സാധുക്കള്‍ക്കു സൗജന്യ ചികില്‍സ അതിനിടയ്ക്ക് ഇദ്ദേഹത്തിന്റെ ഇടതു തോളില്‍ ഉളുക്കി കയ് കൊണ്ടൊന്നും ചെയ്യാന്‍ സാധിക്കില്ല. പൊക്കാന്‍ പോലും വയ്യാത്തതിനാല്‍ ദാ ഉടുപ്പിനകത്ത് വച്ചിരിക്കുകയാണ്
അവിടെ പുരട്ടാന്‍ എണ്ണ വേണം
ആദ്യം കണ്ടപ്പോള്‍ ബൈജുവിനെ ആയിരുന്നു ഓര്‍മ്മ വന്നത്
ക്യാമറ ഇല്ലാത്തതിനാല്‍ മൊബെയില്‍ ഉപയോഗിച്ച് കുറച്ചെങ്കിലും പിടിച്ചില്ലെങ്കില്‍ അത് ഒരു വലിയ അപരാധമാകും എന്നു തോന്നി.
കാലത്തു കുടിച്ചത് അല്‍പം കൂടിപ്പോയതാ സാരമില്ല
ആംബുലന്‍സിനകത്തു നിന്നും എടുക്കുമ്പോള്‍ വെളിച്ചം ഒന്നും ഇല്ല എങ്കിലും എപ്പോഴും കാണാന്‍ കിട്ടുന്നതല്ലല്ലൊ - അതുകൊണ്ടിത്രയെങ്കിലും ഇരിക്കട്ടെ എന്നു വച്ചു
ഈ പടവും കൂടി എടുത്തിട്ട് ഇടാം എന്നു വിചാരിച്ചാണ് താമസിച്ചത്.
അടുത്തു ചെന്നു പടം പിടിക്കാനൊക്കില്ലല്ലൊ.
രണ്ടു രൂപ നിരക്കില്‍ 35 കിലോ അരി വാങ്ങുവാന്‍ അര്‍ഹതയുള്ളവരെ കണ്ടില്ലേ?
ഇതൊരു ഉദാഹരണം മാത്രം എത്ര വേണമെങ്കിലും വേറെ ഉണ്ട്.
അപ്പൊ പറഞ്ഞ്യ് വന്നത് നമ്മള്‍ എത്തിക്സും ബത്തിക്സുമൊക്കെ നോക്കിയെ പ്രവര്‍ത്തിക്കാവൂ ഇവരെ പോലെയുള്ളവരും മുകളില്‍ കണ്ട കള്ളുകുടിയന്മാരും ഒക്കെയാണ് സംരക്ഷിക്കപ്പെടേണ്ടവര്‍.
ഇതു മനസ്സിലാക്കി ത്തന്നതിനു അനിലിനും ആവനാഴിക്കും പ്രത്യേക നന്ദി
That person's privacy?
ReplyDeleteഎന്റെ ഗുപ്താ എവിടെ നിന്നോ കള്ളടിച്ചു പൂസായി എത്തിയ അയാള്‍ ആരാണെന്ന് ഞങ്ങള്‍ക്കല്ല സാക്ഷാല്‍ ദൈവം തമ്പുരാനു പോലും ഇപ്പോഴറിയില്ല.
ReplyDeleteപിന്നാ ഈ പടം കണ്ട് ഇനി വേറെ ആരെങ്കിലും അറിയുന്നത്
സത്യത്തില്‍ എന്താണ് വിഷയം?
ReplyDeleteഡോക്ടര്‍മാരെല്ലാം ഇങ്ങനെ വീഡിയോ പിടിച്ച് പോസ്റ്റാന്‍ തുടങ്ങിയാല്‍ എന്തെല്ലാം കാണാം !!
സാറ് വല്ല ഗൈനക്കോളജി ആയിരുന്നേല്‍....
ഹോ ഓര്‍ത്തിട്ട് തന്നെ കുളിര് കോരുന്നു.
ഹ ഹ ഹ അനിലേ ഗൈനക്കോളജി ആയിരുന്നെകിലത്തെ കഥ പണ്ട് സൂരജ് എഴുതിയിട്ടുണ്ട്. ഒരിക്കലേ കുളിരൂ പിന്നത്തെ അവിടെ വായിച്ചാല്‍ മതി ലിങ്ക് ഓര്‍ക്കുന്നില്ല
ReplyDeleteഅനില്‍ ജിക്കു കാര്യം മനസ്സിലായില്ലെന്നാണോ പറഞ്ഞത്?
