റാവുത് നാച്ചാ എന്ന നൃത്തരൂപം ഇവിടങ്ങളിലുള്ള യാദവ വംശജര്‍ നടത്തുന്നത് കഴിഞ്ഞ കൊല്ലം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അന്ന് ഇതിന്റെ ഐതിഹ്യം അറിയില്ലായിരുന്നു.
ഇന്നു അത് കണ്ടപ്പോള്‍ അതുകൂടി ചോദിച്ചറിയുവാന്‍ സാധിച്ചു.
പണ്ട് ശ്രീകൃഷ്ണന്‍, യാദവരോട് ഗോവര്‍ദ്ധനപര്‍വതമാണ് തങ്ങള്‍ക്ക് ജീവനോപായം അതുകൊണ്ട് അതിനെ പൂജിച്ചാല്‍ മതി , ദേവന്മാര്‍ക്ക് പൂജ ഒന്നും ചെയ്യണ്ടാ എന്നു പറയുന്ന ഒരു കഥയുണ്ട്. അതില്‍ ദേവേന്ദ്രന്‍ കോപിച്ചു. മേഘങ്ങളോട് മഴ പെയ്യിച്ച് ആ ഭൂവിഭാഗം മുഴുവന്‍ നശിപ്പിക്കുവ്‌ആന്‍ അജ്ഞാപിച്ചു. എന്നാല്‍ ശ്രീകൃഷ്ണന്‍ തന്റെ ഒരു വിരല്‍ കൊണ്ട് ഗോവര്‍ദ്ധനപര്‍വ്വ്വതത്തെ ഉയര്‍ത്തി കുടയായി പിടിച്ച് അതിനടിയില്‍ സര്‍വചരാചരങ്ങളേയും രക്ഷപ്പെടുത്തി. ദേവേന്ദ്രന്‍ ചമ്മി. ഇക്കഥയില്‍ ശ്രീകൃഷ്ണനോടൊപ്പമുണ്ടായിരുന്ന യാദവരും അവരവര്‍ക്ക് ആകുന്ന വിധത്തില്‍ വടികള്‍ കൊണ്ട് ഗോവര്‍ദ്ധനത്തെ താങ്ങി നിര്‍ത്തുവാന്‍ സഹായിച്ചു- അണ്ണാന്‍ കുഞ്ഞിനും തന്നാലായത്
ഇതിന്റെ ഓര്‍മ്മക്കായി ആവിഭാഗം ആളുകള്‍ നടത്തുന്ന നൃത്തരൂപമാണ് റാവുത് നാച്ചാ. ഇത് ദീപാവലി അവസരത്തില്‍ ഗോവര്‍ദ്ധനപൂജയോടൊപ്പം ഗ്രാമങ്ങളില്‍ നടത്തുന്നു
ഇതിന്റെ ഒരു
ചെറിയ video clip1 എന്റെ mobile ല്‍ എടുത്തത്-
ചെറിയ video clip2 എന്റെ mobile ല്‍ എടുത്തത്-
വളരെ നിലവാരമില്ലാത്തതാണ്- എന്നാലും അണ്ണാന്‍ കുഞ്ഞിനും തന്നാലായത്, കൂടി ഇവിടെ പോസ്റ്റുന്നു
Tuesday, November 20, 2007
Thursday, March 29, 2007
മേഷശൃംഗി
ആട്ടുകൊട്ടപ്പാല, ആടുതീണ്ടാപാല എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു ഔഷധമാണ് മേഷശൃംഗി. . ആടിന്റെ കൊമ്പുകള്‍ പോലെ ഉള്ള ഫലം ഉള്ളതു കൊണ്ട് ഈ പേര്‍ സിദ്ധിച്ചു.
തണ്ടും ഇലകളും ഫലവും മുറിഞ്ഞാല്‍ പാല്‍ ഒലിക്കും.
