Tuesday, December 01, 2009

ലോകം പുരോഗമിക്കുകയാണല്ലൊ അല്ലേ.

ഭോപ്പാല്‍ ദുരന്തം പിന്നിട്ട്‌ വര്‍ഷങ്ങള്‍ 25.

UCIL യൂണിയന്‍ കാര്‍ബൈഡ്‌ ഇന്‍ഡ്യ ലിമിറ്റഡ്‌ അഞ്ച്‌ ഡിവിഷനുകളിലായി 9000 ഓളം ആളുകളെ 14 പ്ലാന്റുകളില്‍ ജോലിക്കെടൂത്തിരുന്ന ഒരു സ്ഥാപനം.

പകുതിക്കു തൊട്ടു മുകളില്‍ സ്റ്റോക്കുകള്‍ അമേരിക്കന്‍ ഉടമസ്ഥതയിലും ബാക്കി ഭാരതീയ ഉടമസ്ഥതയിലും.

70കളുടെ അവസാനം ഭാരതീയരായ കന്‍സള്‍ടന്റുകളെയും ജോലിക്കാരെയും ഉപയോഗിച്ച്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ നിര്‍മ്മിച്ചു UCIL നു നടത്തുവാന്‍ കൊടുത്ത സ്ഥാപനം.

അന്നത്തെ സംഭവത്തിന്റെ കാരണം വിദഗ്ദ്ധര്‍ അന്വേഷിച്ചു, അന്വേഷിച്ചുകൊണ്ടെ ഇരിക്കുന്നു. അതങ്ങനെ നടക്കും. പല വിശദീകരണങ്ങളും വരും.

എന്നാലും അറിഞ്ഞ കാര്യങ്ങള്‍ ഒന്നു കൂടി ഓര്‍മ്മിക്കുന്നത്‌ ഇനിയുമൊരു അപകടം ഉണ്ടാകാതിരിക്കുവാന്‍ സഹായിക്കും എങ്കില്‍

ഒന്നു കൂടി ഓര്‍ക്കുന്നതു നല്ലതല്ലെ?

60 ടണ്‍ കപാസിറ്റി ഉള്ള മൂന്നു ടാങ്കുകള്‍ - മൂന്നും MIC നിറഞ്ഞവ -- സാധാരണഗതിയില്‍ ഒരെണ്ണം എങ്കിലും ഒഴിച്ചിടുന്നത്‌ ബുദ്ധി - അഥവാ മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായി താങ്ങാനാകാതെ വന്നാല്‍ വഴിതിരിച്ചു കാലിയായതില്‍ നിറയ്ക്കുകയും ചോര്‍ച്ചയുള്ളതിനെ കേടുപാടൂകള്‍ പോക്കാനും സൗകര്യം തരുന്ന stand by ആയി ഉപയോഗിക്കാന്‍.

പക്ഷെ നാം ഓരോ പൈസയും ലാഭിക്കുകയാണല്ലൊ അല്ലേ?

ചത്തു ചെല്ലുമ്പോള്‍ അവിടെ ഉപയോഗിക്കാന്‍ അല്ലെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ സ്വിസ്‌ ബാങ്കിലിടാന്‍.

രാത്രി പതിനൊന്നു മണിക്കു Rounds നു പോയ ജോലിക്കാര്‍ കണ്ണില്‍ നീറ്റലനുഭവപെട്ട്‌ MIC ചോര്‍ച്ച സംശയിക്കുകയും സൂപര്‍വൈസറെ അറിയിക്കുകയും ചെയ്തുവത്രെ.

12.40 നുള്ള ടീ ബ്രേക്‌ കഴിഞ്ഞ്‌ അതിനെ പറ്റി ആലോചിക്കുവാന്‍ തീരുമാനിച്ചു അത്രെ അദ്ദേഹം.

ഇത്ര ശുഷ്കാന്തിയുള്ള അദ്ദേഹത്തിന്‍ ഒരു പൊന്നാടയും പണക്കിഴിയും സമ്മാനിക്കാന്‍ നമ്മളെല്ലാവരും കൂടി ഒത്തു ചേര്‍ന്നു പ്രവര്‍ത്തികേണ്ടി ഇരിക്കുന്നു.

പക്ഷെ പിന്നീട്‌ അതിനൊന്നും കാക്കേണ്ടി വന്നില്ല.
അനിയന്ത്രിതമായ വേഗതയില്‍ കാര്യങ്ങള്‍ കുഴപ്പത്തിലായി.

രക്ഷയ്ക്കുള്ള മാര്‍ഗ്ഗങ്ങളോ-

120 അടി മുകളിലേക്കു - ചോര്‍ച്ചയുള്ള ഭാഗം -ജലം എത്തുന്നില്ല .

Vent Gas Scrubber പുറമെ വരുന്ന ഗാസിനെ നിര്‍വീര്യമാക്കുവാനുള്ള സംവിധാനം - അതും പ്രവര്‍ത്തിച്ചില്ല.