ReplyDeleteപൊക്കാന്‍ വയ്യാന്നു പറഞ്ഞു കെട്ടിയിട്ടിരുന്ന കയ്യ് കൊണ്ട് പിന്നീടു കാണിക്കുന്നതു കണ്ടില്ലേ?
And they say we should ban students carrying mobile phone!
ReplyDelete:)
ReplyDeleteസാക്ഷാല്‍ ദൈവം തമ്പുരാനു പോലും ഇപ്പോഴറിയില്ല.
ദൈവത്തിനറിയാത്ത കാര്യങ്ങളും അപ്പോൾ ഭൂമീല് നടക്കുന്നുണ്ട്,ല്ലേ?:)
പണിക്കര്‍സാര്‍,
ReplyDeleteകൈ പൊക്കുന്നത് കണ്ടു.
ഇതൊക്കെ രസകരമായ കാര്യങ്ങളും ആണ്, സമ്മതിക്കുന്നു.
പക്ഷെ ഒരു മെഡിക്കല്‍ ടീം എന്ന നിലയിലാണ് അയാള്‍ നിങ്ങളുടെ അടുത്തെത്തിയത്, അപ്പോള്‍ “രോഗി“ എന്ന പരിഗണന അയാള്‍ അര്‍ഹിക്കുന്നുണ്ട്. മദ്യപാനാസക്തി , മദ്യം കഴിച്ചാലുണ്ടാവുന്ന ഇല്യൂഷന്‍സ് ഇവയെല്ലാം രോഗാവസ്ഥ തന്നെയാണ്. അപ്രകാരം, തെളിച്ചു പറഞ്ഞാല്‍ താങ്കള്‍ ഈ ചെയ്തത് മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമാണ്.
“എന്റെ ഗുപ്താ എവിടെ നിന്നോ കള്ളടിച്ചു പൂസായി എത്തിയ അയാള്‍ ആരാണെന്ന് ഞങ്ങള്‍ക്കല്ല സാക്ഷാല്‍ ദൈവം തമ്പുരാനു പോലും ഇപ്പോഴറിയില്ല.
ReplyDeleteപിന്നാ ഈ പടം കണ്ട് ഇനി വേറെ ആരെങ്കിലും അറിയുന്നത്”
എന്നു വച്ചാൽ പദവിയും പ്രതാപവുമില്ല്ലാത്ത ആരും അറിയാത്ത വെറുമൊരു ഏഴയോടു എന്തും ആവാം എന്നു!
കഷ്ടം! ഒരു ഡോക്റ്റർ ഇത്രയും ബാലിശമായി സംസാരിക്കാമോ?
കാണികൾ കണ്ടു രസിച്ചോട്ടെ എന്നുദ്ദേശിച്ചാണു ഈ വീഡിയോ ഇട്ടതെങ്കിൽ മഹാകഷ്ടം എന്നേ പറയേണ്ടൂ.
ഒരു രോഗിയുടെ പ്രൈവസി കൊട്ടിഘോഷിക്കുന്നതു വഴി ഡോക്റ്റർ മാനുഷികമൂല്യങ്ങൾക്കു യാതൊരു വിലയും കൽപ്പിക്കാതെ പ്രവർത്തിച്ചു എന്നു തന്നെയാണു പറയാൻ കഴിയൂ.
അനില്‍,
ReplyDeleteസാധുക്കളായ ഗ്രാമവാസികള്‍ക്ക് സൗജന്യമായി കൊടുക്കുന്ന ചികില്‍സ.
അവിടെ, കയ്യിലിരിക്കുന്ന കാശുകൊടുത്ത് മൂക്കറ്റം കള്ളു കുടിച്ചിട്ട് ഇല്ലാത്ത അസുഖവും പറഞ്ഞ്
ആ സാധുക്കളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരാന്‍ വരുന്നവരോട് - എന്തു എതിക്സ് ആണ് കാണിക്കേണ്ടത്?
അര്‍ഹതയുള്ളവരോടാണ് എത്തിക്സ്.
പിന്നെ എത്തിക്സൊക്കെ മുമ്പും കേട്ടിരുന്നല്ലൊ IAS ന്റെ കാര്യത്തില്‍ :)
ആവനാഴി - കമന്റു സൂക്ഷിച്ചു വയ്ക്കുന്നു പ്രത്യേകിച്ചൊന്നും പറയാനില്ല- "രോഗി" ആ വാക്കിന്റെ അര്‍ത്ഥം കൂടി മനസിലാക്കിയാല്‍ നന്നായിരിക്കും.
