കും തുറന്ന് നോക്കി. പക്ഷെ അതിലും എന്റെ കണക്കുകള്‍ എഴുതാന്‍ ഒന്നും കാണുന്നില്ല.
രണ്ടു മൂന്നു ദിവസം ശ്രമിച്ചിട്ടും ഒന്നും കാണാത്തതിനാല്‍ ഞാന്‍ വീണ്ടും ബിജുവിനെ വിളിച്ചു
" ബിജു അതില്‍ കണക്കെഴുതാനുള്ള വഴി ഒന്നും കാണുന്നില്ലല്ലൊ"
ബിജു "ചേട്ടാ അതിന് അതില്‍ ചെറിയ ഒരു പ്രോഗ്രാം എഴുതിയാല്‍ മതി. വേണമെങ്കില്‍ ഞാന്‍ വന്നു ചെയ്തു തരാം"
ഞാന്‍ "എന്നല്‍ അങ്ങനെ ആകട്ടെ"
വീണ്ടും ബിജു പറന്നെത്തി
ഹാ എന്തു നല്ല ചെറുപ്പക്കാരന്‍., ചെറുപ്പക്കാരായാല്‍ ഇങ്ങനെ വേണം. എന്ത് ആത്മാര്‍ത്ഥത. ജോലിയില്‍ പുരോഗമികുന്നത് ഇങ്ങനെ ഉള്ളവര്‍ ആയിരിക്കും. ഞാന്‍ മനസാ ബിജുവിനെ പുകഴ്ത്തി.
ബിജു ചോദിച്ചു " ചേട്ടന്‍ എന്തൊക്കെ എഴുതാനാണുദ്ദേശിക്കുന്നത്?
ഓരോരോ ദിവസത്തെ വരവ് ചെലവ് നീക്കിയിരുപ്പ് ഇത്രയുമല്ലെ ഉള്ളു?"
ഞാന്‍ "അതെ"
അവന്‍ കമ്പ്യൂട്ടറില്‍ കുറച്ചു നേരം എന്തൊക്കെയോ എഴുതി. ഞാന്‍ പിന്നില്‍ നോക്കി നിന്നിരുന്നു എങ്കിലും എനിക്കു പ്രത്യേകിച്ചൊന്നും മനസിലായില്ല.
ടേബിളുണ്ടാക്കുന്നു. പിന്നെ വിഷ്വല്‍ ബേസിക് തുറന്ന് അതില്‍ ഒരു ഫോം തുറക്കുന്നു. അതില്‍ കുറെ ബട്ടനുകളും ടെക്സ്റ്റ് ഫീല്‍ഡും മറ്റും ഉണ്ടാക്കുന്നു. പിന്നീട് ഒരെണ്ണത്തില്‍ അതിന്റെ കോഡ് എഴുതുന്നു.
അവസാനം അവന്‍ പരഞ്ഞു ദാ ചേട്ടാ പ്രോഗ്രാം തയ്യാര്‍. ഇനി ഇതു ഓടിച്ചാല്‍ മതി ചേട്ടന്റെ ജോലി ഈസി.
"ഓടിക്കുന്നത് എങ്ങനെയാ? ഞാന്‍ ചോദിച്ചു
:അതിന് ദാ ഇവിടെ click ചെയ്താല്‍ മതി" അവന്‍ കാണിച്ചു തന്നു.
എന്നിട്ട് മൗസ് എന്റെ കയ്യില്‍ തന്നു എന്നിട്ട് പറഞ്ഞു " ചേട്ടന്‍ ഐശ്വര്യമായിട്ടു ക്ലിക്കിയെ"
ഞാന്‍ ഈശ്വരന്മാരെ ഒക്കെ പ്രാര്‍ത്ഥിച്ചു കൊണ്ട് ക്ലിക്കി
കഷ്ടം. ഒന്നും സംഭവിച്ചില്ല. പസ്ഖെ ഒരു error message വന്നു കണക്ഷന്‍ ഇല്ല എന്ന്
ബിജു പറഞ്ഞു "അയ്യോ ചേട്ടാ കണക്ഷന്‍ ഇല്ല."
ഞാന്‍ " ഹേയ് ഇന്റര്‍നെറ്റ് ഞാന്‍ കാലത്തു കൂടി നോക്കിയതാണല്ലൊ പിന്നെന്തു പറ്റി? അല്ല ഇതിന്‍ ഇന്റര്‍നെറ്റ് ഉം വേണോ?
