Thursday, December 12, 2013

ആയുര്‍വേദകച്ചവടം

ആയുര്‍വേദവൈദ്യന്മാര്‍ ആയുര്‍വേദത്തെ പറ്റി പറയുന്ന ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക്‌ മറ്റു ചില കാര്യങ്ങള്‍ പറയാന്‍ തോന്നുന്നു.

രോഗിയെ പരിശോധിച്ച ശേഷം ആ രോഗിയുടെ അവസ്ഥയ്ക്ക്‌ പറ്റിയ മരുന്ന്‌/ മരുന്നുകള്‍/ എന്തൊക്കെ ആയിരിക്കണം എന്ന് വൈദ്യന്‍ തീരുമാനിക്കും

അതിനു ശേഷം ഔഷധം തയ്യാറാക്കും - കഷായം ആണെങ്കില്‍ കഷായം, ചൂര്‍ണ്ണം ആണെങ്കില്‍ അത്‌

അരിഷ്ടം ആസവം ലേഹം, ഘൃതം , കുഴമ്പ്‌ എണ്ണ ഇവ നേരത്തെ ഉണ്ടാക്കി വയ്ക്കുന്നതില്‍ തരക്കേടില്ല.

എന്നാല്‍ കഷായം ചൂര്‍ണ്ണം ഇവ പെട്ടെന്ന് കേടായി പോകുന്നവ ആണ്‌

ഇപ്പൊഴോ

കഷായം ഉണ്ടാക്കി അതില്‍ ബെന്‍സോയിക്‌ ആസിഡ്‌ പോലെ ഉള്ള സാധനങ്ങള്‍ ചേര്‍ത്ത്‌ കൂടൂതല്‍ നാള്‍ വച്ചേക്കുന്നു.

ഒരു വസ്തുവിന്റെ യഥാര്‍ത്ഥ പരിണാമം നടക്കുന്നതിനെ തടയുന്ന താണ്‌ - ഈ ചേര്‍ക്കുന്ന വസ്തു. അതു കൊണ്ടാണല്ലൊ കഷായം കേടാകില്ല എന്ന് പറയുന്നത്‌. അങ്ങനെ ആണെങ്കില്‍ ആ കഷായം എന്ത്‌ പ്രവൃത്തി ആകും ചെയ്യുക?

സ്വാഭാവിക പരിണാമം നടക്കാത്ത വസ്തു സ്വാഭാവിക പ്രഭാവം കാണിക്കും എന്ന് വിശ്വസിക്കണം എങ്കില്‍ തലക്കകത്ത്‌ തലച്ചോറിനു പകരം മറ്റുവല്ലതും ആയിരിക്കണം.

മുന്തിരിങ്ങ - ദ്രാക്ഷ മധുര രസമുള്ള വസ്തു - ദ്രാക്ഷാദി കഷായം - ആ യോഗത്തിനെ കഷായരസപ്രധാനമാക്കി ആണ്‌ ഉപയോഗിക്കാന്‍ പറയുന്നത്‌. അതില്‍ പുളി ഉള്ള ആസിഡ്‌ ചെര്‍ത്താല്‍ എന്തായിരിക്കും ഫലം?

ഒരു സ്പൂണ്‍ തെയിലയും രണ്ട്‌ സ്പൂണ്‍ പഞ്ചസാരയും, മുക്കാല്‍ ഗ്ലാസ്‌ വെള്ളവും കാല്‍ ഗ്ലാസ്‌ പാലും ഉപയോഗിച്ച്‌ ഒരു ഗ്ലാസ്‌ ചായ ഉണ്ടാക്കി കുടിക്കൂ.

ഇനി ഇതിനെ 1000 കൊണ്ട്‌ ഗുണീച്ച്‌ വലിയ ഒരു താമ്പാളത്തില്‍ ചായ ഉണ്ടാക്കൂ അതില്‍ നിന്നും ഒരു ഗ്ലാസ്‌ എടുത്ത്‌ കുടിക്കൂ

രണ്ടും ഒരു പോലെ ആയിരിക്കുമൊ ?