ഹൊ ഇന്നത്തെ കാലത്ത് ഇവരെ ഒക്കെ പൂവിട്ടു പൂജിക്കണമായിരിക്കും. ശരിയാ കലികാലമല്ലെ ഞങ്ങളൊന്നും കാലഘട്ടത്തിനു യോജിക്കാത്തവരായിക്കാണും.
പണിക്കര്‍ സാര്‍,
ReplyDeleteതാങ്കള്‍ ചെയ്തത് വളരെ മോശമായൊരു കാര്യമാണെന്നതില്‍ വേറൊരഭിപ്രായം ഉണ്ടാവാന്‍ സാദ്ധ്യത ഇല്ല.എങ്കിലും വളരെ മൃദുവായ ഭാഷയില്‍ ഞാനത് മുന്‍ കമന്റുകളില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചെയ്തത് ശരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ താങ്കള്‍ വല്ലാതെ ബുദ്ധിമുട്ടുകയാണിപ്പോള്‍.
ഐ.എ.എസും എത്തിക്സൂം തമ്മില്‍ എന്താണ് ബന്ധം എന്ന് മനസ്സിലായില്ല.
സീരിയസായി ചോദിക്കുകയാണ്.
അനില്‍,
ReplyDeleteതാങ്കളെ ബോധ്യപ്പെടുത്താം എന്നൊന്നും ഏറ്റിട്ടില്ല.
എന്നാലും പറയട്ടെ, ഞാന്‍ ചെയ്യുന്ന ജോലി എന്താണെന്ന് വ്യകതമായി നിര്‍വചിക്കപ്പെട്ടിട്ടുള്ളതാണ്.
ഞങ്ങളുടെ സേവനത്തിന് അര്‍ഹത ആര്‍ക്കൊക്കെയാണെന്നും വ്യക്തമായി നിര്‍വചിച്ചിട്ടുള്ളതാന്.
ആ അര്‍ഹതാ പരിധിയില്‍ പെടാത്ത ഇവരെ പോലെയുള്ളവരെ പിന്തുണച്ചു ബഹളമുണ്ടാക്കിയാലെ ചിലര്‍ക്കൊക്കെ വയറ്റുപിഴപ്പു നടക്കൂ എന്നും അറിയാം
അതും ഞങ്ങള്‍ പലപ്പോഴും കാണുന്നതാണ്.
പിന്നെ ഞാന്‍ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം എന്റെ മനഃസാക്ഷി നിഷേധിക്കാത്തിറ്റത്തോളം മറ്റുള്ളവരുടെ വാക്കുകള്‍ക്ക് അതിനുള്ള വിലയേ കല്‍പ്പിക്കൂ.
അടുത്ത ഒരു പടം വേണമെങ്കില്‍ ഇടാം ദാരിദ്യരേഖയ്ക്കു താഴെയുള്ള പച്ച ബോര്‍ഡ് പതിപ്പിച്ച ഒരു വീട് - അവര്‍ക്കും ലഭിക്കും മൂന്നു രൂപയ്ക്ക് ഒരുകിലൊ അരി
എന്റടുത്തു വന്ന ഇവനെ പോലെയുള്ളവരും , മാളികകെട്ടിയിട്ട് അതില്‍ ദാരിദ്ര്യരേഖപതിപ്പിക്കുന്ന ഇവരെപോലെയുള്ളവരും - രണ്ടു കൂട്ടരും ഒത്തു ചേര്‍ന്നു വിലസുകയല്ലേ അതിനിടക്ക് ഞങ്ങളെ പോലെയുള്ളവര്‍ക്കെന്തു സ്ഥാനം അല്ലേ?
അനിലേ, വെള്ളമടിച്ച് നൂല്‍ബന്ധമില്ലാതെ ഒരുത്തന്‍ കിടക്കുന്ന ചില ചിത്രങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് അനില്‍ തന്നെയല്ലേ?
ReplyDeleteഇന്‍ഡ്യാഹെറിറ്റേജ് ചെയ്തത് ശരിയായില്ല, സമ്മതിച്ചു. പക്ഷേ താങ്കള്‍ ചെയ്തതിനെ എങ്ങിനെയാണ് വിശേഷിപ്പിക്കുക?