ബിജു "അല്ല ചേട്ടാ ഇത് ഇന്റര്‍നെറ്റ് അല്ല വേറെ കണക്ഷന്‍ അതില്ലായിരുന്നു എന്നു ചേട്ടന്‍ നേരത്തെ പറഞ്ഞില്ലല്ലൊ, സാരമില്ല ഒരു 500 രൂപ ഇങ്ങു തന്നെ ഞാന്‍ പോയി സംഘടിപ്പിച്ചു വരാം. കടയില്‍ ആണെങ്കില്‍ ആളുമില്ല എന്റെ ജോലികള്‍ എല്ലാം മുടങ്ങി. നഷ്ടമാ പിന്നെ ചേട്ടനല്ലെ അതുകൊണ്ട് അങ്ങു ചെയ്യുകാ"
ശരിയാ കോഡില്‍ ഞാന്‍ വ്യക്തമായും കണ്ടു Connection എന്ന്. അപ്പൊ വിനു എന്നെ പറ്റിച്ചതാ അല്ലെ. അതൊന്നും പിടിപ്പിക്കാതെ ആണ് എനിക്കീ സാധനം തന്നത് ആട്ടെ അവനെ പിന്നെ കണ്ടോളാം.
500 രൂപയും വാങ്ങി പോയ ബിജു പറന്നു തന്നെ തിരിച്ചെത്തി.
എന്തോ ഒരു സാധനം കമ്പ്യൂട്ടറില്‍ നിന്നും ഊരി മാറ്റി പകരം മറ്റൊന്നു വച്ചു. പിന്നീടും എന്തൊക്കെയോ എഴുതി.
എന്നിട്ടു പറഞ്ഞു " ഇനി നോക്കിയാട്ടെ ചേട്ടാ"
ഞാന്‍ വീണ്ടും ഈശ്വരന്മാരെ വിളിച്ച് മൗസ് ഞെക്കി
ദാ കിടക്കുന്നു
Datagrid ഇല്ലത്രെ
ബിജു വീണ്ടും പറഞ്ഞു " ഇതെന്തു കളിപ്പീരാ ചേട്ടാ. അതും ഇല്ലേ? എന്റെ കയ്യില്‍ പഴയതൊരെണ്ണം ഇരിപ്പുണ്ട് അതു ഞാന്‍ ചേട്ടനു തരാം . പകരം ഇതിലെ സാധനം ഞാനെടുത്തൊളാം. കാശൊന്നും തരണ്ടാ. നഷ്ടമാ പിന്നെ ചേട്ടനല്ലേ അതുകൊണ്ടാ ഞാനിതൊക്കെ സമ്മതിക്ക്കുന്നത്. ഏറ്റോ?
ഞാന്‍ സമ്മതിച്ചു. എന്നാലും വിനൂ ദുഷ്ടാ എന്നോടിതു വേണ്ടിയിരുന്നില്ല.
ബിജു വീണ്ടും പോയി തിരികെ വന്നു. ഇപ്പൊഴും കമ്പ്യൂട്ടറില്‍ നിന്നും എന്തോ ഒരെണ്ണം ഊരിയെടൂത്ത് വേറൊരെണ്ണം വച്ചു. പിന്നീടും എന്തൊക്കെയോ എഴുതി.
എന്നിട്ടു പറഞ്ഞു " ഇനി ധൈര്യമായിട്ടു ഞെക്കിക്കൊ ചേട്ടാ"
ഞാന്‍ വീണ്ടും ഈശ്വരന്മാരെ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞെക്കി
ദാ തെളിയുന്നു നല്ല സുന്ദരന്‍ ഒരു സ്ക്രീന്‍.
തീയതി, വരവ് ചെലവ് നീക്കിയിരുപ്പ് എല്ലാം വിശദമായി എഴുതുന്നത് എവിടെ എങ്ങനെ എന്നൊക്കെ ബിജു കാണിച്ചു തന്നു.
സന്തോഷത്തോടെ ഞാന്‍ ചോദിച്ചു." ബിജുവിന്റെ ഫീസ് എത്രയാ?"
ഒരു ദിവസത്തെ മുഴുവന്‍ പണിയും കളഞ്ഞ് എനിക്കു വേണ്ടി പ്രവര്‍ത്തിച്ച യാതൊരു ഭാവവും ഇല്ലാതെ ബിജു പറഞ്ഞു " ചേട്ടന്‍ എന്തെങ്കിലും തന്നാല്‍ മതി. ചേട്ടന്റെ സന്തോഷമാ എന്റെ സന്തോഷം"
സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു പോയി എന്തു നല്ല പയ്യന്‍. ഒരു 500 രൂപ കൂടി ഞാന്‍ അവനു കൊടുത്തു. എന്നിട്ടു പറഞ്ഞു "പോരെങ്കില്‍ പറയണം"
ബിജു പറഞ്ഞു "മതി ചേട്ടാ മതി" ഇത്രയും പറഞ്ഞ് പഴയ സാധനങ്ങ്
അളും എടുത്ത് ബിജു യാത്രയായി.
സന്തോഷകരമായി കുറച്ചു നാള്‍ അങ്ങനെ കഴിഞ്ഞൊരു ദിവസം വിനു വീട്ടിലെത്തി. എനിക്കാണെങ്കില്‍ അവനെ കാണുന്നതു പോലും ഇഷ്ടമല്ലായിരുന്നു എന്നാലും വീട്ടിലെത്തിയ അതിഥിയല്ലെ. എന്നു വിചാരിച്ച് ഒന്നും പറഞ്ഞില്ല.
