Monday, October 05, 2009
പനിനീര്‍പുഷ്പം
റോസിന്റെ ഒരു ചെടി രണ്ടു കൊല്ലമായി വളര്‍ത്തുന്നു. ആദ്യം അതില്‍ രണ്ടു മൂന്നു പൂക്കളൂണ്ടായി. പിന്നെ അതു പൂവിടല്‍ അങ്ങു നിര്‍ത്തി.
ഇതുവരെ കാത്തിരുന്നിട്ടും ഫലമില്ലാതായപ്പോള്‍ ആരോ ഭൈമിക്കുപദേശീച്ചു കടലപ്പിണ്ണാക്ക് വളമായി ഉപയോഗിക്കാന്‍. ഇവിടെ അതു കിട്ടില്ലല്ലൊ
അതുകൊണ്ട് ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കടയില്‍ ചെന്നു. കാല്‍ കിലോ വീതം കടലപ്പിണ്ണാക്ക് രണ്ടു പാക്കറ്റിലാക്കി തരാന്‍ പറഞ്ഞു.
അതു കേട്ട് അയാള്‍ എന്നെ തറപ്പിച്ചൊന്നു നോക്കി. കുറച്ചു നേറം നോക്കിയശേഷം കടലപ്പിണ്ണാക്കു തന്നെ ആണോ എന്നെടുത്തു ചോദിച്ചു.
അപ്പോള്‍ എനിക്കു ദാസനേയും വിജയനേയും ഓര്‍മ്മ വന്നു. പക്ഷെ അയാള്‍ എന്നോട് അതു തിന്നാനാണോ എന്നൊന്നും ചോദിച്ചില്ല കേട്ടൊ.
പക്ഷെ ചോദിക്കുന്നതിനു മുമ്പു തന്നെ ഞാന്‍ പറഞ്ഞു റോസിനു വളമിടാനാണെന്ന്.
എന്തോ ആകട്ടെ അതു കൊണ്ടു വന്നു വളമിട്ടു.
ഏതോ അന്ധവിശ്വാസമായിരിക്കും അതു ദാ പൂവിട്ടു.
കടിഞ്ഞൂല്‍ കുരുന്നിനെ പോലെ ഓരോരോ ദിവസവും നോക്കി നോക്കി ഇന്നു ദാ ഇത്രയും ആയി
ആ അവസാനത്തെ പടം - പകുതിയുള്ളത് ഞെക്കി മുഴുവനായി കാണാന്‍ മറക്കല്ലെ
Subscribe to:
Post Comments (Atom)
അതുകൊണ്ട് ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കടയില്‍ ചെന്നു. കാല്‍ കിലോ വീതം കടലപ്പിണ്ണാക്ക് രണ്ടു പാക്കറ്റിലാക്കി തരാന്‍ പറഞ്ഞു.
ReplyDeleteഅതു കേട്ട് അയാള്‍ എന്നെ തറപ്പിച്ചൊന്നു നോക്കി. കുറച്ചു നേറം നോക്കിയശേഷം കടലപ്പിണ്ണാക്കു തന്നെ ആണോ എന്നെടുത്തു ചോദിച്ചു
ശിവയുടെ റോസ് കണ്ടപ്പോള്‍ എന്റെ റോസിന്റെ കാര്യവും ഓര്‍മ്മവന്നു
റോസ് പൂക്കാന്‍ കടലപ്പിണ്ണാക്ക് നല്ലതാണെന്നത് പുതിയ അറിവാണ്.... നല്ല പോസ്റ്റ്...’
ReplyDelete