പണിക്കര്‍ സാര്‍,
ReplyDeleteഎന്നെയോ മറ്റാരെയെങ്കിലുമോ ബോദ്ധ്യപ്പെടുത്തേണ്ട കാര്യം താങ്കള്‍ക്കില്ലെന്ന് തിരിച്ചറിയാനുള്ള സാമാന്യം ബോധം എനിക്കുണ്ടാവണമല്ലോ. പക്ഷെ തെറ്റാണെന്ന തോന്നുന്ന കാര്യം തെറ്റാണെന്ന് പറയാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട് എന്നതിനാലാണല്ലോ ഈ കമന്റ് ബോക്സ് ഇവിടെ തുറന്ന് വച്ചിരിക്കുന്നത്.അതിനാല്‍ ഞാനും പറയുന്നു,അത്രമാത്രം.
പക്ഷെ ഇപ്പോഴും അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന ഉത്തരമാണ് വരുന്നതെന്ന് കാണുമ്പൊള്‍ ചിരിയാണ് വരുന്നത്.
താങ്കള്‍ ഒരു ഡോക്ടറാണെങ്കില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യാതിരിക്കുക എന്നതാണ് സ്വന്തം പ്രൊഫഷനോട് ചെയ്യേണ്ട സാമാന്യ മര്യാദ.താങ്കളെന്നല്ല, ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും പാലിക്കേണ്ട സാമാന്യ മര്യാദ.
ഇതുപോലുള്ള പലതും ഫോട്ടോ എടുത്തു വെക്കാന്‍ തോന്നാറുണ്ട്.
ReplyDeleteഎന്നേയും സാറിന് ബോധ്യപ്പെടുത്തേണ്ടതില്ല,തിരിച്ചും.എങ്കിലും ഇനി പറയാതെ വയ്യ.അങ്ങയുടെ ഉത്തരങ്ങൾ കൂടി കേട്ട സ്ഥിതിക്ക്.
ReplyDeleteഈ ചെയ്തിരിക്കുന്നതിന് ഏറ്റവും മാന്യമായ ഭാഷയിൽ “മനുഷ്യാവകാശധ്വംസനം”എന്നു പറയും.വളരെ മോശമായിപ്പോയി,പണിക്കർ സർ.
അനില്‍,
ReplyDeleteസിയാബ് ഇല്ലാത്ത രോഗം പറഞ്ഞു ആളുകളെ കളിപ്പിച്ചു എന്നും. ഇനിയും ഇതുപോലെയുള്ള ചതികള്‍ ആര്‍ക്കും പറ്റാതിരിക്കുവാന്‍ അതിനെതിരെ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പറഞ്ഞത് ഈ അനില്‍ തന്നെയായിരുന്നൊ അതോ അതു വേറേ വല്ലവരും ആയിരുന്നോ?
എന്റെ അടുത്തു വന്ന കള്ളുകുടിയന്‍ അഭിനയിച്ച രോഗം വെളിവാക്കി കാണിക്കുന്നതു തന്നെ ആണ് ഞാന്‍ ഇട്ട പടം.
അവനെ പോലെയുള്ളവര്‍ കാണിക്കുന്നത് നല്ലതാണെന്നും അവരെ ഞങ്ങള്‍ പൂവിട്ടു പൂജിക്കണം എന്നു കൂടി പറയൂ അനില്‍. എങ്കില്‍ ഞാന്‍ ധന്യനായി.
പിന്നെ ചിരിക്കണമെങ്കില്‍ ചിരിച്ചോളൂ വേണ്ടെന്നു ഞാന്‍ പറഞ്ഞില്ലല്ലൊ.
വികടശിരോമണി,
ഇല്ലാത്ത രോഗം അഭിനയിച്ചു നല്ല മനുഷ്യാവകാശം നടത്തുകയായിരുന്നു എന്നറിഞ്ഞില്ല.
ഞാന്‍ അതു ധ്വംസിച്ചൊന്നുമില്ല കേട്ടൊ അയാള്‍ തുടര്‍ന്നും അഭിനയിച്ചുകൊണ്ടു തനെയാണ് പോയത്.
ചികിത്സക്ക് വരുന്ന രോഗികളുടെ ജാതി/ മത ,ഉച്ച്/നീച,ശത്രു/ മിത്ര പരിഗണന നിലവിലിരിക്കുന്ന മെഡിക്കൽ എത്തിക്സിൽ ഉണ്ടെങ്കിൽ അത് തിരുത്തപ്പെടേണ്ടതാണെന്ന് ഈ ചിത്രങ്ങളും ഡോക്ടർ സാറിന്റെ മറുപടിയും[മുൻപ് ലേബർ റൂമിൽ നിന്ന് ഫോട്ടോ എടുത്ത വിവാദമായപ്രശ്ന ങ്ങാളും]ബോദ്ധ്യപ്പെടുത്തുന്നുണ്ട്
ReplyDeleteപ്രൈവസി, അങ്ങനെയൊന്നുണ്ടോ..?
