Wednesday, September 09, 2015

ചക്രം

ഇനിയൊരാാൾ കൂടിയുണ്ട് . ഇദ്ദേഹം ഇരുന്നിരുന്ന സിംഹാസനം ദ്രവിച്ചു പോയി . അതുകൊണ്ട്  നിലത്താണി രിപ്പ് .

 ചെറുപ്പത്തിൽ ഇതിനെ ചവിട്ടി കറക്കാൻ എന്തുല്സാഹമായിരുന്നെന്നോ  

ആട്ടുകല്ല്



ഇതാ അടുത്ത ആൾ. എത്രയെത്ര ദോശയും ഇഡ്ഡലിയും ഉണ്ടാക്കാനുള്ള മാവ് അരച്ചു തന്ന ആൾ

കല്ലുകൊത്താനുണ്ടൊ എന്ന ചോദിച്ചു വന്നിരുന്ന ആള്ക്കാരെ ഓര്ത്ത് പോകുന്നു അവരൊക്കെ ഇപ്പോൾ എന്ത് ചെയ്ത് ജീവിക്കുന്നോ ആവോ




ഏതായാലും അവർ ഒന്നിച്ച്ചിരുന്നിരുന്നവരല്ലേ?  ഇപ്പോഴത്തെ  അവരുടെ കിടപ്പ്  കണ്ടിട്ട് ഒരു 
 വിഷമം.  രണ്ടു  പേരെയും  ഒന്ന് കൂടി ഒരുമിച്ചു ചേര്ത്ത്  

Sunday, September 06, 2015

ചില കുട്ടിക്കാല ഓർമ്മകൾ




ഈ കിടപ്പു കണ്ടാൽ സഹിക്കുമോ? കിടന്ന് കിടന്ന്  BedSore വരെ  ആയി എന്ന് തോന്നുന്നു  സ്വന്തമായി ഒരു പുരയും സേവിക്കാൻ ആളുകളും വരെ ഉണ്ടായിരുന്നതാണ് .
അത്ര ചെറിയ പുര ഒന്നും അല്ല , ഒരു 15' x 10' വിസ്താരമെങ്കിലും ഉണ്ടായിരുന്നിരിക്കും
തൂത്തു തുടച്ച് വെടിപ്പായിരിക്കും എപ്പോഴും.

ഉരപ്പുര - അതായിരുന്നു ആ വീടിന്റെ പേർ - ഉരലിരിക്കുന്ന പുര

എന്നിട്ടിപ്പോഴോ?
ഉലക്ക കൊണ്ടുള്ള ഇടി കിട്ടിയിരുന്നു എന്നുള്ളത് ഒരു സത്യം തന്നെ,
എന്നാലും ഈ അവഗണന !!!!!!!!!

മിക്കവാറും ആഴ്ച്ചയിൽ ഒരിക്കൽ ആയിരുന്നു നെല്ലുകുത്ത് . ഒരാഴ്ച്ചത്തേക്കുള്ള അരി ഈ ഉരലിൽ കുത്തിയെടുക്കും. അമ്മയെ സഹായിക്കാൻ  ചിലപ്പോഴൊക്കെ ഞാനും കൂടുമായിരുന്നു. അയല്വക്കത്തെ ഉമ്പോറ്റി അമ്മൂമ്മ ആയിരുന്നു അതിൽ അമ്മയെ സഹായിക്കാൻ പലപ്പോഴും വരിക. നെല്ലുകുത്തുന്നതിനിടയ്ക്കുള്ള ആ മൂളലും ആ താളവും ഒക്കെ അന്നത്തെ ഒരാകർഷണം തന്നെ ആയിരുന്നു .
എന്നാലും അവസാനം അരി  പാറ്റി കൊഴിച്ചു കഴിഞ്ഞ് അതിന്റെ തവിട് , ചക്കരയും  ചീകിയിട്ട്  തിന്നാൻ തരുന്നതിന്റെ രസം ഓർക്കുമ്പോൾ , ഇന്ന് നമ്മുടെ മക്കള്ക്ക് ആ ഭാഗ്യം  ഇല്ലാതെ പോയതിൽ വിഷമം ഉണ്ട്

ഒരു പക്ഷെ ഈ അറുപതാം കാലത്തും, ഇതുവരെ  യും ആശുപത്രി സന്ദർശനം കാര്യമായി ഉണ്ടാകാതിരുന്നതിന്റെ ഒരു കാരണവും അതൊക്കെ ആയിരുന്നിരിക്കാം 

Sunday, August 16, 2015

ഭാരത്‌ മെരാ ദേശ് മഹാൻ



ഏകദേശം 20 കൊല്ലം മുന്പ് എഴുതിയുണ്ടാക്കിയ ഗാനം.   പുതിയ സ്ഥലത്ത് എത്തിയപ്പോൾ  അവിടത്തെ കുട്ടികള്ക്കും പാടാൻ ഇഷ്ടം. എന്നാൽ ആയ്ക്കോട്ടെ  വച്ചു  

Wednesday, July 22, 2015

തലയിൽ ആൾതാമസം ഉള്ളവര്ക്ക് കേൾക്കാൻ


For those who have at least a part of their brain working unbiased.