ഇതുപോലെ ആയുര്‍വേദത്തില്‍ മരുന്നുകള്‍ ഉണ്ടാക്കുന്നതിനും അളവുകള്‍ പറഞ്ഞിട്ടുണ്ട്‌. ചില മരുന്നുകള്‍ ഇത്ര ഇത്ര അളവ്‌ - (ഒന്നുകില്‍ കഴഞ്ച്‌ കണക്ക്‌ അല്ലെങ്കില്‍ എണ്ണം , അല്ലെങ്കില്‍ നാഴി ഇടങ്ങഴി തുടങ്ങി) വസ്തു എടുത്ത്‌ ഉണ്ടാക്കണം എന്ന് പറയും

മറ്റു ചിലവയ്ക്ക്‌ ആപേക്ഷികമായ അളവുകള്‍ പറയും - അങ്ങനെ ഉള്ളവ കുറഞ്ഞ അളവിലൊ , കൂടിയ അളവിലൊ ഉണ്ടാക്കാം.

എന്നാല്‍ ഇന്നുണ്ടാക്കുന്നതില്‍ ഇങ്ങനെ വല്ലതും നോക്കുന്നുണ്ടൊ?

ട്രക്ക്‌ നിറയെ സാധനം വരുത്തും മില്ലില്‍ പൊടീക്കും

വന്നത്‌ കുറൂന്തോട്ടി ആണൊ ലങ്കോട്ടിയാണൊ എന്ന് ആര്‍ക്കറിയും?

ചികില്‍സക്ക്‌ വേണ്ടി ആധുനികര്‍ ഉണ്ടാക്കുന്ന രീതിയില്‍ ഒരു ഫാര്‍മക്കോപ്പിയ പുസ്തകവും കൂടി ആയപ്പോള്‍ പൂര്‍ണ്ണം

രോഗത്തിന്‌ പേരും മരുന്നായി കഷായാദികളും - എല്ലാം കൂട്ടി പുസ്തകം അടിച്ച്‌ വച്ചിട്ടുണ്ട്‌.

ഇനി ഒരു കമ്പനിയുടെ ഏജന്‍സി എടുത്താലൊ?

സാധാരണക്കാര്‍ക്കൊക്കെ അറിയാവുന്ന ചില സാധനങ്ങള്‍ ദശമൂലാരിഷ്ടം, ച്യവനപ്രാശം, വായുഗുളിക -

ധാരാളം ആളുകള്‍ വെറുതെ വന്ന് ഇവ ഒക്കെ വാങ്ങിക്കൊണ്ട്‌ പോകും.

അപ്പോള്‍ കച്ചവടം നടക്കാന്‍ ഇവ അത്യാവശ്യം

എന്നാല്‍ കമ്പനിക്കാര്‍ ബുദ്ധി ഉള്ളവരാണ്‌

ദശമൂലാരിഷ്ടം 10 കുപ്പി ഓര്‍ഡര്‍ ചെയ്താല്‍ അതിനൊപ്പം വേറെ ചില മരുന്നുകള്‍ - ഏതായാലും മതി - ചെലവില്ലാത്തവ ഒരു 50 കുപ്പി എങ്കിലും ഓര്‍ഡര്‍ ചെയ്താലെ ദശമൂലാരിഷ്ടം വരൂ

പക്ഷെ പലപ്പോഴും ദശമൂലാരിഷ്ടം ഒഴികെ ബാക്കി മാത്രമാകും വരിക

പിന്നെ ആ വൈദ്യന്റെ ജോലിയാണ്‌ വരുന്ന ആര്‍ക്കെങ്കിലും ഒക്കെ അവ അടിച്ചേല്‍പ്പിക്കേണ്ടത്‌.

മോഹനന്‍ വൈദ്യര്‍ പറയുന്നതില്‍ കാര്യമില്ല എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടൊ?

11 comments:

  1. സംഭവം നമ്മള്‍ക്കൊരു പിടിയുമില്ല ആശുപത്രികള്‍ പേടിസ്വപ്നങ്ങള്‍ തന്നെയാണ്

    ReplyDelete
  2. എല്ലായിടവും കച്ചവടമാണല്ലോ!
    പിന്നെയെന്തിന് ഇതുമാത്രം,അല്ലേ?
    ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  3. ചിലവില്ലാത്ത മരുന്നുകൾ ഉണ്ടാക്കി അടിച്ചേൽ‌പ്പിക്കേണ്ട കാര്യമെന്താണ്..? ദശമൂലാരിഷ്ടം പോലുള്ളവ ആവശ്യത്തിണ്ടാക്കി വിൽക്കാമല്ലൊ..
    ചില കടകളിൽ വൈകുന്നേരമാകുമ്പോൾ ദശമൂലാരിഷ്ടം കുടിക്കാൻ നല്ല തിരക്കാണത്രെ...?