ReplyDeleteആരെങ്കിലും അതംഗീകരിയ്ക്കുന്നുണ്ടോ? അഥവാ ഉണ്ടെങ്കില്‍ത്തന്നെ അവനവന് അവനവന്റെ പ്രൈവസി, അവനെന്തിന് മറ്റുള്ളവരുടെ പ്രൈവസി മാനിയ്ക്കണം..!
ഹഹ . മെഡിക്കല്‍ എത്തിക്സ് .കൊള്ളാം . കള്ള് കുടിച്ച് തുണിയില്ലാതെ ഓഫീസില്‍ കിടന്ന സീനിയര്‍ ഓഫീസിരിന്റെ ഫോട്ടോ അതേ പടി ബ്ലോഗില്‍ ഇട്ടു കൈയടി വാങ്ങിയ ആളിന്റെ ആത്മരോഷം :) .
ReplyDeleteമെഡിക്കല്‍ എത്തിക്സ് എന്നത് ഇന്ത്യയില്‍ ഉണ്ടോ ? അങ്ങനെ ഒരു കാര്യം തന്നെ അറിവില്ലാത്തവരല്ലേ എല്ലാവരും . ഇപ്പോള്‍ എല്ലാവരും പണ്ഡിതര്‍ ആയോ . കഷ്ടം .
മരമാക്ക്രി നേരത്തെ കുറെ കള്ള് കുടിയന്മാരുടെ വീഡിയോ ഇട്ടിരുന്നല്ലോ . അന്ന് ഇതുപോലുള്ള ചോദ്യങ്ങള്‍ വന്നില്ല .
എന്നെ ചിരിപ്പിച്ചു കൊല്ലരുത് :) :) പ്ലീസ് .
താരതമ്യം മരമാക്രിയും ഇന്ത്യാഹെറിറ്റേജും തമ്മില്‍ !!!!
ReplyDeleteബെസ്റ്റ് !!
മരമാക്രിക്ക് എന്താണാവോ കുറവ് അല്ലെങ്കില്‍ കൂടുതല്‍ ? അതല്ലല്ലോ ഇവിടുത്തെ പ്രശനം . എത്തിക്സ് , പ്രൈവസി എന്നിവയല്ലേ . ഞാന്‍ ഒരു താരതമ്യ പഠനം നടത്തിയതല്ല എന്ന് സ്വ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും .
ReplyDeleteകടത്തനാടന്‍
ReplyDeleteഡോക്റ്ററുടെ അടുത്തു വരുന്ന എല്ലാവരും രോഗികളല്ല.
ഡോക്റ്ററുടെ വീട്ടില്‍ കള്ളന്‍ കയറിയാല്‍ അവനെയും എത്തിക്കലായി കൈകാര്യം ചെയ്യണോ?
കള്ളത്തരം കാണിക്കുന്നവര്‍ക്കു കൊടൂക്കേണ്ട പരിഗണന - ചെപ്പയ്ക്കു വീക്കാണ്
കൊട്ടോട്ടികാരാ,
നടുറോഡില്‍ കള്ളു കുടിച്ചു കൂത്താടി നടന്നിട്ട് ഞങ്ങളുടെ ആംബുലന്‍സില്‍ നിന്നും മരുന്നു നല്‍കുന്നതു കണ്ടപ്പോള്‍ കയ്യും കെട്ടി വന്ന് അഭിനയിക്കുന്ന ഇവന്റെ "പ്രൈവസി"
ഹാ എന്തു മഹത്തായ സങ്കല്‍പം
അതെ ഇവരെ ഒക്കെ പൂജിക്കേണ്ട കാലം വരും എന്നു തോന്നുന്നു ചിലരുടെ ഒക്കെ അഭിപ്രായം വായിക്കുമ്പോള്‍ ഒരാള്‍ ഏഴയാക്കി കേഴുന്നു. കഷ്ടം
പണിക്കര്‍ സാര്‍,
ReplyDeleteഎന്തുകൊണ്ടാണ് ഈ വിഷയം തര്‍ക്കമായി വന്നതെന്നു വച്ചാല്‍ താങ്കള്‍ ഒരു ഡോക്ടറാണെന്നതിനാലാണ്. ഈ വീഡിയോ ഒരു മൂന്നാം കക്ഷി എന്ന നിലയില്‍ താങ്കള്‍ പുറത്തു നിന്നും എടുത്തതായിരുന്നെങ്കില്‍ ഈ പറഞ്ഞ ധാര്‍മിക രോഷം, ജേര്‍ണലിസ്റ്റ് മനോ ഭാവം ഒക്കെ ന്യായീകരിക്കപ്പെടാം, പക്ഷെ ഇവിടെ മെഡിക്കല്‍ കൌണ്ടറിനകത്തിരുന്ന് , ഒരു മെഡിക്കല്‍ ടീം അംഗം എന്ന നിലയില്‍ പിടിച്ച വീഡിയോ ഒരു ബ്ലോഗ് പോസ്റ്റിന് ഉപയോഗിച്ചത് തെറ്റാണ്. അത് താങ്കള്‍ അംഗീകരിക്കണമെന്ന് എനിക്ക് ഒരു വാശിയുമില്ല കേട്ടോ, ഞാന്‍ ഒന്ന് സമ്മപ്പ് ചെയ്തതാണ്.