Ethiran Kathiravan റികോംബിനന്റ് ടെ്ക്നോളജി (recombinant DNA technology) വഴി നിർമ്മിച്ചെടുത്ത ഇൻസുലിൻ ഇല്ലാതെ എത്ര മലയാളിക്കുടുംബം ഒരു ദിവ്സമെങ്കിലും തള്ളിനീക്കും? ബൈ പാസ് സരജറിയോ മിനിമം ഒരു സ്റ്റെന്റ് ഇടൽ എങ്കിലും നടക്കാത്ത അധികം കുടുംബങ്ങളില്ല. ആൾ ദൈവങ്ങൾ പോലും ഒരു വയറു വേദന വന്നാൽ ഏറ്റവും മെച്ചമായ ആശുപത്രിയിലേക്ക് ഓടും. അമൃതാനന്ദമയിക്ക് തന്നെ ഒറ്റയ്ക്ക് ആരേയും രക്ഷപെടുത്താൻ പുറ്റുകയില്ലെന്നുള്ളതാണ് അവരുടെ തന്നെ ആശുപത്രിയിലെ ആധുനിക വേലകൾ വിളിച്ചോതുന്നത്.

Seeing this comment for the post below, I remembered this video


Monday, February 09, 2015

ഇന്റർമെഡിക്കൽ യൂത് ഫെസ്റ്റിവൽ

പഠനകാലത്ത് ഒരു ഇന്റർമെഡിക്കൽ യൂത് ഫെസ്റ്റിവൽ രംഗം

Sunday, January 18, 2015

സ്നേഹം

പൂവ് ഇഷ്ടമായത് കൊണ്ടല്ലെ നാം പൂച്ചെടി വളർത്തുന്നത്. അത് ചെടീക്ക് മനസിലായി
രാത്രിയും കണ്ടൊ എന്നു പറഞ്ഞ് ദാ കിട്ടിയ വഴിയിലൂടെ അകത്ത് വന്ന് പൂത്തു :)
അത് പുറത്ത് ഇങ്ങനെ




കിട്ടിയ ഒരു വഴിയിൽ കൂടി അങ്ങു കയറി അത് തന്നെ

Thursday, January 15, 2015

മകരവിളക്കിന്റെ ഭജന


മകരവിളക്കിന്റെ  ഭജനയ്ക്കിത്തവണയും കൂടീ. ഇത്തവണപഴയത് പോലെ അല്ലായിരുന്നു  ഇക്കാണുന്ന സ്ഥലത്ത്. അവിടെ പൂജാരിമാർ പറയുന്ന സമയത്ത്  പാടിയാൽ മതി. ഭജന ക്രമത്തിലൊന്നും അല്ല. എന്തായാലും ആകട്ടെ - രണ്ടു പാട്ടിനെ സമയം ഉണ്ടായിരുന്നുള്ളു. ഏതായാലും ശ്രീയുടെ പാട്ടു തന്നെ ആകട്ടെ അയ്യപ്പന്റെ പേരിൽ എന്ന് വച്ചു


Friday, January 09, 2015

ഗർബ, ദാണ്ഡിയ

നമ്മുടെ നാട്ടിൽ പരിചയം ഇല്ലാത്ത നൃത്തരൂപം ആണല്ലൊ ഗർബ, ദാണ്ഡിയ  എന്ന പേരിൽ അറിയപ്പെടുന്നവ
സ്കൂളിലെ കുട്ടികൾ റെകോർഡ് ഡാൻസ് ആയി കളിച്ചത് ദാ കണ്ടോളൂ

സ്കൂളിലെ ആനുവൽ പരിപാടി

സ്കൂളിലെ ആനുവൽ പരിപാടിക്ക് പിള്ളേരുടെ പാട്ടിൻ അകമ്പടി സേവിക്കാൻ ക്ഷണം കിട്ടി അതിന്റെ ത്രില്ലിലാ

രാത്രി 8.30 ന് ഫോണിൽ വിളിച്ച് പറയുന്നു മറ്റന്നാൾ പ്രോഗ്രാം വരാമെന്നേറ്റവർക്ക് വരാൻ പറ്റില്ലത്രെ. സഹായിക്കണം. എന്ന്
അതിന്റെവ് വെപ്രാളമായിരുന്നു. ഭഗവാൻ കടാക്ഷിച്ചു

പരിപാടി എല്ലാം കഴിഞ്ഞപ്പോൾ നന്ദി പറഞ്ഞ അവർ ഒരു കാര്യം കൂടി പറഞ്ഞു. ഡോക്റ്ററായ എനിക്ക് ഇത്രയും സമയം ചെലവാക്കാൻ ഉണ്ടാകുമോ എന്നറിയിയാഞ്ഞത് കൊണ്ടാണ് അത്രെ അവർ നേരത്തെ എന്നെ വിളിക്കാതെ മറ്റുള്ളവരെ നോക്കി പോയത് എന്ന്


ഏകദേശം അതു പോലെ ഒരനുഭവം മുൻപ് ഉണ്ടായിട്ടുണ്ട്- ദാ ഇവിടെ പറഞ്ഞിരുന്നു