Refrigeration ചെലവു ചുരുക്കലിന്റെ ഭാഗമായി നേരത്തെ തന്നെ നിര്‍ത്തിവച്ചിരുന്നല്ലൊ. അതുകൊണ്ട്‌ ചൂടിനെ ഉല്‍ഭവസ്ഥാനത്തു തടയുന്ന കാര്യം ആലോചിക്കാനെ നോക്കണ്ട.

എന്നാല്‍ പുറമെ വരുന്ന ഗ്യാസിനെ കത്തിച്ചു കളയാനോ - അതിനുള്ള സംവിധാനം തുരുമ്പെടുത്തിട്ടു കാലങ്ങളായത്രെ.

ഇത്രയൊന്നും പോരെ?

എന്നാല്‍ കേട്ടോളൂ
Pressure/Temperature sensing and warning device onnum illaayirunnu athre

ലീക്കുണ്ടാകൂന്നതില്‍ കുപ്രസിദ്ധമായ CS വാല്‌വുകള്‍ ആയിരുന്നു അത്രെ SS valves നു പകരം ഉപയോഗിച്ചിരുന്നത്‌.

ചെലവു ചുരുക്കി കാണിച്ചാല്‍ കാണിക്കുന്നവനു ഉദ്യോഗകയറ്റം കിട്ടും. ആ നക്കാപ്പിച്ചയ്ക്കു വേണ്ടി മള്‍ടി നാഷനല്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന "ഇന്ത്യക്കാര്‍" കാണിക്കുന്ന വൃത്തികേടുകള്‍ ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നു.

ഉദ്യോഗകയറ്റം കിട്ടി താന്‍ മറ്റു വല്ലയിടത്തും പോകും അതുകൊണ്ട്‌ തല്‍ക്കാലം നില്‍ക്കുന്നിടത്ത്‌ എന്തു തരത്തിലുള്ള അപകടകരമായ പരിഷ്കാരങ്ങള്‍ വരുത്തിയാലും - തനിക്കു കിട്ടാനുള്ള ആ നക്കാപ്പിച്ച നോക്കുന്ന പലരെയും കണ്ടു. ഒരു പക്ഷെ സായിപ്പാണെങ്കില്‍ ഇത്രയും കാണിക്കുമായിരുന്നോ എന്നു പോലും സംശയം തോന്നിപ്പോകും.

ഉദാഹരണത്തിന്‌ സിമന്റ്‌ കമ്പനികള്‍ പൊതുവെ വലിയ അപകടം ഇല്ലാത്തവയാണ്‌ പൊടിമൂലവും ശബ്ദം മൂലവും മറ്റും ഉണ്ടെങ്കിലും അവയ്ക്കു പുറമേ രാസായനികമായ അപകടങ്ങള്‍ ഇല്ല.

എന്നാല്‍ ഇപ്പോള്‍ ഗുജറാത്തിലുള്ള സകല Chemical Wasteഉം സിമന്റുകമ്പനികളുടെ ഉപയോഗത്തിനു നല്ലതാണെന്നു "കണ്ടു പിടിച്ചു"

കല്‍ക്കരിയെക്കാള്‍ വില കുറഞ്ഞ ഇന്ധനം. എന്നല്ല ഈ വിഷവാതകം ശ്വസിക്കേണ്ടി വരുന്നതിന്‌ പകരം അവര്‍ ഇങ്ങോട്ടും ചിലപ്പോള്‍ കാശു തരുമായിരിക്കും - കാരണം അല്ലെങ്കില്‍ അവര്‍ തന്നെ ഇതിനെ Dispose ചെയ്യണമല്ലൊ അതിനവര്‍ എവിടെ പോകും?

അപ്പോള്‍ നമുക്കു വലിയ താമസമില്ലാതെ അതും കേള്‍ക്കാം

ലോകം പുരോഗമിക്കുകയാണല്ലൊ അല്ലേ.

6 comments:

 1. നമ്മുടെ ശുഷ്ക്കാന്തി...!!?
  എന്നാ പിന്നെ ഒരു ചായ കുടിച്ചിട്ടാകാം...

  ReplyDelete
 2. എന്നാല്‍ ഇപ്പോള്‍ ഗുജറാത്തിലുള്ള സകല Chemical Wasteഉം സിമന്റുകമ്പനികളുടെ ഉപയോഗത്തിനു നല്ലതാണെന്നു "കണ്ടു പിടിച്ചു"

  കല്‍ക്കരിയെക്കാള്‍ വില കുറഞ്ഞ ഇന്ധനം. എന്നല്ല ഈ വിഷവാതകം ശ്വസിക്കേണ്ടി വരുന്നതിന്‌ പകരം അവര്‍ ഇങ്ങോട്ടും ചിലപ്പോള്‍ കാശു തരുമായിരിക്കും

  ReplyDelete
 3. ഈ പോസ്റ്റൊന്നും വായിക്കാനും കമന്റാനും ആർക്കും താല്പര്യം ഉണ്ടാകില്ലെന്നറിയാം പക്ഷെ ഇതുപോലെ കമന്റാൻ മിടൂക്കുണ്ട്