അവന്‍ ചോദിച്ചു " എങ്ങനെ ഉണ്ട് ചേട്ടാ കമ്പ്യൂട്ടര്‍"
അവന്‍ കാണിച്ച കളിപ്പീരുകള്‍ അവന്‍ തന്നെ കണ്ടു മനസ്സിലാക്കട്ടെ എന്നു കരുതി ഞാന്‍ പറഞ്ഞു
" നീ തന്നെ ഓണ്‍ ചെയ്തു നോക്ക്"
അവന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.
ഇതെന്താ ചേട്ടാ ഇത്ര സ്ലോ? അയ്യോ ചേട്ടാ ഇതില്‍ ഞാന്‍ വച്ചിരുന്നത് 4 ജിബി റാം ആയിരുന്നല്ലൊ ഇതെന്താ ഇപ്പൊ ഒരു ജിബിയെ ഉള്ളല്ലൊ
"നഷ്ടമാ പിന്നെ ചേട്ടനല്ലേ എന്നു കരുതിയാ ഇതൊക്കെ ചെയ്യുന്നത്" എന്നു ബിജു പറഞ്ഞതിന്റെ അര്‍ത്ഥം നഷ്ടം ചേട്ടനായതുകൊണ്ടാണ് (അല്ലാതെ ബിജുവിനല്ലെന്ന്) എന്ന് എനിക്കപ്പൊഴേ മനസിലായുള്ളു

Wednesday, September 30, 2009
പൂച്ച
Friday, September 25, 2009
ദുര്‍ഗ്ഗാ പൂജ contd
മുമ്പിലത്തെ പടത്തില്‍ കണ്ട പ്രതിമ ഈ മണ്ഡപത്തില്‍ വയ്ക്കുന്നതിനു തയ്യാറായപ്പോള്‍ ദാ ഇങ്ങനെ ആയി.
അവര്‍ക്കു പൂജതുടങ്ങുന്നതിനു മുമ്പു പണി തീര്‍ക്കുവാന്‍ കഷ്ടിച്ചേ സാധിച്ചുള്ളു. ആ തെരക്കില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഇതിലും നന്നായേനെ
Thursday, September 24, 2009
ദുര്‍ഗ്ഗാ പൂജ
ദുര്‍ഗ്ഗാ പൂജയ്ക്കുള്ള ദേവിയെ വയ്ക്കാനുള്ള മണ്ഡപം തയ്യാറാക്കുന്നിടത്തു ചെന്നു.
അതിനകത്തു വയ്ക്കാനുള്ള ഒരു പ്രതിമ വെളിയില്‍ ഇരിക്കുന്നതെ ഉള്ളു. ചായമടി ഒക്കെ വരുന്നതിനു മുമ്പു തന്നെ അതിന്റെ മുഖം കണ്ടപ്പോള്‍ നല്ല ഓമനത്തം
അതിനാല്‍ ദാ ഒരു പടം പിടിച്ചു
വലുതാക്കി കാണണെ
കൂട്ടത്തില്‍ ദാ ഒരു ശലഭത്തിനെയും കണ്ടു കണ്ണാടിയുടെ അപ്പുറത്ത് ഇതുവരെ മുകള്‍ ഭഗമല്ലെ കണ്ടുള്ളൂ, ഇപ്പോ അകവും കാണാമല്ലൊ എന്നോര്‍ത്ത് അതും പകര്‍ത്തി

Sunday, September 20, 2009
നവരാത്രി 2009
നവരാത്രി ആഘോഷം തുടങ്ങി.
ഇനി ദിവസവും വൈകുന്നേരം നൃത്തം കാണാം.
തുടക്കമായതു കൊണ്ട് കളിക്കത്ര ഉഷാറില്ല താളപ്പിശകുകളും ഒക്കെ ധാരാളം കാണും . ദിവസം ചെല്ലുംതോറും നന്നായി വരും
പലതാളങ്ങളില്‍ - തീന്‍ താള്‍, പാഞ്ച് താള്‍ അങ്ങനെ പലതരത്തിലുള്ള കളികള്‍. കോലുപയോഗിച്ചും അല്ലാതെയും.
ഏതായാലും 9 ദിവസം വ്രതവും നോറ്റ്` ഇതുമാതിരി ചാടിക്കളിച്ചാല്‍ ശരീരത്തിലെ പിളുന്തെല്ലാം പോകും എന്നതിനു സംശയമില്ല.
കുട്ടികള്‍ കൂടി നില്‍ക്കുന്ന ഇടത്ത് തെരക്കാണ് , സാരമില്ല കുട്ടികളല്ലെ അടൂത്ത കൊല്ലത്തേക്കു ഉള്ള പരിശീലനം ആകട്ടെ
Subscribe to:
Posts (Atom)