സൈക്യാട്രിസ്റ്റുകളായും മറ്റും ഒരുപാട് പേര് ബ്ലോഗിലുണ്ട്, അവരുടെ അടുത്ത് വരുന്ന രോഗികള്‍ ഒരു പക്ഷെ ഇതിലും “നുണ” പറയുന്നവരോ കൌതുകം പകരുന്നവരോ ആയിരിക്കും. അതെല്ലാം ഇതേ പോലെ പോസ്റ്റായ് വരാന്‍ തുടങ്ങിയാല്‍ എന്താവും സ്ഥിതി.
കാപ്പിലാന്‍,
എന്റെ വ്യക്തിപരമായോ, പോസ്റ്റുമായോ ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പ്രസ്തുത പോസ്റ്റില്‍ കമന്റുവന്നാല്‍ മറുപടി പറയാം, ഇവിടെ പറ്റില്ല.
ഈ പോസ്റ്റില്‍ ഇതെന്റെ ലാസ്റ്റ് കമന്റാണ്.
നന്ദി.
ഡോക്ടറെ കാണാൻ വരുന്നവരുടെ കാര്യമായിരുന്നില്ല ഞാനുദ്ദേശിച്ചത്.ചികിൽസക്ക് വരുന്ന രോഗികളുടെ കാര്യമായിരുന്നു.
ReplyDeleteപ്രിയ അനില്‍,
ReplyDeleteപ്രതികരിക്കേണ്ട ഓരോ സന്ദര്‍ഭങ്ങളിലും പ്രതികരിക്കാതെ, ഇതേ പോലെ ഓരോ ന്യായങ്ങള്‍ പറഞ്ഞാല്‍ സമൂഹം അധഃപതിക്കുകയേ ഉള്ളു. ഞാന്‍ ഡോക്റ്ററായി എന്നതു കൊണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ പടില്ല എന്നതിനോട് എനിക്കു യോജിക്കാന്‍ നിര്‍വാഹമില്ല.
മനോരോഗവിദഗ്ദ്ധന്റെ അടൂത്തു ചെല്ലുന്ന രോഗിയേയും ഇപ്പറഞ്ഞ ആളെയും ഒരെ കണ്ണില്‍ കൂടി അനിലിനു കാണാന്‍ സാധിക്കുന്നത് എങ്ങനെ എന്നും എനിക്കു മനസ്സിലാകുന്നില്ല.
അയാള്‍ പറയുന്നതു കൂടി ശ്രദ്ധിക്കുക.
അയാള്‍ക്കു പുറമേ പുരട്ടാന്‍ ലേപനം ആണ് വേണ്ടത്. അത് ഇല്ലാത്ത രോഗത്തിന്. അങ്ങനെയുള്ള ലേപനങ്ങളൊന്നും ഞങ്ങള്‍ കൊടൂക്കാറില്ല - ആര്‍ക്കും തന്നെ.
ജീവരക്ഷാമരുന്നുകള്‍ അതെത്ര ചെലവുള്ളതാണെങ്കിലും കൊടൂക്കുകയും ചെയ്യും - അര്‍ഹതപ്പെട്ടവരാണെങ്കില്‍.
ഇയാള്‍ക്ക് പ്ലാസിബോ എന്ന നിലയില്‍ പൊതിഞ്ഞ ഉളിക കൊടൂക്കുന്നതും ശ്രദ്ധിച്ചു കാണുമെന്നു വിശ്വസിക്കുന്നു.
സമൂഹവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികളെ തടയുന്നതിനാവശ്യമായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം എന്നതാണ് എന്റെ കാഴ്ച്ചപ്പാട്
kadathanadan said...
ReplyDeleteഡോക്ടറെ കാണാൻ വരുന്നവരുടെ കാര്യമായിരുന്നില്ല ഞാനുദ്ദേശിച്ചത്.ചികിൽസക്ക് വരുന്ന രോഗികളുടെ കാര്യമായിരുന്നു.
ചികില്‍സതേടി എത്തുന്നവരോട് പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ പാലിക്കേണ്ടവ തന്നെ ആണ്.
പക്ഷെ ഇതുപോലെ ഉള്ള കള്ളത്തരങ്ങള്‍ തടയപ്പെടേണ്ടവയും ആണ്. കാരണം ഒന്നോ രണ്ടോ പേര്‍ മാത്രം ഉള്ള ഞങ്ങളുടെ ടീം ദൂരെയുള്ള ഗ്രാമങ്ങളില്‍ ഇതുപോലെ പോക്കുമ്പോള്‍, ഇത്തരം സമൂഹദ്രോഹികള്‍ തുടര്‍ന്നുണ്ടാക്കാവുന്ന പ്രശ്നങ്ങളും ഇതില്‍ ഉള്‍പ്പെടൂന്നു.
അതിനാല്‍ തന്നെ പൊതു പ്രവര്‍ത്തനത്തില്‍ താല്‍പര്യം കാണിക്കുന്ന അനിലിനെ പോലെ ഉള്ളവര്‍ ഇങ്ങനെ ഒരു നിലപാടെടുത്തത് തികച്ചും അനുചിതമാണ്.
ഇത്തരക്കാര്‍ക്കു മുന്തൂക്കം വന്നു കഴിഞ്ഞാല്‍ ഞങ്ങളുടെ പ്രവര്‍ത്തനവും ക്രമേണ കണ്ണില്‍ പൊടിയിടാന്‍ മാത്രം ഉള്ളതാക്കേണ്ടി വരും അതു തന്നെ
ഡോക്റ്റർ വെറുതെ സ്വയം ന്യായീകരിക്കാൻ ശ്രമിക്കാതെ ഈ വീഡിയോ നീക്കം ചെയ്യുന്നതായിരിക്കും മാന്യമായ പ്രവർത്തി എന്നു എനിക്കു തോന്നുന്നു.
ReplyDeleteവന്ന ആൾ തനിക്കു രോഗം ഉണ്ടെന്നു കരുതിക്കാണും. ചിലർ മനോരോഗികളായിരിക്കും. അവർ ഇല്ലാത്ത രോഗം ഉണ്ടെന്നു വിശ്വസിക്കുന്നു.
അയാൾക്ക് രോഗമൊന്നുമില്ലായിരുന്നു. അതുകൊണ്ട് കള്ളു കുടിച്ചു പൂസായ അയാളുടെ വീഡിയോ ബ്ലോഗിലിട്ടേക്കാം എന്നു ഡോക്റ്റർ ചിന്തിച്ചതു ശരിയായില്ല.
“ഡോക്റ്ററുടെ വീട്ടില്‍ കള്ളന്‍ കയറിയാല്‍ അവനെയും എത്തിക്കലായി കൈകാര്യം ചെയ്യണോ?”
ഈ താരതമ്യം അസ്ഥാനത്താണു.
ഈ പടവും കൂടി എടുത്തിട്ട് ഇടാം എന്നു വിചാരിച്ചാണ് താമസിച്ചത്.
ReplyDeleteഅടുത്തു ചെന്നു പടം പിടിക്കാനൊക്കില്ലല്ലൊ.
രണ്ടു രൂപ നിരക്കില്‍ 35 കിലോ അരി വാങ്ങുവാന്‍ അര്‍ഹതയുള്ളവരെ കണ്ടില്ലേ?
ഇതൊരു ഉദാഹരണം മാത്രം എത്ര വേണമെങ്കിലും വേറെ ഉണ്ട്.
അപ്പൊ പറഞ്ഞ്യ് വന്നത് നമ്മള്‍ എത്തിക്സും ബത്തിക്സുമൊക്കെ നോക്കിയെ പ്രവര്‍ത്തിക്കാവൂ ഇവരെ പോലെയുള്ളവരും മുകളില്‍ കണ്ട കള്ളുകുടിയന്മാരും ഒക്കെയാണ് സംരക്ഷിക്കപ്പെടേണ്ടവര്‍.