കൂടുതല്‍ പടങ്ങള്‍
Friday, March 16, 2007
ഇലിപ്പ അഥവാ ഇരിപ്പ
ഇലിപ്പ അഥവാ ഇരിപ്പ എന്നു മലയാളത്തില്‍ വിളിക്കുന്നത് മധൂകം എന്നു സംസ്കൃതത്തിലും മഹുവ എനു ഹിന്ദിയിലും പറയുന്ന
ഈ മരത്തിനെയാണ്.More Pictures
വളരെ ഔഷധഗുണമുള്ള ഈമരത്തിന്റെ പഴത്തില്‍ നിന്നും ലഹരിപദാര്‍ഥവും ഉണ്ടാക്കിയെടുക്കുന്നു - വടക്കെ ഇന്ത്യയില്‍ സാധാരണമായ മദ്യമാണിത്.മരം നിറയെ ഇലകളുള്ളതാണെങ്കിലും വേനല്‍ കാലമാകുന്നതോടു കൂടി ഇലകളെല്ലം പോയി കുലകുലയായി പൂക്കളും പഴവും മാത്രമാകും.

Monday, March 12, 2007
Sunday, March 04, 2007
Ref. the allegation that yahoo::യാഹൂ
Since I was having problems in posting I could post this as a comment only at that time. Could not edit it also in spite of inchi's request. Now , since that problem has been overcome - the post is edited.
Ref. the allegation that yahoo had published materials from the blogs without blogger's consent or knowledge
A firm like yahoo should have at least expressed regret to the author once it was known to them, just to keep their dignity
തങ്ങള്‍ ലൈസന്‍സില്ലാത്ത സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതു കൊണ്ട് യാഹൂ ചെയ്തതിനെതിരെ പ്രതികരിക്കുന്നില്ല എന്ന വാദം കണ്ടു,
ഒരാള്‍ ചെയ്യുന്ന തെറ്റു മറ്റൊരാള്‍ക്ക് തെറ്റു ചെയ്യാനുള്ള ലൈസന്‍സല്ല, യാഹൂ വിനെ പോലെ ഉള്ള ഒരു
സ്ഥാപനം ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു, അവര്‍ കുറഞ്ഞ പക്ഷം ഒരു ക്ഷമാപനം നടത്തി ത്നഗളുടെ മാന്യത നിലനിര്‍തേണ്ടതായിരുന്നു.
8:22 PM

Saturday, February 24, 2007
ഞങ്ങളുടെ കമ്പനിയുടെ, ഇന്‍ഡ്യയുടെ പലഭാഗങ്ങളിലുള്ള നാലു യൂണിറ്റുകള്‍ തമ്മിലുള്ള ഒരു ക്രിക്കറ്റ് മല്‍സരം ഇന്നലെ ഇവിടെ നടന്നു. ഇതുപോലൊരു കുഗ്രാമത്തിലാണെന്നുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത വിധം ഗംഭീരം. കൂട്ടത്തില്‍ ചത്തീസ്ഗഢിലെ ആദിവാസി റാവുത്തുകള്‍ നടത്തുന്ന ഒരു നൃത്തവും- "റാവുത് നാച്ചാ" അവര്‍(ഗ്രാമീണര്‍) അവതരിപ്പിച്ചിരുന്നു.
Saturday, February 17, 2007
ഡാലി മുമ്പു ഒരിക്കല്‍ നീലോല്‍പലം എന്ന ചെടിയെ കുറിച്ചു ചോദിച്ചിരുന്നു. അത് സാഹിത്യത്തില്‍ കരിങ്കൂവളം എന്നു പറയുന്ന ചെടിയും ശാസ്ത്രത്തില്‍ ചെങ്ങഴുന്നീര്‍ എന്ന ചെടിയുമാണെന്നും കരിങ്കൂവളത്തിന്റെ പടം പിന്നീട് പോസ്റ്റ് ചെയ്യാം എന്നും പറഞ്ഞിരുന്നു അതനുസരിച്ച് ഇപ്പോള്‍ കരിങ്കൂവളത്തിന്റെ പടം പോസ്റ്റ് ചെയ്യുന്നു.
http://picasaweb.google.com/sankaranarayana.panicker/Oushadhi
ഇത്ര സുന്ദരമായ പുഷ്പങ്ങള്‍ ഉള്ളതു കൊണ്ടാണ് സാഹിത്യകാരന്മാര്‍ ഇതിനെ സ്ത്രീകളുടെ കണ്ണിനോടുപമിക്കുന്നത്
http://picasaweb.google.com/sankaranarayana.panicker/Oushadhi
ഇത്ര സുന്ദരമായ പുഷ്പങ്ങള്‍ ഉള്ളതു കൊണ്ടാണ് സാഹിത്യകാരന്മാര്‍ ഇതിനെ സ്ത്രീകളുടെ കണ്ണിനോടുപമിക്കുന്നത്
Subscribe to:
Posts (Atom)