  ReplyDelete
 4. പണിക്കര്‍ സര്‍ പറഞ്ഞതുപോലെ പലപ്പോഴും സുരക്ഷാകാര്യങ്ങളില്‍ നമ്മള്‍ ചെയ്യുന്ന വിട്ടുവീഴ്ചകള്‍ക്ക് നല്‍കേണ്ടിവരുന്ന വില കനത്തതായിരിക്കും. അതിനുള്ള നല്ല ഉദാഹരണം തന്നെയാണ് ഭോപാല്‍ ദുരന്തം. എന്നാല്‍ ഫാക്‍ടറികളിലെ സുരക്ഷാസംവിധാനങ്ങള്‍ പരിശോധിക്കുന്നതിനും അവ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നതിനും അനന്തമായ അധികാരങ്ങള്‍ ഉള്ള പല വകുപ്പുകളും നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴില്‍ ഉണ്ട്. ഫക്ടറീസ് & ബോയ്‌ലര്‍, പൊലൂഷന്‍ കണ്‍‌ട്രോള്‍ എന്നിങ്ങനെ. പൊതുവില്‍ നിസ്സാരം എന്ന് കരുതുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്‍ടര്‍ എന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥനു പോലും ഒരു വലിയ ഫാക്‍ടറി അടപ്പിക്കുന്നതിനുള്ള അധികാരങ്ങള്‍ ഉണ്ട്. അങ്ങനെ ഒരു സാഹചര്യ്ത്തില്‍ സാര്‍ പ്രതിപാദിച്ച വിഷയങ്ങള്‍ അനുസരിച്ച ഈ ഉദ്യോഗസ്ഥരെക്കൂടെ പ്രതിചേര്‍ക്കേണ്ടതായിരുന്നു എന്ന് ഞാന്‍ പകരുതുന്നു. മീ‍തൈല്‍‌ഐസോസൈനേറ്റ് പോലുള്ള മാരകമായ വാതകങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള നിയമപരമായ സംവിധാനങ്ങള്‍ ഉണ്ടോ എന്നതും ഉള്ളവ വ്യക്തമായി പ്രവര്‍ത്തിക്കുന്നുണ്ടൊ എന്നതും ഉറപ്പുവരുത്തോണ്ടത് ഈ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൂടീ ബാധ്യതയാണല്ലൊ. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വാല്‍‌വുകളുടെ ഉപയോഗം ഉള്‍പ്പടെയുള്ളവ ഉറപ്പുവരുത്തേണ്ടതും അവര്‍ തന്നെ. പണ്ടെ സായിപ്പിനെകാണുമ്പോള്‍ കവാത്തു മറക്കുന്നവരാണല്ലൊ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പലതും. പലപ്പോഴും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടിയും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയും വിട്ടുവീഴ്ചകള്‍ ചെയ്യപ്പെടുമ്പോള്‍ അതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുക സാധാരണ്‍ ജനങ്ങള്‍ ആവുമെന്ന് മാത്രം.

  ReplyDelete
 5. എന്ത് കൊണ്ട് ഈ പോസ്റ്റിനു അധികം വായനക്കാര്‍ ഉണ്ടാകുന്നില്ല. ചര്‍ച്ച ചെയ്യപ്പെടേണ്ടത് മാത്രമല്ല, ഒരു റിസേര്‍ച് തന്നെ നടത്തേണ്ട വിഷയമാണ്‌. പോസ്റ്റിന്റെ ഉള്ളടക്കതിലല്ല പ്രശ്നം. തലകെട്ടിലാണോ? എങ്ങനെയാണു വായനക്കാര്‍ നമുടെ പോസ്ടിലോട്ടു എത്തുന്നത്‌ എന്ന് ഞാനും ആലോചിക്കാറുണ്ട്.

  ഒരു പത്രക്കാര്‍ക്കും കിട്ടാത്ത വിഷയങ്ങള്‍ ഞാന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ആദ്യമാദ്യം ആള്‍കൂട്ടം ആയിരിക്കും എന്ന് പ്രതീഷിച്ചു. പിന്നെ പിന്നെ ആരെയും പ്രതീക്ഷിക്കണ്ട സ്വ്വന്തം സംതൃപ്തി മതി എന്ന് കരുതി സമാധാനിച്ചു. ആ സമാധാനം നിലനില്‍കുന്നു.

  എന്നാലും വായന മുടങ്ങാതെ നടത്തുന്നു.

  ReplyDelete
 6. അങ്കിള്‍, മണീകണ്ഠന്‍, വായയ്ക്കും കമന്റിനും നന്ദി. സ്പാം കമന്റുകള്‍ നിറഞ്ഞതു കാരണം ഇതൊന്നും നേരത്തെ കാണാതെ പോയതില്‍ ക്ഷമിക്കുമല്ലൊ. ഒരു തരത്തില്‍ അവനെ ഒക്കെ തൂത്തുവാരി വൃത്തിയാക്കി നോക്കിയതാ.

  ഈ പോസ്റ്റൊന്നും കൊണ്ട്‌ ഉദരംഭരികള്‍ക്കു കാര്യമില്ലല്ലൊ അങ്കിളേ അപ്പോല്‍ക്‌ പിന്നെ തരിശായിക്കിടക്കും സാരമില്ല

  ReplyDelete