    മരുന്നുകൾ രോഗം മാറ്റാനുള്ളതാണെന്ന തത്വം ഒക്കെ മാറി കാശുണ്ടാക്കുക എന്ന തത്വത്തിലേക്ക് എല്ലാ ചികിത്സാസിദ്ധാന്തങ്ങളും മാറിയിരിക്കുന്നു. ഒരിടത്തും ജനത്തിന് നീതി ലഭിക്കുന്നില്ല...

    ReplyDelete
  4. പണമാണ് ധര്‍മ്മം!

    ReplyDelete
  5. ചില മരുന്ന് കമ്പനികള്‍ക്ക് ഔഷധത്തോട്ടം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. എങ്കിലും പുറത്തു നിന്നു ധാരാളം മരുന്ന് വാങ്ങുന്നത് കാണാം. ഇത് യഥാര്‍ത്ഥ മരുന്നാണോ എന്നതില്‍ ഒരു ഉറപ്പും ഇല്ല എന്നതാണു വസ്തുത.

    ReplyDelete
  6. നാട്ടുമ്പുറത്ത് കാരൻ ജീ

    ആശുപത്രി എന്ന് കേൾക്കുമ്പോൾ ഭയക്കേണ്ട അവസ്ഥയായി അല്ലെ?

    ReplyDelete
  7. ഹ ഹ തങ്കപ്പൻ ചേട്ടാ എന്നിട്ടും വൈദ്യൻ ആണ് എന്ന് പറയാൻ നാണമില്ലാത്തത് കഷ്ടം

    ReplyDelete
  8. വി കെ ജീ 
    പണ്ടൊക്കെ  വൃത്തികേട് ചെയ്യാൻ ഒരു ഉളുപ്പൊക്കെ ഉണ്ടായിരുന്നു
    ഇപ്പോൾ അതില്ലാ എന്ന് മാത്രം  

    കാലം പുരോഗമിച്ചില്ലെ

    ഇപ്പോൾ കള്ളനും കൊലപാതകിക്കും ഒക്കെയാ മാർകറ്റ്

    ReplyDelete
  9. അജിത് ജീ

    അത് സത്യം പരുന്തല്ല റോകറ്റ് പോലും ഇപ്പോൾ അതിൻ മീതെ പറക്കില്ല

    വെട്ടത്താൻ ചേട്ടാ

    പല കമ്പനികൾക്കും തോട്ടങ്ങൾ ഉണ്ട്
    പക്ഷെ മരുന്നുകൾ വലരുവാൻ സമയം എടുക്കുമല്ലൊ പണ്ട് അറംഗസീബ് പറഞ്ഞതു പോലെ 
    പള്ളി വേണമെങ്കിൽ ഒരു ദിവസം കൊണ്ടുണ്ടാക്കാം പക്ഷെ അതു പോലെ ഒരു ആൽ അതിനു മുന്നിൽ വേണമെങ്കിൽ കൊല്ലം അൻപത് വേണം

    കോട്ടക്കാൽ ആയുർവേദ കോളേജിൽ ഞങ്ങൾ പഠിക്കുന്ന കാലത്ത് അവിടത്തെ ഫുട്ബാൽ കോർട്ടിൽ ട്രക്കുകൾ വന്ന് എന്തൊക്കെയോ ഇറക്കിയിട്ടു പോകും

    കോർട്ടു മുഴുവൻ നിരത്തി ഇട്ട അത് മാവിന്റെ വേരാണൊ തെങ്ങിന്റെ വേരാണോ എന്നൊക്കെ ആർ നോക്കും?

    ReplyDelete
  10. സ്വാഭാവിക പരിണാമം നടക്കാത്ത വസ്തു സ്വാഭാവിക പ്രഭാവം കാണിക്കും എന്ന് വിശ്വസിക്കണം എങ്കില്‍ തലക്കകത്ത്‌ തലച്ചോറിനു പകരം മറ്റുവല്ലതും ആയിരിക്കണം.

    ReplyDelete
  11. കാലത്തിനൊപ്പം
    വൈദ്യന്മാരും പുരോഗമിച്ചു...!

    ReplyDelete