ഇതു മനസ്സിലാക്കി ത്തന്നതിനു അനിലിനും ആവനാഴിക്കും പ്രത്യേക നന്ദി
ഒരു സൌജന്യമെഡിക്കല്‍ ടീം എന്ന നിലയില്‍ അവരുടെ സമയം വിലപ്പെട്ടതാണ്. അത് എത്രയും കൂടുതല്‍ ‘അര്‍ഹതപ്പെട്ടവരിലേ‘ക്കെത്തേണ്ടിടത്ത്, ഇല്ലാത്ത അസുഖവും പറഞ്ഞ് സമയം മിനക്കെടുത്തുന്നവന്‍ ‘ധ്വംസിക്കുന്നത്’ സ്വന്തമായി ചികിത്സ തേടുവാനുള്ള ധനസ്ഥിതി പോലുമില്ലാത്ത ഒരു സമൂഹത്തെയാണ്. എത്തിക്സുള്ള ഡോക്ടര്‍ക്ക് പ്രധാനം ആ സമൂഹം തന്നെയായിരിക്കും. കള്ളുകുടി രോഗമാണെങ്കില്‍ അവര്‍ ചികിത്സ തേടേണ്ടത് ഡീ അഡിക്ഷന്‍ സെന്‍ററുകളിലോ, മനഃശ്ശാസ്ത്രജ്ഞന്‍റെ അടുത്തോ ആണ്. അല്ലാതെ സോഷ്യല്‍ സര്‍വ്വീസിനിറങ്ങിയിരിക്കുന്ന ജനറല്‍ മെഡിക്കല്‍ ടീമിന്‍റെയടുത്ത് നാലുകാലേല്‍ ചെന്നല്ല. ഇത്തരം സാമൂഹികവിരുദ്ധരായ കള്ളുകുടിയന്മാരുടെ ആശ്രിതര്‍ പോലും ഒരു പക്ഷേ അര്‍ഹതയോടെ ചികിത്സ തേടിയെത്തുന്ന സാധാരണ രോഗികളുടെ കൂടെയുണ്ടാവും. പണിക്കര്‍ സാര്‍ ഈ ചെയ്തതു മനുഷ്യാവകാശ ധ്വംസനവും പ്രൈവസി വയലേഷനുമൊക്കെയാണെങ്കില്‍, ഇന്നത്തെ ചാനലുകാര്‍ ചെയ്യുന്നത് എന്താണ്?, അതെല്ലാം പോട്ടെ ദുരന്തസ്ഥലത്തു പോലും മൊബൈല്‍ കാമറയുമായി സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു പോലും വിഘാതം സൃഷ്ടിക്കുന്ന ഒരു വലിയ പൌരസമൂഹം നമുക്കിടയിലുള്ളപ്പോള്‍ ദുരന്തത്തില്‍ പെട്ട മനുഷ്യരുടെ അവകാശങ്ങള്‍ക്ക് ആരു വില നല്‍കും? ഒരു സാധുതയുമില്ലാത്ത ചര്‍ച്ചയാണിവിടെ നടക്കുന്നത്. (പണിക്കര്‍ സാര്‍ ഉദ്ദേശിച്ചില്ലെങ്കില്‍ തന്നെയും) സ്വന്തം ജോലി തടസ്സപ്പെടുന്ന അവസ്ഥയിലെ ഒരു ഡോക്ടറുടെ നിസ്സഹയതയായി ഈ വീഡിയോ വായിച്ചെടുക്കാനാണ് എനിക്കിഷ്ടം.
ReplyDeleteമഞ്ഞക്കണ്ണട വച്ച കുറെ പേരുടെ വിലകുറഞ്ഞ ജല്പനങ്ങള്‍.
ReplyDeleteഅനില്‍ തന്റെ ഓഫീസിലെ കള്ളൂകുടീച്ചിത്രം പോസ്റ്റിയപ്പോള്‍ ഇല്ലാത്ത കുറെ പ്രൈവസിയും, സിയാബിന്റെ പ്രശ്നത്തില്‍ അനില്‍ തന്നെ ഇട്ട ഡോക്റ്റര്‍മാരുടെ എത്തിക്കല്‍ കടമകളും ഒക്കെ വായിച്ചിട്ട് ഇതു വായിക്കണം
അപ്പൊഴേ തമാശ പൂര്‍ത്തിയാകൂ.
ഇവറ്റകള്‍ ഇതുപോലെ അല്ലാതെ കമന്റിയാല്‍ ആണ് സൂക്ഷിക്കേണ്ടത്